കോൺവാൾ ദ്വീപ്
ദൃശ്യരൂപം
(Cornwall Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geography | |
---|---|
Location | Northern Canada |
Coordinates | 77°37′N 094°52′W / 77.617°N 94.867°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 2,358 കി.m2 (910 ച മൈ) |
Length | 90 km (56 mi) |
Width | 30 km (19 mi) |
Highest elevation | 400 m (1,300 ft) |
Highest point | McLeod Head |
Administration | |
Canada | |
Territory | Nunavut |
Demographics | |
Population | Uninhabited |
കോൺവാൾ ദ്വീപ് കനേഡിയൻ പ്രദേശമായ നൂനാവടിലെ ഉന്നത ആർട്ടിക് പ്രദേശത്തുള്ള ഒരു ചെറിയ ദ്വീപാണ്. ക്യൂൻ എലിസബത്ത് ദ്വീപുകളുടെ ജ്യാമിതീയ കേന്ദ്രത്തിനു സമീപത്തായാണ് ഇതു സ്ഥിതിചെയ്യുന്നത്. വടക്കുഭാഗത്ത് ഹെൻഡ്രീക്സെൻ കടലിടുക്ക് ഇതിനെ അമന്റ് റിംഗ്നസ് ദ്വീപുമായി വേർതിരിക്കുന്നു. തെക്കുഭാഗത്ത് ബെൽച്ചർ ചാനൽ ഇതിനെ ഡെവൺ ദ്വീപിൽ നിന്നും വേർതിരിച്ചിരിക്കുന്നു. എല്ലെസ്മിയർ ദ്വീപിന് പടിഞ്ഞാറ് നോർവേജിയൻ ബേയിലെ ആറ് ദ്വീപുകളിൽ (മറ്റുള്ളവ ബക്കിംഹാം, ഏകിൻസ്, എക്സ്മൗത്ത്, ഗ്രഹാം ദ്വീപ്, ടേബിൾ) ഏറ്റവും വലുതാണ് ഇത്. കോൺവാൾ ദ്വീപിന് 90 കിലോമീറ്റർ (56 മൈൽ) നീളവും 30 കിലോമീറ്റർ (19 മൈൽ) വീതിയുമുണ്ട്. 2,358 ചതുരശ്ര കിലോമീറ്ററാണ് (910 ചതുരശ്ര മൈൽ) ഈ ദ്വീപിന്റെ വിസ്തീർണ്ണം.