Template:AdminWelcome/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

čeština  Deutsch  Deutsch (Sie-Form)  English  español  فارسی  suomi  français  हिन्दी  magyar  հայերեն  Bahasa Indonesia  italiano  日本語  한국어  македонски  മലയാളം  Plattdüütsch  Nederlands  português  português do Brasil  русский  sicilianu  slovenčina  slovenščina  svenska  العربية  +/−


പുതിയ കാര്യനിർവ്വാഹകന് സഹപ്രവർത്തകരുടെ ഒരു സ്നേഹസമ്മാനം

AdminWelcome, അഭിനന്ദനങ്ങൾ! താങ്കൾക്ക് ഇപ്പോൾ കോമൺസിൽ കാര്യനിർവാഹക പദവി ലഭിച്ചിരിക്കുന്നു. താളുകൾ നീക്കം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനും, ഉപയോക്താക്കളെ തടയുന്നതിനും, നിലവിലുള്ള താളുകളുടെ സംരക്ഷണത്തിൽ വ്യത്യാസം വരുത്തുന്നതിനും മുൻപായി കാര്യനിർവ്വാഹകരുടെ താളും അതിനോട് അനുബന്ധമായ മറ്റ് താളുകളും (പ്രത്യേകിച്ച് കാര്യനിർവ്വാഹരുടെ നോട്ടിസ് ബോർഡും ഒഴിവാക്കൽ അപേക്ഷകളുടെ താളുകളും) ദയവു ചെയ്ത് വായിക്കുക. താളുകളുടെ നാൾവഴി ലയിപ്പിക്കുന്നതൊഴിച്ച് ഒട്ടുമിക്ക കാര്യനിർവ്വാഹക പ്രവർത്തനങ്ങളും മറ്റൊരു കാര്യനിർവാഹകന് തിരസ്കരിക്കാൻ സാധിക്കുന്നതാണ്, അതിനാൽ ആ പ്രവൃത്തി കൂടുതൽ ശ്രദ്ധകൊടുത്തുകൊണ്ട് മാത്രം ചെയ്യുക.

IRC-ൽ കൂടി തത്സമയം സംവദിക്കാൻ #wikimedia-commons webchat എന്ന ചാനൽ കാണുക. ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ സംസാരിക്കാനും കാര്യനിർവ്വാഹകർക്ക് തമ്മിൽ സംസാരിക്കാനുമായി #wikimedia-commons-admin എന്ന മറ്റൊരു ചാനലും ലഭ്യമാണ്.

കാര്യനിർവ്വാഹകർക്കുള്ള വഴികാട്ടി എന്നതാളിൽ താങ്കൾക്ക് ഉപകാരപ്രദമായ പല വിവരങ്ങളും ലഭ്യമാണ്.

കാര്യനിർവ്വാഹകരുടെ പ്രധാന പട്ടികയിലും അനുബന്ധമായ ഭാഷാടിസ്ഥാനത്തിലുള്ള പട്ടികയിലും, തീയ്യതി അനുസരിച്ചുള്ള പട്ടികകളിലും താങ്കളുടെ പേര് ചേർത്തിട്ടുണ്ടന്ന് ഉറപ്പുവരുത്തുക, ഇവ സൂചികകളാണ്.


NOTE: Please do not use this template directly! This is just for translation. Use {{AdminWelcome}} instead.