Jump to content

കേസരി (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേസരി വാരിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേസരി
തരംവാരിക
പ്രസാധകർഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ്‌
എഡീറ്റർഡോ. എൻ. ആർ. മധു
സ്ഥാപിതം1951
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്, കേരളം, ഇന്ത്യ.
ഔദ്യോഗിക വെബ്സൈറ്റ്കേസരിവീക്കിലി.കോം
കേസരിയുടെ ആദ്യ ലക്കം

1951 നവംബർ 27 മുതൽ കോഴിക്കോട് നിന്നും മലയാളത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ഒരു വാരികയാണ് കേസരി.[1]. ചാലപ്പുറത്താണ് വാരികയുടെ ആസ്ഥാനകാര്യാലയം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മലയാളത്തിലെ ഔദ്യോഗിക പ്രസിദ്ധീകരണമാണിത്[1]. 2020 ഡിസംബർ 29 നു കേസരിയുടെ ആസ്ഥാന മന്ദിരം, മാധ്യമ പഠന കേന്ദ്രം അടങ്ങിയ കെട്ടിട സമുച്ചയം രാഷ്ട്രീയ സ്വയംസേവക സംഘം സർ സംഘ ചാലക് മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്തു.[2]

ചരിത്രം

[തിരുത്തുക]

നാൾവഴികളിലൂടെ

[തിരുത്തുക]

ശങ്കർശാസ്ത്രി ഉൾപ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവർത്തകരാണ് 1951ൽ കേസരി ആരംഭിക്കാൻ തീരുമാനിച്ചത്.1949-ൽ, രാഷ്ട്രീയസ്വയംസേവകസംഘത്തിനു മേലുള്ള നിരോധനം നീക്കിയശേഷം സർസംഘചാലക് ഗോൾവൾക്കർ രാജ്യമൊട്ടുക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട്ടുമെത്തി. എന്നാൽ അതിനെക്കുറിച്ചുള്ള റിപ്പൊർട്ടുകൾ മലയാളം പത്രങ്ങളിൽ വരാതിരിക്കുകയും അന്വെഷണതിൽ ആർ എസ്സ് എസ്സ് നയങ്ങളെ മലയാള പത്രങ്ങൾ അനുകൂലിക്കാത്തത് കൊണ്ടണു വാർത്തകൾ വരാഞ്ഞത് എന്നും മനസ്സിലാക്കി അക്കാലത്ത് കോഴിക്കോട്ട് പ്രചാരകനായിരുന്ന നാഗപ്പൂർ സ്വദേശി ശങ്കർശാസ്ത്രി സംഘഅനുഭാവികളിൽനിന്നും പതിമൂന്നു രൂപ വീതം ശേഖരിച്ച് ആ മൂലധനത്തെ അടിസ്ഥാനമാക്കി ആർ എസ്സ് എസ്സ് സംഘ പരിവാർ ആശയ പ്രചാരണത്തിനു വേണ്ടി കെസരി പുറത്തിറക്കി.1962 ജൂലൈ 23ന് ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് ഹിന്ദുസ്ഥാൻ സമാചാറിന്റെ കോഴിക്കോട് ലേഖകനായി എത്തിയ തലശ്ശേരി സ്വദേശി എം. രാഘവൻ താമസിയാതെ കേസരി മാനേജർ ചുമതലയേറ്റെടുത്തു.

കോഴിക്കോട്ടെ കെ.പി. ഗോപാലകൃഷ്ണൻ നായർ ഔദ്യോഗികമായി ആദ്യപത്രാധിപരായിരുന്നെങ്കിലും പത്രാധിപസമിതിയുടെ മേൽനോട്ടം പി. പരമേശ്വരനായിരുന്നു. അദ്ദേഹത്തെ തുടർന്ന് ആർ. വേണുഗോപാൽ ഈ ധർമ്മം നിർവ്വഹിച്ചു. തുടർന്നു സാധുശീലൻ പരമേശ്വരൻ പിള്ള പത്രാധിപരായെങ്കിലും വിവേകാനന്ദകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം കന്യാകുമാരിക്കു പോയതോടെ പ്രസാധകനും പത്രാധിപരുമായി ആർ. വേണുഗോപാൽ ചുമതലയിൽ തുടർന്നു. അദ്ദേഹത്തിന് ബി.എം.എസ്സിന്റെ ചുമതല ലഭിച്ചതിനെ തുടർന്ന് എം.എ. കൃഷ്ണൻ മുഖ്യപത്രാധിപരായി ചുമതലയേറ്റു. പ്രമുഖ എഴുത്തുകാരായ കുട്ടികൃഷ്ണമാരാർ, വി.എം. കൊറാത്ത്, നോവലിസ്റ്റ് പി.സി. കുട്ടിക്കൃഷ്ണൻ, കവി എൻ.എൻ. കക്കാട് തുടങ്ങിയവരെ കേസരിയുമായി അടുപ്പിക്കുന്നത് അദ്ദേഹമാണ്.

അദ്ദേഹത്തെത്തുടർന്ന് സംഘപ്രചാരകനും പണ്ഡിതനുമായ ടി.ആർ. സോമശേഖരൻ പത്രാധിപരായി. പിന്നീട്, ഇപ്പോഴത്തെ പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, സംഘപ്രചാരകനായ ആർ. സഞ്ജയൻ, ഇപ്പോഴത്തെ അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ. നന്ദകുമാർ എന്നിവരും പത്രാധിപ ചുമതല വഹിച്ചിരുന്നു. ഇപ്പോൾ ഡോ. എൻ.ആർ. മധുവാണ് മുഖ്യപത്രാധിപർ. 1968-ൽ ബിരുദാനന്തരം കേസരിയിൽ പത്രാധിപവിഭാഗത്തിൽ ചേരുകയും 2002-ൽ വിരമിക്കുകയും ചെയ്ത പി.കെ സുകുമാരൻ കേസരിയെ ഇന്നത്തെ രൂപത്തിലേയ്ക്ക് വളർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ഫലത്തിൽ പത്രാധിപ ചുമതല വഹിച്ചുകൊണ്ടു കേസരിയെ ജനങ്ങളിലെത്തിച്ചത് അദ്ദേഹമാണ്.

1951-ൽ പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും 1957-ൽ പ്രാബല്യത്തിൽവന്ന പ്രസ് ആക്ടിന്റെ പരിധിയിൽ മറ്റു പത്രങ്ങളെപോലെ കേസരിയും രജിസ്റ്റർ ചെയ്തു. 1962 ജൂലായ് 23-ന് പി.കെ. മാനവിക്രമൻ രാജാ, ആർ. വേണുഗോപാൽ, പി. പരമേശ്വരൻ എന്നിവർ സ്ഥാപക ട്രസ്റ്റിമാരായിക്കൊണ്ട് 'ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ്' രൂപീകൃതമാകുകയും കേസരിയുടെ ഉടമസ്ഥാവകാശം അതിൽ നിക്ഷിപ്തമാകുകയും ചെയ്തു. തുടക്കംമുതൽ കേസരിയുടെ മാനേജരായ എം. രാഘവൻ ട്രസ്റ്റിന്റെയും മാനേജരായി. 1975 ജൂണിൽ ഇന്ദിരാഗാന്ധി ആഭ്യന്തരഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ റദ്ദാക്കുകയും ചെയ്തു. ജില്ലാഭരണകൂടം അടിച്ചേൽപ്പിച്ച മധ്യമ നിയന്ത്രണങ്ങൾ മൂലം മൂന്നുമാസം കേസരിയുടെ പ്രസിദ്ധീകരണം തടഞ്ഞു വെച്ചു. 1976-ൽ അടിയന്തരാവസ്ഥ കാലത്താണു കേസരിയുടെ രജതജൂബിലി നടന്നത്. 2002-ൽ കേസരി അതിന്റെ സുവർണ്ണജൂബിലിയും ആഘോഷിച്ചു. അതിനിടയ്ക്ക് പാളയം റോഡിലെ വാടകക്കെട്ടിടത്തിൽനിന്ന് ചാലപ്പുറത്തെ ഇപ്പോഴത്തെ കാര്യാലയമായ 'സ്വസ്തിദിശ'യിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അതുവരെ തളിയിലെ ട്രസ്റ്റ് വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പത്രാധിപ, ഡി.ടി.പി വിഭാഗങ്ങൾകൂടി പുതിയ ആസ്ഥാനത്തേക്ക് മാറ്റി. സെമിനാർ, ചർച്ച തുടങ്ങിയ പരിപാടികളുമായി 60-ാം വാർഷികം കോഴിക്കോട്ട് വെച്ച് വിപുലമായി ആഘോഷിച്ചു.

മലപ്പുറംജില്ലാ വിരുദ്ധസമരം, അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാസ്വാതന്ത്ര്യസമരം, നിലയ്ക്കൽപ്രക്ഷോഭം എന്നിങ്ങനെ വിവിധതലങ്ങളിൽ ഇടപെട്ടിരുന്നു.

60-ാം വർഷവേളയിൽ വരിക്കാരുടെ എണ്ണം 60000 എന്ന ലക്ഷ്യം നേടാനായി[അവലംബം ആവശ്യമാണ്]. 2012 നവംബറിലെ പ്രചാരമാസവേളയിൽ കേസരിയുടെ ചരിത്രത്തിൽ ആദ്യമായി വരിക്കാരുടെ എണ്ണം 70000 ആയി ഉയർന്നു[അവലംബം ആവശ്യമാണ്]. കേരളത്തിലെ 11340 സ്ഥലങ്ങളിൽ 6145-ലും കേസരി എത്തുന്നുണ്ട്[അവലംബം ആവശ്യമാണ്].

വിവാദ വിഷയങ്ങൾ

[തിരുത്തുക]

കേസരി ഭൂരിപക്ഷ വർഗീയ വാദ ആശയങ്ങൾ,ഫാസിസ്റ്റ് ചിന്താഗതികൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നതായി പല കാലഘട്ടങ്ങളിൽ പല രാഷ്ട്രീയ സാമുദായിക സാമൂഹിക പ്രവർത്തകർ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.*മറ്റു മതവിശ്വാസികൾക്കെതിരെ ആർ.എസ്‌.എസിന്റെ സമീപനം സഹിഷ്ണുതാപരമല്ല എന്നതിനു സംഘ്‌ മുഖപത്രമായ കേസരി വാരിക പ്രസിദ്ധീകരിച്ച ഈ വരികൾ ഉദ്ധരിക്കാറുണ്ട്‌:

അവലംബം

[തിരുത്തുക]
  1. 1.0 1.1 "കേസരി ഓൺലൈൻ.ഓർഗ്". Archived from the original on 2011-12-11. Retrieved 2011-11-29.
  2. "കേസരി മാധ്യമപഠന ഗവേഷണകേന്ദ്രം ഡിസംബർ 29ന് ഡോ. മോഹൻഭാഗവത് ഉദ്ഘാടനം ചെയ്യും" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-21. Retrieved 2020-12-29.
  3. (കേസരി വാരിക 1987 ജൂലൈ 27 ലക്കം)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേസരി_(വാരിക)&oldid=3629518" എന്ന താളിൽനിന്ന് ശേഖരിച്ചത്