ധർമ്മേന്ദ്ര പ്രധാൻ
ധർമ്മേന്ദ്ര പ്രധാൻ | |
---|---|
കേന്ദ്ര മാനവവിഭവശേഷി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2021 - തുടരുന്നു | |
മുൻഗാമി | രമേശ് പൊക്രിയാൽ നിഷാന്ത് |
കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019 - 2021 | |
മുൻഗാമി | ചൗധരി ബീരേന്ദ്ര സിംഗ് |
പിൻഗാമി | രാമചന്ദ്ര പ്രസാദ് സിംഗ് |
രാജ്യസഭാംഗം | |
ഓഫീസിൽ 2018-തുടരുന്നു, 2012-2018 | |
മണ്ഡലം |
|
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014 - 2021 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Veerappa Moily |
ലോക്സഭാംഗം | |
ഓഫീസിൽ 2004 - 2009 | |
മണ്ഡലം | Deogarh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Angul, Orissa | 26 ജൂൺ 1969
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി | Mridula Pradhan |
കുട്ടികൾ | 1 son and 1 daughter |
വസതി | Angul |
As of ഓഗസ്റ്റ് 27, 2023 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
2021 ജൂലൈ 7 മുതൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി തുടരുന്ന ഒഡീസയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ധർമ്മേന്ദ്ര പ്രധാൻ (ജനനം : 26 ജൂൺ 1969). 2012 മുതൽ രാജ്യസഭാംഗമായ പ്രധാൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി, കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]
ജീവിതരേഖ
ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും പ്രധാന സംഘാടകരിലൊരാളായ ഇദ്ദേഹം മുൻ ബി.ജെ.പി എം.പി ഡോ. ദേബേന്ദ്ര പ്രധാന്റെ മകനാണ്. എം.എയാണ് വിദ്യാഭ്യാസ യോഗ്യത.
പതിനാറാം ലോക്സഭയിലെ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്നു ധർമ്മേന്ദ്ര പ്രധാൻ (26 ജൂൺ 1969). 2012-ൽ ബീഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പതിനാലാം ലോക്സഭയിലേക്ക് ഒഡീഷയിലെ ദിയോഗാർഹ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. [3]
രാഷ്ട്രീയ ജീവിതം
- 2021-തുടരുന്നു : കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി
- 2019-2021 : കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി
- 2014-2021 : കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി
- 2018-തുടരുന്നു : രാജ്യസഭാംഗം, മധ്യപ്രദേശ്
- 2012-2018 : രാജ്യസഭാംഗം, ബീഹാർ
- 2010-2015 : ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി
- 2007-2010 : ബി.ജെ.പി ദേശീയ സെക്രട്ടറി
- 2004-2009 : ലോക്സഭാംഗം, ദിയോഗർഹ്
- 2004-2006 : യുവമോർച്ച, ദേശീയ അധ്യക്ഷൻ
- 2000-2004 : നിയമസഭാംഗം, ഒഡീസ
- 1995 : എ.ബി.വി.പി, ദേശീയ സെക്രട്ടറി
- 1985 : പ്രസിഡൻ്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ
- 1983 : എ.ബി.വി.പി അംഗം
അവലംബം
- ↑ കേന്ദ്രമന്ത്രിസഭ പുന:സംഘടന, മന്ത്രിമാരും വകുപ്പുകളും
- ↑ ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല
- ↑ "BJP gives in to JD(U) pressure, denies Rajya Sabha ticket to Ahluwalia". Indian Express. 20 March 2012. Archived from the original on 2013-10-31.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)
- Pages using the JsonConfig extension
- രാജ്യസഭാംഗങ്ങൾ
- 1969-ൽ ജനിച്ചവർ
- ജൂൺ 26-ന് ജനിച്ചവർ
- പതിനാറാം ലോക്സഭയിലെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാർ
- പതിനാറാം ലോക്സഭയിലെ അംഗങ്ങൾ
- ബി.ജെ.പി നേതാക്കൾ
- നരേന്ദ്ര മോദി മന്ത്രിസഭ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- ബീഹാറിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഒഡീഷയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ