ഉപരാഷ്ട്രപതി (ഇന്ത്യ)
Vice-President India | |
---|---|
ഔദ്യോഗിക വസതി | Vice President House |
നിയമിക്കുന്നത് | The Electoral College of India |
കാലാവധി | Five years, renewable |
പ്രഥമവ്യക്തി | Sarvepalli Radhakrishnan (1952–1962) |
ശമ്പളം | ₹1,25,000 (US$1,900) per month (February 2015) |
വെബ്സൈറ്റ് | vicepresidentofindia |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കുശേഷമുള്ള ഉയർന്ന പദവി - ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി - ആണ് ഉപരാഷ്ട്രപതിയുടേത്. (ഹിന്ദി: भारत के उपराष्ट्रपति) ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമനിർമ്മാണാധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ 63-ാം അനുച്ഛേദം "ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം" എന്ന് നിഷ്കർഷിക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ടപതി വേങ്കൈ നായിഡു ആണ്. [1]
അധികാരങ്ങളും ഉത്തരവാദിത്തങ്ങളും
മരണമോ, രാജിവെയ്കലോ, നീക്കം ചെയ്യലോ തുടങ്ങിയതരത്തിലുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി പദം ഒഴിവുവരുന്ന പക്ഷം പുതിയ രാഷ്ട്രപതിയെ സമ്മതിദായക സമൂഹം തെരഞ്ഞെടുക്കുന്നതുവരെ - പരമാവധി 6 മാസം - രാഷ്ട്രപതിയെപ്പോലെ പ്രവർത്തിക്കുവാൻ ഉപരാഷ്ട്രപതിക്ക് ഭരണഘടന ഉത്തരവാദിത്തം നൽകുന്നു. ഇക്കാലയളവിൽ അദ്ദേഹം രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കാൻ പാടുള്ളതല്ല. [2]
രാജ്യസഭയുടെ അധികാരോത്ഭൂതമായ (എക്സ്-ഒഫീഷ്യോ) അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി. രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ അനുമതിയോടെമാത്രമേ അവതരിപ്പിക്കാനാവൂ. അതേസമയം രാജ്യസഭയിലെ അംഗം അല്ലാത്തതിനാൽ അദ്ദേഹത്തിന് സഭയിൽ വോട്ടവകാശം ഇല്ല. രാഷ്ട്രപതിക്കുശേഷം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നതപദവിയാണ് ഉപരാഷ്ടരപതിയുടേത്. രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നത്.
യോഗ്യതകൾ
- ഇന്ത്യയിലെ പൌരനായിരിക്കണം
- മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരിക്കണം
- രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം
- ഇന്ത്യാഗവൺമെന്റിലോ, സംസ്ഥാനസർക്കാരിലോ, തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികൾ വഹിക്കുവാൻ പാടില്ല
==തെരഞ്ഞെടുപ്പ്
==തെരഞ്ഞെടുപ്പ്
നീക്കം ചെയ്യൽ
==ഇന്ത്യയിലെ ഉപരാഷ്ട്രപതിമാ
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-26. Retrieved 2011-09-04.
- ↑ http://vicepresidentofindia.nic.in