Jump to content

ഇന്റർനെറ്റ് ആർകൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്റർനെറ്റ്‌ ആർക്കൈവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്റർനെറ്റ് ആർകൈവ്
Type of business501(c)(3) nonprofit
വിഭാഗം
Digital library
ലഭ്യമായ ഭാഷകൾEnglish
സ്ഥാപിതംമേയ് 12, 1996; 28 വർഷങ്ങൾക്ക് മുമ്പ് (1996-05-12)[1][2]
ആസ്ഥാനംRichmond District
San Francisco, CA
United States
അദ്ധ്യക്ഷൻBrewster Kahle
സേവനങ്ങള്Archive-It, Open Library, Wayback Machine (since 2001), Netlabels, NASA Images, Prelinger Archives
ഉദ്യോഗസ്ഥർ200
യുആർഎൽArchive.org
അലക്സ റാങ്ക്negative increase 254 (as of January 2016)[3]
ആരംഭിച്ചത്1996
Headquarters
2009 ന് ശേഷം ഇന്റർനെറ്റ് ആർകൈവിന്റെ ആസ്ഥാനം, സാൻ ഫ്രാൻസിസ്കോ , ഇതൊരു മുൻ ക്രിസ്ത്യൻ പള്ളിയായിരുന്നു.
Mirror of the Internet Archive in the Bibliotheca Alexandrina

"ഒരു നിയന്ത്രണവും കൂടാതെ എല്ലാ വിവരങ്ങളും എല്ലാവർക്കും ലഭ്യമാക്കുക" (universal access to all knowledge) എന്ന ലക്ഷ്യത്തോടു കൂടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ലൈബ്രറിയാണ് ഇന്റർനെറ്റ് ആർകൈവ് (Internet Archive).[4][5] സാൻ ഫ്രാൻസിസ്കോയിലാണ് ഇതിന്റെ ആസ്ഥാനം. പുസ്തകങ്ങൾ, വെബ് സൈറ്റുകൾ, സോഫ്റ്റ് വെയറുകൾ, ഗെയ്മുകൾ, ചലച്ചിത്രങ്ങൾ, ചിത്രങ്ങൾ, എന്നീ ഡിജിറ്റൽ വസ്തുക്കളുടെ തുറന്ന ലഭ്യത ഇന്റർനെറ്റ് ആർകൈവിലൂടെ സാധ്യമാക്കുന്നു. ശേഖരിക്കുക എന്നതിനുപുറമെ സ്വതന്ത്രമായി ലഭിക്കുന്ന സ്രോതസ്സുകൾ ഉപയോക്താക്കൾക്കു വഴങ്ങുന്നരീതിയിൽ ക്രമീകരിക്കുകയും അവയ്ക്ക് തുറന്ന ലഭ്യത ഉറപ്പു വരുത്തുക എന്ന സന്നദ്ധസേവനവും ഇന്റർനെറ്റ് ആർകൈവ് സാധ്യമാക്കുന്നു. 2014 മെയ് ലെ കണക്കുകൾ പ്രകാരം 15 പെറ്റാബൈറ്റ് ശേഖരങ്ങൾ ഇന്റർനെറ്റ് ആർകൈവിൽ ഉണ്ട്.[6][7][8] പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് ആർകൈവിന്റെ വിവര-ശേഖരത്തിലേക്ക് ഡിജിറ്റൽ വസ്തുക്കൾ അപ്ലോഡുചെയ്യാനും വിവര-ശേഖരത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധ്യമാണ്. എങ്കിലും വലിയ തോതിൽ വിവരങ്ങൾ സ്വയം ശേഖരിക്കുന്നതിനായി  വെബ് ക്രൗളർ (വിവിധ വെബ്‌സൈറ്റുകൾ തിരഞ്ഞ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന ഒരു പ്രോഗ്രാം) ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ആർകൈവിന്റെ ഒരു സേവനമായ വെയ്ബാക്ക് മെഷീൻ എന്ന വെബ് ശേഖരത്തിൽ 478 ബില്ല്യണോളം വെബ് പേജ് സൂക്ഷിപ്പുകളുണ്ട്.[9][10] ഈ ആർക്കൈവ് പുസ്തകം ഡിജിറ്റൈസേഷനിൽ മേൽനോട്ടം വഹിക്കുന്ന ലോകത്തിൽ മുന്നിട്ടു നിൽക്കുന്ന  സംരംഭകരിൽ ഒന്നാണ്. 1996 മെയ് ൽ ബ്രെവ്സ്റ്റർ കാലെ ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ് സ്ഥാപിച്ചത്. ഇതിന്റെ വെബ് ക്രൗളറിൽ നിന്നുള്ള ആദായം, സംഭാവനകൾ, അനുവദിക്കപ്പെട്ട ധനം, പലതരം പങ്കാളിത്ത കൂട്ടായ്മകൾ, കാലെ- ഓസ്റ്റിൻ ധർമ്മസ്ഥാപനം എന്നിവയിൽ നിന്നുമാണ് ഇന്റർനെറ്റ് ആർകൈവിന്റെ വാർഷിക വരവുചെലവായ $10 മില്ല്യൺ ശേഖരിക്കുന്നത്.[11] ഇതിന്റെ ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണ്. ആർക്കൈവിന്റെ ഡേറ്റാ സെന്ററുകൾ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ, റെഡ്വുഡ് സിറ്റി , റിച്ച്മോണ്ട് എന്നീ മൂന്നു  പട്ടണങ്ങളിലായാണ് നിലനിലകൊള്ളുന്നത്.   ഇന്റർനെറ്റ് ആർകൈവിന്റെ ശേഖരത്തിന് സ്ഥിരതയ്ക്കും നഷ്ടപ്പെട്ടുപോകാതിക്കാനും വേണ്ടി ശേഖരത്തെ ഈജിപ്റ്റിന്റെ ദേശീയലൈബ്രറിയായ ബിബ്ലിയോതേക്ക അലക്സാണ്ട്രിനയിലും[12] ആംസ്റ്റർഡാമിലും പ്രതിഫലിപ്പിച്ചു (mirrored) സൂക്ഷിക്കുന്നുണ്ട്.  ഇന്റർനാഷണൽ ഇന്റർനെറ്റ് പ്രിസർവേഷൻ കൺസോർഷ്യത്തിലെ  ഒരംഗമാണ് ഇന്റർനെറ്റ് ആർകൈവ്.[13] 2007 ൽ കാലിഫോർണിയ ഭരണകൂടം ഇന്റർനെറ്റ് ആർകൈവിനെ നിയുക്ത ലൈബ്രറിയായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.[14]

ചരിത്രം

[തിരുത്തുക]
Presidio of San Francisco, . സാൻ ഫ്രാൻസിസ്കോയിലെ ഈ മുൻ യുഎസ് സൈനിക കാര്യാലയത്തിലായിരുന്നു 1996 മുതൽ 2009 വരെ ഇന്റർനെറ്റ് ആർകൈവിന്റെ ആസ്ഥാനം നിലനിന്നിരുന്നത്. 

1996 മെയ് ൽ ബ്രെവ്സ്റ്റർ കാലെ ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ് സ്ഥാപിക്കുന്നത് അതേ സമയത്തു തന്നെ അദ്ദേഹം സാമ്പത്തിക ആവശ്യങ്ങൾക്കുവേണ്ടി അലക്സ ഇന്റർനെറ്റ് എന്ന ഒരു വെബ് ക്രൗൾ കമ്പനി ആരംഭിച്ചു. [15][16] 1996 ഒക്ടോബറിൽ, ഇന്റർനെറ്റ് ആർക്കൈവ് വേൾഡ് വൈഡ് വെബിലെ വിവരങ്ങൾ ശേഖരിക്കുവാനും സൂക്ഷിക്കാനും തുടങ്ങിയിരുന്നു.[17] 2001 ൽ വെയ്ബാക്ക് മെഷീൻ വികസിപ്പിക്കുന്നതുവരെ ശേഖരിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 1999 കളുടെ അന്ത്യത്തിൽ, ഇന്റർനെറ്റ് ആർക്കൈവ് അതിന്റെ ശേഖരങ്ങൾ വെബ് ആർക്കൈവ് ശേഖരങ്ങളേക്കാഴും കൂടുതലാക്കി. അമേരിക്കൻ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട സിനിമകളുടെ ശേഖരമായ Prelinger Archives ഓടു തുടങ്ങിയ ഇന്റർനെറ്റ് ആർകൈവിൽ ഇപ്പോൾ പുസ്തകങ്ങൾ, വെബ് സൈറ്റുകൾ, സോഫ്റ്റ് വെയറുകൾ, ഗൈമുകൾ, ചലചിത്രങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ ശേഖരങ്ങൾ ഉൾപ്പെടുന്നു. നാസയുടെ ചിത്ര ശേഖരം, തിരുത്താൻ സാധിക്കുന്ന വിക്കി ലൈബ്രറി കാറ്റലോഗ്, ഓപ്പൺ ലൈബ്രറി എന്ന പുസ്തക വിവരങ്ങൾ അടങ്ങിയ വെബ് സൈറ്റ് തുടങ്ങിയ വൈജ്ഞാനപരമായ പദ്ധതികൾക്കും ഇന്റർനെറ്റ് ആർക്കൈവ് ആതിഥേയത്ത്വം വഹിക്കുന്നുണ്ട്. ഡിജിറ്റൽ പുസ്തക രൂപത്തിലോ മറ്റോ സൂക്ഷിക്കാൻ കഴിയാത്ത പല സ്രോതസ്സുകളും ആക്സെസിബിൾ ഇൻഫർമേഷൻ സിസ്റ്റം (ഡെയ്സി) രൂപത്തിലേക്കു മാറ്റി ആളുകളിലെത്തിക്കാൻ ഇന്റർനെറ്റ് ആർക്കൈവിന് സാധിച്ചിട്ടുണ്ട്.[18]

നിലവിലുള്ള 1.3 ദശലക്ഷം ഫയലുകളുടേയും, പുതുതായി അപ്ലോഡ് ചെയ്ത എല്ലാ ഫയലുകളുടേയും ഡൗൺലോഡ് പ്രവർത്തനത്തിലും ബിറ്റ് ടോറന്റ് പ്രോട്ടോകോൾ (ഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ ടോറന്റ് പ്രവർത്തിക്കുന്ന പ്രോട്ടോകോളുകൾ) ഉൾപ്പെടുത്തിയതായി 2012 ആഗസ്റ്റിൽ ഇന്റർനെറ്റ് ആർക്കൈവ് പ്രഖ്യാപിക്കുകയുണ്ടായി.[19] ഇത്തരത്തിൽ ബിറ്റ് ടോറന്റ് പ്രോട്ടോകോൾ ഉൾപ്പെടുത്തുകവഴി ഫയലുകൾ ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യാൻ എളുപ്പവും സൗകര്യവുമാവുന്നു.[20]

നവംബർ 6, 2013 ന് ഇന്റർനെറ്റ് ആർക്കൈവ് ആസ്ഥാനം സ്ഥിതിചെയ്തിരുന്ന സാൻ ഫ്രാൻസിസ്കോയിലെ റിച്ച്മണ്ട് ജില്ലയിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് ആർക്കൈവിലെ ഉപകരണങ്ങൾ നശിക്കുകയും സമീപത്തുള്ള ചില അപ്പാർട്ട്മെന്റുകൾക്കും കേടുപാടുകൾ സംഭവിക്കുകയുണ്ടായി.[21] ഇന്റർനെറ്റ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം അവർക്കുണ്ടായ നഷ്ടം താഴെ കൊടുക്കുന്നു:[22]

  • കെട്ടിടത്തിന്റെ ഒരു വശത്ത് പ്രവർത്തിച്ചിരുന്ന 30 സ്കാനിംഗ് സെന്ററുകൾ
  • നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളർ വിലമതിക്കുന്ന ക്യാമറകൾ, ലൈറ്റുകൾ,, സ്കാനിംഗ് ഉപകരണങ്ങൾ
  • എകദേശം 20 ഓളം പെട്ടികളിലായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും ചിത്രങ്ങളും. ഇവയിൽ മിക്കവയും അതിനോടകം തന്നെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയവയും എന്നാൽ ഡിജിറ്റൽ രൂപത്തിലാക്കാത്ത ചില പുസ്തകങ്ങളും ചിത്രങ്ങളും പകരംവയ്ക്കാനാവാത്തതുമായിരുന്നു.

ഗ്രന്ഥ ശേഖരം

[തിരുത്തുക]
ഇന്റർനെറ്റ് ആർകൈവിലെ "Scribe" പുസ്തക സ്കാനിംഗ് വർക്ക്സ്റ്റേഷൻ

ഇന്റർനെറ്റ് ആർകൈവിന് അഞ്ച് രാജ്യങ്ങളിലായി 33 സ്കാനിംഗ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവ വഴി 1000 പുസ്തകങ്ങൾ ഒരു ദിവസം ഡിജിറ്റൽ രൂപത്തിലാക്കാൻ സാധിക്കുന്നു. [23]ലൈബ്രറികളും സമാനതൽപരതയുള്ള ചില സ്ഥാപനങ്ങളും സാമ്പത്തികമായി സഹായിക്കുകയും അടിസ്ഥാന പിന്തുണ നൽകുകയും ചെയ്യാറുണ്ട്. ജൂലൈ 2013 വരെ ഇന്റർനെറ്റ് ആർകൈവിൽ 4.4 മില്യൺ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, പ്രതിമാസം 15 ദശലക്ഷം ഗ്രന്ഥങ്ങൾ ഡൗൺലോഡുചെയ്യുന്നുണ്ട്.[24]

ഗ്രന്ഥങ്ങളുടെ എണ്ണം ഭാഷാടിസ്ഥാനത്തിൽ

[തിരുത്തുക]
ഗ്രന്ഥങ്ങളുടെ എണ്ണം 

(നവംബർ 27, 2015)

8,530,793
ഭാഷ French German Spanish Chinese Arabic Dutch Portuguese Russian Urdu Japanese
Number of texts

(November 27, 2015)

6,553,945 358,721 344,810 134,170 84,147 66,786 30,237 25,938 22,731 14,978 14,795

ഗ്രന്ഥങ്ങളുടെ എണ്ണം ദശാബ്ദക്കാലങ്ങളിൽ

[തിരുത്തുക]
ദശാബ്ദം 1800-1809 1810-1819 1820-1829 1830-1839 1840-1849 1850-1859 1860-1869 1870-1879 1880-1889 1890-1899
ഗ്രന്ഥങ്ങളുടെ എണ്ണം
(November 27, 2015)
39,842[25] 51,151[26] 79,476[27] 105,021[28] 127,649[29] 180,950[30] 210,574[31] 214,505[32] 285,984[33] 370,726[34]
ദശാബ്ദം 1900-1909 1910-1919 1920-1929 1930-1939 1940-1949 1950–1959 1960-1969 1970-1979 1980-1989 1990-1999 2000-2009 2010s (decade)
ഗ്രന്ഥങ്ങളുടെ എണ്ണം
(November 27, 2015)
504,000[35] 455,539[36] 185,876[37] 70,190[38] 85,062[39] 81,192[40] 125,977[41] 206,870[42] 181,129[43] 272,848[44] 579,905[45] 855,253[46]

ഇവിടേക്കും നോക്കുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Internet Archive: About the Archive". Wayback Machine. 2000-04-08. Archived from the original on April 8, 2000. Retrieved 2016-03-13.
  2. "Archive.org WHOIS, DNS, & Domain Info - DomainTools". WHOIS. Retrieved 2016-03-13.
  3. "Archive.org Site Info". Alexa Internet. Archived from the original on 2013-10-28. Retrieved 7 January 2016.
  4. "Internet Archive Frequently Asked Questions". Internet Archive. Retrieved April 13, 2013.
  5. "Internet Archive: Universal Access to all Knowledge". Internet Archive. Retrieved April 13, 2013.
  6. "Meet the People Behind the Wayback Machine, One of Our Favorite Things About the Internet". MotherJones. Retrieved 21 September 2015. A collection like the Internet Archive's is extremely valuable. Kahle estimates it has about 15 petabytes of information
  7. "10,000,000,000,000,000 bytes archived!". Internet Archive Blogs. October 26, 2012. On Thursday, 25 October, hundreds of Internet Archive supporters, volunteers, and staff celebrated addition of the 10,000,000,000,000,000th byte to the Archive's massive collections.
  8. Brown, A. (2006). Archiving websites: A practical guide for information management professionals. London: Facet Publishing. p. 9.
  9. "Internet Archive: Projects". Internet Archive. Retrieved March 6, 2013.
  10. Grotke, A. (December 2011). "Web Archiving at the Library of Congress". Computers In Libraries, v.31 n.10, p. 15-19. Information Today.
  11. Womack, David (Spring 2003). "Who Owns History?". Cabinet Magazine (10).
  12. "Donation to the new Library of Alexandria in Egypt"; Alexandria, Egypt; April 20, 2002. Bibliotheca Alexandrina. Internet Archive.
  13. ""Members"". Archived from the original on 2010-06-13. Retrieved 2016-04-23. International Internet Preservation Consortium. Netpreserve.org
  14. "Internet Archive officially a library", May 2, 2007. Internet Archive
  15. "Brewster Kahle . In Scientific American". Internet Archive. 1997-11-04. Archived from the original on October 11, 1997. Retrieved 2016-04-01.
  16. "Internet Archive: In the Collections". Wayback Machine. 2000-06-06. Archived from the original on June 6, 2000. Retrieved 2016-03-15.
  17. "Internet Archive: In the Collections". Wayback Machine. 2000-06-06. Archived from the original on June 6, 2000. Retrieved 2016-03-15.
  18. "Daisy Books for the Print Disabled", February 25, 2013. Internet Archive.
  19. Kahle, Brewster (August 7, 2012). "Over 1,000,000 Torrents of Downloadable Books, Music, and Movies". Internet Archive Blogs.
  20. "Welcome to Archive torrents". Internet Archive.
  21. Alexander, Kurtis (November 16, 2013). "Internet Archive's S.F. office damaged in fire". San Francisco Chronicle.
  22. "Fire Update: Lost Many Cameras, 20 Boxes. No One Hurt". Internet Archive Blogs. November 6, 2013.
  23. Kahle, Brewster (May 23, 2008). "Books Scanning to be Publicly Funded". Internet Archive Forums.
  24. Kahle, Brewster (May 23, 2008). "Books Scanning to be Publicly Funded". Internet Archive Forums.
  25. "Internet Archive Search : mediatype:texts AND date:[1800-01-01 TO 1809-12-31]". Internet Archive. Retrieved November 27, 2015.
  26. "Internet Archive Search : mediatype:texts AND date:[1810-01-01 TO 1819-12-31]". Internet Archive. Retrieved November 27, 2015.
  27. "Internet Archive Search : mediatype:texts AND date:[1820-01-01 TO 1829-12-31]". Internet Archive. Retrieved November 27, 2015.
  28. "Internet Archive Search : mediatype:texts AND date:[1830-01-01 TO 1839-12-31]". Internet Archive. Retrieved November 27, 2015.
  29. "Internet Archive Search : mediatype:texts AND date:[1840-01-01 TO 1849-12-31]". Internet Archive. Retrieved November 27, 2015.
  30. "Internet Archive Search : mediatype:texts AND date:[1850-01-01 TO 1859-12-31]". Internet Archive. Retrieved November 27, 2015.
  31. "Internet Archive Search : mediatype:texts AND date:[1860-01-01 TO 1869-12-31]". Internet Archive. Retrieved November 27, 2015.
  32. "Internet Archive Search : mediatype:texts AND date:[1870-01-01 TO 1879-12-31]". Internet Archive. Retrieved November 27, 2015.
  33. "Internet Archive Search : mediatype:texts AND date:[1880-01-01 TO 1889-12-31]". Internet Archive. Retrieved November 27, 2015.
  34. "Internet Archive Search : mediatype:texts AND date:[1890-01-01 TO 1899-12-31]". Internet Archive. Retrieved November 27, 2015.
  35. "Internet Archive Search : mediatype:texts AND date:[1900-01-01 TO 1909-12-31]". Internet Archive. Retrieved November 27, 2015.
  36. "Internet Archive Search : mediatype:texts AND date:[1910-01-01 TO 1919-12-31]". Internet Archive. Retrieved November 27, 2015.
  37. "Internet Archive Search : mediatype:texts AND date:[1920-01-01 TO 1929-12-31]". Internet Archive. Retrieved November 27, 2015.
  38. "Internet Archive Search : mediatype:texts AND date:[1930-01-01 TO 1939-12-31]". Internet Archive. Retrieved November 27, 2015.
  39. "Internet Archive Search : mediatype:texts AND date:[1940-01-01 TO 1949-12-31]". Internet Archive. Retrieved November 27, 2015.
  40. "Internet Archive Search : mediatype:texts AND date:[1950-01-01 TO 1959-12-31]". Internet Archive. Retrieved November 27, 2015.
  41. "Internet Archive Search : mediatype:texts AND date:[1960-01-01 TO 1969-12-31]". Internet Archive. Retrieved November 27, 2015.
  42. "Internet Archive Search : mediatype:texts AND date:[1970-01-01 TO 1979-12-31]". Internet Archive. Retrieved November 27, 2015.
  43. "Internet Archive Search : mediatype:texts AND date:[1980-01-01 TO 1989-12-31]". Internet Archive. Retrieved November 27, 2015.
  44. "Internet Archive Search : mediatype:texts AND date:[1990-01-01 TO 1999-12-31]". Internet Archive. Retrieved November 27, 2015.
  45. "Internet Archive Search : mediatype:texts AND date:[2000-01-01 TO 2009-12-31]". Internet Archive. Retrieved November 27, 2015.
  46. "Internet Archive Search : mediatype:texts AND date:[2010-01-01 TO 2015-11-27]". Internet Archive. Retrieved November 27, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]