Jump to content

സ്വവർഗവിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Same-sex marriage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  സ്വവർഗവിവാഹം

ഒരേ ലിംഗത്തിൽപെട്ട വ്യക്തികൾ തമ്മിലുള്ള വിവാഹത്തെ സ്വവർഗവിവാഹം എന്നും [1] അതിനുള്ള നിയമസാധുതയെ വിവാഹതുല്യത[2] എന്നും പറയുന്നു. സ്വവർഗവിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുള്ള ചില പാശ്ചാത്യ രാഷ്ട്രങ്ങൾ[3] അർജെന്റിന , ബ്രസീൽ , കാനഡ , ഡെൻമാർക്ക്‌ , ഫ്രാൻസ് , ഐസ്ലാൻഡ്‌, ലെക്സംബർഗ്, നെതർലാൻഡ്‌, ന്യൂ സീലാൻഡ്‌ , നോർവേ, പോർച്ചുഗൽ, സ്പെയിൻ , സ്വീഡെൻ, സൌത്ത് ആഫ്രിക്ക മുതലായവയാണ്. മെക്സിക്കോയിലെ ചില പ്രവിശ്യകളും യു. എസ്.എ യിലെ ചില സംസ്ഥാനങ്ങളും[4][5][6] ഈ ഗണത്തിൽ പെടുന്നു.1989- ഇൽ ഡെന്മാർക്കിൽ ആദ്യത്തെ സ്വവർഗ്ഗവിവാഹം രെജിസ്റ്റെർ ചെയ്യപെട്ടു എങ്കിലും 2001-ഇൽ നെതർലാൻഡ്‌ സ്വവർഗവിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ പ്രഥമരാഷ്ട്രമായി[7]. 21 ആം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്ക്കാണ് ഇത്തരം വിവാഹങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള നിയമങ്ങൾ കൂടുതലായി നിലവിൽ വന്നു തുടങ്ങിയതും, അതിന്റെ ചുവടുപിടിച്ചു സ്വവർഗബന്ധങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങളും[8] സാമൂഹിക മുന്നേറ്റങ്ങളും ഇന്ത്യ പോലുളള രാജ്യങ്ങളിൽ[9] കൂടുതൽ ശക്തിയാർജിച്ചതും. ഭരണ-രാഷ്ട്ര-സാമൂഹിക വികസനാവശ്യങ്ങൾകായി നികുതി അടയ്ക്കുന്ന ഏതൊരു പൌരനേയും പോലെ, ഗവണ്മെന്റ് ആനുകൂല്യങ്ങൾ, പെൻഷൻ , ആശുപത്രി സേവനങ്ങൾ, പങ്കാളിയുടെ സ്വത്തവകാശം മുതലായവ[10] സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ സ്വവർഗാനുരാഗികൾക്കും സാധ്യമാവുകയും അത്തരം ബന്ധങ്ങൾക്ക് കൂടുതൽ സാമൂഹിക സ്വീകാര്യത കൈവരുകയും ചെയ്യുന്നു.

വിവാഹരജിസ്ട്രേഷൻ സാധ്യമായിട്ടുള്ള വിവിധ രാജ്യങ്ങളിൽ ചിലപ്പോൾ മതപരമായ പരിമിതികൾ കാരണം സ്വവർഗവിവാഹങ്ങൾ പരമ്പരാഗത രീതിയിയുള്ള മതാനുഷ്ടാനങ്ങൾ പിന്തുടരുന്നവയായിരിക്കില്ല. ചില രാജ്യങ്ങളിലെ നവീന ക്രിസ്തീയ സഭകളും[11][12] മറ്റും ഇത്തരം വിവാഹങ്ങളെ അംഗീകരിക്കുന്നവയാണ്. 2014ൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ നടന്ന അസാധാരണ സിനഡ് സ്വവർഗവിവാഹങ്ങളെപ്പറ്റിയുള്ള[13] പ്രമേയം അവതരിപ്പിച്ചത്‌ ഈ വിഷയത്തിൽ ആഗോളതലത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു. സ്വദേശങ്ങളിൽ[14] സ്വവർഗവിവാഹങ്ങൾക്ക് നിയമ-സാമൂഹിക അംഗീകാരമില്ലാത്തതിനാൽ ചിലർ അതിനു പൂർണ്ണ അംഗീകാരമുള്ള വിദേശനാടുകളിൽ പോയി വിവാഹങ്ങൾ നടത്താറുണ്ട്‌.[15] 2021 ലെ കണക്കു പ്രകാരം താഴെ പറയുന്ന 29 രാജ്യങ്ങൾ സ്വവർഗ്ഗ വിവാഹത്തെ നിയമവിധേയമാക്കിയിട്ടുണ്ട് (രാജ്യം മുഴുവനുമോ ചില സ്ഥലങ്ങളിൽ മാത്രമായോ)

അവലംബം

[തിരുത്തുക]
  1. 19Nov2014, http://malayalam.webdunia.com/newsworld/news/international/0810/11/1081011042_1.htm
  2. Emma Margolin, 18Nov2014, http://www.msnbc.com/msnbc/south-carolina-marches-toward-marriage-equality
  3. Keith Wagstaff, 17July2013, http://theweek.com/article/index/242703/11-countries-where-gay-marriage-is-legal
  4. Reuter, 11Oct2014, http://timesofindia.indiatimes.com/world/us/Idaho-becomes-latest-US-state-to-allow-gay-marriage/articleshow/44779966.cms
  5. 18Oct2014, http://timesofindia.indiatimes.com/world/us/Gay-marriage-now-legal-in-Arizona/articleshow/44865021.cms
  6. 19October2013, http://www.mangalam.com/pravasi/news/108350
  7. 23April2013, http://www.bbc.com/news/world-21321731
  8. 17Nov2014, http://edition.cnn.com/2013/05/28/us/same-sex-marriage-fast-facts/
  9. Satya Prakash, 01April2014, http://www.hindustantimes.com/india-news/naz-foundation-files-curative-petition-on-gay-sex-in-sc/article1-1202765.aspx Archived 2014-07-15 at the Wayback Machine.
  10. 10Feb2014, http://edition.cnn.com/2014/02/08/politics/holder-same-sex-marriage-rights/
  11. Niraj Warikoo, 19June2014, http://www.usatoday.com/story/news/nation/2014/06/19/presbyterians-allow-gay-marriage-ceremonies/10922053/
  12. Jaweed Kaleem, 19June2014, http://www.huffingtonpost.com/2014/06/19/presbyterian-church-gay-marriage_n_5512756.html
  13. 05Oct2014, http://www.mathrubhumi.com/story.php?id=489455 Archived 2014-11-11 at the Wayback Machine.
  14. Parvathy Menon, 12December2014, http://www.thehindu.com/news/national/as-india-takes-a-step-back-uk-prepares-to-legalise-gay-marriage/article5448766.ece
  15. Sudha Pillai, 06Sep2014, http://www.bangaloremirror.com/columns/sunday-read/Love-in-the-time-of-Section-377/articleshow/41886416.cms

കുറിപ്പുകൾ

[തിരുത്തുക]
  1. Same-sex marriage is legally performed and recognized in the states of Aguascalientes, Baja California, Baja California Sur, Campeche, Chiapas, Chihuahua, Coahuila, Colima, Hidalgo, Jalisco, Michoacán, Morelos, Nayarit, Nuevo León, Oaxaca, Puebla, Quintana Roo, San Luis Potosí, Sinaloa, and Mexico City as well as in some municipalities in Guerrero, Querétaro and Zacatecas. Marriages entered into in these jurisdictions are fully recognized by law throughout Mexico. In other states, same-sex marriage is available by court injunction (amparo).
  2. Same-sex marriage is performed and recognized by law in the Netherlands proper, including Bonaire, Sint Eustatius and Saba. Marriages entered into there have minimal recognition in Aruba, Curaçao and Sint Maarten.
  3. Same-sex marriage is performed and recognized by law in New Zealand proper, but not in Tokelau, the Cook Islands or Niue, which together make up the Realm of New Zealand.
  4. Same-sex marriage is performed in all of the UK and in its non-Caribbean possessions, but not in its Caribbean possessions of Anguilla, the British Virgin Islands, the Cayman Islands, Montserrat and the Turks and Caicos Islands.
  5. Same-sex marriage is performed and recognized by law in all fifty states and the District of Columbia, all territories except American Samoa, and in some tribal nations.
"https://ml.wikipedia.org/w/index.php?title=സ്വവർഗവിവാഹം&oldid=3989768" എന്ന താളിൽനിന്ന് ശേഖരിച്ചത്