Jump to content

യുണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യൂണിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുണിക്സ്
യുണിക്സ് സിസ്റ്റം III ഒരു പിഡിപി-11 സിമുലേറ്ററിൽ പ്രവർത്തിക്കുന്നു
നിർമ്മാതാവ്Ken Thompson, Dennis Ritchie, Brian Kernighan, Douglas McIlroy, and Joe Ossanna at Bell Labs
പ്രോഗ്രാമിങ് ചെയ്തത് C and assembly language
ഒ.എസ്. കുടുംബംUnix
സോഴ്സ് മാതൃകHistorically proprietary software, while some Unix projects (including BSD family and illumos) are open-source
പ്രാരംഭ പൂർണ്ണരൂപംDevelopment started in 1969
First manual published internally in നവംബർ 1971 (1971-11)[1]
Announced outside Bell Labs in ഒക്ടോബർ 1973 (1973-10)[2]
ലഭ്യമായ ഭാഷ(കൾ)English
കേർണൽ തരംVaries; monolithic, microkernel, hybrid
Influenced byCTSS,[3] Multics
യൂസർ ഇന്റർഫേസ്'Command-line interface and Graphical (Wayland and X Window System; Android SurfaceFlinger; macOS Quartz)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Varies; some versions are proprietary, others are free/open-source software
വെബ് സൈറ്റ്www.opengroup.org/membership/forums/platform/unix
യുണിക്സിന്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ പ്രധാനികളായ കെൻ തോംസൺ (ഇടത്ത്) ഡെന്നിസ് റിച്ചിയോടൊപ്പം (വലത്ത്)

യുണിക്സ് എന്നത് കമ്പ്യൂട്ടർ രംഗത്തെ ഒരു സുപ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. 1960-1970 കാലഘട്ടങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെ എ.ടി.&ടി ബെൽ ലബോറട്ടറിയിൽ കെൻ തോംസൺ, ഡെന്നിസ് റിച്ചി, ഡഗ്ലസ് മക്‌റോയ് തുടങ്ങിയവരുടെ പ്രയത്ന ഫലമായി രൂപം കൊണ്ട യുണിക്സ്, നിരവധി സർവ്വകലാശാലകളുടെയും, സോഫ്റ്റ്‌വെയർ കോർപറേഷനുകളുടെയും, വ്യക്തികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് വളരെയേറെ പരിണാമങ്ങൾക്ക് വിധേയമായി.

കെൻ തോമ്‌പ്‌സൺ, ഡെന്നിസ്‌ റിച്ചി, ഡഗ്ലസ്‌ മക്‌ൽറോയ്‌ തുടങ്ങിയ മഹാരഥന്മാരുടെ മസ്തിഷ്കശിശുവായി പിറവിയെടുത്ത യുണിക്സ്‌, എക്കാലത്തെയും മികച്ച ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളുടെ പട്ടികയിൽ മാന്യമായ ഒരു സ്ഥാനം അർഹിക്കുന്നു. ഇന്നത്തെ യുണിക്സ്‌ സിസ്റ്റങ്ങൾ വിവിധ ശാഖകളായി പിരിഞ്ഞു പോയിരിക്കുന്നു. കാലാനുഗതമായി എടി ആൻഡ്‌ ടി തന്നെ വികസിപ്പിച്ചെടുത്ത വിവിധ യുണിക്സ്‌ സിസ്റ്റങ്ങളും, മറ്റു പല യുണിക്സ്‌ ദാതാക്കൾ സ്വന്തമായി വികസിപ്പിച്ചെടുത്ത സിസ്റ്റങ്ങളും,ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ വികസിപ്പിച്ചെടുത്ത യുണിക്സ്‌ സിസ്റ്റങ്ങളും എല്ലാം ചേർന്ന ആ പട്ടിക വളരെ വലുതാണ്


യുണിക്സിന്റെ നിലവിലുള്ള പകർപ്പവകാശം ഓപ്പൺ ഗ്രൂപ്പിനാണ്‌ (The Open group), പക്ഷേ യുണിക്സിന്റെ സോഴ്സ്‌ കോഡിന്റെ അവകാശത്തർക്കം ഇപ്പോഴും നടക്കുന്നതേയുള്ളൂ നോവെലും, സ്കോയുമാണ്‌ അതിൽ അവകാശമുന്നയിച്ചിരിക്കുന്നത്‌. ഏക യുണിക്സ്‌ വിവരണം (Single Unix Specification) എന്ന മാനദണ്ഡം പിന്തുടരുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങൾ മാത്രമേ "യുണിക്സ്‌" എന്ന പേരിന്‌ യോഗ്യരാവൂ (യുണിക്സുമായി സാമ്യമുള്ള ഗ്നൂ പോലെയുള്ള ഓപ്പെറേറ്റിംഗ്‌ സിസ്റ്റങ്ങൾ പൊതുവേ "യുണിക്സുപോലെയുള്ള എന്നർത്ഥം വരുന്ന "യുണിക്സ്‌ ലൈക്‌" (Unix Like) ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്നാണ്‌ അറിയപ്പെടുന്നത്‌).

1980ന്റെ തുടക്കത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ യുണിക്സ്നിനുണ്ടായിരുന്ന സ്വാധീനം വ്യവസായിക അടിസ്ഥാനത്തിൽ യുണിക്സ്‌ നിർമ്മിക്കുന്നതിന്‌ കാരണമായി. വ്യാവസായികാടിസ്ഥാനത്തിൽ യുണിക്സ്‌ പതിപ്പുകൾ ഉണ്ടാക്കുകയും വിറ്റഴിക്കുകയും ചെയ്ത കമ്പനികളിൽ സൺ മൈക്രോസിസ്റ്റംസ്‌ പ്രമുഖരാണ്‌.

യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം സെർവറുകളിലും, വർക്ക്സ്റ്റേഷനുകളിലും പരക്കെ ഉപയോഗിച്ചുവരുന്നു.ഇന്റർനെറ്റിന്റെ ആവിർഭാവത്തിലും,കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ വികസനത്തിലും യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുള്ള പങ്ക്‌ അവഗണിക്കാവുന്നതല്ല.

സി പ്രോഗ്രാമിംഗ്‌ ഭാഷയും, യുണിക്സും എടി ആൻഡ്‌ ടി വികസിപ്പിച്ചെടുത്ത്‌ സർക്കാർ സ്ഥാപനങ്ങൾക്കും സർവ്വകലാശാലകൾക്കും നൽകി, അതുകൊണ്ടുതന്നെ മറ്റേത്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളേക്കാളും കൂടുതൽ തരം കമ്പ്യൂട്ടറുകളിലേക്ക്‌ പോർട്ട്‌ ചെയ്യപ്പെട്ട ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ യുണിക്സ്‌.

യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം വിഭാവനം ചെയ്തത്‌ തന്നെ, പോർട്ടബിലിറ്റി, മൾട്ടി ടാസ്കിംഗ്‌,മൾട്ടി യൂസർ തുടങ്ങിയ ആശയങ്ങൾക്ക്‌ മുൻ തൂക്കം കൊടുത്തുകൊണ്ടാണ്‌.

ചെറിയ ചെറിയ പ്രോഗ്രാമുകളെ പൈപ്പ്‌ എന്ന സങ്കേതം ഉപയോഗിച്ച്‌ ഒരുമിപ്പിക്കാനും അതുവഴി സങ്കീർണ്ണമായ പ്രവൃത്തികൾ അവയെക്കൊണ്ടു ചെയ്യിക്കാനുമുള്ള യുണിക്സിന്റെ കഴിവ്‌ പ്രശസ്തമാണ്‌.സങ്കീർണ്ണമായ വലിയ ഒരു പ്രോഗ്രാം നിർമ്മിക്കുന്നതിലും എളുപ്പമാണല്ലോ ലളിതമായ ഒന്നിലധികം പ്രോഗ്രാമുകൾ നിർമ്മിച്ച്‌ അവയെ യോജിപ്പിച്ചെടുക്കുന്നത്‌.

യുണിക്സിൽ ഇത്തരം അനവധി ചെറുപ്രോഗ്രാമുകളും അവയെ നിയന്ത്രിക്കാനായി കെർണൽ എന്നറിയപ്പെടുന്ന ഒരു പ്രധാന പ്രോഗ്രാമുമുണ്ട്‌. കെർണൽ എന്ന ഈ ഭാഗം പ്രോഗ്രാമുകളെ പ്രവർത്തിപ്പിക്കാനും അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുവാനുമുള്ള സേവനങ്ങളും, മറ്റുപ്രോഗ്രാമുകൾ പൊതുവായി ഉപയോഗിക്കുന്നതുമായ ചില ഉന്നത തല പ്രവർത്തനങ്ങളും (High level tasks),ഹാർഡ്‌വേർ മേൽനോട്ടവും എല്ലാം ചെയ്യുന്നു.

പെഴ്സണൽ കമ്പ്യൂട്ടറുകളിൽ നിന്നു വ്യത്യസ്തമായി, അനേകം ഉപയോക്താക്കൾക്ക് ഒരേ സമയം നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ച് പ്രവർത്തിക്കാവുന്ന മൾട്ടി യൂസർ, മൾട്ടി ടാസ്കിങ് ആർക്കിടെക്ചർ യുണിക്സിനെ വേറിട്ടു നിർത്തുന്നു. ടൈം ഷെയറിങ് അഥവാ സമയവിഭജനം എന്ന കമ്പ്യൂട്ടർ സാങ്കേതികതയിലൂടെയാണ് ഇത്തരത്തിൽ യുണിക്സിന് പ്രവർത്തിക്കാനാകുന്നത്. അനേകം ടെർമിനലുകളിൽ നിന്ന് സെർവറിലേക്ക് ബന്ധപ്പെടുത്തി പ്രവർത്തിപ്പിക്കുന്ന ഈ രീതിയെ ക്ലയന്റ്/സെർവർ ആർക്കിടെക്ചർ എന്നാണ് വിശേഷിപ്പിക്കാറ്. യുണിക്സ് സോഴ്‌സ്‌കോഡ് സി(C) എന്ന കമ്പ്യൂട്ടർ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അനേകം ഹാർഡ്‌വെയർ കമ്പ്യൂട്ടറുകളിലേക്ക് പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ യുണിക്സിനെ പോർട്ടബിൾ സിസ്റ്റം, തുറന്ന വ്യവസ്ഥ എന്നർഥം വരുന്ന ഓപ്പൺ സിസ്റ്റം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. കാൽനൂറ്റാണ്ടിന്റെ കമ്പ്യൂട്ടർ ചരിത്രത്തിൽ യുണിക്സിന്റെ സ്ഥാനം അഗ്രഗണ്യവുമാണ്. യുണിക്സിനെപ്പറ്റി അതിന്റെ രചയിതാക്കളിൽ ഒരാളായ ഡെന്നി റിച്ചി പറയുന്നത് ശ്രദ്ധിക്കുക: അടിസ്ഥാനപരമായി യുണിക്സ് ലളിതമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. പക്ഷേ ആ ലാളിത്യം മനസ്സിലാക്കുവാൻ ഒരു ബുദ്ധിമാനേ കഴിയൂ.- ഡെന്നിസ് റിച്ചി സൺ മൈക്രോസിസ്റ്റംസ്, ഐ.ബി.എം., എച്ച്.പി. തുടങ്ങിയ കമ്പനികളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള യുണിക്സ് അവാന്തരങ്ങളും, യുണിക്സിനോടു സാദൃശ്യമുള്ള ലിനക്സ് എന്ന ഓപ്പൺസോഴ്‌സ് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ് സെർവർ മാർക്കറ്റിൽ മുന്നിട്ടു നിൽക്കുന്നത്.

ചരിത്രം

[തിരുത്തുക]

1960-1970കളുടെ കാലഘട്ടം

[തിരുത്തുക]

1960കളിൽ എ.ടി.&ടി. ബെൽ ലബോറട്ടറി, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജനറൽ ഇലക്ട്രിക്ക് എന്നീ കമ്പനികൾ പരീക്ഷണാർഥം മൾട്ടിക്സ് (Multics - Multiplexed Information and Computing Service) എന്ന പേരിൽ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം രൂപകൽപ്പന ചെയ്തു. GE-645 എന്ന മെയിൻഫ്രെയിം കമ്പ്യൂട്ടറിനു വേണ്ടി നിർമ്മിച്ച മൾട്ടിക്സ്, വാണിജ്യാടിസ്ഥാനത്തിൽ ഒരു വിജയമായില്ല. ഇതിനെ തുടർന്ന് കെൻ തോംസൺ, ഡെന്നിസ് റിച്ചി എന്നിവർ ഡി.ഇ.സി പി.ഡി.പി.-7 (DEC PDP-7) എന്ന കമ്പ്യൂട്ടറിനു വേണ്ടി ഒരു പുതിയ ഫയൽ സിസ്റ്റവും ഓപ്പറേറ്റിങ്ങ് സിസ്റ്റവും പരികല്പന ചെയ്തു. യുണിക്സ് (Unics, short for Uniplexed Information and Computing System) എന്നു വിളിക്കപ്പെട്ട ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരേ സമയം രണ്ട് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. ബ്രയാൻ കെർണിഗാൻ ആണ് യുണിക്സ് (Unics) എന്ന പേരു നൽകിയത്. പിന്നീട് Unics എന്നത് ഇന്നത്തെ രീതിയിൽ Unix എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതോടെ, ഇതിനു കൂടുതൽ പ്രാധാന്യം ലഭിക്കുകയും, ബെൽ ലബോറട്ടറിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാവുകയും ചെയ്തു. ഒപ്പം കൂടുതൽ പ്രോഗ്രാമുകളും യൂട്ടിലിറ്റികളും ചേർത്ത് ഇതിനെ ഔദ്യോഗികമായി, യുണിക്സ് എന്ന പേരിൽ ഉയർത്തിക്കാട്ടുകയും, 1971-ൽ യുണിക്സ് പ്രോഗ്രാമെഴ്‌സ് മാനുവൽ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു.

1973-ൽ യുണിക്സിനെ സി പ്രോഗ്രാമിങ് ഭാഷയിൽ പുനരാവിഷ്കരിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ചു. ഇത് യുണിക്സിനെ സർവ്വകലാശാലകളിലും യു.എസ്. സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും സർവ്വസാധാരണമാക്കി. തുടർന്ന് 4,5,6 വെർഷനുകൾ പ്രസിദ്ധീകരിക്കുകയും സോഫ്റ്റ്‌വെയർ പൈപ്പ്‌ലൈനുകൾ പോലുള്ള സങ്കീർണ്ണതയുള്ള സാങ്കേതികതകൾ യുണിക്സിൽ ആവിഷ്കരിക്കുകയും ചെയ്തു. 70കളുടെ അവസാനത്തോടെ സർവ്വകലാശാലകൾക്കുമപ്പുറം കോർപ്പറേറ്റ് സർവ്വീസ് മേഖലകളിലും യുണിക്സിന്റെ ജൈത്രയാത്ര ആരംഭിച്ചു.

1982-ൽ എ.ടി.&ടി. യുണിക്സ് സിസ്റ്റം III വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നു. യുണിക്സ് സിസ്റ്റം V വെർഷനോടെ, മറ്റു പല യുണിക്സ് അവാന്തരങ്ങളുടെയും പ്രത്യേകതകൾ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടു. ബെർക്ക്ലി സോഫ്റ്റ്‌വെയറിന്റെ വി.ഐ. എഡിറ്റർ, കഴ്സസ് പാക്കേജ് എന്നിവ ഇതിലുൾപ്പെടുന്നു.

യുണിക്സ് വെർഷനുകളിൽ യുണിക്സ് സിസ്റ്റം V, ബെർക്ക്‌ലിയുടെ ബി.എസ്.ഡി. എന്നിങ്ങനെ രണ്ടു ചേരികളിലായി പല വാണിജ്യ വെർഷനുകളും ലഭ്യമാകാൻ തുടങ്ങി. 1982ൽ ബെർക്ക്‌ലിയിലെ, ബിൽ ജോയ് എന്ന മിടുക്കനായ മുൻനിര പ്രോഗ്രാമർ സൺ മൈക്രോസിസ്റ്റംസ് എന്ന കമ്പനിസ്ഥാപിച്ചു. ഇങ്ങനെയാണ് പ്രശസ്തമായ സൺ ഓ.എസ്സിന്റെ തുടക്കം. 80കളിൽ ക്സെനിക്സ് എന്ന പേരിൽ ഇന്റെൽ പ്രോസ്സസ്സറുകളിൽ ഓടുന്ന വെർഷൻ മൈക്റോസോഫ്റ്റ് കൊണ്ടു വരുകയും പിന്നീടത് സ്‌കോ യുണിക്സ് എന്ന പേരിൽ സ്ക്കൊ എന്ന കമ്പനിക്കു കൈമാറ്റപ്പെടുകയും ചെയ്തു.

1984ൽ വിവിധ യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ എകീകരിക്കുന്നതിനായി എക്സ്/ഓപ്പൺ (X/Open) എന്ന പേരിൽ ഒരു വാണിജ്യ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടു. എ.ടി.&ടി.യുടെയും സൺ മൈക്രോസിസ്റ്റത്തിന്റെയും യുണിക്സുകളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് ഈ സംരംഭം ഉപകരിച്ചു.

തൊണ്ണൂറുകളിൽ യുണിക്സ് സർവകലാശാലകളിൽനിന്നും മറ്റും പറത്താകുകയും കൂടുതൽ വാണിജ്യവൽകരിക്കപ്പെടുകയും ചെയ്തു.റിസ്ക് സെർവറുകൾ കരുത്തു കാട്ടിയ ഇക്കാലത്ത് എച്.പി. യുണിക്സ്,ഐ.ബി.എം. എ.ഐ.എക്സ്.,ട്രൂ 64, സോളാരിസ് തുടങ്ങിയ പ്രൊപ്രൈറ്ററി യുണിക്സുകൾ പ്രചുര പ്രചാരം നേടി.ലിനക്സിന്റെ വരവും അതിനുകിട്ടിയ വരവേൽപ്പും യുണിക്സ് ലൈക് എന്ന ഒരു പ്രത്യേകശാഖതന്നെ സൃഷ്ടിച്ചു. സ്‌കോ യുണിക്സ് ,നോവെൽ യുണിക്സ് വേർ, ബി.എസ്.ഡി. തുടങ്ങിയ യുണിക്സ് വിതരണങ്ങൾ x86 സെർവറുകളിൽ ഉപയോഗിച്ചിരുന്നു .

2000 മുതൽ

[തിരുത്തുക]

യുണിക്സിന്റെ പ്രധാനപ്പെട്ട ഉപവിഭാഗങ്ങൾ

[തിരുത്തുക]

കെർണൽ പാളി

[തിരുത്തുക]

യുണിക്സിന്റെ കാതലായ ഭാഗമാണ് കെർണൽ . ഹാർഡ്‌വെയറിനെയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയാണിത്. മാത്രവുമല്ല, ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിലെ സ്‌ട്രക്ചറുകളെ ആപ്ലിക്കേഷനുകളിൽ നിന്നും വേർതിരിച്ച് നിർത്തുന്നതിലൂടെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് കൂടുതൽ ലളിതമാക്കുന്നു. യുണിക്സിന്റെ മെമ്മറി നിർവഹണം, ഇൻപുട്ട്/ഔട്ട്പുട്ട് സംവിധാനങ്ങളുടെ നിർവഹണം, ഡിവൈസുകളുടെ നിയന്ത്രണം തുടങ്ങി ഉപയോക്താവിന് അത്യന്തം ദുരൂഹവും, ദുഷ്കരവുമായ ഒട്ടനവധി സുപ്രധാന ചുമതലകളാണ് കെർണൽ നിർവഹിക്കുന്നത്. ഇത്തരത്തിൽ കെർണൽ നിർമ്മിക്കുന്നതിനും സവിശേഷവൽക്കരിക്കുന്നതിനും ഒക്കെയായി ചെയ്യുന്ന പ്രോഗ്രാമിംഗിനെ കെർണൽ പ്രോഗ്രാമിംഗ് എന്നു വിളിക്കുന്നു.

ഷെൽ പാളി

[തിരുത്തുക]

ആപ്ലിക്കേഷൻ പാളി

[തിരുത്തുക]

യുണിക്സിനോടു സാമ്യമുള്ള മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ

[തിരുത്തുക]

ഗ്നു/ലിനക്സ്

[തിരുത്തുക]

ഗ്നു/ലിനക്സ് യൂനിക്സിനോട് വളരെ സാമ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. യൂനിക്സിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പുറം വായന

[തിരുത്തുക]
  1. യുണിക്സിന്റെ ചരിത്രം, ബെൽ ലാബ്‌സിന്റെ വെബ് സൈറ്റിൽ Archived 2014-04-02 at the Wayback Machine.
  1. McIlroy, M. D. (1987). A Research Unix reader: annotated excerpts from the Programmer's Manual, 1971–1986 (PDF) (Technical report). CSTR. Bell Labs. 139. Archived (PDF) from the original on 11 നവംബർ 2017.
  2. Ritchie, D. M.; Thompson, K. (1974). "The UNIX Time-Sharing System" (PDF). Communications of the ACM. 17 (7): 365–375. CiteSeerX 10.1.1.118.1214. doi:10.1145/361011.361061. S2CID 53235982. Archived (PDF) from the original on 11 ജൂൺ 2015.
  3. Ritchie, Dennis M. (1977). The Unix Time-sharing System: A retrospective (PDF). Tenth Hawaii International Conference on the System Sciences. a good case can be made that [UNIX] is in essence a modern implementation of MIT's CTSS system
"https://ml.wikipedia.org/w/index.php?title=യുണിക്സ്&oldid=4024752" എന്ന താളിൽനിന്ന് ശേഖരിച്ചത്