Jump to content

ചാറ്റ്ജിപിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ChatGPT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാറ്റ്ജിപിറ്റി
ലോഗോ
ലോഗോ
വികസിപ്പിച്ചത്OpenAI
ആദ്യപതിപ്പ്നവംബർ 30, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-11-30)
Stable release
മാർച്ച് 23, 2023; 20 മാസങ്ങൾക്ക് മുമ്പ് (2023-03-23)[1]
തരം
അനുമതിപത്രംProprietary
വെബ്‌സൈറ്റ്chatgpt.com

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.[2][3] പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്.[4][5] ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

ചാറ്റ് ജിപിറ്റി ഒരു പ്രോട്ടോടൈപ്പായി 2022 നവംബർ 30-ന് സമാരംഭിച്ചു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുടനീളം അതിന്റെ വിശദവും പെട്ടന്നുള്ളതുമായ പ്രതികരണങ്ങൾ മൂലവും, അതിന്റെ വ്യക്തമായ ഉത്തരങ്ങൾ മൂലവും ഇത് ശ്രദ്ധ നേടി.[6] എന്നിരുന്നാലും, പല സമയത്തും അതിന്റെ കൃത്യത ഇല്ലായ്മ ഒരു പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞിട്ടുണ്ട്.[7] ചാറ്റ്ജിപിറ്റി പുറത്തിറക്കിയതിന് ശേഷം, ഓപ്പൺഎഐ(OpenAI)-യുടെ മൂല്യം 2023-ൽ 29 ബില്ല്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്ല്യം.[8]

ചാറ്റ്ജിപിറ്റി യുടെ യഥാർത്ഥ റിലീസ് ജിപിടി-3.5 അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ ഓപ്പൺഎഐ മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ഒരു പതിപ്പ് 2023 മാർച്ച് 14-ന് പുറത്തിറങ്ങി, ചുരുക്കം ചില പണമടച്ചുള്ള വരിക്കാർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

പരിശീലനം

[തിരുത്തുക]

ഭാഷാ മോഡലുകളിൽ പെട്ട ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) കുടുംബത്തിലെ അംഗമാണ് ചാറ്റ്ജിപിറ്റി.[9] "ജിപിടി-3.5" എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ മെച്ചപ്പെടുത്തിയ ജിപിടി-3 പതിപ്പിൽ ഇത് നന്നായി ട്യൂൺ ചെയ്യപ്പെട്ടു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു[10]).

അവലംബം

[തിരുത്തുക]
  1. "ChatGPT — Release Notes". Archived from the original on 2023-03-23. Retrieved 2023-04-12.
  2. Roose, Kevin (5 December 2022). "The Brilliance and Weirdness of ChatGPT". New York Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 26 December 2022. Like those tools, ChatGPT — which stands for "generative pre-trained transformer" — landed with a splash.{{cite web}}: CS1 maint: url-status (link)
  3. "ജിപിടി - നിർമ്മിത ബുദ്ധിയിലെ പുതിയ താരം" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-01-14. Retrieved 2023-02-15.
  4. Roose, Kevin (5 December 2022). "The Brilliance and Weirdness of ChatGPT". New York Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 26 December 2022. Like those tools, ChatGPT — which stands for "generative pre-trained transformer" — landed with a splash.{{cite web}}: CS1 maint: url-status (link)
  5. "ചാറ്റ് ജിപിടി: ഉപയോഗവും സാധ്യതകളും" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-02-10. Retrieved 2023-02-15.
  6. Lock, Samantha (December 5, 2022). "What is AI chatbot phenomenon ChatGPT and could it replace humans?". The Guardian. Archived from the original on January 16, 2023. Retrieved December 5, 2022.
  7. Vincent, James (December 5, 2022). "AI-generated answers temporarily banned on coding Q&A site Stack Overflow". The Verge (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on January 17, 2023. Retrieved December 5, 2022.
  8. Varanasi, Lakshmi (January 5, 2023). "ChatGPT creator OpenAI is in talks to sell shares in a tender offer that would double the startup's valuation to $29 billion". Insider. Archived from the original on January 18, 2023. Retrieved January 18, 2023.
  9. "OpenAI API". platform.openai.com (in ഇംഗ്ലീഷ്). Archived from the original on March 3, 2023. Retrieved March 3, 2023.
  10. Quinn, Joanne (2020). Dive into deep learning: tools for engagement. Thousand Oaks, California. p. 551. ISBN 978-1-5443-6137-6. Archived from the original on January 10, 2023. Retrieved January 10, 2023.{{cite book}}: CS1 maint: location missing publisher (link)