Jump to content

വാഷിങ്ടൺ, ഡി.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ
Skyline of ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ
പതാക ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ
Flag
Official seal of ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ
Seal
Nickname(s): 
ഡിസി, ദി ഡിസ്ട്രിക്റ്റ്
Motto(s): 
ജസ്റ്റീസിയ ഒമ്നിബസ് (എല്ലാവർക്കും നീതി)
Location of Washington, D.C., in relation to the states Maryland and Virginia
Location of Washington, D.C., in relation to the states Maryland and Virginia
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഫെഡറൽ ഡിസ്ട്രിക്റ്റ്ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ
ഭരണസമ്പ്രദായം
 • മേയർAdrian Fenty (ഡെ)
 • ഡി.സി. കൗൺസിൽചെയർപേർസൺ: വിൻസെന്റ് സി. ഗ്രേ (ഡെ)
വിസ്തീർണ്ണം
 • City[[1 E+8_m²|177.0 ച.കി.മീ.]] (68.3 ച മൈ)
 • ഭൂമി159.0 ച.കി.മീ.(61.4 ച മൈ)
 • ജലം18.0 ച.കി.മീ.(6.9 ച മൈ)
ഉയരം
0–125 മീ(0–409 അടി)
ജനസംഖ്യ
 (2007)[1]
 • City588,292
 • ജനസാന്ദ്രത3,481/ച.കി.മീ.(9,015/ച മൈ)
 • മെട്രോപ്രദേശം
5.30 ദശലക്ഷം
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
വെബ്സൈറ്റ്http://www.dc.gov/

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തലസ്ഥാനമാണ് വാഷിങ്ടൺ, ഡി.സി. 1790 ജൂലൈ 16 നാണ് ഈ നഗരം സ്ഥാപിതമായത്. കൊളംബിയ ഡിസ്ട്രിക്റ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതേ ഭൂപ്രദേശത്തെ തന്നെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കേന്ദ്ര സർക്കാറിന്റെ(Federal government of the United States) മൂന്ന് ശാഖകളുടെയും കേന്ദ്രങ്ങൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി(IMF), ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്(OAS), ഇന്റർ അമേരിക്കൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയവയുടേയും മറ്റ് പല ദേശീയ, അന്തർദ്ദേശീയ സംഘടനകളുടെ പ്രധാന കാര്യാലയങ്ങൾ ഇവിടെ സ്ഥിത്ചെയ്യുന്നു.

പൊട്ടൊമാക് നദിയുടെ തീരത്താണ് കൊളംബിയ ഡിസ്ട്രിക്റ്റ് സ്ഥിതി ചെയ്യുന്നത്. തെക്ക് പടിഞ്ഞാറൻ ദിശയിൽ വിർജീന്യയും വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ മെറിലന്റുമാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിനാണ് വാഷിങ്ടൺ ഡി.സിക്ക് മേലുള്ള പരമാധികാരം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനങ്ങൾക്ക് സ്വയാധികാര അവകാശം കുറവാണ്.

അമേരിക്കൻ കോൺഗ്രസിൽ വാഷിങ്ടൺ ഡി.സി.യ്ക്ക് സമ്മതിദാനാവകാശത്തോടെയുള്ള പ്രാതിനിധ്യം ഇല്ല. കോൺഗ്രസിന്റെ അധോമണ്ഡലമായ പ്രതിനിധി സഭയിൽ സമ്മതിദാനാവകാശമില്ലാത്ത പ്രാതിനിധ്യം ഉണ്ട്. ഉപരിസഭയായ സെനറ്റിൽ ഒരു തരത്തിലുമുള്ള പ്രാതിനിധ്യവുമില്ല. ഇതിൽ പ്രതിക്ഷേധിച്ച്, വാഷിങ്ടൺ ഡി.സി. പ്രാദേശികഭരകൂടം നൽകുന്ന വാഹന ലൈസൻസ് ഫലകങ്ങളിൽ "പ്രാതിനിധ്യമില്ലാത്ത നികുതിപിരിവ്" എന്ന് എഴുതിവച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ജനതയ്ക്കു ദേശീയ നിയമനിർമ്മാണസഭയിൽ വോട്ടവകാശം നിഷേധിക്കുന്നത് പ്രാതിനിധ്യമില്ലാതെ നികുതി പിരിവ് അരുത് (No Taxation without Representation) എന്ന അമേരിക്കൻ വിപ്ലവ മുദ്രാവാക്യത്തിന്റെ നിഷേധമാണെന്ന് സൂചിപ്പിക്കാനാണിത്.

വാഷിങ്ടൺ ഡി.സി ഒരു സംസ്ഥാനമായിരുന്നെങ്കിൽ അത് വിസ്തീർണത്തിൽ അവസാന സ്ഥാനത്തും (റോഡ് ഐലന്റിന് പിന്നിലായി) ജനസംഖ്യയിൽ അവസാനത്തിൽനിന്ന് രണ്ടാം സ്ഥാനത്തും (വയോമിങ്ങിന് മുന്നിലായി) ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും ആഫ്രിക്കൻ അമേരിക്കക്കാരുടെ ശതമാനത്തിൽ ഒന്നാം സ്ഥാനത്തും ആയിരുന്നേനെ.

അവലംബം

[തിരുത്തുക]
  1. "Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2000 to July 1, 2007" (XLS). U.S. Census Bureau, Population Division. 2008-03-27. Retrieved 2008-06-03.