നാസ
നാഷണൽ ഏയ്റോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്റ്റ്ട്രേഷൻ | |
നാസ ലോഗോ Motto: For the nasha pittathi annn Benefit of All.[1] | |
നാസ സീൽ | |
Agency overview | |
---|---|
Formed | 29 ജൂലൈ 1958 |
Headquarters | വാഷിംഗ്‌ടൺ ഡി.സി. |
Annual Budget | $16.8 billion for 2007[2] |
Agency Executives | Jim Bridenstien, Administrator Shana Dale, Deputy Administrator |
Website | |
www.nasa.gov |
ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി സ്ഥാപിച്ച യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ (ഇംഗ്ലീഷ്: NASA). നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958-ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്.
ചരിത്രം
[തിരുത്തുക]1958-ൽ ഔദ്യോഗികമായി രൂപം കൊണ്ട നാസയുടെ ചരിത്രം നാഷണൽ അഡ്വൈസറി കമ്മറ്റി ഫോർ എയ്റോനോട്ടിക്സിന്റെ (NACA) രൂപീകരണത്തോടെയാണ് ആരംഭിക്കുന്നത്. വ്യോമയാനരംഗത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പിറകിലായിരുന്ന അമേരിക്കയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറിയായിരുന്ന ചാൾസ് ഡി. വാൽക്കോട്ടിന്റെ നേതൃത്വത്തിലാണ് 1915-ൽ എൻ.എ.സി.എ. രൂപംകൊള്ളുന്നത്. 'വ്യോമയാനരംഗത്തെ പുരോഗതിക്കായി ഒരു സൈനികേതര ഏജൻസി' എന്ന ചാൾസ് ഡി. വാൽക്കോട്ടിന്റെ ആശയമായിരുന്നു എൻ.എ.സി.എ.യുടെ രൂപീകരണത്തിന് വഴിതെളിച്ച പ്രധാന ആശയം.NACA എന്ന 46 വർഷം പഴക്കമുള്ള ഗവേഷണസ്ഥാപനം 'നാസ'യായി മാറുമ്പോൾ 4 പരിക്ഷണ ശാലകളും 80 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.
1958 ജനുവരി 31ന് എക്സ്‌പ്ലോറർ 1(officially Satellite 1958 Alpha) അമേരിക്ക ഭ്രമണപഥത്തിൽ എത്തിച്ചു.നാസയുടെ തുടക്കം മുതൽക്കെ ലക്ഷ്യമിട്ടത് മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നായിരുന്നു.അങ്ങനെ അമേരിക്കയും സോവിയറ്റ് യൂനിയനും ബഹിരാകാശ ഗവേഷണ രംഗത്ത് മത്സരയോട്ടം ആരംഭിക്കുക യായിരുന്നു.ഈ ബഹിരാകശയോട്ടത്തിൽ വേർണൽ വോൺ ബ്രൌൺൻറെ നേതൃത്വത്തിലുള്ള ജർമൻ റോക്കറ്റ് പ്രോഗ്രാമിന്റെ പ്രവേശനം നിർണ്ണായകമായിരുന്നു.രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം അമേരിക്കൻ പൌരൻ ആയ വെർണൽ ഇന്ന് 'അമേരിക്കൻ ബഹിരാകാശ പരിപാടിയുടെ പിതാവാ'യി അറിയപ്പെടുന്നു.
നാസ പ്രൊജക്റ്റ്‌സ്
[തിരുത്തുക]പ്രോജെക്റ്റ് മെർക്കുറി
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭം 'പ്രോജെക്റ്റ് മെർകുറി'(1958)എന്നറിയപ്പെടുന്നു. ഇതിന്റെ ഭാഗമായി 1961 മെയ് 5നു 'ഫ്രീഡം 7'എന്ന ഉപപരിക്രമണ ബഹിരാകാശ പേടകം പറപ്പിച്ചു കൊണ്ട് 'അലൻ ഷെപാർഡ്' ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായി.തുടർന്ന് 1962-ൽ 'ഫ്രണ്ട്ഷിപ്പ്-7'എന്ന പേടകത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിച്ച (അഞ്ചേകാൽ മണികൂർ) ആദ്യ അമേരിക്കൻ എന്ന ബഹുമതി ജോൺ ഗ്ലെൻ നേടിയെടുത്തു.
പ്രൊജക്റ്റ് ജെമിനി
മെർക്കുറി പ്രൊജക്റ്റ് വിജയകരമായതിനു ശേഷം നാസയുടെ കണ്ണുകൾ ചന്ദ്രനിൽ പതിഞ്ഞു.അതിനായി 'പ്രൊജക്റ്റ് ജെമിനി' എന്ന പദ്ധതി ആവിഷ്കരിച്ചു.അതിനായി 10 ഓളം ദീർഘ സമയ ബഹിരാകാശ യാത്രകൾ സംഘടിപ്പിച്ചു.ഇതിൽ ആദ്യത്തെത് 1965 മാർച്ച് 23 ന് ഗസ് ഗ്രിസോം, ജോൺ യങ്ങ് എന്നിവരെയും കൊണ്ട് പറന്ന 'ജെമിനി-3 ആയിരുന്നു.
അപ്പോളോ പ്രോഗ്രാം
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11.1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. "'നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ്"' എന്നിവരായിരുന്നു യാത്രികർ.1969 ജൂലായ് 21-ന് നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ എന്നിവര് ചന്ദ്രനിൽ കാലുകുത്തി.
സ്കൈലാബ്
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം.
സ്പേസ് ഷട്ടിൽ പ്രോഗ്രാം
1970-80 കളിലാണ് സ്പേസ് ഷട്ടിൽ എന്ന ആശയത്തിൽ നാസ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. 1985-ഓടെ നാല് സ്പേസ് ഷട്ടിൽ നിർമ്മിക്കാനും നാസക്ക് കഴിഞ്ഞു. തുടർച്ചയായി വീണ്ടും വീണ്ടും വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനങ്ങളാന്നു സ്പേസ് ഷട്ടിലുകൾ. 1981 ഏപ്രിൽ 12 നു ആയിരന്നു ആദ്യ സ്പേസ് ഷട്ടിലായ 'കൊളംബിയ'യുടെ വിക്ഷേപണം.1986-ൽ 'ചലഞ്ചർ' വിക്ഷേപിച്ചുവെന്ക്കിലും ഒടുവിൽ ദുരന്തമായി മാറുകയായിരുന്നു.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (International space station or ISS). 1998-ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് . ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾക്കോണ്ട് കാണാവുന്ന ഈ നിലയം 386.24 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുകയും 28000 കി.മി വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. പ്രധാനമായും മൈക്രോ ഗ്രാവിറ്റിയിൽ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വേണ്ടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമിച്ചത്. 16 രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
നാസയുടെ നായകർ
[തിരുത്തുക]നാസ സംഘത്തിൻറെ നേതൃത്വവും നിയന്ത്രണവും അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമാണ്.നാസയുടെ ഏറ്റവും ഉയർന്ന റാങ്ക് ആയ അഡ്മിനിസ്ട്രേറ്റർ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ്ൻറെ സീനിയർ സ്പേസ് സയൻസ് ഉപദേശകനും.ചാൾസ് എഫ് ബോൾഡെൻനാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ. പ്രസിഡൻറ്ൻറെ എക്സിക്യൂട്ടീവ് ഓഫീസിന്റെയും ബന്ധപ്പെട്ട മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും നാസ പ്രതിനിധി കൂടിയാണ് ഡേപ്യുട്ടി അഡ്മിനിസ്ട്രേറ്റർ.ദൈനംദിന കാര്യങ്ങളുടെ ചുമതലും ഇദേഹത്തിനാണ്.
നാസയുടെ അവാർഡുകൾ
[തിരുത്തുക]നാസയുടെ പ്രവർത്തകർക്കും,ബഹിരാകാശ സഞ്ചാരികൾക്കും മെഡലുകളും പദവികളും അവരുടെ പ്രവർത്തനത്തെ വിലയിരുത്തി നൽകി വരുന്നു. ഇതിൽ ഏറ്റവും ഉന്നതമായ അവാർഡാണ് 'കോൺഗ്രെഷണൽ സ്പേസ് മെഡൽ ഓഫ് ഓണർ'. ഇതുവരെ 28 പേർക്ക് ഏ പദവി ലഭിച്ചിട്ടുണ്ട്.ഇതിൽ 17 പേർക്ക് മരണാനന്തര ബഹുമതിയായാണ് ലഭിച്ചത്.രാഷ്ടത്തിൻറെയും മാനവരാശിയുടെയും നന്മക്കായി അതിവിശിഷ്ട സേവനം കാഴ്ചവെക്കുന്ന പ്രവർത്തകരെ ആദരിക്കാനാണ് ഈ പദവി നൽകുന്നത്. നാസയുടെ രണ്ടാമത്തെ ഉന്നത ബഹുമതിയാണ് 'നാസാ വിശിഷ്ടസേവ മെഡൽ'(NASA Distinguished Service Medal)ഫെഡറൽ ഗവണ്മെന്റ്ൻറെ അംഗമായ സൈനിക ബഹിരാകാശ സഞ്ചാരികൾക്കും തൊഴിലാളികൾക്കും ഇത് ലഭിക്കും.വർഷംതോറും നൽകി വരുന്ന മെഡലാണത്.
നാസയുടെ എയർക്രാഫ്റ്റ്സ്
[തിരുത്തുക]നാസ തങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾക്കായി എയർ ക്രാഫ്റ്റ്‌കൾ പുതുതായി നിർമ്മിക്കുകയോ,സൈന്യത്തിൽ നിന്നും വാടകക്ക് എടുക്കുകയോ ചെയ്യുന്നു.ചില ശ്രദ്ധേയമായ എയർ ക്രാഫ്റ്റ്സ്
- B-57 കാൻബെറ: അന്തരീക്ഷ ഗവേഷണത്തിനും സ്പേസ് ഷട്ടിൽ നിരീക്ഷണത്തിനും ഉപയോഗിക്കുന്നു.
- കോൺവെയിർ-9990: എയറോനോട്ടിക്സ്,ഭൌമനിരീക്ഷണം എന്നി ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള എയർബോൺ ലബോറട്ടറി.
- KC-135 സ്ട്രറ്റോടാങ്കർ: ഗ്രാവിറ്റി റിസർച്ച് പ്രോഗാമിന് ആയി 1973 മുതൽ 2004 വരെ ഉപയോഗിച്ചു.
- P-3 ഒറിയോൺ: എർത്ത് സയൻസ് റിസർച്ച് പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നു.
നാസ വേൾഡ് വിൻഡ്
[തിരുത്തുക]നാസയുടെ സൗജന്യ ഓപ്പൺസോഴ്സ് വെർച്വൽ ഗ്ലോബാണ് 'നാസ വേൾഡ് വിൻഡ് (http://worldwind.arc.nasa.gov/java/ Archived 2011-08-02 at the Wayback Machine.) നാസയുടെ ആംഡ് റിസർച്ച് സെന്റെർ 2004-ൽ ആണ് ഇത് രൂപപെടുത്തിയത്.ഭൂമി,ചന്ദ്രൻ,ചൊവ്വ,വ്യാഴം,ബുധൻ എന്നിവയെപറ്റിയുള്ള 3D ചിത്രങ്ങളും, വിവരണങ്ങളും ഇതിൽ ലഭ്യമാണ്.
നാസയുടെ മറ്റു ഗവേഷണ സ്ഥാപങ്ങൾ
[തിരുത്തുക]- ജെറ്റ് പ്രോപ്പെൽഷൻ ലബോറട്ടറി (കാലിഫോർണിയ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി )-കാലിഫോർണിയ
- ലാന്ഗ്ലി റിസർച്ച് സെൻറെർ- ഹാംപ്ടൺ
- അമെസ് റിസർച്ച് സെൻറെർ- കാലിഫോർണിയ
അവലംബം
[തിരുത്തുക]- ↑ Lale Tayla and Figen Bingul (2007). "NASA stands "for the benefit of all." - Interview with NASA's Dr. Süleyman Gokoglu" (in ഇംഗ്ലീഷ്). The Light Millennium. Retrieved സെപ്റ്റംബർ 13, 2007.
- ↑ NASA (2006). "Fiscal Year 07 Budget" (PDF) (in ഇംഗ്ലീഷ്). NASA. Archived from the original (PDF) on 2021-02-28. Retrieved August 29, 2007.
പുറത്തേക്കുള്ള താളുകൾ
[തിരുത്തുക]- NASA Home Page
- NASA Engineering and Safety Center
- NASA Photos Archived 2010-11-12 at the Wayback Machine. and NASA Images
- NASA Television and NASA podcasts
- NASA & Google Sign MOU Archived 2011-06-29 at the Wayback Machine.
- NASA Watch, an agency watchdog site
- Future NASA Launch Missions
- The Gateway to Astronaut Photography of Earth Archived 2014-12-09 at the Wayback Machine.