ഗൂഗിൾ ക്രോം
Google Chrome Icon | |
വികസിപ്പിച്ചത് | ഗൂഗിൾ |
---|---|
Engine |
|
ഓപ്പറേറ്റിങ് സിസ്റ്റം | വിൻഡോസ് 2000/വിൻഡോസ് എക്സ് പി/വിൻഡോസ് വിസ്റ്റ/ഗ്നു/ലിനക്സ്/മാക് |
തരം | വെബ് ബ്രൗസർ |
അനുമതിപത്രം | ബി.എസ്.ഡി. ലൈസൻസ് |
വെബ്‌സൈറ്റ് | www.google.com/chrome |
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ ആണ് ഗൂഗിൾ ക്രോം. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഫ്രേം ,അല്ലെങ്കിൽ ക്രോം എന്നതിൽ നിന്നുമാണ് ഈ പേർ ഉണ്ടായത്.[1]. ഗൂഗിൾ ക്രോമിനു പിന്നിൽ പ്രവർത്തിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രൊജക്ടിന്റെ പേർ ക്രോമിയം എന്നാണ്. [2]
ഉപയോക്താക്കളുടെ മാറുന്ന അഭിരുചിക്കൊത്തു നീങ്ങുന്നതിനൊപ്പം, ഇക്കാലത്തെ വെബ്സൈറ്റുകൾ പേജുകൾ എന്നതിലുപരി വെബ് ആപ്ലിക്കേഷനുകൾ ആണെന്ന തിരിച്ചറിവും ആണ് ഇതിന്റെ വികസനത്തിന്റെ പിന്നിൽ. കൂടുതൽ സ്ഥിരത,വേഗത,സുരക്ഷ എന്നിവക്കൊപ്പം ലളിതവും കാര്യക്ഷമവുമായ ഉപയോഗ സംവിധാനം എന്നിവയാണ് ഗൂഗിൾ ക്രോം ലക്ഷ്യമാക്കുന്നത്. വെബ്ബ്കിറ്റ്,ഗൂഗിൾ തന്നെ വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് വിർച്ച്വൽ മെഷീൻ ആയ വി8 എന്നിവയാണ് ഇതിന്റെ നിർമ്മാണത്തിനു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
ബീറ്റ പതിപ്പ് 2008 സെപ്റ്റംബർ 2, 6pm GMT യോടു കൂടി ലഭ്യമായി.
പതിപ്പുകൾ
പതിപ്പ് | പുറത്തിറങ്ങിയത് | വെബ്ബ്കിറ്റ്[3]/ V8[4]എൻജിൻ പതിപ്പ് |
ഓപ്പറേറ്റിങ്ങ് സിസ്റ്റം | സവിശേഷതകൾ |
---|---|---|---|---|
0.2 | 2008-09-08 | 522 0.3 |
വിൻഡോസ് | ആദ്യ പതിപ്പ് |
0.3 | 2008-10-29 | 522 0.3 |
Improved plugin performance and reliability. Spell checking for input fields. Improved web proxy performance and reliability. Tab and window management updates. | |
0.4 | 2008-11-24 | 525 0.3 |
ബുക്ക്മാർക്കുകൾ ഇംപോർട്ട് / എക്സ്‌പോർട്ട് ചെയ്യാൻ സൗകര്യമുള്ള ബുക്ക്മാർക്ക് മാനേജർ. ഓപ്ഷനുകളുടെ കൂട്ടത്തിൽ പ്രൈവസി (privacy) എന്നൊരു വിഭാഗം കൂട്ടിച്ചേർത്തു. പോപ് അപ് തടയൽ ഉപയോക്താവിനെ വിളിച്ചറിയിക്കുന്ന രീതി മെച്ചപ്പെടുത്തി. മെച്ചപ്പെട്ട ബ്രൗസർ സുരക്ഷാക്രമീകരണങ്ങൾ. | |
1.0 | 2008-12-11 | 528 0.3 |
സ്ഥിരതയോടെ പ്രവർത്തിക്കുന്ന ആദ്യ പതിപ്പ്
| |
2.0 | 2009-05-24 | 530 0.4 |
ജാവാസ്ക്രിപ്റ്റിന്റെ വേഗത 35%വർദ്ധിപ്പിച്ചു.മൗസ് വീൽ സ്വധീനം, | |
3.0.195 | 2009-10-12 | 532 1.2 |
എച്ച്.ടി.എം.എൽ 5 ടാഗുകൾ ഉൾപ്പെടുത്തി, ജാവാസ്ക്രിപ്റ്റിന്റെ വേഗത 25%വർദ്ധിപ്പിച്ചു | |
4.0.249 | 2009-11-23 | 532 1.3 |
വിൻഡോസ് മാക് ലിനക്സ് |
Bookmark sync and extension support. Completely pass Acid3 test. DOMStorage support. |
പഴയ പതിപ്പ് | ഇപ്പോഴുള്ള പതിപ്പ് | വികസനത്തിലിരിക്കുന്ന പതിപ്പ് |
വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ
അവലംബം
- ↑ The Jargon Book, "Chrome": "Showy features added to attract users but contributing little or nothing to the power of a system."
- ↑ "ക്രോമിയം". Google Code. Retrieved 2008-09-03.
- ↑ http://dev.chromium.org/getting-involved/dev-channel/release-notes/
- ↑ (in English)"ChangeLog - v8".
പുറമെ നിന്നുള്ള കണ്ണികൾ
- ഗൂഗിൾ ക്രോം ഹോംപേജ്, ഗൂഗിൾ ക്രോം വെബ് ബ്രൗസർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
- ഗൂഗിൾ ക്രോമിന്റെ സവിശേഷതകൾ
- ക്രോമിയം പദ്ധതിതാൾ ഗൂഗിൾ കോഡ് വെബ്സൈറ്റിൽ