പാനമ
റിപ്പബ്ലിക് ഓഫ് പനാമ República de Panamá | |
---|---|
ദേശീയ ഗാനം: Himno Istmeño | |
തലസ്ഥാനം and largest city | പനാമ സിറ്റി |
ഔദ്യോഗിക ഭാഷകൾ | സ്പാനിഷ് |
വംശീയ വിഭാഗങ്ങൾ |
|
നിവാസികളുടെ പേര് | പാനാമേനിയൻ |
ഭരണസമ്പ്രദായം | Unitary presidential constitutional republic |
• പ്രസിഡണ്ട് | Ricardo Martinelli |
• വൈസ് പ്രസിഡണ്ട് | Juan Carlos Varela |
നിയമനിർമ്മാണസഭ | നാഷണൽ അസംബ്ലി |
Independence | |
• from Spain | 1821 നവംബർ 28 |
• from Colombia | 1903 നവംബർ 3 |
• ആകെ വിസ്തീർണ്ണം | 75,517 km2 (29,157 sq mi) (118) |
• ജലം (%) | 2.9 |
• 2013 ജനുവരി census | 3,661,868 |
• ജനസാന്ദ്രത | 542/km2 (1,403.8/sq mi) (156) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $57.079 ബില്യൺ[1] |
• പ്രതിശീർഷം | $15,616[1] |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $36.253 ബില്യൺ[1] |
• Per capita | $9,526[1] |
ജിനി (2009) | 52[2] high |
എച്ച്.ഡി.ഐ. (2013) | 0.780[3] high · 60 |
നാണയവ്യവസ്ഥ | (PAB, USD) |
സമയമേഖല | UTC−5 (EST) |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | +507 |
ഇൻ്റർനെറ്റ് ഡൊമൈൻ | .pa |
പനാമ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പനാമ) മദ്ധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ്. വടക്ക്-തെക്ക് അമേരിക്കകളേ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ രാജ്യമാണ്. വടക്ക്-പടിഞ്ഞാറ് കോസ്റ്റ റീക്ക, തെക്ക്-കിഴക്ക് കൊളംബിയ, വടക്ക് കരീബിയൻ കടൽ, തെക്ക് ശാന്തസമുദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്നു. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. ഗ്വാട്ടിമാലക്കും കോസ്റ്റ റീക്കക്കും പിന്നിലായി മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് പനാമ. മദ്ധ്യമമേരിക്കയിൽ വിഭവ ഉപഭോഗത്തിൽ ഒന്നാമതുള്ള രാജ്യവും പനാമയാണ്. പനാമ സിറ്റിയാണ് തലസ്ഥാനം. ജൂലൈ 2008 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 3,309,679 ആണ് ജനസംഖ്യ.
പനാമ സിറ്റി
പനാമയുടെ തലസ്ഥാന നഗരമാണ് പനാമ സിറ്റി. പനാമ കനാലിന്റെ പസഫിക് സമുദ്ര പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം. മദ്ധ്യ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നും പനാമ സിറ്റിയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പനാമ സിറ്റിയിലാണ്. 1519 ഓഗസ്റ്റ് 15 ന് സ്പാനിഷ് ഗവർണവറായ പെദ്രോ അറിയാസ് ഡി ആവില (ദാവില എന്നും അറിയപ്പെയുന്നു)യാണ് നഗരം സ്ഥാപിച്ചത്.സ്പാനിഷ് അധിനിവേശ കാലത്ത് സ്പാനിഷ് കോളനിയായ പെറുവിൽ നിന്ന് സ്വർണവും വെള്ളിയും സ്പെയിനിലേക്ക് കടത്തിക്കൊണ്ടു പോകാനുള്ള തുറമുഖമായിരുന്നു ഇവിടം. പഴയ പനാമ അഥവാ പനാമ ലാ വിയേഹ എന്ന ആ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. യുനെസ്‌കോ 1997 ൽ ഇവിടം ലോകപൈതൃകമായി പ്രഖ്യാപിച്ചു.
ഗ്രറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്‌സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്‌സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔട്ട്‌ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. തിയട്രോ നാസിയോണൽ എന്ന ദേശീയ നാടകശാല, ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം, പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ ഹെറോൺസ് പാലസ്, പ്ലാസാ കത്തീഡ്രൽ തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള ബ്രിഡ്ജ് ഒഫ് അമേരിക്കാസ് എന്ന പാലം പ്രസിദ്ധമാണ്.
സമ്പദ്ഘടന
തന്ത്രപരമായ പ്രധാന്യമുള്ള കരയിടുക്ക് ആയതുകൊണ്ടുതന്നെ പനാമയുടെ സമ്പദ്ഘടന സേവനമേഖലയിലധിഷ്ഠിതമാണ്. ബാങ്കിങ്ങ്, വാണിജ്യം, ടൂറിസം എന്നിവയാണ് പ്രധാന സേവനമേഖലകൾ. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 80 ശതമാനവും സേവനമേഖലയിൽ നിന്നാണ്. പനാമ കനാലും സൈനികത്താവളങ്ങളും യു.എസ്സിൽനിന്നും 2000 മുതൽ സ്വന്തമായതോടെ പുതിയ നിർമ്മാണപദ്ധതികൾ നടപ്പായി വരുന്നു. വമ്പൻ കപ്പലുകൾക്കു കടന്നുപോകാൻ സഹായിക്കുന്ന മൂന്നാമത്തെ ലോക്ക് കനാൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2006 ഒക്ടോബർ 22 ന് ജനങ്ങൾ ഹിതപരിശോധനയിലൂടെ അംഗീകാരം നല്കി. 525 കോടി യു.എസ്. ഡോളറാണ് ഇതിന്റെ നിർമ്മാണത്തിനു പ്രതീക്ഷിക്കുന്നത്. 2006 ൽ പനാമിയൻ സമ്പദ്ഘടന 8% വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക നാണയം ബൽബോവയാണെങ്കിലും യു.എസ്. ഡോളറിനാണ് മേധാവിത്വം. പശ്ചിമാർധഗോളത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല പനാമയിലെ കൊളോണിലാണ്. 2006-ൽ രേഖപ്പെടുത്തിയ പണപ്പെരുപ്പം 2% ആണ്. 40% ജനങ്ങളും ദാരിദ്രരേഖയ്ക്കു താഴെയാണ്.
അവലംബം
- ↑ 1.0 1.1 1.2 1.3 "Panama". International Monetary Fund. Retrieved April 19, 2012.
- ↑ "Gini Index". World Bank. Retrieved March 2, 2011.
- ↑ "Human Development Report 2011" (PDF). United Nations. 2011. Retrieved November 5, 2011.