സംവാദം:കടമറ്റത്ത് കത്തനാർ
ഉടച്ചുവാർക്കലുകൾ ആവശ്യം
കടമറ്റത്ത് കത്തനാർ ഒരു ഐതിഹാസിക വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പേര് പൗലോസ് എന്നാണെന്ന് എന്ത് തെളിവാണ് ഉള്ളത്? അദ്ദേഹം ആരാണ്, ഏതുവിഭാഗക്കാരനാണ് എന്നൊന്നും വ്യക്തമല്ല. ലഭ്യമായ സൂചനകൾ വെച്ച് അദ്ദേഹം കടമറ്റത്ത് ജീവിച്ചിരുന്ന ഒരു വൈദികനാണ്. പോർച്ചുഗീസ് കാലത്തിന് മുമ്പ് ജീവിച്ച ആളാണ്. അഥവാ നെസ്തോറിയൻ സഭാംഗമാണ്. ഒരു വിശകലനത്തിന് ശ്രമിച്ചാൽ മനസ്സിലാക്കാവുന്നത് കടമറ്റത്ത് ആസ്ഥാനമുറപ്പിച്ച താന (ദനഹ) എന്ന ഒരു ബിഷപ് ഉണ്ടായിരുന്നു. ആ ബിഷപ്പിനെ കബർ അടക്കിയതും കടമറ്റത്താണ്. കടമറ്റത്ത് പള്ളിയുടെ മദ്ബഹയിൽ ഒരു കബർ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അത് മാർ താനയുടേത് തന്നെയാണ്. മറ്റ് രണ്ട് അവകാശവാദങ്ങൾ പുത്തങ്കൂർ യാക്കോബായ - ഓർത്തഡോക്സ് കക്ഷി സഭകൾ മുന്നോട്ട് വെക്കുന്നുണ്ട്: കബർ മാന്ത്രികനായ ഒരു യാക്കോബായ വൈദികന്റേതാണെന്ന് യാക്കോബായ ഭാഷ്യം, അല്ല മാർത്തോമാ ഒൻപതാമന്റെ ആണെന്ന് ഓർത്തഡോക്സ് ഭാഷ്യം. പക്ഷേ അങ്ങനായിരുന്നെങ്കിൽ ആ കബർ എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ എത്തി? കടമറ്റത്ത് കത്തനാർ മിക്കവാറും ഈ പറഞ്ഞ മാർ താന ആണ്. നെസ്തോറിയൻ മിഷണറിമാർ മന്ത്രവാദവും ഭൂതോച്ചാടനവും നടത്തിയിരുന്നെന്ന് പോർച്ചുഗീസ് രേഖകളിൽ നിന്ന് വ്യക്തമാണ്. കത്തോലിക്കാ അനുകൂലി അല്ലാതിരുന്ന മാർ താന സ്വാഭാവികമായും നെസ്തോറിയൻ ശൈലി തുടർന്നിരിക്കണം. അങ്ങനെയെങ്കിൽ ഒരു ബിഷപ്പിനെ എന്തുകൊണ്ട് കത്തനാർ എന്ന് വിളിച്ചു? ബിഷപ്പ് എന്ന പദം ഇംഗ്ലീഷാണ്. മെത്രാൻ എന്നുപറഞ്ഞാൽ സുറിയാനിയിൽ മെത്രാപ്പോലീത്ത എന്നുതന്നെയാണ് അർത്ഥം. ബിഷപ്പിന് കൃത്യമായ മലയാള തർജ്ജമ ഇല്ല. കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ നേതാക്കന്മാർ മെത്രാപ്പോലീത്തമാർ ആയിരുന്നു. ബിഷപ്പ് സ്ഥാനത്തിന് മുകളിലുള്ള പദവി. സ്വാഭാവികമായും സാധാരണ ബിഷപ്പിനെ വിളിക്കാൻ കഹ്നാ (പുരോഹിതൻ) എന്ന സുറിയാനി പദത്തിന്റെ മലയാളീകരിച്ച രൂപമായ കത്തനാർ എന്ന വാക്ക് ഉപയോഗിച്ചതാവാം. Logosx127 (സംവാദം) 10:48, 7 ഒക്ടോബർ 2022 (UTC)
- കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ളത് ഏറെയും ഐതിഹാസികപരമായ വിവരണങ്ങൾ മാത്രമാണ്. ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചോദ്യങ്ങൾക്കും വാദങ്ങൾക്കും എന്റെ അറിവിൽ നിന്നു കൊണ്ടുള്ള മറുപടികൾ: ഽഅദ്ദേഹത്തിന്റെ പേര് പൗലോസ് എന്നാണെന്ന് എന്ത് തെളിവാണ് ഉള്ളത്?ഽ ഇതേ ഇതിഹാസപരമായ വിവരണങ്ങളിലും വായ്മൊഴികഥകൾ പിൽക്കാലത്ത് അച്ചടിച്ചു വന്നിടത്തും എല്ലാം അദ്ദേഹത്തിന്റെ പേര് "പൗലോസ്" എന്നാണ് കണ്ടിരിക്കുന്നത്. ഽലഭ്യമായ സൂചനകൾ വെച്ച് അദ്ദേഹം കടമറ്റത്ത് ജീവിച്ചിരുന്ന ഒരു വൈദികനാണ്ഽ - അതേ, ഇക്കാര്യത്തിൽ ആരെങ്കിലും ഇതുവരെ തർക്കം ഉയർത്തിയതായി അറിയില്ല. ഈ ലേഖനം എഴുതിയിരിക്കുന്ന ഉപയോക്താക്കളും അങ്ങനെ തന്നെയാണെല്ലോ എഴുതിയിരിക്കുന്നത് (ഞാൻ ഈ ലേഖനത്തിൽ ഇതുവരെ തിരുത്തലുകൾ നടത്തിയിട്ടില്ലെന്നു കൂടി സാന്ദർഭികമായി പറഞ്ഞു കൊള്ളട്ടെ. മാത്രമല്ല, ഗൗരവമായ ഒരു വായന കൂടി നടത്തിയിരുന്നില്ല). ഽ..ഏതുവിഭാഗക്കാരനാണ് എന്നൊന്നും വ്യക്തമല്ല.ഽ ഇദ്ദേഹത്തിന്റെ സഭാവിഭാഗത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ അപ്രകാരമുള്ള ഒരു പരാമർശവും ലേഖനത്തിന്റെ ഇപ്പോൾ നിലവിലുള്ള പതിപ്പിലും കാണുന്നില്ലല്ലോ. ഇനി ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം പലയിടത്തും പലരീതിയിൽ (ഒൻപതാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ) എഴുതി കണ്ടിട്ടുണ്ട്. എങ്കിലും ഇദ്ദേഹം പോർച്ചുഗീസ് കാലത്തിന് മുമ്പ് ജീവിച്ച ആളാണ് എന്നു തന്നെ അനുമാനിക്കാം. അല്ലെങ്കിൽ ഇദ്ദേഹത്തെപ്പറ്റി കുറച്ചെങ്കിലും വ്യക്തമായ രേഖകൾ ലഭ്യമായേനെ എന്നു കരുതുന്നു. ഏതായാലും ഇതേപ്പറ്റി കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഽകടമറ്റത്ത് പള്ളിയുടെ മദ്ബഹയിൽ ഒരു കബർ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അത് മാർ താനയുടേത് തന്നെയാണ്.ഽ - ഈ പ്രസ്ഥാവനയുടെ അവലംബങ്ങൾ കൂടി പങ്കു വെക്കുമോ? അതോ ഇത് സ്വന്തം വിശകലനമാണോ? ഽനെസ്തോറിയൻ മിഷണറിമാർ മന്ത്രവാദവും ഭൂതോച്ചാടനവും നടത്തിയിരുന്നെന്ന് പോർച്ചുഗീസ് രേഖകളിൽ നിന്ന് വ്യക്തമാണ്.ഽ - അങ്ങനെ പോർച്ചുഗീസുകാർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അവയിൽ എത്രമാത്രം സത്യമുണ്ടെന്നറിയില്ല. ഽഅങ്ങനെയെങ്കിൽ ഒരു ബിഷപ്പിനെ എന്തുകൊണ്ട് കത്തനാർ എന്ന് വിളിച്ചു? ബിഷപ്പ് എന്ന പദം ഇംഗ്ലീഷാണ്. മെത്രാൻ എന്നുപറഞ്ഞാൽ സുറിയാനിയിൽ മെത്രാപ്പോലീത്ത എന്നുതന്നെയാണ് അർത്ഥം. ബിഷപ്പിന് കൃത്യമായ മലയാള തർജ്ജമ ഇല്ല. കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ നേതാക്കന്മാർ മെത്രാപ്പോലീത്തമാർ ആയിരുന്നു. ബിഷപ്പ് സ്ഥാനത്തിന് മുകളിലുള്ള പദവി. സ്വാഭാവികമായും സാധാരണ ബിഷപ്പിനെ വിളിക്കാൻ കഹ്നാ (പുരോഹിതൻ) എന്ന സുറിയാനി പദത്തിന്റെ മലയാളീകരിച്ച രൂപമായ കത്തനാർ എന്ന വാക്ക് ഉപയോഗിച്ചതാവാംഽ - അതിന് ഇദ്ദേഹം ബിഷപ്പായിരുന്നു എന്ന് ആരു പറഞ്ഞു? താങ്കൾ തന്നെയല്ലേ അങ്ങനെ പറഞ്ഞത്? അതോ പിന്നീട് ഉയരാവുന്ന ചോദ്യങ്ങൾക്ക് താങ്കൾ മുൻകൂട്ടി വിശദീകരണം നൽകിയതാണോ ഇത്? കത്തനാർ എന്ന മലയാള പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല വാദങ്ങൾ ഉണ്ട്. ഏതായാലും ഒരു ബിഷപ്പിനെയും (അത് മെത്രാനായാലും മെത്രാപ്പോലീത്തായാലും) മാർത്തോമാ നസ്രാണികൾ "കത്തനാർ" എന്ന് അഭിസംബോധന ചെയ്യുകയോ പരാമർശിക്കുകയോ ചെയ്തായി വായിച്ചിട്ടും കേട്ടിട്ടുമില്ല. അതു മാത്രമല്ല, ഇവിടെ ശീമയിൽ നിന്നും വന്നിരുന്ന ബിഷപ്പുമാർ മെത്രാനാണോ മെത്രാപ്പോലീത്തയാണോ എന്ന് വിവേചിച്ചറിയാനൊന്നും അവർ പോയിരുന്നില്ല. ഒരു മെത്രാന്/മെത്രാപ്പോലീത്തക്ക് മാത്രം ചെയ്യാവുന്ന കൂദാശാ കർമ്മങ്ങൾ നടത്തിക്കിട്ടുക മാത്രമായിരുന്നു ഈ ബിഷപ്പുമാരിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നത്. ഽമറ്റ് രണ്ട് അവകാശവാദങ്ങൾ പുത്തങ്കൂർ യാക്കോബായ - ഓർത്തഡോക്സ് കക്ഷി സഭകൾ മുന്നോട്ട് വെക്കുന്നുണ്ട്: കബർ മാന്ത്രികനായ ഒരു യാക്കോബായ വൈദികന്റേതാണെന്ന് യാക്കോബായ ഭാഷ്യം, അല്ല മാർത്തോമാ ഒൻപതാമന്റെ ആണെന്ന് ഓർത്തഡോക്സ് ഭാഷ്യം. പക്ഷേ അങ്ങനായിരുന്നെങ്കിൽ ആ കബർ എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ എത്തി? ഽ -
പുത്തങ്കൂർമലങ്കര യാക്കോബായ - ഓർത്തഡോക്സ് സഭകൾ തമ്മിൽ ഈ പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നണ്ടെങ്കിലും മദ്‌ബഹക്കുള്ളിൽ ഇപ്പോൾ കാണാവുന്ന തരത്തിൽ കെട്ടി ഉയർത്തിയിരിക്കുന്ന കബറിനെക്കുറിച്ച് വ്യത്യസ്ഥഭാഷ്യങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. ഇരു കൂട്ടരും അത് മാർത്തോമാ ഒൻപതാമന്റെ കബർ ആയി തന്നെയാണ് കരുതുന്നത്. കടമറ്റത്ത് കത്തനാരുടേതെന്ന് കരുതപ്പെടുന്ന ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തത് പള്ളിയുടെ ഉള്ളിൽ വടക്കു ഭാഗത്തായുള്ള പ്രത്യേക കബറിൽ സൂഷിക്കപ്പെട്ടിരിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇതാണ് ഈ വിഷയത്തിൽ ഇപ്പോഴുള്ള എന്റെ ധാരണ. ഏതായാലും കൂടുതൽ പഠനങ്ങൾ നടക്കട്ടെ, അവലംബങ്ങൾ ലഭ്യമാകട്ടെ, സംവാദങ്ങൾ നടക്കട്ടെ, ലേഖനം മെച്ചപ്പെടട്ടെ. ആശംസകൾ ---ജോൺ സി. (സംവാദം) 05:59, 8 ഒക്ടോബർ 2022 (UTC)
- കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ളത് ഏറെയും ഐതിഹാസികപരമായ വിവരണങ്ങൾ മാത്രമാണ്. ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചോദ്യങ്ങൾക്കും വാദങ്ങൾക്കും എന്റെ അറിവിൽ നിന്നു കൊണ്ടുള്ള മറുപടികൾ: ഽഅദ്ദേഹത്തിന്റെ പേര് പൗലോസ് എന്നാണെന്ന് എന്ത് തെളിവാണ് ഉള്ളത്?ഽ ഇതേ ഇതിഹാസപരമായ വിവരണങ്ങളിലും വായ്മൊഴികഥകൾ പിൽക്കാലത്ത് അച്ചടിച്ചു വന്നിടത്തും എല്ലാം അദ്ദേഹത്തിന്റെ പേര് "പൗലോസ്" എന്നാണ് കണ്ടിരിക്കുന്നത്. ഽലഭ്യമായ സൂചനകൾ വെച്ച് അദ്ദേഹം കടമറ്റത്ത് ജീവിച്ചിരുന്ന ഒരു വൈദികനാണ്ഽ - അതേ, ഇക്കാര്യത്തിൽ ആരെങ്കിലും ഇതുവരെ തർക്കം ഉയർത്തിയതായി അറിയില്ല. ഈ ലേഖനം എഴുതിയിരിക്കുന്ന ഉപയോക്താക്കളും അങ്ങനെ തന്നെയാണെല്ലോ എഴുതിയിരിക്കുന്നത് (ഞാൻ ഈ ലേഖനത്തിൽ ഇതുവരെ തിരുത്തലുകൾ നടത്തിയിട്ടില്ലെന്നു കൂടി സാന്ദർഭികമായി പറഞ്ഞു കൊള്ളട്ടെ. മാത്രമല്ല, ഗൗരവമായ ഒരു വായന കൂടി നടത്തിയിരുന്നില്ല). ഽ..ഏതുവിഭാഗക്കാരനാണ് എന്നൊന്നും വ്യക്തമല്ല.ഽ ഇദ്ദേഹത്തിന്റെ സഭാവിഭാഗത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ അപ്രകാരമുള്ള ഒരു പരാമർശവും ലേഖനത്തിന്റെ ഇപ്പോൾ നിലവിലുള്ള പതിപ്പിലും കാണുന്നില്ലല്ലോ. ഇനി ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം പലയിടത്തും പലരീതിയിൽ (ഒൻപതാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ) എഴുതി കണ്ടിട്ടുണ്ട്. എങ്കിലും ഇദ്ദേഹം പോർച്ചുഗീസ് കാലത്തിന് മുമ്പ് ജീവിച്ച ആളാണ് എന്നു തന്നെ അനുമാനിക്കാം. അല്ലെങ്കിൽ ഇദ്ദേഹത്തെപ്പറ്റി കുറച്ചെങ്കിലും വ്യക്തമായ രേഖകൾ ലഭ്യമായേനെ എന്നു കരുതുന്നു. ഏതായാലും ഇതേപ്പറ്റി കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഽകടമറ്റത്ത് പള്ളിയുടെ മദ്ബഹയിൽ ഒരു കബർ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അത് മാർ താനയുടേത് തന്നെയാണ്.ഽ - ഈ പ്രസ്ഥാവനയുടെ അവലംബങ്ങൾ കൂടി പങ്കു വെക്കുമോ? അതോ ഇത് സ്വന്തം വിശകലനമാണോ? ഽനെസ്തോറിയൻ മിഷണറിമാർ മന്ത്രവാദവും ഭൂതോച്ചാടനവും നടത്തിയിരുന്നെന്ന് പോർച്ചുഗീസ് രേഖകളിൽ നിന്ന് വ്യക്തമാണ്.ഽ - അങ്ങനെ പോർച്ചുഗീസുകാർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അവയിൽ എത്രമാത്രം സത്യമുണ്ടെന്നറിയില്ല. ഽഅങ്ങനെയെങ്കിൽ ഒരു ബിഷപ്പിനെ എന്തുകൊണ്ട് കത്തനാർ എന്ന് വിളിച്ചു? ബിഷപ്പ് എന്ന പദം ഇംഗ്ലീഷാണ്. മെത്രാൻ എന്നുപറഞ്ഞാൽ സുറിയാനിയിൽ മെത്രാപ്പോലീത്ത എന്നുതന്നെയാണ് അർത്ഥം. ബിഷപ്പിന് കൃത്യമായ മലയാള തർജ്ജമ ഇല്ല. കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ നേതാക്കന്മാർ മെത്രാപ്പോലീത്തമാർ ആയിരുന്നു. ബിഷപ്പ് സ്ഥാനത്തിന് മുകളിലുള്ള പദവി. സ്വാഭാവികമായും സാധാരണ ബിഷപ്പിനെ വിളിക്കാൻ കഹ്നാ (പുരോഹിതൻ) എന്ന സുറിയാനി പദത്തിന്റെ മലയാളീകരിച്ച രൂപമായ കത്തനാർ എന്ന വാക്ക് ഉപയോഗിച്ചതാവാംഽ - അതിന് ഇദ്ദേഹം ബിഷപ്പായിരുന്നു എന്ന് ആരു പറഞ്ഞു? താങ്കൾ തന്നെയല്ലേ അങ്ങനെ പറഞ്ഞത്? അതോ പിന്നീട് ഉയരാവുന്ന ചോദ്യങ്ങൾക്ക് താങ്കൾ മുൻകൂട്ടി വിശദീകരണം നൽകിയതാണോ ഇത്? കത്തനാർ എന്ന മലയാള പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല വാദങ്ങൾ ഉണ്ട്. ഏതായാലും ഒരു ബിഷപ്പിനെയും (അത് മെത്രാനായാലും മെത്രാപ്പോലീത്തായാലും) മാർത്തോമാ നസ്രാണികൾ "കത്തനാർ" എന്ന് അഭിസംബോധന ചെയ്യുകയോ പരാമർശിക്കുകയോ ചെയ്തായി വായിച്ചിട്ടും കേട്ടിട്ടുമില്ല. അതു മാത്രമല്ല, ഇവിടെ ശീമയിൽ നിന്നും വന്നിരുന്ന ബിഷപ്പുമാർ മെത്രാനാണോ മെത്രാപ്പോലീത്തയാണോ എന്ന് വിവേചിച്ചറിയാനൊന്നും അവർ പോയിരുന്നില്ല. ഒരു മെത്രാന്/മെത്രാപ്പോലീത്തക്ക് മാത്രം ചെയ്യാവുന്ന കൂദാശാ കർമ്മങ്ങൾ നടത്തിക്കിട്ടുക മാത്രമായിരുന്നു ഈ ബിഷപ്പുമാരിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നത്. ഽമറ്റ് രണ്ട് അവകാശവാദങ്ങൾ പുത്തങ്കൂർ യാക്കോബായ - ഓർത്തഡോക്സ് കക്ഷി സഭകൾ മുന്നോട്ട് വെക്കുന്നുണ്ട്: കബർ മാന്ത്രികനായ ഒരു യാക്കോബായ വൈദികന്റേതാണെന്ന് യാക്കോബായ ഭാഷ്യം, അല്ല മാർത്തോമാ ഒൻപതാമന്റെ ആണെന്ന് ഓർത്തഡോക്സ് ഭാഷ്യം. പക്ഷേ അങ്ങനായിരുന്നെങ്കിൽ ആ കബർ എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ എത്തി? ഽ -
ജോൺചാക്സിന്റെ മറുപടി വളരെ വിചിത്രമാണ്. കടമറ്റം പള്ളിയിൽ മദ്ബഹയിൽ ആകെ ഒരു കബറിടം മാത്രമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. പള്ളിയുടെ അകത്ത് മദ്ബഹയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതാണ് ആ കബറിടം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആ കബറിടം ആരുടേതാണെന്ന് വിഷയത്തിൽ തർക്കമാണ്. യാക്കോബായ പക്ഷം പറയുന്നത് അത് കടമറ്റത്ത് കത്തനാരുടേതാണെന്ന്. കോടതി വിധിയുടെ ചുവടുപിടിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഓർത്തഡോക്സ് പക്ഷം അവകാശപ്പെടുന്നത് അത് മാർത്തോമാ 9ാമൻ എന്ന സ്ഥാനഭൃഷ്ടമാക്കപ്പെട്ട പകലോമറ്റം മെത്രാന്റേതാണെന്ന്. ഈ വിഷയത്തിലെ തർക്കത്തെക്കുറിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ വിവരങ്ങൾ ലഭ്യമാണ്. മെത്രാൻ എന്ന് പറയുന്നതും ബിഷപ്പ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതാണ് മേൽപ്പറഞ്ഞ മറുപടിയിലെ മറ്റൊരു വൈചിത്ര്യം. ആ കബറിടം കണ്ടെടുക്കപ്പെട്ടത് 1990ലാണ്. ഇസ്ത്വാൻ പെർസൽ എഴുതിയ സിറിയക്ക് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ എന്ന പുസ്തകത്തിൽ ഈ കബറടത്തിന്റെ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ട് അതിൽ പറയുന്നത് ഇത് ദനഹായുടെതാണെന്നാണ്. മാത്രമല്ല കടമറ്റത്ത് കത്തനാർ എന്ന തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത് മാർ ദനഹാ തന്നെയാണെന്നും ആ പുസ്തകത്തിൽ പറയുന്നുണ്ട്. ഇതിൽ പ്രകാരമുള്ള മാറ്റങ്ങൾ അവലംബങ്ങൾ സഹിതം ലേഖനത്തിൽ ഉടൻ പ്രതീക്ഷിക്കാം. Logosx127 (സംവാദം) 14:16, 8 ഒക്ടോബർ 2022 (UTC)
- ഇക്കാര്യത്തിൽ എനിക്കറിയാവുന്നവ ഇവിടെ ഷെയർ ചെയ്തു. താങ്കൾക്ക് കൂടുതൽ ആധികാരികമായ അറിവും അവലംബങ്ങളും ഉണ്ടെങ്കിൽ ഉടച്ചു വാർക്കലുകളുമായി മുന്നോട്ടു പൊക്കോളൂ. ---ജോൺ സി. (സംവാദം) 14:34, 8 ഒക്ടോബർ 2022 (UTC)
പിന്നെ ഈ പുത്തങ്കൂർ എന്ന് പറയുന്നത് വെട്ടിയിടണ്ട ആവശ്യമില്ല. ആധുനിക ചരിത്രകാരന്മാർ എല്ലാം പുത്തങ്കൂർ -പഴയകൂർ എന്നീ പദങ്ങൾ തന്നെയാണ് ഉപയോഗിച്ചു കാണുന്നത്. പഴയ കോടതി, സർക്കാർ രേഖകളിലും ഇതേ പദങ്ങൾ തന്നെയാണ് ഉള്ളത്. Logosx127 (സംവാദം) 14:48, 8 ഒക്ടോബർ 2022 (UTC)