ഇലിയാന സിത്താറിസ്റ്റി
ഇലിയാന സിത്താറിസ്റ്റി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Ileana Citaristi |
ജനനം | Bergamo, Italy |
ഉത്ഭവം | Italian |
വിഭാഗങ്ങൾ | Odissi |
തൊഴിൽ(കൾ) | Odissi and Chhau dancer, performer and dance instructor |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഇറ്റലി സ്വദേശിയായ ഒഡീസി, ചാഹു നർത്തകിയാണ് ഇലിയാന സിത്താറിസ്റ്റി (Ileana Citaristi) ഒറീസയിലെ ഭുവനേശ്വർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. യുഗാന്തർ എന്ന ചലച്ചിത്രത്തിലെ നൃത്ത രൂപകൽപ്പനക്ക് 1995 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]ഇറ്റലിയിൽ ജനിച്ചു.[2] രാഷ്ട്രീയ പ്രവർത്തകനാായിരുന്നു അച്ഛൻ.[3][4] ഇറ്റലിയിലെ പാരമ്പര്യ നാടക രൂപങ്ങളിലും പരീക്ഷണ നാടക വേദിയിലും അഞ്ച് വർഷത്തോളം പ്രവർത്തിച്ചു. കഥകളി പഠിക്കാനായി കേരളത്തിലേക്ക് വന്നു.[5] കൃഷ്ണൻ നമ്പൂതിരിയുടെ പക്കൽ മൂന്നു മാസത്തോളം കഥകളി പരിശീലനം നേടി. അദ്ദേഹത്തിന്റെ കൂടി ഉപദേശ പ്രകാരം ഒഡീഷയിലേക്കു ഒഡീസി നൃത്ത പരിശീലനത്തിനായി എത്തി.[6] 1979 മുതൽ ഒഡീഷ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സൈക്കോ അനാലിസിസും കിഴക്കൻ മിത്തോളജിയും എന്ന വിഷയത്തിൽ ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്'.[7]
നൃത്ത വേദിയിൽ
[തിരുത്തുക]ഗുരു കേളു ചരൺ മഹാപാത്രയുടെ പക്കൽ ഒഡീസി അഭ്യസിച്ചു. 1994 ൽ സ്വന്തം നൃത്ത വിദ്യാലയം തുടങ്ങി. മയൂർബാഞ്ച് ചാഹു നൃത്ത രൂപത്തിലും വിദഗ്ദ്ധയാണ്. ഗുരു ഹരി നായിക്കിന്റെ കീഴിലായിരുന്നു പഠനം.[8][9]
ചലച്ചിത്രത്തിൽ
[തിരുത്തുക]യുഗാന്തറിനു പുറമെ എം.എഫ്. ഹുസൈന്റെ മീനാക്ഷി :എ ടെയിൽ ഓഫ് ടു സിറ്റീസ് (2004) എന്ന സിനിമക്കായും കോറിയോഗ്രാഫി നിർവഹിച്ചു.[10][11] ദ മേക്കിംഗ് ഓഫ് എ ഗുരു : കേളു ചരൺ മഹാപാത്ര, ഹിസ് ലൈഫ് ആൻഡ് ടൈംസ്, ട്രഡീഷണൽ മാർഷ്യൽ പ്രാക്ടീസസ് ഇൻ ഒറീസ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[12] ഇറ്റാലിയൻ സർക്കാർ 2008 ൽ ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇറ്റാലിയൻ സൊസൈറ്റി അംഗമാക്കി.
കൃതികൾ
[തിരുത്തുക]- ദ മേക്കിംഗ് ഓഫ് എ ഗുരു : കേളു ചരൺ മഹാപാത്ര, ഹിസ് ലൈഫ് ആൻഡ് ടൈംസ്,, Published by Manohar Pub., 2001. ISBN 81-7304-369-8.
- ട്രഡീഷണൽ മാർഷ്യൽ പ്രാക്ടീസസ് ഇൻ ഒറീസ, 2012
അവലംബം
[തിരുത്തുക]- ↑ "She Sways to Conquer". The Indian Express. 7 April 2006. Retrieved 22 August 2014.
- ↑ "Odisha is now my home: Ileana Citaristi". The Times of India. March 29, 2012. Archived from the original on 2013-01-03. Retrieved 6 November 2012.
- ↑ "Description of a dancer's life - Ileana Citaristi". danceshadow.com. Archived from the original on 2014-08-26. Retrieved 22 August 2014.
- ↑ "India, aggredita ballerina italiana. E' figlia dell'ex Dc Citaristi". La Republica. Retrieved 22 August 2014.
- ↑ "Ileana Citarista - Curriculum Vitae". Archived from the original on 2011-09-07. Retrieved 6 November 2012.
- ↑ "Ladies who love Indian rhythm". The Pioneer. 23 October 2012. Retrieved 6 November 2012.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Ileana Citaristi - Bio Data". Archived from the original on 2012-04-29. Retrieved 6 November 2012.
- ↑ "Padmashri Ileana Citaristi". SPICMACAY. Archived from the original on 2013-02-02. Retrieved 6 November 2012.
- ↑ "Dr. Ileana Citaristi: My karma is to break new ground". Retrieved 6 November 2012.
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇലിയാന സിത്താറിസ്റ്റി
- ↑ "A blend of spaghetti and saag". The Tribune. April 11, 2004. Retrieved 6 November 2012.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10. Retrieved 2017-03-29.
..state:orissa;Country India