Jump to content

ക്ഷേത്രം (ആരാധനാലയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ക്ഷേത്രം (വിവക്ഷകൾ) എന്ന താൾ കാണുക. ക്ഷേത്രം (വിവക്ഷകൾ)
തെന്നങ്കൂർ പാണ്ടുരംഗ ക്ഷേത്രം. പുരി ജഗന്നാഥ ക്ഷേത്രത്തിനെ അനുകരിച്ച് പണിത ആധുനിക ക്ഷേത്രമാണിത്

ക്ഷേത്രം എന്ന പദം കൊണ്ട് ഹൈന്ദവ -ബൗദ്ധ- ജൈന മതങ്ങളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത് (ഇംഗ്ലീഷ്:kshetra). ഇതിന്റെ ആംഗലേയ പരിഭാഷ Temple എന്നാണ്‌. ഇതിന് അർത്ഥം(ക്ഷേയാത് ത്രായതേ ഇതി)നാശത്തിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ്‌. സംസ്കൃത പദമായ ക്ഷേത്ര് എന്ന വാക്കിൽ നിന്നാണ്‌ ക്ഷേത്രം ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഭാരതത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

പേരിനു പിന്നിൽ

ഒരു തുറസ്സായ ക്ഷേത്രം-റാമാസ്സേയുടെ; പുരാതനമായ ഈജിപ്‍ഷ്യൻ സംസ്കാരത്തിൽ നിന്ന്
  • "ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നു അഭിപ്രായമുണ്ട്.[1]
  • ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. [2] ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. പൊതുവേ ഇവ സഗുണാരാധനയുടെ കേന്ദ്രങ്ങൾ ആണ്.
  • എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം [3]എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.
  • എന്നാൽ പ്രതിഷ്ഠയോ നാലമ്പലമോ കെട്ടിടമോ ഇല്ലാത്ത ക്ഷേത്രങ്ങളും ഉണ്ട്. ഓച്ചിറ പരബ്രഹ്മക്ഷേത്രം ഉദാഹരണമാണ്. ഇവ നിർഗുണാരാധനയുടെ കേന്ദ്രം ആണ്.

ചരിത്രം

ഗുപ്തകാലത്താണ്‌ ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. അതിനു മുൻപുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും ആക്രമണങ്ങൾ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി[4].

ആദ്യകാല ക്ഷേത്രങ്ങൾ

തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)

ഗയയിലെ മഹാബോധി എന്ന ആൽ ‍മരം - 3000 വർഷങ്ങളോളം പഴക്കമുള്ള ഈ മരം ശ്രീബുദ്ധന്റെ പ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങൾ കാണുന്നത്

പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലും ആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണ്‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു. ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള / മാൻ (യൂണിക്കോൺ) ലിംഗം (phallic), അമ്മദൈവം, സർപ്പം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)എന്ന് ഇവയെ വിളിക്കാം. കാവുകൾ ഇതിന്‌ ഉദാഹരണമാണ്.


ഇന്ന് ഇന്ത്യയിൽ ആകെ നാല് തുറന്ന അമ്പലങ്ങൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. റാണിപൂർ, ഹീരാപ്പൂർ, ഖജുരാഹോ, ജബൽപ്പൂരിനടുത്തുള്ള ഭേരാഘട്ട് എന്നീ സ്ഥലങ്ങളിലാണവ. ഇതിൽ ഹീരാപ്പൂറിലേത് 64 യോഗിനികളുടെ അമ്പലം 1953-ലാണ് കണ്ടെത്തിയത്. ഇത് ക്രി.വ 9-ആം നൂറ്റാണ്ടിലേതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. [5]


പുരാതനകാലം മുതൽക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.(ദൈവം എന്ന് വിശ്വസിച്ചിരുന്നതാരെയാണോ അവരുടെ) ആൽ‍മരം,കദംബം, ഇലഞ്ഞി,പീപ്പലം, പാല,ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ഈ മരങ്ങളിൽ യക്ഷൻ, ദൈവം താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമൺട്റം) ആൽ മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ വിശദമാക്കുന്നുണ്ട്. [6]


ബുദ്ധ മതത്തിന്റെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൌദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. ബുദ്ധനു ശേഷം ആൽമരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാർ പ്രതീകമായി ആരാധിച്ചിരുന്നത്. [7] ബോധി വൃക്ഷത്തെ അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. ഹിന്ദുക്കൾ ത്രിമൂർത്തികളുടെ വാസസ്ഥലമായി ആൽമരത്തെ കാണുന്നു.

ആദ്യകാല ശിലാക്ഷേത്രങ്ങൾ

പുരി ജഗന്നാഥക്ഷേത്രം
ദില്ലി: മഹാനാരായൺ അക്ഷർധാം ക്ഷേത്രം

കല്ല് കൊണ്ടു നിർമ്മിച്ച ക്ഷേത്രങ്ങൾ

ക്ഷേത്രത്തിന്റെ ഭാഗങ്ങൾ

ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ്‌ ഗർഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ്‌ ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്‌[8]‌.

കേരളത്തിലെ ക്ഷേത്രങ്ങൾ

കേരളത്തിൽ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻ‍ഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻ തടങ്ഗ്നളിൽ നിന്നുള്ളവരെത്രെ, മരുമക്കത്തായികളായ ഇവർ ഭൂമി, സൂര്യൻ, അമ്മദൈവം, ലിംഗം, സർപ്പം എന്നിങ്ങനെ വിവിധ ആരാധനാരീതികളവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ ‌കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ്‌ കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികൾ വേട്ടദൈവങ്ങളേയും മല ദൈവത്തേയും ആരാധിച്ചു പോന്നു.

കേരളത്തിൽ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടർന്ന് ബുദ്ധമതവുമായിരുന്നു.[അവലംബം ആവശ്യമാണ്]

കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്. [9]

  1. അകത്തെ ബലിവട്ടം
  2. അന്തഹാര / ചുറ്റമ്പലം / നാലമ്പലം
  3. മധ്യഹാര / വിളക്കുമാടം
  4. പുറത്തെ ബലിവട്ടം
  5. മര്യാദ / പുറംമതിൽ

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ

  1. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃശൂർ
  2. ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, പത്തനംതിട്ട
  3. ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
  4. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം
  5. കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം
  6. ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം
  7. ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം
  8. വൈക്കം മഹാദേവ ക്ഷേത്രം, കോട്ടയം
  9. ശ്രീ വടക്കുംന്നാഥൻ ക്ഷേത്രം, തൃശൂർ
  10. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, മാവേലിക്കര
  11. ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, ആലപ്പുഴ
  12. കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം
  13. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കോട്ടയം
  14. കോഴിക്കോട് തളി മഹാദേവ ക്ഷേത്രം
  15. തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം
  16. തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രം, മലപ്പുറം
  17. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ
  18. കൊട്ടിയൂർ ശിവ ക്ഷേത്രം, കണ്ണൂർ
  19. മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ
  20. തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രം, വയനാട്
  21. തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി
  22. മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
  23. ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പത്തനംതിട്ട
  24. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
  25. നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം, തൃശൂർ
  26. മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം, ചേർത്തല
  27. തിരുവമ്പാടി ശ്രീ കൃഷ്ണ ക്ഷേത്രം, തൃശൂർ
  28. പാറമേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം, തൃശൂർ
  29. പാളയം ഓടിസി ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
  30. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, കൊല്ലം
  31. പത്തിയൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രം, കായംകുളം

ശരീരസങ്കല്പം

ക്ഷേത്രത്തിലെ വിഗ്രഹം പൂജ ചെയ്യുന്നു. ഒരു ദ്രാവിഡ ആചാരം

ക്ഷേത്ര ആചാര അനുഷ്ടാന കല എന്നതിന്റെ ശുദ്ധ മലയാളം ശരീര പരിപാലന പരിപോഷണ സംസ്കാരം എന്നാണ്. ശ്രീമദ് ഭഗവദ് ഗീത ആരംഭിക്കുന്നത് ധര്മ്മക്ഷേത്രേ കുരുക്ഷേത്രേ എന്നാണല്ലോ. സര്ർവ്വ ജനങ്ങളും പരിപൂര്ണ്ണ ശാന്തി അനുഭവിക്കുന്ന മണ്ധലമാണ് ധര്മ്മക്ഷേത്രം അഥവാ നാമെല്ലാം പരിപൂര്ണ്ണ ശാന്തി അനുഭവിക്കുന്ന സുഖ സുഷുപ്തി ( പരിപൂര്ണ്ണമായ ഉറക്കം ലഭിക്കുന്ന അനുഭവ മണ്ധലം) ധര്മ്മ ക്ഷേത്രമാണ്. എപ്പോള് നാം ഉണരുന്നുവോ അപ്പോളാ ധര്മ്മക്ഷേത്രം കുരുക്ഷേത്രമായി പരിണമിക്കും. ഇവിടെ എന്റെ നിന്റെ അവന്റെ.... മുതലായ ചിന്തകളും ആലോചനകളും അഥവാ കൌരവരും പാണ്ധവരും തമ്മില് യുദ്ധം ആരംഭിക്കും. അതിനാല് ശരീരം കുരുക്ഷേത്രമായി പരിണമിക്കും.

എനിക്ക് വയറുവേദന വന്നാല് അതിന് വൈദ്യന് നിര്ദ്ദേശിച്ച മരുന്ന് മറ്റൊരാള്ക്ക് വയറു വേദനക്ക് പ്രതിവിധി ആകണം എന്നില്ല എന്നതു പോലെ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ആചാര അനുഷ്ടാനങ്ങള്ക്ക് പരസ്പര ബന്ധം ഉണ്ടാകണം എന്ന് നിര്ബന്ധമില്ല. എന്നാല് ഇവിടുത്തെ ഭക്തന്മാര് വിദൂര സ്ഥലത്ത് ചെന്ന് അവിടുത്തെ ഭാഷയില് പ്രാത്ഥിച്ചാലോ ദൈവാധീനം, ഈശ്വരാധീനം എന്നിവ ലഭിക്കു എന്നുമില്ല. എന്താണിത് എന്ന് അറിയാത്തവര്ക്കത് എവിടെ ചെന്നാലും ലഭിക്കയുമില്ല, അതെന്ത് എന്ന് അറിയുന്നവര്ക്കത് ലഭിക്കാനെവിടെയും പോകണം എന്നുമില്ല.

ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.

ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.

അവലംബം

  1. Soundara Rajan K.V , Temple Architecture in Kerala , p.21
  2. എ.സി., ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ (1999). മലയാള പരിഭാഷ: നാലപ്പാട്ട് ബാലാമണിയമ്മ (ഏഴാം പതിപ്പ് ed.). ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Missing or empty |title= (help); Unknown parameter |month= ignored (help)
  3. കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകർത്താ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 93. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2007-06-27.
  6. അകനാനൂറ് വാല്യം രണ്ട്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
  7. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 122–123. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. ഡോ.കെ.ബാലകൃഷ്ണവാര്യർ (30 ഒക്ടോബർ 2014). "ക്ഷേത്ര ശില്പം". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-10-30. Retrieved 30 ഒക്ടോബർ 2014.

കുറിപ്പുകൾ

ചിത്രസഞ്ചയം