അല്ലാഹു
അറബി ഭാഷയിൽ ഏകദൈവത്തെ സൂചിപ്പിക്കുന്ന മഹത്തായ നാമമാണ് ٱللَّهُ അല്ലാഹു. (ആംഗലേയം: Allāh; അറബി: - 'ٱللَّهُ). ഈ അറബി നാമം പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്ക്. അറബി(Arabic) ഭാഷയിൽ മാത്രമാണ് അല്ലാഹു ٱللَّهُ എന്ന് ശരിയായി എഴുതാൻ സാധിക്കൂ. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഏക ദൈവത്തെ ഈ നാമം ഉപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.എന്നാൽ അല്ലാഹു എന്ന നാമത്തിന്റെ അർത്ഥ വ്യാപ്തി ഉൾകൊള്ളുന്ന മറ്റൊരു നാമം വേറെ ഭാഷയിൽ കണ്ടെത്താൻ സാധ്യമല്ല.
പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു, പരിപാലിക്കുന്ന,ആവശ്യമുള്ളവയെ സംഹരിക്കുന്ന ശക്തി ശ്രോതസ്സാണ് അല്ലാഹ്. ഹൈന്ദവതയിൽ ബ്രഹ്മത്തെക്കുറിച്ച് പറയുന്നത് തന്നെയാണ് അല്ലാഹ്. ബ്രഹ്മം | അല്ലാഹ് രണ്ടും രണ്ടല്ല, ലോകത്തെ സൃഷ്ടിച്ചു, പരിപാലിക്കുന്ന ഒരേയൊരു ദൈവമാണ്. അല്ലാഹുവിനെക്കുറിച്ചുള്ള വിശേഷണങ്ങൾ -
സ്ത്രീയും, പുരുഷനുമല്ലാത്ത ശക്തി ശ്രോതസ്സ്.
ആരാലും ജന്മം നല്കപ്പെടാത്ത, സ്വയം ഭൂവായത്.
"ലോകത്തെ അമീബകൾ പോലുള്ള നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവികളെ മുതൽ കരയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തെ വരേ സൃഷ്ടിച് പരിപാലിക്കുന്ന ശക്തി സ്വരൂപം.
ഇങ്ങനെ ഒരുപാടൊരുപാട് വിശേഷണങ്ങൾക്ക് അല്ലാഹുവിന് സ്വന്തം. ഖുർആനിൽ അല്ലാഹുവേക്കുറിചുള്ള പരാമർശങ്ങളിൽ ഇങ്ങനെ കാണാം :
"അവനാകുന്നു നിങ്ങളുടെ രക്ഷിതാവും, എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹ്. അവനല്ലാതെ യാതൊരു ദൈവവുമില്ല എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്(സന്മാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്"(വിശുദ്ധ ഖുർആൻ 40:62)
"ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, സൂര്യനെയും, ചന്ദ്രനെയും കീഴ്പെടുത്തി വെക്കുകയും ചെയ്തവൻ ആര് എന്ന് നീ അവരോട് ചോദിച്ചാൽ അവർ പറയും അല്ലാഹ് (ആണെന്ന്)" (29:61)
അല്ലാഹുവിന്റെ നാമങ്ങൾ
സൃഷ്ടാവായ അല്ലാഹുവിനെ വിശേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഒരുപാട് പേരുകൾ ഖുർആനിൽ വെളിപ്പെടുത്തുന്നുണ്ട്. അവയിൽ ഏതാനും നാമങ്ങൾ താഴെ നൽകുന്നു -
1) الله
2) الرحمن പരമകാരുണികൻ
(3) الرحيم കരുണാനിധി
(4) الملك രാജാധിരാജൻ
(5) القدوس പരിശുദ്ധൻ
6) السلام രക്ഷയായവൻ
(7) المؤمن അഭയം നൽകുന്നവൻ
8) المهيمن കാത്തുസൂക്ഷിക്കുന്നവൻ
9) العزيز യോഗ്യതയുള്ളവൻ
10) لجبار പരമാധികാരമുള്ളവൻ
11) المتكبر മഹത്വമുള്ളവൻ
12) الخالق സ്രഷ്ടാവ്
13) البارئ സൃഷ്ടിക്കുന്നവൻ
14) المصور രൂപം നൽകുന്നവൻ
15) الغفار വളരെയധികം പൊറുക്കുന്നവൻ
16) القهار അടക്കിഭരിക്കുന്നവൻ
17) الوهاب ഔദാര്യവാൻ
18) الرزاق പ്രദാനം ചെയ്യുന്നവൻ
19) الفتاح (റഹ്മത്തിന്റെ വാതിൽ) തുറക്കുന്നവൻ
20) العليم എല്ലാം അറിയുന്നവൻ
21) القابض (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവൻ
22) الباسط വിശാലമാക്കുന്നവൻ
(23) الخافض തരം താഴ്ത്തുന്നവൻ
24) الرافع സ്ഥാനം ഉയർത്തുന്നവൻ
25) المعز പ്രതാപം നൽകുന്നവൻ
26) المذل നിന്ദ്യനാക്കുന്നവൻ
27) السميع കേൾക്കുന്നവൻ
28) البصير കാണുന്നവൻ
29) الحكم വിധി നടത്തുന്നവൻ
30) العدل നീതി കാണിക്കുന്നവൻ
31) اللطيف ദയ കാണിക്കുന്നവൻ
32) الخبير സർവരഹസ്യവും അറിയുന്നവൻ
33) الحليم സഹനമുള്ളവൻ
34) العظيم മഹത്വമുള്ളവൻ
35)الغفور പാപം പൊറുക്കുന്നവൻ
36) الشكور നന്ദിക്കർഹൻ
37) العلي ഉന്നതൻ
38) الكبير മഹാനായവൻ
39) الحفيظ എല്ലാം സംരക്ഷിക്കുന്നവൻ
40) المقيت ഭക്ഷണം നൽകുന്നവൻ
41) الحسيب വിചാരണ ചെയ്യുന്നവൻ
42) الجليل ഔന്നിത്യമുള്ളവൻ
43) الكريم ഉദാരനായവൻ
44) الرقيب എല്ലാം നിരീക്ഷിക്കുന്നവൻ
45) المجيب ഉത്തരം നൽകുന്നവൻ
46) الواسع വിശാലതയുള്ളവൻ
47) الحكيم യുക്തിദീക്ഷയുള്ളവൻ
48) الودود സ്നേഹമുള്ളവൻ
49) المجيد മഹത്വമുള്ളവൻ
50) الباعث പുനരുജ്ജീവിപ്പിക്കുന്നവൻ
51) الشهيد എല്ലാറ്റിനും സാക്ഷിയാവുന്നവൻ
(52) الحق സത്യമായവൻ
53) الوكيل ഏറ്റെടുക്കുന്നവൻ
54) القوى ശക്തമായവൻ
55) المتين ശക്തിയുള്ളവൻ
56) الولي സംരക്ഷകൻ
57) الحميد സ്തുതിക്കപ്പെട്ടവൻ
58) المحصى ക്ലിപ്തപ്പെടുത്തുന്നവൻ
59) المبدئ ഇല്ലായ്മയിൽ നിന്ന് സൃഷടിക്കുന്നവൻ
60) المعيد മടക്കി വിളിക്കുന്നവൻ
61) المحيي ജീവിപ്പിക്കുന്നവൻ
62) المميت മരിപ്പിക്കുന്നവൻ
63) الحي എന്നെന്നും ജീവിച്ചിരിക്കുന്നവൻ
64) القيوم സ്വയം നിലനിൽക്കുന്നവൻ
65) الواجد കണ്ടെത്തുന്നവൻ
66) الماجد മഹത്വമുള്ളവൻ
67) الواحد ഏകനായവൻ
68) الصمد സർവ്വർക്കും ആശ്രയമായവൻ
69) القادر എന്തിനും കഴിവുള്ളവൻ
70) المقتدر എല്ലാകഴിവുകളുടെയും ഉടമസ്ഥൻ
71) المقدم മുന്തിക്കുന്നവൻ
72) المؤخر പിന്തിക്കുന്നവൻ
73) الأول ആദ്യമായവൻ
74) الآخر ശാശ്വതൻ
75) الظاهر പ്രത്യക്ഷനായവൻ
76) الباطن പരോക്ഷനായവൻ
77) الوالي എല്ലാത്തിൻറെയും ഉടമസ്ഥൻ
78) المتعال അത്യുന്നതൻ
79) البر ഗുണം ചെയ്യുന്നവൻ
80) التواب തൌബ സ്വീകരിക്കുന്നവൻ
81) المنتقم ശിക്ഷിക്കുന്നവൻ
82) العفو മാപ്പു നല്കുന്നവൻ
83) الرؤوف കൃപ ചെയ്യുന്നവൻ
84) مالك الملك പരമാധികാരി
85) ذو الجلال و الإكرام മഹത്വവും ആധരവുമുള്ളവൻ
86) المقسط നീതി നടത്തുന്നവൻ
87) الجامع എല്ലാം ഒരുമിച്ച് കൂട്ടുന്നവൻ
88) الغني ധനികൻ
89) المغني ആവശ്യം തീർക്കുന്നവൻ
90) المانع തടയുന്നവൻ
91) الضار വിഷമമുണ്ടാക്കുന്നവൻ
(92) النافع ഉപകാരം ചെയ്യുന്നവൻ
93) النور വെളിച്ചം നൽകുന്നവൻ
94) الهادي സന്മാർഗം കാണിക്കുന്നവൻ
95) البديع മാതൃകയില്ലാതെ സൃഷ്ടിച്ചവൻ
96) الباقي എന്നെന്നും ശേഷിക്കുന്നവൻ
97) الوارث എല്ലാം അനന്തരമെടുക്കുന്നവൻ
(98) الرشيد സന്മാർഗം കാണിക്കുന്നവൻ
99) الصبور നല്ല ക്ഷമയുള്ളവൻ
റബ്ബ്, റഹ്മാൻ, റഹീം, ജബ്ബാർ എന്നിവയെല്ലാം അല്ലാഹുവിനെ മാത്രം സ്വന്തമായ നാമങ്ങൾ ആണെന്നിരിക്കെ സൃഷ്ടികൾക്ക് ആ പേരുകൾ മാത്രമായി നാമകരണം ചെയ്യുന്നത് ഉചിതമല്ല. അതുകൊണ്ട് ഇത്തരം നാമങ്ങളുടെ മുൻപായി അബ്ദുൽ എന്ന് ചേർക്കുന്നതാണ് ഉത്തമം.
വിശേഷണങ്ങൾ
[തിരുത്തുക]ഇസ്ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങൾ:
ഏതൊരു ശക്തിയാണോ സർവ്വ ലോകത്തിന്റെയും സ്രഷ്ടാവും സംവിധായകനും സംരക്ഷകനുമായവൻ ആ ശക്തിയേ അറബിയിൽ അല്ലാഹു എന്ന് വിളിക്കുന്നു,അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ﴾هُوَ اللَّهُ أَحَد ﴿. ഭൂമിയിലോ ആകാശലോകത്തോ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ് ﴾وَهُوَ السَّمِيعُ البَصِير ﴿.[1]
അറബിയിൽ |
اﷲ |
Transliteration |
Allāh |
തർജ്ജമ |
God |
- "(നബിയെ,) പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ(ആർക്കും)ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും." ഖുർ-ആൻ (112 ആം അധ്യായം)
മനുഷ്യന്റെ ചിന്തകൾക്ക് അവനെ പരിപൂർണർത്ഥത്തിൽ മനസ്സിലാക്കാനാവില്ല. പ്രപഞ്ചത്തിലെ ഒന്നിനോടും അവന് സാമ്യതകളും സമാനതകളുമില്ല.
- "പറയുക: മനുഷ്യരെ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടേയും, ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ.അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ.അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ. നിങ്ങൾക്ക് നേർമാർഗ്ഗം പ്രാപിക്കാം." (സൂറ 7:158)
നിരുക്തം
[തിരുത്തുക]അൽ ഇലാഹ് "al-ilah" എന്നാൽ ഒരു പ്രത്യേക ദൈവത്തിന്റെ നാമമല്ല ഏക ദൈവം / സർവ്വേശ്വരൻ എന്നാണു. ഇസ്ലാം മത വിശ്വാസത്തിന്റെ കാതൽ ഏക ദൈവം എന്നതിലും ഏക ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലുമാണു. അൽ ഇലാഹ് (അർത്ഥം: ദൈവം, The God ) ആണ് അറബി ഇലാഹ് എന്ന പദത്തിനു മുന്നിൽ അറബി ഭാഷയിലുള്ള അൽ എന്ന പദം ചേർത്ത് അല്ലാഹുٱللَّهُ എന്ന മഹത്തായ നാമം എഴുതുന്നു. അറബി ഭാഷയിൽ മാത്രമാണ് അല്ലാഹു ٱللَّهُ എന്ന് ശരിയായി എഴുതാൻ കഴിയൂ.
അല്ലാഹുവിന്റെ പേരുകൾ
[തിരുത്തുക]അല്ലാഹുവിൻ്റെ മഹത്തായ 99 നാമങ്ങൾ ഇസ്ലാം പരിചയപ്പെടുത്തുന്നു.ആ നാമങ്ങളാണ് "അസ്മാഉൽ ഹുസ്നാ" .
# | അറബി | മലയാളം | മലയാളം തർജ്ജുമ | ഖുർആനിലെ ഉപയോഗം |
---|---|---|---|---|
1 | الرحمن | അർ- റ്വഹ്മാൻ | കാരുണ്യവാൻ | എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ, സൂറ 55, അർ-റഹ്മാനിൽ |
2 | الرحيم | അർറഹീം | കരുണാമയൻ | എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ |
3 | الملك | അൽ മലിക്ക് | രാജാവ് | 59:23, 20:114 |
4 | القدوس | അൽ ഖുദ്ദൂസ് | പരിശുദ്ധൻ | 59:23, 62:1 |
5 | السلام | അസ്സലാം | രക്ഷയായവൻ | 59:23 |
6 | المؤمن | അൽ മുഅ്മിൻ | അഭയം നൽകുന്നവൻ | 59:23 |
7 | المهيمن | അൽ മുഹൈമിൻ | രക്ഷകൻ | 59:23 |
8 | العزيز | അൽ അസീസ് | പ്രതാപവാൻ | 3:6, 4:158, 9:40, 48:7, 59:23 |
9 | الجبار | അൽ ജബ്ബാർ | പരമാധികാരി | 59:23 |
10 | المتكبر | അൽ മുതകബ്ബിർ | ഏറ്റവും മഹത്വമുള്ളവൻ | 59:23 |
11 | الخالق | അൽ ഖാലിഖ് | സ്രഷ്ടാവ് | 6:102, 13:16, 39:62, 40:62, 59:24 |
12 | البارئ | അൽ ബാരിഉ് | ന്യായവാൻ | 59:24 |
13 | المصور | അൽ മുസ്വവ്വിർ | രൂപം നൽകുന്നവൻ | 59:24 |
14 | الغفار | അൽ ഗഫ്ഫാർ | പൊറുക്കുന്നവൻ | 20:82, 38:66, 39:5, 40:42, 71:10 |
15 | القهار | അൽ കഹ്ഹാർ | അടക്കി ഭരിക്കുന്നവൻ | 13:16, 14:48, 38:65, 39:4, 40:16 |
16 | الوهاب | അൽ വഹ്ഹാബ് | അത്യുദാരൻ | 3:8, 38:9, 38:35 |
17 | الرزاق | അർ റസാക്ക് | ഉപജീവനം നൽകുന്നവൻ | 51:58 |
18 | الفتاح | അൽ ഫത്താഹ് | വിജയം നൽകുന്നവൻ | 34:26 |
19 | العليم | അൽ അലീം | എല്ലാം അറിയുന്നവൻ | 2:158, 3:92, 4:35, 24:41, 33:40 |
20 | القابض | അൽ ഖ്വാബിദ് | പിടിച്ചെടുക്കുന്നവൻ | 2:245 |
21 | الباسط | അൽ ബാസിത്വ് | വിശാലമാക്കുന്നവൻ | 2:245 |
22 | الخافض | അൽ ഖാഫിദ് | താഴ്ത്തുന്നവൻ | 95:5 |
23 | الرافع | അർ റാഫിഉ് | ഉയർത്തുന്നവൻ | 58:11, 6:83 |
24 | المعز | അൽ മുഇസ് | പ്രതാപം നൽകുന്നവൻ | 3:26 |
25 | المذل | അൽ മുദിൽ | നിന്ദിക്കുന്നവൻ | 3:26 |
26 | السميع | അസ്സമീഉ് | എല്ലാം കേൾക്കുന്നവൻ | 2:127, 2:256, 8:17, 49:1 |
27 | البصير | അൽ-ബസ്വീർ | എല്ലാം കാണുന്നവൻ | 4:58, 17:1, 42:11, 42:27 |
28 | الحكم | അൽ ഹക്കം | തീർപ്പുകൽപ്പിക്കുന്നവൻ | 22:69 |
29 | العدل | അൽ അദ്‌ൽ | നീതി ചെയ്യുന്നവൻ | 6:115 |
30 | اللطيف | അല്ലത്തീഫ് | മൃദുവായി പെരുമാറുന്നവൻ | 6:103, 22:63, 31:16, 33:34 |
31 | الخبير | അൽ ഖബീർ | സൂക്ഷ്മജ്ഞാനമുള്ളവൻ | 6:18, 17:30, 49:13, 59:18 |
32 | الحليم | അൽ ഹലീം | സഹനമുള്ളവൻ | 2:235, 2:263, 4:12, 5:101, 17:44, 22:59, 33:51, 35:41, 64:17, |
33 | العظيم | അൽ അദീം | മഹത്ത്വം ഉടയവൻ | 2:255, 42:4, 56:96 |
34 | الغفور | അൽ ഗഫൂർ | പാപങ്ങൾ പൊറുക്കുന്നവൻ | 2:173, 8:69, 16:110, 41:32 |
35 | الشكور | അശ്ശക്കൂർ | പ്രതിഫലം നൽകുന്നവൻ | 35:30, 35:34, 42:23, 64:17 |
36 | العلي | അൽ അലിയ്യ് | സമുന്നതൻ | 4:34, 31:30, 42:4, 42:51 |
37 | الكبير | അൽ കബീർ | വലിയവൻ | 13:9, 22:62, 31:30 |
38 | الحفيظ | അൽ ഹഫീദ് | കാത്തുരക്ഷിക്കുന്നവൻ | 11:57, 34:21, 42:6 |
39 | المقيت | അൽ മുഖീത് | ആഹാരം നൽകുന്നവൻ | 4:85 |
40 | الحسيب | അൽ ഹസീബ് | വിചാരണ ചെയ്യുന്നവൻ | 4:6, 4:86, 33:39 |
41 | الجليل | അൽ ജലീൽ | പ്രതാപമുള്ളവൻ | 55:27, 39:14, 7:143 |
42 | الكريم | അൽ കരീം | ഔദാര്യവാൻ | 27:40, 82:6 |
43 | الرقيب | അർ റഖീബ് | എല്ലാം വീക്ഷിക്കുന്നവൻ | 4:1, 5:117 |
44 | المجيب | അൽ മുജീബ് | പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ | 11:61 |
45 | الواسع | അൽ വാസിഉ് | അറിവിലും ദയയിലും വിശാലതയുള്ളവൻ | 2:268, 3:73, 5:54 |
46 | الحكيم | അൽ ഹക്കിം | യുക്തിമാൻ | 31:27, 46:2, 57:1, 66:2 |
47 | الودود | അൽ വദൂദ് | സ്നേഹനിധി | 11:90, 85:14 |
48 | المجيد | അൽ മജീദ് | മഹത്ത്വമുള്ളവൻ | 11:73 |
49 | الباعث | അൽ ബാഇഥ് | പുനരുജ്ജീവിപ്പിക്കുന്നവൻ | 22:7 |
50 | الشهيد | അശ്ശഹീദ് | എല്ലാറ്റിനും സാക്ഷിയായവൻ | 4:166, 22:17, 41:53, 48:28 |
51 | الحق | അൽ ഹഖ്വ് | വാസ്തവമായവൻ | 6:62, 22:6, 23:116, 24:25 |
52 | الوكيل | അൽ വക്കീൽ | ഭരമേൽപ്പിക്കപ്പെടുന്നവൻ | 3:173, 4:171, 28:28, 73:9 |
53 | القوى | അൽ ഖ്വവിയ്യ് | സർവ്വശക്തൻ | 22:40, 22:74, 42:19, 57:25 |
54 | المتين | അൽ മതീൻ | പ്രബലനായവൻ | 51:58 |
55 | الولى | അൽ വലിയ്യ് | രക്ഷാധികാരി | 4:45, 7:196, 42:28, 45:19 |
56 | الحميد | അൽ ഹമീദ് | സ്തുതിക്കപ്പെട്ടവൻ | 14:8, 31:12, 31:26, 41:42 |
57 | المحصى | അൽ മുഹ്സി | ക്ലിപ്ത്പ്പെടുത്തുന്നവൻ | 72:28, 78:29, 82:10-12 |
58 | المبدئ | അൽ മുബ്ദിഉ് | തുടങ്ങുന്നവൻ | 10:34, 27:64, 29:19, 85:13 |
59 | المعيد | അൽ മുഈദ് | മടക്കുന്നവൻ | 10:34, 27:64, 29:19, 85:13 |
60 | المحيى | അൽ മുഹ്‌യി | ജീവിപ്പിക്കുന്നവൻ | 7:158, 15:23, 30:50, 57:2 |
61 | المميت | അൽ മുമീത് | മരിപ്പിക്കുന്നവൻ | 3:156, 7:158, 15:23, 57:2 |
62 | الحي | അൽ ഹയ്യ് | എന്നും ജീവിക്കുന്നവൻ | 2:255, 3:2, 25:58, 40:65 |
63 | القيوم | അൽ ഖയ്യൂം | സ്വയം നിലനിൽക്കുന്നവൻ | 2:255, 3:2, 20:111 |
64 | الواجد | അൽ വാജിദ് | എല്ലാം കണ്ടെത്തിക്കുന്നവൻ | 38:44 |
65 | الماجد | അൽ മാജിദ് | മഹത്ത്വമുള്ളവൻ | 85:15, 11:73, |
66 | الواحد | അൽ വാഹിദ് | ഏകനായവൻ | 2:163, 5:73, 9:31, 18:110 |
67 | الاحد | അൽ അഹദ് | ഒറ്റയായവൻ | 112:1 |
68 | الصمد | അസ്സ്വമദ് | ആരെയും ആശ്രയിക്കത്തവൻ | 112:2 |
69 | القادر | അൽ ഖ്വാദിർ | എല്ലാറ്റിനും കഴിയുന്നവൻ | 6:65, 36:81, 46:33, 75:40 |
70 | المقتدر | അൽ മുഖ്തദിർ | അതിശക്തനായവൻ | 18:45, 54:42, 54:55 |
71 | المقدم | അൽ മുഖ്വദ്ദിം | മുന്നിലാക്കുന്നവൻ | 16:61, 17:34, |
72 | المؤخر | അൽ മുഅഹ്ഹിർ | പിന്തിക്കുന്നവൻ | 71:4 |
73 | الأول | അൽ അവ്വൽ | ആദ്യം ഇല്ലാത്തവൻ | 57:3 |
74 | الأخر | അൽ ആഖിർ | അന്ത്യമില്ലാത്തവൻ | 57:3 |
75 | الظاهر | അദ്ളാഹിർ | പ്രത്യക്ഷനായവൻ | 57:3 |
76 | الباطن | അൽ ബാത്വിൻ | പരോക്ഷനായവൻ | 57:3 |
77 | الوالي | അൽ വാലി | സർവ്വാധിപൻ | 13:11, 22:7 |
78 | المتعالي | അൽ മുതആലി | ഔന്നത്യമുള്ളവൻ | 13:9 |
79 | البر | അൽ ബർറ് | ഗുണം ചെയ്യുന്നവൻ | 52:28 |
80 | التواب | അത്തവ്വാബ് | പശ്ചാത്താപം സ്വീകരിക്കുന്നവൻ | 2:128, 4:64, 49:12, 110:3 |
81 | المنتقم | അൽ മുൻതഖ്വിം | ശിക്ഷിക്കുന്നവൻr | 32:22, 43:41, 44:16 |
82 | العفو | അൽ അഫ്വുവ്വ് | മാപ്പേകുന്നവൻ | 4:99, 4:149, 22:60 |
83 | الرؤوف | അർ റഊഫ് | കൃപ ചൊരിയുന്നവൻ | 3:30, 9:117, 57:9, 59:10 |
84 | مالك الملك | മാലിക്കുൽ മുൽക്ക് | രാജാധിരാജൻ | 3:26 |
85 | ذو الجلال والإكرام | ദുൽ ജലാലി വൽ ഇക്റാം |
Tപ്രൗഡിയും മഹത്ത്വവുള്ളവൻ | 55:27, 55:78 |
86 | المقسط | അൽ മുഖ്സിത്വ് | നീതി ചെയ്യുന്നവൻ | 7:29, 3:18 |
87 | الجامع | അൽ ജാമിഉ് | മഹത്ത്വങ്ങൾ ഒരുമിച്ച് കൂടിയവൻ | 3:9 |
88 | الغني | അൽ ഗനിയ്യ് | അന്യാശ്രയമില്ലാത്തവൻ | 3:97, 39:7, 47:38, 57:24 |
89 | المغني | അൽ മുഗ്‌നിയ്യ് | ഐശ്വര്യം നൽകുന്നവൻ | 9:28 |
90 | المانع | അൽ മാനിഅ് | തടയുന്നവൻ | 67:21 |
91 | الضار | അദ്ളാർ | പ്രയാസം നൽകുന്നവൻ | 6:17 |
92 | النافع | അൻ നാഫിഉ് | ഉപകാരം നൽകുന്നവൻ | 30:37 |
93 | النور | അൻ നൂർ | പ്രകാശിപ്പിക്കുന്നവൻ | 24:35 |
94 | الهادي | അൽ ഹാദിയ്യ് | സന്മാർഗ്ഗത്തിലാക്കുന്നവൻ | 22:54 |
95 | البديع | അൽ ബദീഉ് | മാതൃക ഉണ്ടാക്കുന്നവൻ | 2:117, 6:101 |
96 | الباقي | അൽ ബാഖ്വീ | നാശം ഇല്ലാത്തവൻ | 55:27 |
97 | الوارث | അൽ വാരിഥ് | എല്ലാറ്റിനും അനന്തരാവകാശിയായവൻ | 15:23 |
98 | الرشيد | അർ റശീദ് | നേർമാർഗ്ഗത്തിലാക്കുന്നവൻ | 2:256 |
99 | الصبور | അസ്സ്വബൂർ | ക്ഷമയുള്ളവൻ | 2:153, 3:200, 103:3 |
മറ്റ് ലിങ്കുകൾ
[തിരുത്തുക]- Catholic Encyclopedia - Allah
- The Concept of Allāh according to the Qur'an Archived 2019-04-21 at the Wayback Machine.
- Allah - An Advanced look at God in Islam
- For Mainstream/Traditional Classical Islamic Teachings
- An Orthodox Traditional Islamic Information Website Archived 2011-06-16 at the Wayback Machine.
- - The Origins of "ALLAH" - A Refutation to Quennel Gale's Article "Allah" Archived 2007-07-03 at the Wayback Machine.
- kalam is malak
- Muhammed allah rasool
- with full evidence
- al is everything la is nothing part of shahlu zafar malak
- [[next world order is from india ഫലകം:Shehluzafar ഫലകം:Shahalu ahammed ]]
- la iamam Mahdi essa bin Mariyam rasool allah
- all persons have the walkaping day the malak from allah shah zafarIII
- ↑ അബൂ മുഖാതിൽ - ‘അല്ലാഹു തേടുന്നത്...’