ഗ്രന്ഥലിപി
ഗ്രന്ഥ ലിപി | |
---|---|
ഇനം | Alphabet |
ഭാഷ(കൾ) | സംസ്കൃതം, തമിഴ് |
കാലഘട്ടം | 6-ാം നൂറ്റാണ്ട് മുതൽ |
മാതൃലിപികൾ | |
പുത്രികാലിപികൾ | Cham alphabet Tigalari alphabet Malayalam script Sinhala alphabet Dhives akuru |
സഹോദര ലിപികൾ | വട്ടെഴുത്ത്, കോലെഴുത്ത്, തമിഴ് ലിപി |
യൂണിക്കോഡ് ശ്രേണി | U+11300–U+1137F |
ISO 15924 | Gran |
Note: This page may contain IPA phonetic symbols in Unicode. |
ദക്ഷിണ ഭാരതത്തിൽ ഉപയോഗത്തിലുണ്ടായിരുന്ന ഒരു പ്രാചീന എഴുത്തുരീതിയാണു് ഗ്രന്ഥലിപി. ബ്രാഹ്മി ലിപിയിൽ നിന്നും ഉടലെടുത്തു എന്നു കരുതുന്ന ഗ്രന്ഥലിപിയ്ക്കു് മലയാളം, തമിഴ്, സിംഹള, തുളു എന്നീ ഭാഷകളുടെ ലിപികളിൽ കാര്യമായ സ്വാധീനമുണ്ടു്. പല്ലവൻമാർ ഉപയോഗിച്ചിരുന്ന ഇതിന്റെ വ്യത്യസ്ത രൂപം പല്ലവ ഗ്രന്ഥപിപി എന്നും അറിയപ്പെടുന്നുണ്ടു്. കമ്പോഡിയയിലെ ഖെമർ, ഇന്തോനേഷ്യയിലെ ജാവാനീസ്, ബർമയിലെ മോൺ തുടങ്ങിയ നിരവധി തെക്കനേഷ്യൻ ലിപികളിലും ഗ്രന്ഥപിയുടെ സ്വാധീനമുണ്ടു്.
മലയാളലിപിയുടെ ഉത്ഭവം ഗ്രന്ഥലിപിയിൽ നിന്നാണെന്നു കരുതപ്പെടുന്നു.
സംസ്കൃതവും ഗ്രന്ഥലിപിയും
[തിരുത്തുക]ദേവനാഗരി ലിപിയിലാണു് സാധാരണ സംസ്കൃതം എഴുതിക്കാണുന്നതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടു വരെ തെക്കേ ഇന്ത്യയിൽ സംസ്കൃതം ഈ ലിപിയിലാണു് എഴുതിക്കൊണ്ടിരുന്നതു്. ഇരുപതാം നൂറ്റാണ്ടോടെ മതഗ്രന്ഥങ്ങളും മറ്റു വൈജ്ഞാനികഗ്രന്ഥങ്ങളും ദേവനാഗരി ലിപിയിൽ എഴുതാൻ തുടങ്ങുകയും ജനകീയമായ എഴുത്തിനു് തമിഴ് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.
ഗ്രന്ഥലിപിയുടെ ചരിത്രം
[തിരുത്തുക]അഞ്ചാം നൂറ്റാണ്ടിൽ വേദഗ്രന്ഥങ്ങൾ ഈ ലിപിയാണു് എഴുതിക്കൊണ്ടിരുന്നതെന്നു് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു [1]. ക്രിസ്തുവർഷം ഏഴാം ശതകത്തിൽ, കാഞ്ചീപുരം ആസ്ഥാനമായുള്ള പല്ലവസാമ്രാജ്യത്തിൽ സംസ്കൃതഗ്രന്ഥങ്ങൾ എഴുതുവാനായി ഉപയോഗിച്ചിരുന്ന ലിപിയാണ് ഇത് എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണ്. ഈ രാജ്യത്തുതന്നെ തമിഴ് എഴുതിയിരുന്നത് അതിന്റേതായ വേറൊരു ലിപിയിലാണ്. പല്ലവരാജാക്കന്മാരുടെ സംസ്കൃതഗ്രന്ഥങ്ങളെല്ലാം ഗ്രന്ഥലിപിയിലാണ് കൊത്തിയിരുന്നത്. ഇതിനുമുൻപുള്ള കാലത്ത് ഈ പ്രദേശത്ത് ഗ്രന്ഥലിപി നിലനിന്നിരുന്നു എന്നതിന് തെളിവുകളില്ല. എന്നാൽ, ഈ പല്ലവരാജാക്കന്മാരുടെ പൂർവികരായ ആദിപല്ലവർ ആന്ധ്രയുടെ തീരപ്രദേശങ്ങൾ ഭരിച്ചിരുന്ന കാലത്ത്, ആറാം ശതകം വരെ, ഉപയോഗിച്ചിരുന്ന ലിപി ഏഴാം ശതകത്തിലെ ഗ്രന്ഥലിപിയുടെ മുൻഗാമിയായിരുന്നു. ഇന്നത്തെ കേരള-തമിഴ്നാട് പ്രദേശങ്ങളിലെ ഏഴാം ശതകത്തിലെ ഗ്രന്ഥലിപി ആറാം ശതകത്തിലുള്ള ആദിപല്ലവരാജാക്കന്മാരുടെ ലിപിയിൽനിന്നും വികാസം പ്രാപിച്ചു വന്നിട്ടുള്ളതാണ്.
അക്ഷരങ്ങൾ
[തിരുത്തുക]സ്വരാക്ഷരങ്ങൾ
[തിരുത്തുക]വ്യഞ്ജനാക്ഷരങ്ങൾ
[തിരുത്തുക]സ്വരാക്ഷരങ്ങളുടെ താരതമ്യം
[തിരുത്തുക]വ്യഞ്ജനാക്ഷരങ്ങളുടെ താരതമ്യം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.oration.com/~mm9n/articles/dev/04Sanskrit.htm Archived 2010-01-22 at the Wayback Machine. Sanskrit
പുറം കണ്ണികൾ
[തിരുത്തുക]- Quick facts about Grantha at AncientScripts.com
- Article at Omniglot
- Tamil Nadu Archeological Department - Grantha Webpage Archived 2010-01-11 at the Wayback Machine.
- more about Archived 2006-12-06 at the Wayback Machine.
- Digitized Grantha Books Archived 2009-04-29 at the Wayback Machine.
- Software package with Grantha OpenType font and typewriter for Grantha and Manipravalam for Win XP, 95, 98 Archived 2010-11-08 at the Wayback Machine.
- ഗ്രന്ഥ ലിപി പഠിക്കാം : [1]