കനക് റെലെ
കനക് റെലെ | |
---|---|
ജനനം | |
തൊഴിൽ | ശാസ്ത്രീയ നൃത്തം |
അറിയപ്പെടുന്നത് | മോഹിനിയാട്ടം |
പുരസ്കാരങ്ങൾ | പത്മഭൂഷൺ പത്മശ്രീ സംഗീത നാടക അക്കാദമി പുരസ്കാരം കാളിദാസ് സമ്മാൻ ഗൗരവ് പുരസ്കാർ കലാ വിപഞ്ചീ എം.എസ്. സുബ്ബുലക്ഷ്മി പുരസ്കാരം |
വെബ്സൈറ്റ് | കനക് റെലെ |
ഗുജറാത്തിൽ നിന്നുമുള്ള പ്രശസ്തയായ ഒരു ശാസ്ത്രീയനൃത്ത കലാകാരിയാണ് കനക് റെലെ(11 ജൂൺ 1937 – 22 ഫെബ്രുവരി 2023). മോഹിനിയാട്ടം അടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ മാനിച്ച് ഭാരതസർക്കാർ അവരെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മുംബൈ കേന്ദ്രമാക്കിയുള്ള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയയുടെ സ്ഥാപക പ്രിൻസിപ്പാളുമാണ് ഇവർ.[1][2]
ഒരു നൃത്തരൂപമെന്നതിലുപരി ശാസ്ത്രീയമായും, വൈജ്ഞാനികമായും മോഹിനിയാട്ടത്തെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിൽ കനക് സാരമായ പങ്കു വഹിച്ചിട്ടുണ്ട്. നൃത്തകലകളിലെ അഗാധഗവേഷത്തിലൂടെ കനക് രൂപപ്പെടുത്തിയെടുത്ത body kinetics in dance എന്ന ആശയം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[3]
ജീവിതരേഖ
[തിരുത്തുക]1937 ജൂൺ 11-നു ഗുജറാത്തിൽ ആണ് കനക് ജനിച്ചത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവ് അന്തരിച്ചു. അമ്മയോടും അമ്മാവനോടുമൊപ്പം കനക് ശാന്തിനികേതനിലേക്കു പോയി. തന്റെ ബാല്യകാലം കൂടുതലും ചെലവഴിച്ചത് കൊൽക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളെ പരിചയപ്പെടുന്നതിന് ഇത് അവസരമൊരുക്കി.[4]
മുംബൈ സർവ്വകലാശാലയിൽ ഫൈൻ ആർട്ട്സ് വിഭാഗത്തിന്റെ ഡീൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാരതസർക്കാരിനു കീഴിലുള്ള കലാസാംസ്കാരിക വകുപ്പിന്റെ ഉപദേശക ആയിരുന്നു. യു.ജി.സിയിൽ പാഠ്യപദ്ധതി വികസന കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ നൃത്തകലകളെക്കുറിച്ച് വിവിധ വിദേശ സർവ്വകലാശാലകളിൽ പഠിപ്പിച്ചിട്ടുണ്ട്. 1966 ൽ നളന്ദ ഡാൻസ് റിസർച്ച് സെന്റർ ആരംഭിച്ചു. 1972 ൽ നളന്ദ നൃത്ത കലാ മഹാവിദ്യാലയ എന്നൊരു സ്ഥാപനവും ആരംഭിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യാവകുപ്പിന്റെ അംഗീകാരമുള്ള ഒരു ഗവേഷണ സ്ഥാപനമാണ് നളന്ദ റിസർച്ച് സെന്റർ, മോഹിനിയാട്ടം പ്രത്യേക വിഷയമായി ഇവിടെ ബിരുദ,ബിരുദാനന്തര, ഗവേഷണ കോഴ്സുകളുണ്ട്.[5]
വിദ്യാഭ്യാസം
[തിരുത്തുക]മുംബൈയിലെ ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ നിന്ന് രാജ്യാന്തര നിയമത്തിൽ ഗവേഷണം നടത്തിയ ഇവർ മുംബൈ സർവ്വകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ ഗവേഷണം നടത്തി പി.എച്ച്.ഡി നേടി.[6] 1967-ൽ നൃത്ത കലകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ കേരളത്തിലെ ചെറുതുരുത്തിയിലെത്തി.
കലാ ജീവിതം
[തിരുത്തുക]ഏഴാമത്തെ വയസ്സു മുതൽ ഗുരു കരുണാകര പണിക്കരുടെ കീഴിൽ കഥകളി അഭ്യസിച്ചിരുന്നു.[7] കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴിലാണു കനക് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയത്. വിവാഹത്തിനുശേഷം ഇരുപത്തെട്ടാമത്തെ വയസ്സിലാണു കനക് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയത്. മോഹിനിയാട്ടത്തിൽ കൂടുതൽ ഗവേഷണം നടത്താൽ സംഗീതനാടകഅക്കാദമിയുടേയും, ഫോർഡ് ഫൗണ്ടേഷന്റേയും ഗ്രാന്റ് ലഭിച്ചിരുന്നു. 1970-71 ൽ കനക് കേരളത്തിലെത്തി മോഹിനിയാട്ടത്തെക്കുറിച്ച് കൂടുതലായി പഠനം നടത്തി. നാട്യശാസ്ത്രം, ഹസ്തലക്ഷണദീപിക, ബാലരാമഭാരതം എന്നീ പുസ്തകങ്ങളിലുള്ള അറിവ്, നൃത്തകലയിൽ സ്വന്തമായി ശൈലികൾ രൂപീകരിക്കാൻ അവരെ സഹായിച്ചു.
മോഹിനിയാട്ടത്തിനെക്കുറിച്ച് ഗവേഷണം നടത്തിയ റെലെ പിന്നീട് കാവാലം നാരായണപ്പണിക്കരുമായി ചേർന്ന് മോഹിനിയാട്ടത്തിലെ തനതുശൈലിയെക്കുറിച്ചുള്ള വിദഗ്ദ്ധ പഠനത്തിൽ ഏർപ്പെട്ടു. കരുണാകരപ്പണിക്കരിൽ നിന്ന് കഥകളിയും അഭ്യസിച്ചു. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള കനക് റെലെ നൃത്തരൂപങ്ങളെക്കുറിച്ച് രചിച്ചിട്ടുള്ള പുസ്തകങ്ങൾ കലാമണ്ഡലം ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസകേന്ദ്രങ്ങളിൽ പഠനത്തിനായി ഉപയോഗിക്കുന്നു. ചിലപ്പതികാരം, സ്വപ്നവാസവദത്തം എന്നീ കൃതികളെ ആസ്പദമാക്കി നൃത്താവിഷ്കാരങ്ങൾ ചെയ്തിട്ടുണ്ട്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര യെ തുടർന്ന് ഭീകരവാദത്തിനെതിരേ കനക് അവതരിപ്പിച്ച The Enlightened One — Gautama Buddha എന്ന നൃത്താവിഷ്കാരം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[8]
നൃത്താവിഷ്കാരങ്ങൾ
[തിരുത്തുക]പേര് | വിഭാഗം |
---|---|
അമൃത് മഥൻ | നൃത്തനാടകം |
ദശാവതാരം | നൃത്തനാടകം |
ശ്രീകൃഷ്ണ | വികലാംഗരായ 50 കുട്ടികളെ പങ്കെടുപ്പിച്ച നൃത്തനാടകം |
ലീല | വികലാംഗരായ 62 കുട്ടികളെ പങ്കെടുപ്പിച്ച നൃത്തനാടകം |
ശാന്ത വാണി | നൃത്തനാടകം |
കല്യാണി | നൃത്തനാടകം |
ചിലപ്പതികാരം | നൃത്തനാടകം |
രുക്മിണീ സ്വയംവരം | നൃത്തനാടകം |
കാഞ്ചനമൃഗം | നൃത്തനാടകം |
പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | സംഘടന | വർഷം |
---|---|---|
ഗൗരവ് പുരസ്കാർ | ഗുജറാത്ത് സർക്കാർ | 1989 |
പത്മശ്രീ | ഭാരത സർക്കാർ | 1990 |
കാളിദാസ് സമ്മാൻ | മധ്യപ്രദേശ് സർക്കാർ | 2006 |
എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം | ശ്രീ ഷൺമുഖാനന്ദ ഫൈൻ ആർട്ട്സ് & സംഗീത സഭ | 2015 [9] |
പത്മഭൂഷൺ | ഭാരത സർക്കാർ | 2013 |
കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് | ഭാരത സർക്കാർ | 2013 [10] |
നൃത്യചൂടാമണി | മദ്രാസ് | 1978 |
മുംബൈയിലെ പ്രിൻസ് ഓഫ് വേൽസ് മ്യൂസിയത്തിലെ അംഗമായിരുന്നു കനക്.[11]
പുസ്തകങ്ങൾ
[തിരുത്തുക]- Mohinattam, The Lyrical Dance and Bhavaniroopana, A Handbook of Indian Dance Terminology.[12].
- A Handbook of Classical Dance Terminology എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു കനക്.
- Bhaavaniroopanna - On Indian system of abhinaya - രചയിതാവ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നളന്ദ നൃത്ത ഗവേഷണ കേന്ദ്രം [1] Archived 2007-05-06 at the Wayback Machine.
- നളന്ദ നൃത്ത കലാ മഹാവിദ്യാലയം [2] Archived 2018-04-02 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "Kanak Rele". Center for cultural resource and Training. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Imagination unlimited". The Hindu. 2012-03-26. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Dynamics of Mohiniyattam". The Hindu. 2013-06-06. Archived from the original on 2018-03-24. Retrieved 2018-03-24.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Dance has its own language: Dr. Kanak Rele". Times of India. 2011-04-09. Retrieved 2018-03-23.
- ↑ "Nalanda Dance Research Center". Nalanda Dance Research Center. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കനക് റെലെയുടെ പത്മഭൂഷൺ മോഹിനിയാട്ടത്തിനുള്ള ആദരം". മലയാള മനോരമ. ജനുവരി 26, 2013.
{{cite web}}
: Missing or empty|url=
(help) - ↑ "Tryst with Mohiniyattam". The Hindu. 2012-03-24. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Dance of peace". The Hindu. 2011-11-28.
{{cite news}}
:|access-date=
requires|url=
(help) - ↑ "Bharata Ratna Dr. M. S. Subbulakshmi Sangeetha Pracharya Award". ശ്രീ ഷൺമുഖാനന്ദ ഫൈൻ ആർട്ട്സ് & സംഗീത സഭ. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Sangeet Natak Akademi Declares Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2013". Press Information Bureau,Government of India ,Ministry of Culture. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "I used to think Tagore wore gowns: Dr Kanak Rele". DNA India. 2013-04-21. Archived from the original on 2018-03-24. Retrieved 2018-03-24.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Mohini Attam, the Lyrical Dance. Nalanda Dance Research Centre. 1992. ASIN B0006F0RX4.
- CS1 maint: bot: original URL status unknown
- CS1 errors: requires URL
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- 1937-ൽ ജനിച്ചവർ
- ജൂൺ 11-ന് ജനിച്ചവർ
- മോഹിനിയാട്ടം നർത്തകർ
- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചവർ
- കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചവർ
- 2023-ൽ മരിച്ചവർ
- ഫെബ്രുവരി 22-ന് മരിച്ചവർ