Jump to content

വജിറ ചിത്രസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vajira Chitrasena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വജിറ ചിത്രസേന
ജനനം (1932-03-15) 15 മാർച്ച് 1932  (92 വയസ്സ്)
ദേശീയതശ്രീലങ്കൻ
വിദ്യാഭ്യാസംMethodist College, Colombo
തൊഴിൽdancer, dance teacher
സംഘടന(കൾ)Chitrasena-Vajira Dance Foundation
അറിയപ്പെടുന്നത്first Sri Lankan female Kandyan dancer
ജീവിതപങ്കാളി(കൾ)Chitrasena (m. 1951 – 2004)
പുരസ്കാരങ്ങൾപത്മശ്രീ (2020)

ദേശമാന്യ വജിറ ചിത്രസേന (ജനനം 15 മാർച്ച് 1932) ഒരു മുതിർന്ന ശ്രീലങ്കൻ പരമ്പരാഗത നർത്തകിയും നൃത്തസംവിധായികയും ഗുരുവുമാണ്. [1] ശ്രീലങ്കയിലെ ആദ്യത്തെ പ്രൈമ ബാലെരിനയായി വാജിറയെ കണക്കാക്കപ്പെടുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം നടത്തുന്ന പരമ്പരാഗത കണ്ട്യൻ നൃത്തം പരിശീലിച്ച ആദ്യ ശ്രീലങ്കൻ വനിതയാണ് അവർ. [2] കണ്ടിയൻ നൃത്തത്തിന്റെ സ്ത്രീ ശൈലിക്ക് തനത് രൂപം സൃഷ്ടിച്ചതിനും സ്ത്രീകൾക്ക് ആചാര നർത്തകരാകുന്നതിനുള്ള അവസരം സജ്ജമാക്കിയതിനും വജിറ ഉത്തരവാദിയാണ്. [3] പ്രശസ്ത ഐതിഹാസിക നർത്തകനും നൃത്ത ഗുരുവുമായിരുന്ന ചിത്രസേനനെയാണ് അവൾ വിവാഹം കഴിച്ചത്. [4] 26 ജനുവരി 2020 ന്, ഇന്ത്യയുടെ 71 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അന്തരിച്ച പ്രൊഫസർ ഇന്ദ്ര ദസ്സനായകയ്‌ക്കൊപ്പം അവർക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായപത്മശ്രീ അവാർഡ് ലഭിച്ചു. [5] [6]

ജീവചരിത്രം

[തിരുത്തുക]

1932 മാർച്ച് 15 ന് ജനിച്ച വജിറയെ വളരെ ചെറുപ്പത്തിൽത്തന്നെ അവരുടെ മാതാപിതാക്കൾ കലാരംഗത്തെത്തിച്ചു. [7] കൊളംബോയിലെ മെത്തഡിസ്റ്റ് കോളേജിൽ നിന്ന് അവർ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. 1951 ൽ പതിനെട്ടാമത്തെ വയസ്സിൽ അവർ നൃത്ത പങ്കാളിയായ പരേതനായ ചിത്രസേനനെ വിവാഹം കഴിച്ചു. അവരുടെ ഭർത്താവ് ചിത്രസേന 1943 ൽ ചിത്രസേന നൃത്ത കമ്പനി സ്ഥാപിച്ചു. [8]

അവരുടെടെ ആദ്യത്തെ ആഭ്യന്തര ഏകാംഗ പ്രകടനം 1943 -ൽ കലത്തറ ടൗൺ ഹാളിൽ അരങ്ങിലെത്തി. അവരും ഭർത്താവ് ചിത്രസേനയും ചേർന്ന് 1944-ൽ ചിത്രസേന-വാജിറ ഡാൻസ് ഫൗണ്ടേഷൻ സ്ഥാപിച്ചു, 1959-നും 1998-നും ഇടയിൽ ഇരുവരും വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാരുമായി സഹകരിച്ച് നിരവധി തവണ ഇന്ത്യയിൽ പര്യടനം നടത്തി. [9] വാജിറയും ചിത്രസേനയും ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തിനും കലാരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നൽകിയ സംഭാവനകൾക്കും പേരുകേട്ടതാണ്. [10] 1952 ൽ 'ചണ്ഡാലി' എന്ന ബാലെയിലെ പ്രകൃതിയുടെ വേഷത്തിൽ സോളോയിസ്റ്റായി അവർ അരങ്ങേറ്റം കുറിച്ചു. അധ്യാപകനായും അവതാരകയായും നൃത്തസംവിധായകനായുമൊക്കെയുള്ള അചഞ്ചലമായ അച്ചടക്കവും അർപ്പണബോധവും വഴി അവരുടെ ഉയർച്ചയോടൊപ്പം, അവർ ഭർത്താവിന്റെ കരിയറും പ്രകാശിപ്പിച്ചു. [11]

നിരവധി പ്രശംസനീയമായ പ്രൊഡക്ഷനുകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള അവർ 60 വർഷത്തിലേറെയായി വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നു. അവർ നിൽമിനി ടെന്നകൂൻ, ജീവ റാണി കുരുകുല സൂര്യ എന്നിവരെ പോലെ ഏതാനും പ്രമുഖ നടിമാരെയും പഠിപ്പിച്ചിട്ടുണ്ട്.

ബഹുമതികൾ

[തിരുത്തുക]

കലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കായി 2004 ൽ ഈജിൾ ഇൻഷുറൻസ് ഈജിൾ അവാർഡ് ഓഫ് എക്സലൻസ് ദമ്പതികൾക്ക് നൽകി. [12] 2013 മാർച്ച് 15 ന് 81-ാം ജന്മദിനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അവരെ ആദരിച്ചു. [13]

2020 ജനുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കലയിലെ നേട്ടത്തിന് ഇന്ത്യയുടെ നാലാാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡ് നൽകി അവരെ ആദരിക്കും. [14] [15] 2002 ന് ശേഷം ഒരു ശ്രീലങ്കക്കാരന് പത്മശ്രീ പുരസ്കാരം നൽകുന്ന ആദ്യ സംഭവം കൂടിയാണിത്. [16]

അവലംബം

[തിരുത്തുക]
  1. Devapriya, Uditha (2020-02-05). "Vajira". Medium (in ഇംഗ്ലീഷ്). Archived from the original on 2020-06-17. Retrieved 2020-05-11.
  2. "Vajira Chitrasena: A story of peerless elegance". Sunday Observer (in ഇംഗ്ലീഷ്). 2019-03-08. Retrieved 2020-05-11.
  3. "A life dedicated to dance". Daily News (in ഇംഗ്ലീഷ്). Retrieved 2020-05-11.
  4. Kothari, Sunil (2019-08-26). "Sri Lankan dance legend Chitrasena: A contemporary of Uday Shankar". The Asian Age. Retrieved 2020-05-11.
  5. admin (2020-01-26). "Chitrasena, Dassanayake awarded highest civilian award in India | Colombo Gazette" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-05-11.
  6. says, Laleenie Hulangamuwa (2020-01-26). "Lankans, Vajira Chitrasena and the Late Prof.Indra Dassanayake, get India's Padma Shri award". NewsIn.Asia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-11.
  7. "ARTRA | Sri Lanka's Art & Design Magazine | OF SPIRITED LEGACY". www.artra.lk. Retrieved 2020-05-11.
  8. "Vajira Chitrasena". www.island.lk. Retrieved 2020-05-11.
  9. "Two Lankans conferred Padma Shri Awards". CeylonToday (in ഇംഗ്ലീഷ്). Retrieved 2020-05-11.[പ്രവർത്തിക്കാത്ത കണ്ണി]
  10. "What's the story behind the accolade?". www.themorning.lk. 2 February 2020. Archived from the original on 2020-02-02. Retrieved 2020-05-11.
  11. MENAFN. "Sri Lanka- Chitrasena, Dassanayake awarded highest civilian award in India". menafn.com. Retrieved 2020-05-11.
  12. "BUSINESS TODAY -Eagle Insurance honors Chitrasena and Vajira". www.businesstoday.lk. Archived from the original on 2021-09-26. Retrieved 2020-05-11.
  13. "Felicitation of Dr. Vajira Chitrasena by the High Commission of India | Asian Tribune". www.asiantribune.com. Retrieved 2020-05-11.
  14. "India honours Deshabandhu Dr. Vajira Chitrasena and Late Prof. Indra Dassanayake from Sri Lanka with Padma Shri Awards | Asian Tribune". www.asiantribune.com. Retrieved 2020-05-11.
  15. late-Prof--Indra-Dassanayake/10405-694720 "India honours Deshabandu Dr. Vajira Chitrasena and late Prof. Indra Dassanayake| Daily FT". www.ft.lk (in ഇംഗ്ലീഷ്). Retrieved 2020-05-11. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  16. "Two Sri Lankan women receive Padma awards". newsonair.com. Archived from the original on 2020-01-27. Retrieved 2020-05-11.
"https://ml.wikipedia.org/w/index.php?title=വജിറ_ചിത്രസേന&oldid=4101118" എന്ന താളിൽനിന്ന് ശേഖരിച്ചത്