മയ്യിൽ ഗ്രാമപഞ്ചായത്ത്
മയ്യിൽ | |
---|---|
ചെറുപട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
• ഭരണസമിതി | മയ്യിൽ ഗ്രാമപഞ്ചായത്ത് |
• ആകെ | 33.08 ച.കി.മീ.(12.77 ച മൈ) |
ഉയരം | 45 മീ(148 അടി) |
(2011) | |
• ആകെ | 29,649 |
• ജനസാന്ദ്രത | 900/ച.കി.മീ.(2,300/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 670602 |
ടെലിഫോൺ കോഡ് | 0460 |
വാഹന റെജിസ്ട്രേഷൻ | KL-59 |
ലോകസഭ മണ്ഡലം | കണ്ണൂർ |
നിയമസഭ | തളിപ്പറമ്പ് |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. തളിപ്പറമ്പിൽ നിന്നും നണിച്ചേരിപാലം വഴി 13 കി.മീ ദൂരം സഞ്ചരിച്ചാൽ മയ്യിൽ എത്തിച്ചേരാം.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്. കാഞ്ഞങ്ങാട് മുതലുള്ളവർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന വിമാനത്താവള പാത കടന്നു പോകുന്നതും മയ്യിൽ വഴിയാണ്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (22 കി മീ) ദൂരമാണ് ഉള്ളത്. ഇരിക്കൂർ ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കണ്ണൂർ ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു. ഫുട്ബോൾ കളിയുടെ കണ്ണൂർ ജില്ലയിലെ ഒരു ഈറ്റില്ലമാണ് ഈ പ്രദേശം.
അതിരുകൾ
[തിരുത്തുക]വടക്കു ഭാഗത്ത് കുറുമാത്തൂർ, ചെങ്ങളായി പഞ്ചായത്തുകളെയും, കിഴക്കുഭാഗത്ത് മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളും, അതിരിട്ട് വളപട്ടണം പുഴ ഒഴുകുന്നു. തെക്ക് കിഴക്ക്, തെക്ക് കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറ്, കൊളച്ചേരി പഞ്ചായത്തും, വടക്ക് വടക്ക് പടിഞ്ഞാറ് തളിപ്പറമ്പ്,ആന്തൂർമുനിസിപ്പാലിറ്റികളുമാണ് ഈ പഞ്ചായത്തിന്റെ അതിരുകൾ[1].
ചരിത്രം
[തിരുത്തുക]നീണ്ടു കിടക്കുന്ന നദീ തീര പ്രദേശങ്ങളായ കണ്ടക്കൈ, മുല്ലക്കൊടി തുടങ്ങിയ സ്ഥലങ്ങളിലും കുന്നിൽ ചെരിവുകളിലും (പെരുവങ്ങൂർ, പഴശ്ശി,ചെറുപഴശ്ശി, മയ്യിൽ താഴെ തുടങ്ങിയവ) വളരെഏറെക്കാലം മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നു. വേളം അമ്പലത്തിന്റെ ചുറ്റുപാടുമായി നൂറ്റാണ്ടുകൾക്കപ്പുറം തന്നെ ഒരു ഗ്രാമം നിലനിന്നിരുന്നതായി ഉറപ്പിക്കാം. വ്യക്തമായ പഠനങ്ങൾ, ചരിത്ര രേഖകൾ തുടങ്ങിയവ ഇത് സംബന്ധിച്ച് നടന്നിട്ടില്ല എന്നത് ഖേദകരമാണ്. മദ്ധ്യകാലഘട്ടത്തിൽ ചിറക്കൽ രാജവംശത്തിന്റെ (കോലത്ത് നാട്)അധീനതയിലായിരുന്നു ഈ പ്രദേശം. രാജസ്വം,ദേവസ്വം, ബ്രഹ്മസ്വം എന്നിങ്ങനെ ജന്മിത്തവ്യവസ്ഥയിലടിസ്ഥാനപ്പെടുത്തിയായിരുന്നു ഭൂമിയുടെ ഉടമസ്ഥാവകാശം.
തൊഴിൽ-ജാതി ശ്രേണികളിൽ താഴ്ന്നവർക്ക് സ്വന്തമായി ഭൂമി വിരള മായിരുന്നു.. മൈസൂർ സുൽത്താൻമാരുടെ പടയോട്ടത്തെത്തുടർന്ന് പരമ്പരാഗതമായ സാമൂഹ്യഘടനയും, സാമ്പത്തിക ക്രമവും മാറാൻ തുടങ്ങി. ബ്രിട്ടീഷ് അധീശത്വത്തോടെ ഈ മാറ്റം പൂർണമായി.
കേരളത്തിലെ സാമൂഹ്യ പരിഷ്കണ വിപ്ലവങ്ങളും കർഷകസമരങ്ങളും വളരെ വേഗത്തിലാണ് ഇവിടുത്തെ ജനത ഏറ്റെടുത്തത്. കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന കണ്ടക്കൈ സമരവും തുടർന്നുണ്ടായ ജന്മിത്ത വിരുദ്ധമുന്നേറ്റവുമൊക്കെ കേരളത്തിനാക മാനം ഊർജ്ജമേകി.. പാടിക്കുന്നിലെ രക്തസാക്ഷികളുടെ പോരാട്ടത്തിലും ജീവത്യാഗത്തിലും കാലുറപ്പിച്ച് നിന്നാണ് ആധുനിക മയ്യിൽ പിറവിയെടുക്കുന്നത്
പഞ്ചായത്ത് രൂപവത്കരണം
[തിരുത്തുക]1962-ൽ മയ്യിൽ, കയരളം, കണ്ടക്കൈ എന്നീ മൂന്നു വില്ലേജു പഞ്ചായത്തുകൾ സംയോജിപ്പിച്ചു കൊണ്ടാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്[2]. ഇതുവരെയുള്ള പഞ്ചായത്തു പ്രസിഡണ്ടുമാരുടെ പട്ടിക താഴെ
വർഷം | പേര് |
---|---|
1964 - 1979 | കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ |
1979 - 1984 | ഐ. ത്രിവിക്രമൻ നമ്പൂതിരി |
1988 - 1995 | കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ |
1995 - 2000 | ടി. രുക്മിണി ടീച്ചർ |
2000-2005 | ടി.ഒ. നാരായണൻ |
2005- 2010 | എ. ബാലകൃഷ്ണൻ |
2010- 2015 | എം. പത്മാവതി |
2015-2020 | പി. ബാലൻ |
2020- | കെ.കെ. റിഷ്ന |
സാംസ്കാരിക സവിശേഷതകൾ
[തിരുത്തുക]മലബാറിലെ പ്രശസ്തമായ തെയ്യം കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ പാടിക്കുന്ന് ഇവിടെയാണ്. വേളം മഹാഗണപതി ക്ഷേത്രം ഇവിടെയാണ്. വായനശാലകളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യിൽ. സി.ആർ.സി-മയ്യിൽ, വേളം പൊതുജനവായനശാല, സഫ്ദർഹാശ്മി വായനശാല-തായംപൊയിൽ, നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി എന്നിവയാണ് പ്രധാന വായനശാലകൾ. ഉത്തരകേരളത്തിലെ സജീവമായ ഫിലിം സൊസൈറ്റികളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഹരിതസംഘങ്ങളും,കുടുംബശ്രീകളും ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു. പണ്ടുകാലത്തു വെള്ളരി നാടകങ്ങൾ എന്നറിയപ്പെട്ടിരുന്ന അമേച്വർ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 33 ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലുണ്ട്[3].
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
---|---|---|---|---|---|---|---|---|---|---|---|---|
33.08 | 18 | 3931 | 4044 | 12430 | 12793 | 25223 | 762 | 1029 | 94.54 | 83.50 | 88.93 |
തൊഴിൽ മേഖല
[തിരുത്തുക]പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. നെല്ല്, റബ്ബർ, തെങ്ങ്, കുരുമുളക്, കപ്പ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു. മയ്യിൽ പഞ്ചായത്തിൽ നിലവിൽ നെൽകൃഷി വളരെ ഊർജ്ജിതമായി നടത്തുന്നുണ്ട്. മുല്ലക്കൊടി, കയരളം, കണ്ടക്കൈ, പെരുവങ്ങൂർ, വേളം, മയ്യിൽ താഴെ, ചെറുപഴശ്ശി, അരയിടത്ത് ചിറ തുടങ്ങിയ പാടശേഖരങ്ങളിൽ സർക്കാർ സഹായത്തോടെ വീണ്ടും നൂറ് മേനി കൊയ്യുകയാണ് കർഷകർ. മയ്യിൽ നെല്ലുല്പാദക സംഘത്തിന്റെ നേതൃത്വത്തിൽ നെല്ല് ശേഖരണം, വിത്ത്, കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കൽ , തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സിവിൽ സർവ്വീസ്, മെഡിസിൻ, എഞ്ചിനീയറിംഗ്,ഉന്നത വിദ്യാഭ്യാസം, എന്നീ മേഖലകളിലടക്കം ജോലി ചെയ്യുന്ന ധാരാളം ജീവനക്കാരും അദ്ധ്യാപകരും പല വീടുകളിലുമുണ്ട്. മയ്യിൽ കൈത്തറിയുടെ, നാട് കൂടിയാണ്. കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് പലവിദേശ രാജ്യങ്ങ്ളിലും തൊഴിൽ ചെയ്യുന്നുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം.കണ്ടക്കൈ,മുല്ലക്കൊടി, കയരളം,ചെക്ക്യാട്ട്കാവ്,കടൂർ,ചെറുപഴശ്ശി, വള്ളിയോട്ട് , അരയിടത്ത് ചിറ,വേളം, പെരുവങ്ങൂർ ,നണിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ നെല്പാടങ്ങൾ ഉണ്ട്.പഞ്ചായത്തിന്റെ ഒരു വശത്തു കൂടെ വളപട്ടണം പുഴ ഒഴുകുന്നു.
ജലപ്രകൃതി
[തിരുത്തുക]ശരാശരി വർഷപാതാനുപാതം 320 സെ.മീ ആണ്. മയ്യിൽ മുല്ലക്കൊടി നീർമറിയുടെ വടക്കു ഭാഗത്ത് വളപട്ടണം പുഴയിലേക്കും, തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ പോഷക നദിയുമായ കാട്ടാമ്പള്ളി പുഴയിലേക്കുമാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇതു കൂടാതെ അനേകം തോടുകളും,പുഴകളും ഈ പഞ്ചായത്തിലെ ജലസ്രോതസ്സായുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]മയ്യിൽ പഞ്ചായത്തിൽ ആകെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ഐ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്[4]. ഇതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള എം.ബി.എ. കോളേജ്, ഐ.റ്റി.എം. കോളേജ്, ബി.എഡ് കോളേജ്, ടി.ടി.സി. കോളേജ് എന്നിവ ഈ പഞ്ചായത്തിലുണ്ട്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ (ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ)
- ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ
- ഐ.ടി.എം. കോളേജ്,മയ്യിൽ
കേരളത്തിൽ 2018 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ (529)SSLC പരീക്ഷക്കിരുത്തിയ സർക്കാർ സ്കൂളുകളിൽ ഏറ്റവുമധികം വിജയശതമാനം നേടിയത് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു.
ആരോഗ്യം
[തിരുത്തുക]പൊതുജനാരോഗ്യ പ്രവർത്തനത്തിൽ മയ്യിൽ ആസ്ഥാനമാക്കി Block CHC കേന്ദ്രം പ്രവർത്തിക്കുന്നു. കൊളച്ചേരി,മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം,ഇരിക്കൂർ, കൂട്ടുംമുഖം,ഏരുവശ്ശി,ചന്ദനക്കാംപാറ, പാമ്പുരുത്തി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് മയ്യിൽ Block മെഡിക്കൽഓഫീസർ,ഹെൽത്ത് സൂപ്പർ വൈസർ എന്നിവരാണ്. മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം (Community Health Centre,MAYYIL) ഹോമിയോ ഡിസ്‌പെൻസറി,മയ്യിൽ, ആയുർവേദ ഡിസ്‌പെൻസറി -കണ്ടക്കൈപറമ്പ്, ഫാത്തിമ ക്ലിനിക്,ഇടൂഴി ആര്യവൈദ്യശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങൾ. വിദഗ്ദ്ധ ചികിത്സക്ക് പലപ്പോഴും ആശ്രയിക്കുന്നത് കണ്ണൂർ നഗരത്തിലെ ജില്ലാ ആശുപത്രിയെയും,സ്വകാര്യ ആശുപത്രികളെയും, പരിയാരം മെഡിക്കൽ കോളേജിനെയും ആണ്. മുല്ലക്കൊടി,കണ്ടക്കൈ,പെരുമാച്ചേരി എന്നിവിടങ്ങളിൽ ആരോഗ്യ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു മൃഗചികിത്സക്കായി ഒരു മൃഗാശുപത്രിയും (കണ്ടക്കൈ-വേളം) രണ്ട് മൃഗസംരക്ഷണ ഉപകേന്ദ്രങ്ങളും ഇവിടെയുണ്ട്.
രാഷ്ട്രീയം
[തിരുത്തുക]കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വളക്കൂറുള്ള ഒരു പ്രദേശം ആണ് ഇത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി, കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ എന്നിവർ ഉദാഹരണങ്ങളാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]- വേളം ശ്രീ മഹാഗണപതി ക്ഷേത്രം
- ചെക്യാട്ട് വിഷ്ണുക്ഷേത്രം
- ചെക്യാട്ട് ധർമശാസ്താ ക്ഷേത്രം
- മയ്യിൽ ടൌൺ ജുമാ മസ്ജിദ്
- തൃക്കപാലം ക്ഷേത്രം ചെറുപഴശ്ശി
- നണിയൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- കാവിന്മൂല മുച്ചിലോട്ട് കാവ്
- ചാലേങ്ങോട്ട് കാവ്, കണ്ടക്കൈ
- കടുർ വയത്തൂർ കാലിയാർ ക്ഷേത്രം
- ആയാർ മുനമ്പ് മഖാം, മുല്ലക്കൊടി
വില്ലേജുകൾ
[തിരുത്തുക]മയ്യിൽ, കയരളം, കണ്ടക്കൈ. ഇതിൽ മയ്യിൽ വില്ലേജോഫീസ് വള്ളിയോട്ട് സ്ഥിതി ചെയ്യുന്നു. കയരളം വില്ലേജോഫീസ് മയ്യിലിൽ തന്നെ സ്ഥിതി ചെയ്യുന്നു.
വാർഡുകളും ജനപ്രതിനിധികളും (2020)
[തിരുത്തുക]നമ്പർ | വാർഡ് | ജനപ്രതിനിധി | പാർട്ടി | സംവരണം |
---|---|---|---|---|
1 | ഒറപ്പൊടി | സുചിത്ര. എ.പി. | സി.പി.ഐ.എം. | വനിത |
2 | കണ്ടക്കൈ | അനിത വി.വി. | സി.പി.ഐ.എം. | വനിത |
3 | കൊട്ടയാട് | സതീദേവി കെ.വി. | സി.പി.ഐ.എം. | വനിത |
4 | ഇരുവാപ്പുഴ നമ്പ്രം | സത്യഭാമ. പി | ഐ.എൻ.സി. | വനിത |
5 | പെരുവങ്ങൂർ | സന്ധ്യ. എം.പി. | സി.പി.ഐ.എം. | വനിത |
6 | വേളം | ബിജു.കെ. | സി.പി.ഐ.എം. | പൊതുവായത് |
7 | മയ്യിൽ | സുരേഷ്ബാബു ഇ.എം. | സി.പി.ഐ.എം. | പൊതുവായത് |
8 | വള്ളിയൊട്ടു് | റിഷ്ന. കെ.കെ. | സി.പി.ഐ.എം. | പൊതുവായത് |
9 | തായംപൊയിൽ | ഭരതൻ എം. | സി.പി.ഐ.എം. | പൊതുവായത് |
10 | നിരന്തോട് | രൂപേഷ്.കെ. | സി.പി.ഐ.എം. | പട്ടികജാതി |
11 | അരയിടത്ത് ചിറ | അജിത എം.വി. | സി.പി.ഐ.എം. | വനിത |
12 | ചെറുപഴശ്ശി | അബ്ദുൾഖാദർ സി. | ഐ.യു.എം.എൽ | പൊതുവായത് |
13 | പെരുമാച്ചേരി | പ്രീത സി.കെ. | സി.പി.ഐ.എം. | വനിത |
14 | മേച്ചേരി | ശാലിനി. കെ. | സി.പി.ഐ.എം. | വനിത |
15 | കയരളം | രവി മാണിക്കോത്ത് | സി.പി.ഐ.എം. | പൊതുവായത് |
16 | നണിയൂർ നമ്പ്രം | പ്രീത. പി. | സി.പി.ഐ.എം. | വനിത |
17 | അരിമ്പ്ര | രാമചന്ദ്രൻ. എ.ടി. | സി.പി.ഐ.എം. | പൊതുവായത് |
18 | മുല്ലക്കൊടി | അസൈനാർ. എം. | സി.പി.ഐ.എം. | പൊതുവായത് |
വാർഡുകളും ജനപ്രതിനിധികളും (2015-2020)
[തിരുത്തുക]നമ്പർ | വാർഡ് | ജനപ്രതിനിധി | പാർട്ടി | സംവരണം |
---|---|---|---|---|
1 | ഒറപ്പൊടി | പി. ബാലൻ | സി.പി.ഐ.എം. | പൊതുവായത് |
2 | കണ്ടക്കൈ | ശ്രീധരൻ എം. പി. | സി.പി.ഐ.എം. | പൊതുവായത് |
3 | കൊട്ടയാട് | മനോഹരൻ. കെ. | സി.പി.ഐ.എം. | പൊതുവായത് |
4 | ഇരുവാപ്പുഴ നമ്പ്രം | സുനിൽ കുമാർ. എ. | സി.പി.ഐ.എം. | പൊതുവായത് |
5 | പെരുവങ്ങൂർ | അജയകുമാർ. കെ. | ഐ.എൻ.സി. | പട്ടികജാതി |
6 | വേളം | രാധിക. കെ | സി.പി.ഐ.എം. | വനിത |
7 | മയ്യിൽ | ഉഷ കെ | സി.പി.ഐ.എം. | വനിത |
8 | വള്ളിയൊട്ടു് | ശ്രീന കെ | സി.പി.ഐ.എം. | വനിത |
9 | തായംപൊയിൽ | രാധാമണി എം.വി. | സി.പി.ഐ.എം. | വനിത |
10 | നിരന്തോട് | അജിത എം.വി. | സി.പി.ഐ.എം. | വനിത |
11 | അരയിടത്ത് ചിറ | വി.ഒ. പ്രഭാകരൻ | സ്വതന്ത്രൻ | പൊതുവായത് |
12 | ചെറുപഴശ്ശി | നബീസ പി.പി. | ഐ.യു.എം.എൽ | വനിത |
13 | പെരുമാച്ചേരി | പുരുഷോത്തമൻ സി.കെ | സി.പി.ഐ.എം. | പൊതുവായത് |
14 | മേച്ചേരി | രവി എം | സി.പി.ഐ.എം. | പൊതുവായത് |
15 | കയരളം | ശ്രീജ പി.പി | സി.പി.ഐ.എം. | വനിത |
16 | നണിയൂർ നമ്പ്രം | പ്രത്യുഷ് പി.വി | സി.പി.ഐ.എം. | പൊതുവായത് |
17 | അരിമ്പ്ര | ഗിരിജ വി.വി | സി.പി.ഐ.എം. | വനിത |
18 | മുല്ലക്കൊടി | പ്രീത പി | സി.പി.ഐ.എം. | വനിത |
വാർഡുകളും ജനപ്രതിനിധികളും (2010-2015)
[തിരുത്തുക]നമ്പർ | വാർഡ് | ജനപ്രതിനിധി | പാർട്ടി | സംവരണം |
---|---|---|---|---|
1 | ഒറപ്പൊടി | രമാവതി | സി.പി.ഐ.എം. | സ്ത്രീ |
2 | കണ്ടക്കൈ | പി.കെ. പത്മാവതി | സി.പി.ഐ.എം. | സ്ത്രീ |
3 | കൊട്ടയാട് | രജനി. സി. | സി.പി.ഐ.എം. | സ്ത്രീ |
4 | ഇരുവാപ്പുഴ നമ്പ്രം | ലളിത. പി. | സി.പി.ഐ.എം. | സ്ത്രീ |
5 | പെരുവങ്ങൂർ | രാധിക. കെ. | സി.പി.ഐ.എം. | സ്ത്രീ |
6 | വേളം | പി.പി. സ്നേഹജൻ | സി.പി.ഐ.എം. | പട്ടികജാതി |
7 | മയ്യിൽ | കെ.കെ. രാമചന്ദ്രൻ | സി.പി.ഐ.എം. | പൊതുവായത് |
8 | വള്ളിയൊട്ടു് | എം. രാഘവൻ | സി.പി.ഐ.എം. | പൊതുവായത് |
9 | തായംപൊയിൽ | കെ. രാമചന്ദ്രൻ | സി.പി.ഐ.എം. | പൊതുവായത് |
10 | നിരന്തോട് | എം. ഭരതൻ | സി.പി.ഐ.എം. | പൊതുവായത് |
11 | അരയിടത്ത് ചിറ | എം. പത്മാവതി | സി.പി.ഐ.എം. | സ്ത്രീ |
12 | ചെറുപഴശ്ശി | കെ.പി. ബാലകൃഷ്ണൻ | സി.പി.ഐ.എം. | പൊതുവായത് |
13 | പെരുമാച്ചേരി | കെ. ശ്യാമള | സി.പി.ഐ.എം. | സ്ത്രീ |
14 | മേച്ചേരി | കെ.വി. ലീല | സി.പി.ഐ.എം. | സ്ത്രീ |
15 | കയരളം | പി.പി. രമേശൻ | സി.പി.ഐ.എം. | പൊതുവായത് |
16 | നണിയൂർ നമ്പ്രം | പി. ശാരദ | സി.പി.ഐ.എം. | സ്ത്രീ |
17 | അരിമ്പ്ര | ടി.പി. മനോഹരൻ | സി.പി.ഐ.എം. | പൊതുവായത് |
18 | മുല്ലക്കൊടി | മുകുന്ദൻ.കെ. | സി.പി.ഐ.എം. | പൊതുവായത് |
ധനകാര്യ സ്ഥാപനങ്ങൾ
[തിരുത്തുക]മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്, മുല്ലക്കൊടി സഹകരണ ബാങ്ക് എന്നിവയാണ് മയ്യിലിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ. കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമീൺ ബാങ്ക്, കേരള ബാങ്ക്, തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെയും ഓരോ ശാഖകളും ഈ പഞ്ചായത്തിലുണ്ട്.
തപാൽ ആപ്പീസുകൾ
[തിരുത്തുക]മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ പ്രവർത്തിക്കുന്നു.
മറ്റു സർക്കാർ ഓഫീസുകൾ
[തിരുത്തുക]പോലീസ് സ്റ്റേഷൻ മയ്യിൽ, KSEB അസിസ്റ്റന്റ് എഞ്ചിനീയരുടെ കാര്യാലയം , BSNL ടെലഫോൺ എക്സ്ചേഞ്ച്, മയ്യിൽ കൃഷിഭവൻ, കയരളം വില്ലേജ് ഓഫീസ്, എന്നിവ സ്ഥിതി ചെയ്യുന്നത് മയ്യിൽ പട്ടണത്തിൽ തന്നെയാണ്. മയ്യിൽ വില്ലേജ് ഓഫീസ് ടൗണിൽ നിന്നും അല്പം മറിയാണ് സ്ഥിതി ചെയ്യ്യുന്നത്. വാട്ടർ അതോററ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് പാടിക്കുന്നിലാണ്[8].
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 20 കി.മീ അകലെ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - മയ്യിൽ നിന്ന് ഏകദേശം 22 കി.മീ അകലെ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-13. Retrieved 2010-03-18.
- ↑ http://www.lsg.kerala.gov.in/pages/history.php?intID=5&ID=1127
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2010-03-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2010-03-18.
- ↑ http://lsgkerala.gov.in/en/lbelection/electdmemberdet/2020/1127
- ↑ http://www.lsg.kerala.gov.in/reports/lbMembers.php?lbid=1127
- ↑ http://www.lsg.kerala.gov.in/election/candidateDetails.php?year=2010&t=5&d=13&lb=1127
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2010-03-18.
- സ്ഥിതിവിവര കണക്കുകൾ Archived 2007-09-28 at the Wayback Machine.
- കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് വെബ്സൈറ്റ്