മാംഫെല റാഫേൽ
മാംഫെല റാഫേൽ | |
---|---|
ജനനം | മാംഫെല അലെത്ത റാഫേൽ ഡിസംബർ 28, 1947 ക്രാൻസ്പൂർട്ട്, ട്രാൻസ്വാൾ, ദക്ഷിണാഫ്രിക്ക |
ദേശീയത | ദക്ഷിണാഫ്രിക്ക |
അറിയപ്പെടുന്നത് | അഗാംഗ് അപ്പാർത്തീഡ് വിരുദ്ധ പോരാളി ലോകബാങ്കിന്റെ മുൻ ഡയറക്ടർ ഗ്രേറ്റസ്റ്റ് സൗത്താഫ്രിക്കൻ (55ആമത്) |
ജീവിതപങ്കാളി(കൾ) | സ്റ്റീവ് ബികോ |
ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ ഒരു വനിതയാണ് മാംഫെല റാഫേൽ. ലോക ബാങ്കിന്റെ മുൻ ഡയറക്ടർ കൂടിയായിരുന്നു മാംഫെല. കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയും വഹിച്ചിട്ടുണ്ട്.[1] ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങൾക്കെതിരേ പോരാടാൻ അഗാംഗ് എന്ന ഒരു പുതിയ രാഷ്ട്രീയസംഘടനയ്ക്ക് മാംഫെല രൂപം നൽകി.[2]
ആദ്യകാല ജീവിതം
[തിരുത്തുക]1947 ഡിസംബർ 28 ന് പീറ്റേഴ്സ്ബർഗിനടുത്തുള്ള ക്രാൻസ്പൂർട്ട് പ്രവിശ്യയിലാണ് മാംഫെല ജനിച്ചത്. ഈ പ്രദേശം ഇന്ന് ലിംപോപോ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. പിതാവ് പിറ്റ്സി എലിഫസ് റാഫേലും, മാതാവ് റാംങ്കോതോ റഹാബും, പ്രൈമറി സ്കൂൾ അദ്ധ്യാപകരായിരുന്നു.[3] സെറ്റോറ്റോൽവേൻ സ്കൂളിലായിരുന്നു മാംഫെലയുടെ പ്രാഥമിക വിദ്യാഭ്യാസം.[4][5] അതിനുശേഷം, നോർത്ത് സർവ്വകലാശാലയിൽ പ്രീ-മെഡിക്കൽ കോഴ്സുകൾ പഠിക്കാനായി ചേർന്നു.[6] നടാൽ മെഡിക്കൽ സ്കൂളിലായിരുന്നു മാംഫെലയുടെ ഉപരിപഠനം. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ, കറുത്ത വർഗ്ഗക്കാർക്ക് പഠിക്കാവുന്ന ഏക ഉന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നടാൽ മെഡിക്കൽ സ്കൂൾ. ഒരു മെഡിക്കൽ സ്കൂളിൽ പഠിക്കാനുള്ള സാമ്പത്തിക ചെലവുകൾ താങ്ങുവാൻ മാംഫെലയുടെ കുടുംബത്തിന് ആകുമായിരുന്നില്ല. 1968 ൽ സൗത്ത് ആഫ്രിക്കൻ ജ്യൂവിഷ് വിമൻസ് അസ്സോസ്സിയേഷൻ സ്കോളർഷിപ്പ് മാംഫെലക്കു ലഭിച്ചു. അതോടൊപ്പം തന്നെ മറ്റു ചില സ്കോളർഷിപ്പുകളും ലഭിച്ചത് മാംഫെലയുടെ പഠനത്തിനാവശ്യമായ ചെലവുകൾ കണ്ടെത്താൻ സഹായിച്ചു.[7]
1972-ൽ മാംഫെല നടാൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കി. ദർബൻ കിങ്ങ് ആശുപത്രിയിലാണ് തന്റെ പരിശീലത്തിനായി മാംഫെല പ്രവേശിച്ചത്. അവിടെ നിന്നും പിന്നീട് പോർട്ട് എലിസബത്തിലുള്ള ലീവിംഗ്സ്റ്റൺ ആശുപത്രിയിലേക്കു മാറി.[8] 1983 ൽ ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിരുന്നു. ഈ പഠനത്തിനായി 1975 ൽ തന്നെ ചേർന്നതായിരുന്നുവെങ്കിലും, 1983ൽ മാത്രമേ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. വിറ്റാവാട്ടർസ്രാൻഡ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടി.
പൊതുപ്രവർത്തനം
[തിരുത്തുക]നോർത്ത് സർവ്വകലാശാലയിൽ പഠിക്കുമ്പോൾ തന്നെ അപ്പാർത്തീഡ് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ച് മാംഫെലക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ അക്കാലത്ത് അതിനെതിരേ എന്തെങ്കിലും ചെയ്യാൻ സ്കൂളധികൃതരുടെ കർശന നിയന്ത്രണങ്ങൾ അനുവദിച്ചിരുന്നില്ല. ഈ സ്കൂളും, അപ്പാർത്തീഡ് നിയമത്തെ അനുകൂലിക്കുന്നവരുടെ കീഴിലായിരുന്നു.[9] നടാൽ സർവ്വകലാശാലയിൽ ഉപരിപഠനത്തിനു ചേരുമ്പോഴാണ് സമാനചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകുവാൻ മാംഫെലക്ക് അവസരം ലഭിക്കുന്നത്. നടാൽ സർവ്വകലാശാലയിൽ അപ്പാർത്തീഡ് വിരുദ്ധ പോരാട്ടങ്ങളുടെ നേതാവായിരുന്നു സ്റ്റീവ് ബികോ. സ്റ്റീവിനെ പരിചയപ്പെട്ടതാണ് മാംഫെലയുടെ രാഷ്ട്രീയ ജീവിത്തിൽ ഒരു വഴിത്തിരിവാകുന്നത്.[10] സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ ന്യൂസ് ലെറ്ററുകളിൽ സ്റ്റീവ് തുടർച്ചയായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. ഫ്രാങ്ക് ടോക്ക്, എന്ന കള്ളപ്പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന സ്റ്റീവിനെ മാംഫെല ലേഖനങ്ങൾ പൂർത്തിയാക്കാനും, പകർത്തിയെഴുതാനും മറ്റും സഹായിക്കുമായിരുന്നു.[11]
1970 മുതൽ മാംഫെല സ്റ്റീവിനൊപ്പം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തകയായി മാറി. സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ സർവ്വകലാശാലയിലെ പ്രാദേശിക ഘടകത്തിന്റെ ചെയർപേഴ്സനായി മാംഫെല തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ കമ്മ്യൂണിസ്റ്റ് നിരോധന നിയമത്തിന്റെ പേരിൽ മാംഫെലക്കെതിരേ സർക്കാർ കേസെടുത്തു. മാംഫെലയുടെ ലഘുലേഖകളും, മറ്റു സാഹിത്യങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ടു.[12] 1975 ൽ മാംഫെല പാവപ്പെട്ട കറുത്ത വർഗ്ഗക്കാർക്കു ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആരംഭിക്കുകയുണ്ടായി. സാനെംപിലോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന ഈ സ്ഥാപനം പൊതുമേഖലക്കു പുറത്തു തുറക്കുന്ന ആദ്യത്തെ ആതുരാലയമായിരുന്നു.[13] ബ്ലാക്ക് കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന്റെ ഈസ്റ്റേൺ കേപ് ശാഖയുടെ മാനേജറായി മാംഫെല നിയമിതയായി. സ്റ്റീവ് ബികോയെ സർക്കാർ പൊതുപ്രവർത്തനത്തിൽ നിന്നും വിലക്കിയപ്പോൾ, ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ചുമതല കൂടി മാംഫെലക്ക് ഏറ്റെടുക്കേണ്ടി വന്നു. 1976 ൽ തീവ്രവാദ നിരോധന നിയമമനുസരിച്ച് മാംഫെലയുടെ പൊതുപ്രവർത്തനം സർക്കാർ നിരോധിച്ചു. പുതുതായി നടപ്പിൽ വരുത്തിയ ഈ നിയമം വഴി തടഞ്ഞുവെക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നു മാംഫെല റാഫേൽ.[14]
ഔദ്യോഗിക ജീവിതം
[തിരുത്തുക]പൊതുപ്രവർത്തനത്തോടൊപ്പം പഠനവും തുടർന്നുകൊണ്ടു പോയ മാംഫെല കേപ്ടൗൺ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ ആന്ത്രപോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കി.[15] 1986 ൽ കേപ്ടൗൺ സർവ്വകലാശാലയിൽ ജോലിക്കായി പ്രവേശിക്കുകയും, 1991 സർവ്വകലാശാലയുടെ ഉപ വൈസ് ചാൻസലറായി നിയമിതയാവുകയും ചെയ്തു. സെപ്തംബർ 1996 ൽ മാംഫെല കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി ചുമതലയേറ്റെടുത്തു.[16] ദക്ഷിണാഫ്രിക്കയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഇത്തരമൊരു സ്ഥാനമേറ്റെടുക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരി വനിതയായിരുന്നു മാംഫെല.[17]
2000 ൽ മാംഫെല ലോകബാങ്കിന്റെ നാലു ഡിയറക്ടർമാരിലൊരാളായി നിയമിതയായി.[18][19] ലോകബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളുടെ അമരക്കാരിലൊരാൾ കൂടിയായിരുന്നു മാംഫെല. വിദേശകാര്യവിഭാഗത്തിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനം കൂടി മാംഫെല വഹിച്ചിരുന്നു. ഇത്തരം ഒരു സ്ഥാനത്തെത്തുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കക്കാരി കൂടിയായിരുന്നു മാംഫെല റാഫേൽ.
അഗാംഗ്
[തിരുത്തുക]2013 ജനുവരിയിൽ മാംഫെല രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ചു. 2013 ഫെബ്രുവരി 18 ന് അഗാംഗ് എന്നൊരു പുതിയ രാഷ്ട്രീയപാർട്ടി അവർ പ്രഖ്യാപിച്ചു.[20] ദക്ഷിണാഫ്രിക്കൻ കോൺഗ്രസ്സ് പാർട്ടിക്ക് ഒരു വെല്ലുവിളിയായി അടുത്ത് തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കാനുണ്ടാവുമെന്ന് മാംഫെല സൂചിപ്പിച്ചു.[21] സ്റ്റീവ് ബികോയുടെ പേരുപയോഗിച്ച് പുതിയ രാഷ്ട്രീയപാർട്ടി പ്രചാരണം നടത്തുന്നതിനെതിരേ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.[22]
അവലംബം
[തിരുത്തുക]- മാംഫെല, റാഫേൽ (1999). എക്രോസ്സ് ബൗണ്ടറീസ്. ദ ഫെമിനിസ്റ്റ് പ്രസ്സ്. ISBN 978-1558611665.
- ജൂഡിത്ത്, ഹാർലാൻ (2000). മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക. ദ ഫെമിനിസ്റ്റ് പ്രസ്സ്. ISBN 978-1558612273.
- ↑ "മാംഫെല റാഫേൽ ടു ദ റെസ്ക്യൂ". ഡെയിലി മാവെറിക്ക്. 28-ജനുവരി-2013. Archived from the original on 2013-12-10. Retrieved 10-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ ലിഡിയ, പോൾഗ്രീൻ (18-ഫെബ്രുവരി-2013). "ആന്റി അപ്പാർത്തീഡ് ലീഡർ ഫോംസ് എ ന്യൂ പാർട്ടി ഇൻ സൗത്ത്ആഫ്രിക്ക". Archived from the original on 2014-08-12. Retrieved 10-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ഡോക്ടർ.മാംഫെല അലെത്ത റാഫേൽ". സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-11. Retrieved 11-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ പുറം 24
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 38
- ↑ മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ പുറം 44
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 52
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 85
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 57
- ↑ മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ പുറം 47
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 59
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 88
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 97
- ↑ എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 111
- ↑ "മാംഫെല റാഫേൽ". അഗാംഗ്. Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ "മാംഫെല റാഫേൽ". സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-11. Retrieved 12-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "മാംഫെല അലെട്ട റാഫേൽ". ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ്. Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "100 വേൾഡ് ക്ലാസ്സ് സൗത്ത് ആഫ്രിക്കൻസ്-മാംഫെല റാഫേൽ". സിറ്റി പ്രസ്സ്. 11-ജൂലൈ-2013. Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ തിമൂർ, മൂൺ (23-ജൂൺ-2013). "എക്സ് വേൾഡ് ബാങ്ക് ഡയറക്ടർ മാംഫെല റാഫേൽ ഫോംസ് എ പൊളിറ്റിക്കൽ പാർട്ടി ഇൻ സൗത്ത്ആഫ്രിക്ക". Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "അഗാംഗ്സ". അഗാംഗ്സ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-12-12. Retrieved 11-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "സൗത്ത് ആഫ്രിക്ക, ജോയിൻ മൈ അഗാംഗ്". ദ ഇക്കണോമിസ്റ്റ്. 23-ഫെബ്രുവരി-2013. Archived from the original on 2013-12-12. Retrieved 11-ഡിസംബർ-2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ബികോ വുഡ് നോട്ട് വോട്ട് ഫോർ റാഫേൽ". മെയിൽ ഗാർഡിയൻ. 15-മാർച്ച്-2013. Archived from the original on 2013-12-12. Retrieved 11-ഡിസംബർ-2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)