Jump to content

വലപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Valapad

വലപ്പാട്
Village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ34,833
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680567
Telephone code0487
വാഹന റെജിസ്ട്രേഷൻKL 46,KL 75

കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വലപ്പാട്. [1] തൃശൂർ ടൗണിൽ നിന്നും 24 കിലോമീറ്റർ അകലെ മണപ്പുറം എന്ന പ്രദേശത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ദേശീയപാത 66 ഈ ഗ്രാമത്തിലൂടെയാണ് പോകുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഈ പ്രദേശത്തുകൂടി പോവുന്ന പാത ആറുവരി പാതയായി മാറിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ 25 - 30 കിലോമീറ്ററിനകത്ത് 5 മുനിസിപ്പാലിറ്റിയും 1 കോർപ്പറേഷനും സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ , കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം എന്നിവയാണത്. വലപ്പാട് ബീച്ച് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. കവി കുഞ്ഞുണ്ണിമാഷ്, സംവിധായകൻ ലാൽജോസ് എന്നിവരുടെ ജന്മദേശം കൂടിയാണ് വലപ്പാട്. ചരിത്ര കാലങ്ങളിൽ ഒട്ടനവധി മത്സ്യത്തൊഴിലാളികളും കർഷകരും തിങ്ങി പാർത്തിരുന്ന ഗ്രാമം ആയിരുന്നു വലപ്പാട്. ഗ്രാമത്തിന്റെ പടിഞ്ഞാറ് കേന്ദ്രികൃതമായി മത്സ്യതൊഴിലാളികളും കിഴക്ക് കേന്ദ്രികൃതമായി കർഷകരും ജീവിച്ചു പോന്നിരുന്നു. വിദേശ അധിനിവേശ കാലത്ത് പള്ളി പണിയുവാനായി സ്ഥലം അളന്നു കൊടുത്തത് മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന വലയുടെ അളവിന് സമമായിരുന്നു. അതെ തുടർന്നാണ് ഗ്രാമത്തിന് വലപ്പാട് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം വലപ്പാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 34833 ആണ്. അതിൽ 16404 പുരുഷന്മാരും 18429 സ്ത്രീകളും ആണ്. [1]

അവലംബം

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=വലപ്പാട്&oldid=4097699" എന്ന താളിൽനിന്ന് ശേഖരിച്ചത്