Jump to content

ഷികോകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shikoku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shikoku
Native name: 四国
The island of Shikoku, Japan
Geography
LocationJapan
ArchipelagoJapanese archipelago
Area18,800 കി.m2 (7,300 ച മൈ)
Area rank50th
Length225 km (139.8 mi)
Width50–150 കി.മീ (160,000–490,000 അടി)
Highest elevation1,982 m (6,503 ft)
Highest pointMount Ishizuchi
Administration
Prefectures Ehime
 Kagawa
 Kōchi
 Tokushima
Largest settlementMatsuyama (pop. 514,865[1])
Demographics
Population3,845,534 (2015)
Pop. density204.55 /km2 (529.78 /sq mi)
Ethnic groupsJapanese

ജപ്പാനിലെ പ്രധാന നാല് ദ്വീപുകളിൽ ഏറ്റവും ചെറുതും ജനസംഖ്യ ഏറ്റവും കുറഞ്ഞതുമായ ദ്വീപാണ് ഷികോകു (四国?, "four provinces") (4,141,955 as of 2005). ഈ ദ്വീപിന്(225 കി.മീ or 738,189.0 അടി നീളവും 50, 150 കി.മീ or 164,042.0, 492,126.0 അടി വീതിയുമുണ്ട്. ഹോൺഷുവിന് തെക്കായും ക്യൂഷുവിന് കിഴക്കായും സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഷികോക്കുവും സമീപത്തുള്ള ചെറുദ്വീപുകളും ചേർന്നാൽ വിസ്തീർണ്ണം 18,800 ച. �കിലോ�ീ. (7,259 ച മൈ) ആണ്, ഇതിൽ ജപ്പാനിലെ നാല് പ്രിഫക്ചറുകൾ സ്ഥിതിചെയ്യുന്നു, ഇഹൈം, കഗാവ, കൊച്ചി, ടോകുഷിമ എന്നിവയാണിവ.

വിസ്തീർണ്ണമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ അൻപതാമത്തെ ദ്വീപാണിത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള 23-ആമത്തെ ദ്വീപായ ഇവിടെ സിംഗപ്പൂർ, സിസിലി എന്നിവയേക്കാൾ കുറച്ചും പോർട്ടോ റിക്കോയെക്കാൾ കൂടുതലും ജനങ്ങൾ അധിവസിക്കുന്നു.

കിഴക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മലനിരകൾ ഈ ദ്വീപിനെ വീതികുറഞ്ഞ വടക്കൻ പ്രദേശവും ശാന്തസമുദ്രത്തെ അഭിമുഖീകരിക്കുന്ന തെക്കൻ പ്രദേശവുമായി വേർതിരിക്കുന്നു. കൊച്ചി ഒഴികെയുള്ള പ്രധാന നഗരങ്ങൾ സ്ഥിതിചെയ്യുന്ന വടക്കൻ പ്രദേശങ്ങളിലാണ് ജനസംഖ്യയുടെ സിംഹഭാഗവും നിവസിക്കുന്നത്. മൗണ്ട് ഇഷിസൂച്ചി (石鎚山) ആണ് 1,982 മീ (6,503 അടി) ഈ ദ്വീപിലെ ഏറ്റവും ഉയരമുള്ള പർവ്വതം, ഈ പർവ്വതത്തിനു സമീപമായി ഉത്ഭവിക്കുന്ന യോഷിനോ നദി 196 കി.മീ (643,044.6 അടി) ഇവിടത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.

Shikoku in relation to the Inland Sea and Honshu

ഹോൺഷു ദ്വീപിലെ വകയാമ, ഒസാക, ഹ്യോഗൊ, ഒകയാമ, ഹിരോഷിമ, യാമഗുഛ്കി പടിഞ്ഞാറ് ക്യൂഷുവിലെ ഒയിറ്റ , മിയസാകി എന്നിവയുമാണ് ഈ ദ്വീപിന്റെ സമീപസ്ഥമായ പ്രിഫെക്ചറുകൾ.

ഹോൺഷു ദ്വീപുമായി മൂന്ന് എക്സ്പ്രസ്സ്‌വേകൾ ഷികോകുവിനെ ബന്ധിപ്പിക്കുന്നു. കിഴക്കൻ ഷികോകുവിൽ കോബ് - അവാജി - നരൂറ്റൊ എക്സ്പ്രസ്സ്‌വേ , മദ്ധ്യ ഷികോകുവിൽ സെറ്റോ - ചുഒ എക്സ്പ്രസ്സ്‌വേ, പടിഞ്ഞാറൻ ഷികോകുവിൽ നിഷിസെറ്റൊ എക്സ്പ്രസ്സ്‌വേ എന്നിവയാണിവ.

സാമൂഹികം

[തിരുത്തുക]

ഒറ്റ വൈക്കോൽ വിപ്ലവം (The One-Straw Revolution) എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനുമായ മസനൊബു ഫുകുവൊക ഇവിടെയുള്ള കൃഷിഭൂമിയിലാണ് പരീക്ഷണങ്ങൾ നടത്തിയത്.

അവലംബം

[തിരുത്തുക]
  1. "Matsuyama (City (-shi), Ehime, Japan) - Population Statistics, Charts, Map and Location". www.citypopulation.de. Archived from the original on 28 April 2016. Retrieved 1 May 2018.
"https://ml.wikipedia.org/w/index.php?title=ഷികോകു&oldid=3730683" എന്ന താളിൽനിന്ന് ശേഖരിച്ചത്