അരുണാചലം മുരുഗാനന്ദം
ദൃശ്യരൂപം
(Arunachalam Muruganantham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുണാചലം മുരുഗാനന്ദം | |
---|---|
ജനനം | 1962 (വയസ്സ് 62–63) |
തൊഴിൽ | യന്ത്ര സ്രഷ്ടാവ് |
സംഘടന(കൾ) | Jayaashree Industries |
വെബ്സൈറ്റ് | newinventions.in |
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തു നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകനായ വ്യക്തിയാണ് അരുണാചലം മുരുഗാനന്ദം. ഇദ്ദേഹം ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീര ശുചിത്വ (ആരോഗ്യ) സംരക്ഷണത്തിനായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന ഒരു യന്ത്രം ഉണ്ടാക്കിയിട്ടുണ്ട്. ഈ യന്ത്രം ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ച മുരുഗാനന്ദം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ബഹുമാനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ചെന്നൈ ഐ.ഐ.ടിയുടെ ഇന്നൊവേഷൻ പുരസ്കാരം വാങ്ങിയിട്ടുണ്ട്. 2014-ൽ ഇറങ്ങിയ റ്റൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയ ഒരു ഭാരതീയനുമാണ്.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ പാലിയത്ത്, രാംമോഹൻ (15 ജൂൺ 2014). "ഒബാമയ്ക്കും മാർപാപ്പയ്ക്കും ഒപ്പം ആരാണീ മുരുഗാനന്ദം?". മാതൃഭൂമി. Archived from the original (പത്രലേഖനം) on 18 ജൂൺ 2014. Retrieved 18 ജൂൺ 2014.