Jump to content

വാലസ് രേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ഏഷ്യയ്ക്കും വാലേഷ്യയ്ക്കും ഇടയിൽ ജീവജാലങ്ങളെ വേർതിരിക്കാനായി ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാലസ് 1859 -ൽ രൂപം കൊടുത്ത ഒരു സാങ്കൽപ്പിക വരയാണ് വാലസ് രേഖ (Wallace Line). ഏഷ്യയെയും ആസ്ത്രേലിയയെയും വേർതിരിക്കുന്ന ഒരു ഇടമാണിത്. ഈ വരയ്ക്ക് പടിഞ്ഞാറ് കാണുന്ന ജീവജാലങ്ങൾക്ക് ഏഷ്യയിലെ ജീവവർഗ്ഗങ്ങളുമായാണ് കൂടുതൽ ബന്ധം. കിഴക്കാവട്ടെ രണ്ടിന്റെയും ഒരു മിശ്രിതവും. 19-ആം നൂറ്റാണ്ടിൽ ഈസ്റ്റ് ഇൻഡീസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് ഇതു വ്യക്തമായത്.

വാലസ് രേഖ എവിടെയെന്നു കാണിക്കുന്ന ചിത്രം

കരകൾ തമ്മിൽ വളരെച്ചെറിയ ദൂരവ്യത്യാസം മാത്രമുള്ളപ്പോൾപ്പോലും ജീവിവർഗ്ഗങ്ങളുടെ വ്യത്യാസങ്ങൾ ശ്രദ്ധിക്കപ്പെടാൻ തക്കതാണ്. സസ്യങ്ങളിലെ വ്യതിയാനം ജന്തുക്കളുടെ വ്യത്യാസത്തോളം തന്നെ പ്രകടമല്ല.[1]

അവലംബം

  1. Van Welzen, P. C.; Parnell, J. A. N.; Slik, J. W. F. (2011). "Wallace's Line and plant distributions: Two or three phytogeographical areas and where to group Java?". Biological Journal of the Linnean Society. 103 (3): 531–545. doi:10.1111/j.1095-8312.2011.01647.x.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വാലസ്_രേഖ&oldid=2468971" എന്ന താളിൽനിന്ന് ശേഖരിച്ചത്