ഹരിപോത്തൻ
ദൃശ്യരൂപം
(ഹരി പോത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരി പോത്തൻ | |
---|---|
ജനനം | കുളത്തുങ്ങൽ ഹരി ചങ്ങനാശ്ശേറി |
ജീവിതപങ്കാളി(കൾ) | ജയഭാരതി (1973-74) |
മാതാപിതാക്ക(ൾ) | കുളത്തുങ്ങൽ പോത്തൻ, പൊന്നമ്മ പോത്തൻ കുളത്തുങ്ങൽ |
മലയാളചലച്ചിത്രരംഗത്ത് നിർമ്മാതാവ് എന്ന നിലയിൽ പ്രശസ്തനാണ് ഹരി പോത്തൻ. ചങ്ങനാശ്ശേരി കുളത്തുങ്ങൽ കുടുംബത്തിൽ ജനിച്ചു. പ്രതാപ് പോത്തൻ സഹോദരനാണ്[1]. പിതാവിന്റെ മോട്ടോർ കമ്പനിയിലായിരുന്നു ആദ്യം. കുളത്തുങ്ങൽ മോട്ടോർ കമ്പനി മാനേജർ ആയി. പിന്നീട് ചലച്ചിത്രനിർമ്മാണം ആരംഭിച്ചു. അശ്വമേധംആണ് ആദ്യ ചിത്രം. സുപ്രിയ എന്ന ഒരു നിർമ്മാണകമ്പനി തന്നെ തുടങ്ങി. 14 ചിത്രങ്ങൾ നിർമ്മിച്ചു.[2] 1973ൽ പ്രശസ്ത നടി ജയഭാരതി പത്നി ആയി എങ്കിലും ഒരു വർഷം കൊണ്ട് പിരിഞ്ഞു.[3].
പുരസ്കാരങ്ങൾ
[തിരുത്തുക]- 1971ൽ കരകാണാക്കടൽ എന്ന ചിത്രത്തിനു മികച്ച മലയാളചിത്രത്തിനുള്ള നാഷണൽ അവാർഡുംദേശീയ അവാർഡ്,
- 1978ൽ രതിനിർവ്വേദം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ്.1978
- 1979ൽ ഇതാ ഇവിടെ വരെ എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ്1979