അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്). [1]
മെഡൽ നില
മത്സരങ്ങൾ ഓഗസ്റ്റ് പതിനൊന്നാം തീയതി അവസാനിച്ചപ്പോൾ 40 സ്വര് ണവും 126 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനവും 40 സ്വര് ണവും 91 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനവും നേടി. സമ്മർ ഒളിമ്പിക് ചരിത്രത്തിൽ ഇതാദ്യമായാണ് ഒന്നാംസ്ഥാന നിര്ണയത്തിനായുള്ള രണ്ടു രാജ്യങ്ങളുടെ സ്വർണ്ണ മെഡലുകളുടെ എണ്ണം സമനിലയിൽ എത്തുന്നത്. 20 സ്വർണ്ണ മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും ആകെ മെഡൽ എണ്ണത്തിൽ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 18 സ്വര്ണ മെഡലുകളുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും മെഡല് പട്ടികയില് അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആതിഥേയരായ ഫ്രാൻസ് 16 സ്വർണവും മൊത്തം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തെത്തി. [2],[3],[4]