Jump to content

ഹാർവാർഡ് മെഡിക്കൽ സ്കൂൾ

Coordinates: 42°20′09″N 71°06′18″W / 42.335743°N 71.105138°W / 42.335743; -71.105138
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harvard Medical School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാർവാർഡ് മെഡിക്കൽ സ്കൂൾ
പ്രമാണം:Harvard Medical School shield.svg
Coat of arms
തരംPrivate
സ്ഥാപിതംസെപ്റ്റംബർ 19, 1782 (1782-09-19)
മാതൃസ്ഥാപനം
ഹാർവാർഡ് യൂണിവേഴ്സിറ്റി
ഡീൻജോർജ് ക്യൂ. ഡാലി
അദ്ധ്യാപകർ
11,694[1]
വിദ്യാർത്ഥികൾTotals:
  • MD - 712
  • PhD - 915
  • DMD - 140
  • Master's - 269
  • DMSc - 39
സ്ഥലംബോസ്റ്റൺ, മസാച്യുസെറ്റ്സ്, അമേരിക്കൻ ഐക്യനാടുകൾ
42°20′09″N 71°06′18″W / 42.335743°N 71.105138°W / 42.335743; -71.105138
വെബ്‌സൈറ്റ്hms.harvard.edu
പ്രമാണം:Harvard Medical School seal.svg

ഹാർവാർഡ് മെഡിക്കൽ സ്കൂൾ (HMS) ഹാർവാർഡ് സർവകലാശാലയുടെ കീഴിലുള്ള ഒരു ബിരുദ മെഡിക്കൽ വിദ്യാലയമാണ്. മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ലോംഗ്വുഡ് മെഡിക്കൽ ഏരിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1782-ൽ സ്ഥാപിതമായതും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ വിദ്യാലയങ്ങളിൽ ഒന്നുമായ HMS[2] യു.എസ്. ന്യൂസ്, വേൾഡ് റിപ്പോർട്ട് എന്നിവയുടെ അവലോകന പ്രകാരം മെഡിക്കൽ വിദ്യാലയങ്ങൾക്കിടയിൽ ഗവേഷണത്തിന് സ്ഥിരമായി ഒന്നാം സ്ഥാനത്താണ്.[3] മറ്റ് പ്രമുഖ മെഡിക്കൽ വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി, HMS ഒരു ആശുപത്രിയുമായും ചേർന്ന് പ്രവർത്തിക്കുന്നില്ല, പക്ഷേ ബോസ്റ്റൺ പ്രദേശത്തെ നിരവധി അധ്യാപന ആശുപത്രികളുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ, ബെത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്റർ, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, മക്ലീൻ ഹോസ്പിറ്റൽ എന്നിവ ഇതിന്റെ അനുബന്ധ അധ്യാപന ആശുപത്രികളിലും ഗവേഷണ സ്ഥാപനങ്ങളിലും ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

പ്രസിഡന്റ് ജോസഫ് വില്ലാർഡ് ഒരു മെഡിക്കൽ സ്കൂളിനുള്ള പദ്ധതികളുള്ള റിപ്പോർട്ട് ഹാർവാർഡ് കോളേജിലെ പ്രസിഡന്റിനും ഫെലോസിനും സമർപ്പിച്ചതിനുശേഷം 1782 സെപ്റ്റംബർ 19 ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ സ്ഥാപിതമായി. പെൻസിൽവാനിയ സർവകലാശാലയിലെ പെരെൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ, കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വാഗെലോസ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് എന്നിവയ്ക്ക് ശേഷം സ്ഥാപിതമായി ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ മെഡിക്കൽ സ്കൂളാണ്.

ജോൺ വാറൻ, ബെഞ്ചമിൻ വാട്ടർഹൌസ്, ആരോൺ ഡെക്സ്റ്റർ എന്നിവരായിരുന്നു ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ സ്ഥാപക ഫാക്കൽറ്റി അംഗങ്ങൾ.[4] പ്രഭാഷണങ്ങൾ ആദ്യം ഹാർവാർഡ് ഹാളിന്റെ ബേസ്മെന്റിലും പിന്നീട് ഹോൾഡൻ ചാപ്പലിലും നടന്നു. വിദ്യാർത്ഥികൾ ട്യൂഷൻ നൽകിയില്ലെങ്കിലും ദിവസേന അഞ്ചോ ആറോ പ്രഭാഷണങ്ങൾക്ക് ടിക്കറ്റ് വാങ്ങിയിരുന്നു.[5][6] ആദ്യ രണ്ട് വിദ്യാർത്ഥികൾ 1788 ൽ ഇവിടെനിന്ന് ബിരുദം നേടി.[7]

തുടർന്നുള്ള നൂറ്റാണ്ടിൽ, വസ്തുതാപരമായി നേരിട്ട് ഒരു അദ്ധ്യാപന ആശുപത്രി നടത്തുകയോ വർത്തിപ്പിക്കുകയോ ചെയ്യുന്നില്ലാത്ത ഹാർവാർഡ് മെഡിക്കൽ സ്കൂൾ അതിന്റെ ക്ലിനിക്കൽ ബന്ധങ്ങളിൽ മാറ്റം വരുത്തിയതിനാൽ മെഡിക്കൽ സ്കൂൾ പലതവണ സ്ഥലങ്ങൾ മാറ്റിയിരുന്നു.[8] 1810-ൽ ഈ സ്കൂൾ ബോസ്റ്റണിൽ, ഇപ്പോഴത്തെ ഡൌൺ‌ടൌൺ വാഷിംഗ്ടൺ സ്ട്രീറ്റിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. 1816-ൽ ഈ വിദ്യാലയം മേസൺ സ്ട്രീറ്റിലേക്ക് മാറ്റുകയും മസാച്യുസെറ്റ്സിലെ ഗ്രേറ്റ് ആൻഡ് ജനറൽ കോടതിയിൽ നിന്നുള്ള ഒരു സമ്മാനത്തിന്റെ അംഗീകാരമെന്ന നിലയിൽ ഹാർവാർഡ് സർവകലാശാലയിലെ മസാച്ചുസെറ്റ്സ് മെഡിക്കൽ കോളേജ് എന്ന് വിളിക്കപ്പെട്ടു. 1847-ൽ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിനു സമീപത്തായി ഗ്രോവ് സ്ട്രീറ്റിലേക്ക് സ്കൂൾ മാറ്റി. 1883 ൽ ഈ വിദ്യാലയം കോപ്ലി സ്ക്വയറിലേക്ക് മാറ്റി.[9] ഈ നീക്കത്തിന് മുമ്പ്, 1869 ൽ ഹാർവാർഡ് പ്രസിഡന്റായി നിയമിതനായ ചാൾസ് വില്യം എലിയറ്റ് സർവ്വകലാശാലയുടെ ഏത് ഭാഗത്തേക്കാളും ഏറ്റവും മോശം അവസ്ഥയിലാണ് മെഡിക്കൽ സ്കൂളിനെ കണ്ടെത്തിയത്. അദ്ദേഹം ഇവിടേയ്ക്കുള്ള പ്രവേശന നിലവാരം ഉയർത്തുകയും ഔപചാരിക ഡിഗ്രി പ്രോഗ്രാം ആരംഭിക്കുകയും ഹാർവാർഡ് സർവകലാശാലയ്ക്കുള്ളിലെ ഒരു പ്രൊഫഷണൽ സ്‌കൂളായി എച്ച്.എം.എസിനെ നിർവചിക്കുകയും ലോകത്തെ പ്രമുഖ മെഡിക്കൽ സ്‌കൂളുകളിലൊന്നായി ഇതിനെ മാറ്റുന്നതിനുള്ള അടിത്തറ പാകുകയും ചെയ്തു.[10]

1906-ൽ മെഡിക്കൽ സ്കൂൾ നിലവിലെ ലോംഗ്വുഡ് മെഡിക്കൽ ആന്റ് അക്കാദമിക് ഏരിയയിലെ സ്ഥലത്തേക്ക് മാറി. ലോംഗ്വുഡ് കാമ്പസിലെ മാർബിൾ മുഖമുള്ള ചതുഷ്കോണാകൃതിയിലുള്ളഅഞ്ച് കെട്ടിടങ്ങൾ ഇന്നും ഉപയോഗത്തിലാണ്.[11][12]

അവലംബം

[തിരുത്തുക]
  1. "Facts and Figures". Harvard Medical School. Harvard University. Retrieved 16 March 2020.
  2. "The History of HMS". hms.harvard.edu.
  3. "Best Medical Schools: Research". U.S. News & World Report. Retrieved 18 January 2020.
  4. "The History of HMS". hms.harvard.edu.
  5. "The History of HMS". hms.harvard.edu.
  6. Morison, Samuel Eliot (1930). The Development of Harvard University since the inauguration of President Eliot, 1869-1929. Cambridge, Massachusetts: Harvard University Press. pp. 555–594 & Preface.
  7. "The History of HMS". hms.harvard.edu.
  8. "History of Harvard Medicine". medstudenthandbook.hms.harvard.edu.
  9. "The History of HMS - Harvard Medical School". hms.harvard.edu.
  10. Morison, Samuel Eliot (1930). The Development of Harvard University since the inauguration of President Eliot, 1869-1929. Cambridge, Massachusetts: Harvard University Press. pp. 555–594 & Preface.
  11. "Harvard Medical School — History". Archived from the original on മേയ് 5, 2007. Retrieved ഫെബ്രുവരി 25, 2007.
  12. "Countway Medical Library — Records Management — Historical Notes". Archived from the original on September 1, 2006. Retrieved February 25, 2007.