വെയ്ബാക്ക് മെഷീൻ
പ്രമാണം:WaybackMachineHomepageNovember2015.png | |
വിഭാഗം | Archive |
---|---|
ഉടമസ്ഥൻ(ർ) | Internet Archive |
യുആർഎൽ | archive |
അലക്സ റാങ്ക് | 254 (as of January 2016)[1] |
ആരംഭിച്ചത് | ഒക്ടോബർ 24, 2001[2][3] |
നിജസ്ഥിതി | Active |
പ്രോഗ്രാമിംഗ് ഭാഷ | C, Perl |
വേൾഡ് വൈഡ് വെബിനേയും ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാണ് വെയ്ബാക്ക് മെഷീൻ (Wayback Machine). സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ആർകൈവ് ആണ് വെയ്ബാക്ക് മെഷീൻ എന്ന ഡിജിറ്റൽ ശേഖരണിക്ക് രൂപം നൽകിയത്. 2001 ൽ ആണ് വെയ്ബാക്ക് മെഷീൻ രൂപീകൃതമായത്.[4][5]കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും ബ്രൂസ് ഗില്ലറ്റും ചേർന്നാണ് ഇത് സജ്ജീകരിച്ചത്. ഈ സേവനം വഴി ഉപയോക്താക്കൾക്ക് ശേഖരിച്ച അതേ പതിപ്പിൽ നാൾവഴി അനുസരിച്ച് വെബ് താളുകൾ കാണാൻ സാധിക്കുന്നു. നാൾവഴി അനുസരിച്ച് വെബ് താളുകളുടെ പതിപ്പുകൾ ഉപയോക്താക്കളിൽ എത്തിക്കുന്ന വെയ്ബാക്ക് മെഷീന് ഈ പേരുനൽകിയത് The Rocky and Bullwinkle Show എന്ന കാർട്ടൂൺ പരമ്പരയിലെ ഒരു സാങ്കൽപിക സമയ യന്ത്രമായ WABAC മെഷീൻ അല്ലെങ്കിൽ വേ മെഷീൻ എന്നതിൽ നിന്നാണ്.[6][7]
ചരിത്രം
ഉത്ഭവം
1996 ൽ കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും ബ്രൂസ് ഗില്ലറ്റും ചേർന്ന് ഇന്റർനെറ്റ് സൂചികകൾ ഉണ്ടാക്കാനും പൊതുവായി പ്രവേശിക്കാവുന്ന വേൾഡ് വൈഡ് വെബ് പേജുകൾ ശേഖരിക്കാനും വേണ്ടി ഒരു സോഫ്‌റ്റ്‌വെയർ നിർമിച്ചു.[8]
സംഭരണ ശേഷി
2009 ആയപ്പോഴേക്കും ഇതിൽ 15 പെറ്റാബൈറ്റുകളോളം ശേഖരങ്ങളുണ്ടായി. ആ സമയത്ത് മാസത്തിൽ 100 ടെറാബൈറ്റ് എന്ന തോതിൽ വർദ്ധനവുണ്ടായി. [9] 2003 ൽ 12 ടെറാബൈറ്റ് എന്ന തോതിലായിരുന്നു വർദ്ധനവ്. കാപ്രിക്കോൺ ടെക്നോളജീസ് നിർമിച്ച 1.4 PetaBytes/ rack ശേഷിയുള്ള പെറ്റാബോക്സിലാണ് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്.[10] 2009 ൽ വെയ്ബാക്ക് മെഷീന്റെ ശേഖരം സൺമൈക്രോസിസ്റ്റംസ് നിർമിച്ച ഓപ്പൺസോഴ്സ് കമ്പ്യൂട്ടർ ഡാറ്റ സംഭരണിയിലേക്ക് മാറ്റി.[11]
വളർച്ച
2013 ഒക്ടോബറിൽ വെയ്ബാക്ക് മെഷീൻ വെബ്സൈറ്റിന്റെ ആഗോള അലെക്സ റാങ്ക് 162 ആയിരുന്നു. എന്നാൽ 2015 മാർച്ച് ആയപ്പോഴേക്കും 208 ആയി മാറി. [12] [13]
വർഷം | 2005 | 2006 | 2007 | 2008 | 2009 | 2010 | 2011 | 2012 | 2013 | 2014 |
---|---|---|---|---|---|---|---|---|---|---|
ശേഖരണിയിലെ വെബ് താളുകളുടെ എണ്ണം
|
40[14] | 85[15] | 85[16] | 85[17] | 150[18] | 150[19] | 150[20] | 150[21] | 373[22] | 400[23] |
ഇവിടേക്കും നോക്കുക
അവലംബം
- ↑ "Archive.org Site Info". Alexa Internet. Archived from the original on 2015-04-09. Retrieved 7 January 2016.
- ↑ "WayBackMachine.org WHOIS, DNS, & Domain Info - DomainTools". WHOIS. Retrieved 2016-03-13.
- ↑ "InternetArchive.org WHOIS, DNS, & Domain Info - DomainTools". WHOIS. Retrieved 2016-03-13.
- ↑ "Internet Archive launches WayBack Machine". Online Burma Library. 2001-10-25. Retrieved 2016-03-13.
- ↑ "The Internet Archive: Building an 'Internet Library'". Internet Archive. 2001-11-30. Archived from the original on November 30, 2001. Retrieved 2016-03-14.
- ↑ Green, Heather (February 28, 2002). "A Library as Big as the World". BusinessWeek. Retrieved 2007-07-29.
- ↑ TONG, JUDY (September 8, 2002). "RESPONSIBLE PARTY – BREWSTER KAHLE; A Library Of the Web, On the Web". New York Times. Retrieved 15 August 2011.
- ↑ Kahle, Brewster. "Archiving the Internet". Scientific American – March 1997 Issue. Retrieved 19 August 2011.
- ↑ Mearian, Lucas (March 19, 2009). "Internet Archive to unveil massive Wayback Machine data center". Computerworld.com. Retrieved 2009-03-22.
- ↑ Kanellos, Michael (July 29, 2005). "Big storage on the cheap". CNET News.com. Archived from the original on 2007-04-03. Retrieved 2007-07-29.
- ↑ "Internet Archive and Sun Microsystems Create Living History of the Internet". Sun Microsystems. March 25, 2009. Retrieved 2009-03-27.
- ↑ "Archive.org Site Info". Alexa Internet. Archived from the original on 2013-10-28. Retrieved 2013-10-29.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Archive.org Site Overview". Alexa Internet. Archived from the original on 2015-04-09. Retrieved 2015-04-09.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Internet Archive". Internet Archive. Archived from the original on December 31, 2005. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 28, 2006. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 28, 2007. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 24, 2008. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 20, 2009. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 30, 2010. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on August 30, 2011. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 31, 2012. Retrieved March 2, 2014.
- ↑ "Internet Archive". Internet Archive. Archived from the original on December 31, 2013. Retrieved March 2, 2014.
- ↑ "Wayback Machine Hits 400,000,000,000!". Internet Archive. Retrieved September 1, 2014.
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- Official mirror of the Wayback Machine at the Bibliotheca Alexandrina