Jump to content

വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Br Ibrahim john

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ അക്കൗണ്ടുകൾ രണ്ടും ഒരേ ആൾ തന്നെ ആകാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ Logosx127 എന്ന ഉപയോക്താവ് Br Ibrahim john-ന്റെ അപരമൂർത്തിയാണെന്ന് 19 July 2022-ൽ കണ്ടുപിടിച്ച് അനന്തകാലത്തേക്ക് തടഞ്ഞിരിക്കുകയാണ്. Br Ibrahim John എന്ന അക്കൗണ്ട് ആകട്ടെ അപ്പോഴേക്കും Edit warring-നു മൂന്നു തവണ (29 May 2021, 3 August 2021, 3 October 2021 എന്നീ തീയതികളിൽ യഥാക്രമം 36 മണിക്കൂർ, 1 ആഴ്ച , 1 മാസം എന്നിങ്ങനെ താത്കാലികമായി തടയപ്പെടുകയും 7 October 2021-ൽ അപരമൂർത്തിത്വത്തിന് അനന്തകാലത്തേക്കും തടയപ്പെട്ട് കഴിഞ്ഞിരുന്നു. Logosx127 എന്ന അക്കൗണ്ട് തടയൽ നീക്കുവാൻ തന്റെ ഉപയോക്തൃ താളിൽ നൽകിയിരുന്ന അപേക്ഷകളിൽ ആദ്യമൊക്കെ താൻ Br Ibrahim John. അല്ല എന്നും Sock Puppetry നടത്തിയിട്ടില്ല എന്നും വാദിച്ച് ഫലിപ്പിക്കാൻ നോക്കിയെങ്കിലും അവിടെയുള്ള കാര്യനിർവ്വാഹകർക്കും ചെക്ക് യൂസർമാർക്കും കാര്യങ്ങൾ ഏതാണ്ട് ഉറപ്പായിരുന്നതിനാൽ ഈ അപേക്ഷകൾ അവർ തള്ളിക്കളഞ്ഞതോടെ ഇപ്പോൾ അവിടെ നൽകുന്ന (17-September മുതൽ 25-September വരെയുള്ള) Unblock request-കളിൽ വാദഗതികളിൽ മാറ്റം വരുത്തി നല്ലനടപ്പിന് വീണ്ടും അപേക്ഷിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ Br Ibrahim john എന്ന ഉപയോക്തൃനാമം മലയാളം വിക്കിപീഡിയയിൽ നിലനിൽക്കുകയും നിരവധി തിരുത്തലുകളും സംവാദങ്ങളും ആ അക്കൗണ്ടിൽ നിന്നും നടത്തിയിരിക്കെ ഇപ്പോൾ (25-September-2022 മുതൽ) Logosx127 എന്ന അക്കൗണ്ടിൽ നിന്നും Br Ibrahim john മുൻപ് തിരുത്തലുകളും മാറ്റങ്ങളും നടത്തിയ താളുകളിൽ, പ്രത്യേകിച്ച് മറ്റ് ഉപയോക്താക്കൾ അവ റിവേർട്ട് ചെയ്യുകയോ അവയിൽ വീണ്ടും എഡിറ്റുകൾ (അതും ചിലയിടങ്ങളിൽ സംവാദപ്രകാരം സമയമനുവദിച്ച്) നടത്തുകയോ ചെയ്തവയൊക്കെ ത്വരിതഗതിയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. Kiran Gopi, Razimantv, കാര്യനിർവ്വാഹകരായ നിങ്ങൾ എത്രയും പെട്ടന്ന് ഇടപെട്ട് ഈ ഉപയോക്തൃനാമങ്ങൾ രണ്ടും ഒരാളുടേതാണോ എന്ന് പരിശോധിക്കണമെന്നും അങ്ങനെയാണെന്നു കണ്ടുപിടിക്കുകയാണെങ്കിൽ വിക്കിപീഡിയ നിയമാവലികൾ പ്രകാരം ഈ ഉപയോക്തൃനാമങ്ങളെ അനന്തകാലത്തേക്ക് തടയണം എന്നും അഭ്യർഥിക്കുന്നു. ---ജോൺ സി. (സംവാദം) 04:04, 27 സെപ്റ്റംബർ 2022 (UTC)[മറുപടി]

ഇവിടെ നടന്നു കൊണ്ടിരിക്കുന്ന അപരമൂർത്തിത്വത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് മനസ്സിലാക്കണം എങ്കിൽ പൗരസ്ത്യ കാതോലിക്കോസ് എന്ന താളിൽ മാത്രം ഉപയോക്താവ്:Logosx127 വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി. ഉപയോക്താവ്:Br Ibrahim john ഈ താളിൽ വരുത്തിയ മാറ്റങ്ങളുടെ അപാകത ആ താളിന്റെ സംവാദം താളിൽ സംവാദം:പൗരസ്ത്യ കാതോലിക്കോസ്#ലേഖന ഉള്ളടക്കം വ്യത്യസ്ഥമാണ് എന്നയിടത്ത് വ്യക്തമാക്കി 5 കാര്യനിർവ്വാഹകരെക്കൂടി കാര്യം ബോധിപ്പിച്ച് മൂന്നാഴ്ച സമയം നൽകിയാണ് കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ് എന്ന താൾ സൃഷ്ടിച്ചത്. എന്നാൽ അത്യധികം നിർഭാഗ്യകരം എന്നു പറയട്ടെ, Logosx127 എന്ന പുതിയ അക്കൗണ്ട് ഒരു സംവാദവും കൂടാതെ ആദ്യലേഖനം Br Ibrahim john-ന്റെ POV-യിലേക്ക് മാറ്റിമറിച്ചു, സംവാദപ്രകാരം പുതിയതായി സൃഷ്ടിച്ച കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ് എന്ന താളാകട്ടെ ഒരു തിരുത്തൽ സംഗ്രഹം പോലും നൽകാതെ ആദ്യ താളിലേക്കുള്ള തിരിച്ചുവിടൽ താളാക്കുകയും ചെയ്തു. Br Ibrahim john എന്ന അക്കൗണ്ട് സജീവമായിരുന്ന സമയത്ത് അദ്ദേഹം സ്വീകരിച്ചിരുന്ന ഒട്ടും മാതൃകാപരമല്ലാത്ത ശൈലി തന്നെയാണ് ഇപ്പോൾ Logosx127 എന്ന അക്കൗണ്ട് തുടർന്നു കൊണ്ടിരിക്കുന്നത്. അപരമൂർത്തിത്വം (Sock Puppetry) ഇതല്ലെങ്കിൽ പിന്നെ എന്താണ്? മലയാളം വിക്കിപീഡിയ ഒരു നാഥനില്ലാക്കളരി ആകാതിരിക്കേണ്ടതിന് സിസോപ്പുകളും അഡ്മിന്മാരും വിക്കിപീഡിയ നിയമാവലികൾക്ക് അനുസൃതമായ വിധത്തിലുള്ള നടപടികൾ എത്രയും പെട്ടന്ന് എടുക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ---ജോൺ സി. (സംവാദം) 02:14, 28 സെപ്റ്റംബർ 2022 (UTC)[മറുപടി]

തീരുമാനം:വ്യക്തമായ ഒരു തെളിവ് ഇല്ലാത്തതിനാൽ Br Ibrahim johnഉം Logosx127ഉം സോക്കാണൊ എന്ന് ചെക്ക് യൂസറിന് പറയാനാകുന്നില്ല.--KG (കിരൺ) 18:00, 29 സെപ്റ്റംബർ 2022 (UTC)[മറുപടി]

Kiran Gopi, പ്രിയ സുഹൃത്തേ. താഴെ ഞാൻ എഴുതുന്നത് വായിക്കാൻ ശ്രദ്ധ ക്ഷണിക്കുന്നു. Johnchacks അതിന് ആരാണ് ഈ ആരോപണത്തിന് ആധാരമായ വിഷയം നിഷേധിച്ചത്? ഞാൻ നിലവിൽ ഒരു അക്കൗണ്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അപരമൂർത്തിയൊന്നുമല്ല. യഥാർത്ഥ മൂർത്തി തന്നെയാണ്. Br Ibrahim john എന്റെ നിർജ്ജീവമായ അക്കൗണ്ടാണ്. അതിൽ ഞാൻ എഡിറ്റിംഗ് അവസാനിപ്പിച്ചിട്ട് കാലങ്ങളായി. ഞാൻ നിലവിൽ ഉപയോഗിക്കുന്ന അക്കൗണ്ട് താഴെ ഒപ്പിടുന്നതാണ്. ഇതിനു വിരുദ്ധമായ ഒന്നും സത്യമല്ല.Logosx127 (സംവാദം) 18:06, 29 സെപ്റ്റംബർ 2022 (UTC)[മറുപടി]

കുറേക്കാലം മുൻപ് ഞാൻ വിപുലീകരിച്ച ഒരു ലേഖനമാണ് മേൽപ്പറഞ്ഞ പൗരസ്ത്യ കാതോലിക്കോസ്. മേൽപ്പറഞ്ഞ ലേഖനം 14:47, 16 മേയ് 2008ന് മറ്റൊരു ഉപയോക്താവ് സൃഷ്ടിച്ചതാണ്. ആ ലേഖനം പ്രതിപാദിക്കുന്നത് ചരിത്രപരമായ വിഷയം മാത്രമാണ്. ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ ഉപയോഗത്തിനുവേണ്ടി പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്ന ഒരു പേരിൽ ലേഖനം നിലവിലുണ്ട്. യാക്കോബായ സഭയിലെ ഉപയോഗത്തിന് കിഴക്കിന്റെ മഫ്രിയോനോ എന്ന ലേഖനവും എഴുതി. അതിനുശേഷം എല്ലാ സംശയങ്ങൾക്കും പരിഹാരമാകണം എന്ന ആഗ്രഹത്തിൽ പൗരസ്ത്യ കാതോലിക്കോസ് (വിവക്ഷകൾ) എന്ന താളും സൃഷ്ടിച്ചു. ജോൺചാക്ക്സ് പറയുന്ന സംവാദത്തിൽ ഒരുതരം കൺസെൻസസും രൂപപ്പെട്ടിട്ടില്ല. തികച്ചും ഏകപക്ഷീയമായി താളുകൾ ഇഷ്ടാനുസരണം ക്രമീകരിച്ച അവസ്ഥയായിരുന്നു. രണ്ട് വിവക്ഷാ താളുകൾ ഒരേ വിഷയത്തിൽ നിലവിൽ ഉണ്ടായിരുന്നു. മാത്രമല്ല 14:47, 16 മേയ് 2008 ന് സൃഷ്ടിക്കപ്പെട്ട ഒരു താളിലെ വിവരങ്ങൾ ബ്ലാങ്കാക്കി അതിലെ എന്റെ സംഭാവനമുഴുവൻ മറ്റൊരു താൾ 04:55, 31 ഡിസംബർ 2021ന് സൃഷ്ടിച്ച് അവിടേക്ക് കൊണ്ടുപോയി കോപ്പി പേസ്റ്റ് ചെയ്യുകയാണ് ജോൺചാക്ക്സ് ചെയ്തത്. ഇത് ഒരർത്ഥത്തിൽ ഉള്ളടക്ക മോഷണമാണ് എന്ന് പറയാം. ആയതിനാൽ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവന്ന് സ്ഥിരതയും സന്തുലിതാവസ്ഥയും നിലനിർത്താൻ വേണ്ടിയാണ് ഞാൻ അങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. എനിക്കിവിടെ സമാധാനപൂർവ്വം ഈ സർവ്വവിജ്ഞാനകോശത്തിന് സംഭാവനകൾ നൽകാൻ സാഹചര്യം ഒരുക്കണമെന്ന് വിനീതമായ അഭ്യർത്ഥന. കണ്ടന്റ് തർക്കങ്ങൾ ബന്ധപ്പെട്ട താളുകളിലോ എന്റെ ടോക്ക് പേജിലോ സൂചിപ്പിക്കുക. അല്ലാതെ വ്യക്തിയെ ഇല്ലാതാക്കാൻ നോക്കരുതേ.Logosx127 (സംവാദം) 18:33, 29 സെപ്റ്റംബർ 2022 (UTC)[മറുപടി]

Kiran Gopi, Br Ibrahim john-ഉം Logosx127-ഉം ഒരാളാണെന്ന് ഇവിടെ Logosx127 സമ്മതിച്ചു കഴിഞ്ഞല്ലോ? ചെക്ക് യൂസറിന് ഇനി മറ്റ് തെളിവുകളുടെ ആവശ്യമില്ലല്ലോ? മാത്രമല്ല ഇതേ അക്കൗണ്ടുകൾ ഇംഗ്ലീഷ് വിക്കിപീഡിയയിലെ അഡ്മിന്മാർ Tools ഉപയോഗിച്ച് കണ്ടുപിടിച്ചതുമാണ്. ഇനി പുതിയ അക്കൗണ്ടിൽ ഇദ്ദേഹം സ്വീകരിച്ച ഇടപെടലുകൾ നിയമാവലികൾ അനുസരിച്ച് പരിശോധിക്കേണ്ടത് താങ്കൾ അടക്കമുള്ള കാര്യവാഹകരുടെ ഉത്തരവാദിത്വമാണ്. നിർജ്ജീവ അക്കൗണ്ട് അവസാനിപ്പിച്ച് പുതിയ അക്കൗണ്ട് ഉപയോഗിച്ചാൽ അപരമൂർത്തി ആവുകയില്ലന്നുണ്ടോ? അങ്ങനെയെങ്കിൽ ഇതേ നടപടികൾക്ക് Logosx127 ഇംഗ്ലീഷ് വിക്കിപീഡിയയിൽ എങ്ങനെ തടയപ്പെട്ടു?? ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയും മലയാളം വിക്കിപീഡിയയും ഒരേ നയമല്ലേ പിന്തുടരുന്നത്??? എന്തിനേറെ അജീവാനന്ത തടയൽ നീക്കുവാനായി നൽകിയിരിക്കുന്ന അപേക്ഷയോടൊപ്പം Logosx127 എഴുതിയിരിക്കുന്ന സത്യവാങ്മൂലത്തിൽ I understand that the reason why I am blocked is sockpuppetry എന്ന് അവിടെ സ്വയം സമ്മതിക്കുന്നുണ്ടല്ലോ? എന്നിട്ട് അതെല്ലാം തള്ളിക്കളഞ്ഞ് താൻ നടത്തുന്നത് അപരമൂർത്തിത്വം അല്ല എന്ന് അദ്ദേഹം ഇവിടെ വന്ന് എങ്ങനെ വാദിക്കുന്നു? പ്രിയ കാര്യനിർവ്വാഹകരെ, ഇക്കാര്യത്തിൽ ഇവിടെ നിങ്ങൾ എടുക്കുന്ന നടപടികളും എടുക്കാതിരിക്കുന്നവയും നാളെകളിൽ സമാനമായ സംഭവങ്ങളിൽ തർക്കങ്ങളിലും ഒരു കീഴ്വഴക്കമായി മാറുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യണമെന്ന് വിനയപൂർവ്വം ഓർമ്മിപ്പിച്ചു കൊള്ളുന്നു. ഏതൊരു പ്രസ്ഥാനത്തിലെയും അംഗങ്ങളും നിയമാവലികൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. നിയമങ്ങൾ പാലിക്കാതെ ഒരു പ്രസ്ഥാനവും നിലനിൽക്കില്ല. എനിക്ക് ആരെയെങ്കിലും വിക്കിയിൽ ഇല്ലാതാക്കണം എന്നോ ആരെങ്കിലും നൽകിയ സംഭാവനകളെയോ ഭാവിയിൽ അവർ നൽകാൻ പോകുന്ന സംഭാവനകളെയോ ഇല്ലാതാക്കണം എന്നോ ഉദ്ദേശമില്ല. അതു കൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ തന്റെ indefinite ban നീക്കപ്പെടുവാനായി Logosx127 നൽകിയിരിക്കുന്ന അപേക്ഷയുടെ താഴെ ഈ നിമിഷത്തിലും ഞാൻ objection പറയാത്തത്. - --ജോൺ സി. (സംവാദം) 00:26, 30 സെപ്റ്റംബർ 2022 (UTC)[മറുപടി]

വ്യക്തിപരമായ ആക്രമണങ്ങൾക്ക് എനിക്ക് ആഗ്രഹമില്ല. പക്ഷേ എന്നെ അനന്തകാലത്തേക്ക് തടയണം എന്നെല്ലാം പറഞ്ഞ് ഒരാൾ രംഗത്ത് വരുന്നതിലെ ഉള്ളുകളി വ്യക്തമാണ്. ഇംഗ്ലീഷ് വിക്കിയിലെ കാര്യങ്ങളുമായി മലയാളം വിക്കിയിലെ കാര്യങ്ങളെ കൂട്ടിക്കെട്ടി ആകെമൊത്തം ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഉപയോക്താവിന്റെ മുൻ കമ്മന്റുകൾ ഉപകരിക്കുക. എനിക്ക് ഇംഗ്ലീഷ് വിക്കിയിലെ കാല്യങ്ങൾ ഇവിടെയും വ്യക്തമാക്കേണ്ടി വരുന്നത് തികച്ചും സങ്കടകരമാണ്. ഇംഗ്ലീഷ് വിക്കിയിൽ എന്റെ ആദ്യ അക്കൗണ്ടിന് നേരത്തെ തന്നെ ഒരു അനിശ്ചിതകാല തടയൽ ഉണ്ടായിരുന്നു. അത് നിലനിൽക്കുമ്പോൾ തന്നെ പുതിയ അക്കൗണ്ടിൽ ഞാൻ എഡിറ്റിംഗ് നടത്തിയതാണ് അവിടെ തടയപ്പെടുന്നതിന് കാരണമായത്. എന്നാൽ ഇവിടെ എന്റെ ആദ്യ അക്കൗണ്ടിന് എതിരേ ഒരു നിയന്ത്രണവും നിലവിലില്ല. അതുകൊണ്ടുതന്നെ ഇവിടെ ഇംഗ്ലീഷ് വിക്കിയിലെ സാഹചര്യമല്ല. ജോൺചാക്ക്സിനോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങൾ എനിക്കു പണ്ടും സമേധാനം തരാതെ ഉള്ള പ്രവർത്തനമാണ് നടത്തിയിരുന്നത്. ഇനിയെങ്കിലും ദയവുചെയ്ത് വ്യക്തിപരമായ ആക്രമണങ്ങളിൽ നിന്ന് മാറി നിൽക്കണം എന്ന് അഭ്യർത്ഥന. എനിക്ക് ഇത്തരം കാര്യങ്ങൾക്കു വേണ്ടി പാഴാക്കാൻ സമയമില്ല. ഒരു പിടി നല്ല ലേഖനങ്ങൾ എഴുതണം, ഉള്ളതിനെ വിശ്വാസ്യത ഉള്ളതാക്കണം: ഇതാണ് എന്റെ ആഗ്രഹം. അതിനിടെ ഇത്തരം വ്യക്ത്യാക്രമണവുമായി വന്ന് എന്റെ ദിവസവും സ്വസ്ഥതയും നശിപ്പിക്കാതിരിക്കൂ.Logosx127 (സംവാദം) 00:51, 30 സെപ്റ്റംബർ 2022 (UTC)[മറുപടി]

ഞാൻ ആരെയും വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. ഒരു പൊതുയിടത്ത് അനുവർത്തിച്ചു കൂടാത്ത ഒട്ടും ആശാസ്യമല്ലാത്ത പ്രവൃത്തികളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. മാത്രമല്ല നിയമങ്ങളുടെ ചട്ടക്കൂട്ടിൽ നിന്ന് എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ട്. അപരമൂർത്തിത്വം തെളിഞ്ഞു കഴിഞ്ഞാൽ അനന്തകാലത്തേക്ക് തടയപ്പെടുക എന്നതാണ് നിയമം എന്നാണ് മനസ്സിലാക്കുന്നത്. അതാണ് ഞാൻ സൂചിപ്പിച്ചത്. താങ്കൾ പുതിയ അക്കൗണ്ടിൽ വന്ന് മലയാളം വിക്കിയിൽ അപരമൂർത്തിപരമായ നടപടികൾ നടത്തുന്നത് കൊണ്ടാണ് മറ്റ് വിക്കി സംരംഭങ്ങളിൽ താങ്കൾ നടത്തിക്കൊണ്ടിരിക്കുന്ന പെരുമാറ്റങ്ങളും നേരിട്ടിരിക്കുന്ന അച്ചടക്ക നടപടികളും ചികഞ്ഞെടുക്കേണ്ടതായി വരുന്നത്. ഇംഗ്ലീഷ് വിക്കിയിലുള്ള താങ്കളുടെ തടയൽ രേഖകൾ പരിശോധിച്ചു. ആദ്യവട്ടം അപരമൂർത്തിത്വത്തിന് താങ്കൾക്ക് അവിടെ അനന്തകാല തടയൽ ഏർപ്പെടുത്തിയപ്പോൾ താങ്കളുടെ Br Ibrahim john-എന്ന ആദ്യ അക്കൗണ്ടിന് ഉണ്ടായിരുന്നത് താത്ക്കാലിക തടയൽ മാത്രമായിരുന്നു. അതും താങ്കൾ മറ്റ് എഡിറ്ററുമാരുമായി നിരന്തരം തിരുത്തൽ യുദ്ധത്തിൽ ഏർപ്പെട്ടതിന് ചുരുങ്ങിയ കാലയളവിൽ മൂന്നാം വട്ടം നേടിയെടുത്ത ഒരു മാസത്തെ താത്ക്കാലിക തടയൽ!!. എന്നാൽ ആ ഒരു മാസം കാത്തിരിക്കുന്നതിന്ന് പകരം ഒരു അപരമൂർത്തിയെ സൃഷ്ടിക്കുക എന്ന സ്വന്തം വിശ്വാസ്യത സ്വയം കളഞ്ഞു കുളിക്കുന്ന കടുത്ത പ്രവൃത്തിയാണ് താങ്കൾ ചെയ്തത് എന്ന് മനസ്സിലാക്കുന്നു. അങ്ങനെ താത്കാലിക തടയൽ അനന്തകാല തടയൽ ആയി വന്നപ്പോഴും സത്യസന്ധമായി അപരമൂർത്തിത്വം ഏറ്റു പറയാതെ അതു നിഷേധിച്ചുകൊണ്ടിരുന്നു എന്നും മനസ്സിലാക്കുന്നു. രണ്ടാം വട്ടം സൃഷ്ടിച്ച അപരമൂർത്തിയെ പിടികൂടിയപ്പോഴും തുടക്കത്തിൽ സത്യം സമ്മതിക്കുന്നതിനു പകരം എനിക്ക് Br Ibrahim john-മായി ഒരു ബന്ധവും ഇല്ലെന്ന് പ്രസ്താവിച്ചു കൊണ്ടിരിക്കയാണ് താങ്കൾ ചെയ്തു കൊണ്ടിരുന്നത് എന്ന് ഇംഗ്ലീഷ് വിക്കിയിലുള്ള Logosx127 -ന്റെ യൂസർ പേജിൽ കാണാവുന്നതാണ്. ഇനി മലയാളം വിക്കിയിലെ കാര്യത്തിലേക്ക് വരാം. പക്ഷേ അക്കാര്യങ്ങൾ എനിക്ക് അഡ്രസ് ചെയ്യേണ്ടത് കാര്യനിർവ്വാഹകരെയാണ് ---ജോൺ സി. (സംവാദം) 15:19, 30 സെപ്റ്റംബർ 2022 (UTC).[മറുപടി]

Kiran Gopi, Razimantv, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യനിർവ്വാഹകർ, ഈ വിഷയത്തെ അല്പം ഘടനാപരമായി അവതരിപ്പിക്കട്ടെ.

പ്രശ്നം:

Br Ibrahim john എന്ന ഉപയോക്താവ് വിക്കിപീഡിയ ലേഖനങ്ങളിൽ ചേർക്കുന്ന ഉള്ളടക്കങ്ങളിൽ പലപ്പോഴും സംശങ്ങൾ തോന്നിയിരുന്നു. ഈ ഉള്ളടക്കങ്ങൾക്ക് എല്ലാം മനോഹരങ്ങളായ രീതിയിൽ അവലംബങ്ങളും അദ്ദേഹം ചേർത്തിരുന്നു. അതിനാൽ അദ്ദേഹം അവലംബമായി നൽകിയിരുന്ന റഫറൻസ് കൃതികൾ സോഫ്റ്റ് കോപ്പിയായും ഹാർഡ്കോപ്പിയായും സംഘടിപ്പിച്ച് വായിച്ചു നോക്കിയപ്പോൾ അദ്ദേഹം ലേഖനത്തിൽ ചേർത്ത ഉള്ളടക്കങ്ങളും റഫറൻസുകളിലെ വരികളും തമ്മിൽ കാതലായ വ്യത്യാസങ്ങൾ ശ്രദ്ധയിൽ പെട്ടു. അതിനാൽ റഫറൻസ് കൃതികളിലെ വരികൾ തന്നെ അവലംബത്തോടൊപ്പം |quote ആയി ചേർത്ത് ലേഖനഭാഗങ്ങൾ മാറ്റി എഴുതേണ്ടി വന്നിരുന്നു. ഒരു വർഷത്തോളമായി Br Ibrahim john-ന്റെ തിരുത്തലുകൾ ഇല്ലാതെയിരിക്കെ പെട്ടന്ന് Logosx127 എന്ന അക്കൗണ്ടിൽ നിന്നും സമാന ടോപ്പിക്കുകളിൽ തിരുത്തലുകൾ ഉണ്ടാകുന്നു. എന്നാൽ ഈ അക്കൗണ്ടുകൾ തമ്മിൽ ബന്ധമുള്ളവയാണ് എന്ന് എങ്ങും വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല.

രണ്ടും ഒരേ വ്യക്തിയുടെ അക്കൗണ്ടുകൾ ആണെന്നുള്ളതിന് തെളിവുകൾ:

  1. Logosx127 ചെയ്ത തിരുത്തലുകൾ പ്രധാനമായും Br Ibrahim john-ന്റെ തിരുത്തലുകളുടെ തുടർച്ചയാകുന്നു.
  2. അവയിൽ ചില താളുകളിൽ മറ്റ് ഉപയോക്താക്കൾ സംവാദം താളിൽ അവരുടെ വാദങ്ങൾ/കാരണങ്ങൾ വിശദമാക്കി ചെയ്ത മാറ്റങ്ങളെ സംവാദമോ തിരുത്തൽ സംഗ്രഹമോ ഇല്ലാതെ തന്നെ Logosx127 തിരസ്കരിക്കുന്നു. ഉദാ: സംവാദം:പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)#ലേഖന ഉള്ളടക്കം വ്യത്യസ്ഥമാണ്, സംവാദം:മാർപ്പാപ്പ (വിവക്ഷകൾ)#മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതില്ല
  3. Logosx127 തന്റെ തിരുത്തലുകളിൽ Br Ibrahim john-ന്റെ അതേ POV കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നു. ഉദാഹരണം: "ചില പദവികൾ ചില വിഭാഗങ്ങളുടേത് മാത്രമാണ് യഥാർത്ഥത്തിലുള്ളത്. മറ്റുള്ളവർ സ്വീകരിച്ചിരിക്കുന്ന പദവികൾ കോപ്പിയടിയാണ്" എന്ന വാദം.
  4. Br Ibrahim john ചെയ്തിരുന്നതു പോലെ, Logosx127-ഉം ഏതെങ്കിലും ലേഖനത്തിന്റെ തലക്കെട്ട് മാറ്റാൻ സാധിക്കുന്നില്ല എങ്കിൽ മറ്റൊരു ലേഖനം വിപുലീകരിച്ചു ഉള്ളടക്ക മാറ്റം വരുത്തിയോ അല്ലെങ്കിൽ പുതിയ താൾ സൃഷ്ടിച്ച ശേഷം ആ താൾ ശൂന്യമാക്കി മറ്റേ ലേഖനത്തിലേക്കുള്ള തിരിച്ചു വിടലാക്കുന്നു.
  5. Logosx127 എന്ന അക്കൗണ്ട് Br Ibrahim john-ന്റെ സോക്ക് ആണെന്ന് ഇംഗ്ലീഷ് വിക്കിയിൽ കാര്യനിർവ്വാഹകർ കണ്ടെത്തിയതിന്റെ ലിങ്ക് : [ https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Br_Ibrahim_john/Archive 1]
  6. Logosx127 എന്ന ഉപയോക്താവ് താൻ Br Ibrahim john തന്നെയാണ് എന്ന് ഇപ്പോൾ (ഒരു ദിവസം മുൻപായി) ഇവിടെ മുകളിലായി സമ്മതിച്ചിരിക്കുന്നു.

ഈ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾ Sockpuppetry ആകാനുള്ള കാരണങ്ങൾ:

  1. ഇവിടെ നിലവിൽ ഒരേ ഉപയോക്താവിന് Br Ibrahim john എന്നും Logosx127 എന്നും തികച്ചും വ്യത്യസ്ഥമായ പേരുകളിൽ രണ്ടു അക്കൗണ്ടുകൾ സജീവമായി ഉണ്ട്. അതിൽ ആദ്യ അക്കൗണ്ടിൽ ഒരു വർഷമായി തിരുത്തലുകൾ നടത്തുന്നില്ല എന്നേ ഉള്ളൂ. അത് ഔദ്യോഗികമായി നിർജീവ അക്കൗണ്ടായാരും പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ ഒന്നി‌ലേറെ അക്കൗണ്ടുകൾ നിലനിർത്തിയിരിക്കുന്ന ഉപയോക്താക്കൾ പാലിക്കേണ്ട വിക്കിപീഡിയാ മാർഗ്ഗനിർദ്ദേശം എന്താണ് എന്നു നോക്കാം : An editor using multiple accounts for valid reasons should, on each account's user page, list all the other accounts with an explanation of their purpose . Optionally, the user and user talk pages of some of the accounts can be redirected to those of another. ഇവിടെ Logosx127 അവയൊന്നും പാലിച്ചില്ല എന്നത് പോയിട്ട് താൻ Br Ibrahim john ആണെന്ന് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല.
  2. ഇനി അഥവാ പരസ്പരം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകൾ ഉള്ള എഡിറ്റർമാർ കർശനമായും പാലിക്കേണ്ട നയം എന്താണെന്ന് നോക്കാം - Editors who use unlinked alternative accounts, or who edit as an IP address editor separate from their account, should carefully avoid any crossover on articles or topics because even innocuous activities such as copy editing, wikifying, or linking might be considered sockpuppetry in some cases and innocuous intentions will not usually serve as an excuse. അതായത്, ഇത്തരക്കാർ തങ്ങളുടെ alternative account ഉപയോഗിച്ച ആദ്യ അക്കൗണ്ട് തിരുത്തലുകൾ വരുത്തിയിരുന്ന articles-ൽ മാത്രമല്ല, അതുമായി ബന്ധപ്പെട്ട topics-കളിൽ പോലും തിരുത്തലുകൾ വരുത്താൻ പാടില്ല. ആ topics-കളിൽ വരുത്തുന്ന നിസ്സാരമായ copy editing, wikifying, linking പോലും sockpuppetry അഥവാ അപരമൂർത്തിത്വം ആയി പരിഗണിക്കാം എന്നും വിക്കിപീഡിയ ശക്തമായി പറഞ്ഞിരിക്കുമ്പോൾ ഇവിടെ Logosx127 എന്ന പേരിലെത്തിയ Br Ibrahim john ചെയ്തതാകട്ടെ അങ്ങേയറ്റത്തെ ചട്ടവിരുദ്ധമായ പ്രവൃത്തിയാണ് അതായത് ആ താളുകളിൽ മറ്റ് ഉപയോക്താക്കൾ നടത്തിയിരുന്ന തിരുത്തലുകളെ പോലും അദ്ദേഹം തിരസ്കരിച്ചു കളഞ്ഞു. അങ്ങനെ ഈ അക്കൗണ്ടുകളുടെ കാര്യത്തിൽ 100% sockpuppetry സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

കാര്യനിർവ്വാഹകർ ഈ ചട്ടവിരുദ്ധപ്രവൃത്തികളെ അതിന്റെ ഗൗരവത്തിൽ കണ്ട് നിയമാവലികൾ പ്രകാരമുള്ള നടപടികളെടുക്കും എന്ന് പ്രതീക്ഷിക്കുന്നു - --ജോൺ സി. (സംവാദം) 15:19, 30 സെപ്റ്റംബർ 2022 (UTC)[മറുപടി]


നിലവിൽ Br Ibrahim joh അക്കൗണ്ട് സജീവമല്ല. ഒരേ സമയം ഈ രണ്ട് അക്കൗണ്ടുകളും ഒരാളുടെ ആണങ്കിലും ക്രോസോവർ തിരുത്തുകൾ വരാത്തതിനാൽ Br Ibrahim joh എന്ന അക്കൗൺറ്റിൽ നിന്ന് തിരുത്തുകൾ വന്നാൽ ബ്ലോക് ചെയ്യാം. --KG (കിരൺ) 16:17, 30 സെപ്റ്റംബർ 2022 (UTC)[മറുപടി]


Kiran Gopi, പ്രതികരണത്തിന് നന്ദി. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. അതിനാൽ, Kiran Gopi / Razimantv / ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യനിർവ്വാഹകർ, രണ്ട് ചോദ്യങ്ങൾ:

  1. ചോദ്യം-1: ഒരു ഉപയോക്താവിന് "A" എന്ന പേരിൽ ഒരു അക്കൗണ്ടുള്ളപ്പോൾ "B" എന്ന അക്കൗണ്ട് കൂടി അദ്ദേഹം എപ്പഴോ സൃഷ്ടിക്കുന്നു. ഈ അക്കൗണ്ടുകൾ തമ്മിൽ ഒരു തരത്തിലും ലിങ്ക് ചെയ്തിട്ടില്ല. ഏകദേശം ഒരു വർഷക്കാലം അക്കൗണ്ട്-A തിരുത്തലുകൾ ഒന്നും തന്നെ വരുത്താതിരിക്കുന്നു. അതിനു ശേഷം അക്കൗണ്ട്-B, മുൻപ് അക്കൗണ്ട്-A തിരുത്തലുകൾ നടത്തിയ താളുകളിൽ തന്നെ വിപുലമായ തോതിൽ തിരുത്തലുകൾ വരുത്തുന്നു. ഇതു Crossover ആകില്ലേ? അതോ Crossover ആകണം എന്നുണ്ടെങ്കിൽ അക്കൗണ്ട്-A വീണ്ടും തിരുത്തലുകൾ നടത്തണം എന്നാണോ ഇക്കാര്യത്തിൽ നിലവിലിരിക്കുന്ന വിക്കിപീഡിയ നയം?
  2. ചോദ്യം-2: ഒരു ഉപയോക്താവിന് ഒരു അക്കൗണ്ട് നിലവിലിരിക്കെ, ആ അക്കൗണ്ടിൽ കൂടി അദ്ദേഹം വരുത്തിയ തിരുത്തലുകളെ, മറ്റ് ഉപയോക്താക്കൾ ആ ലേഖനങ്ങളുടെ സംവാദം താളിൽ dispute ചെയ്തതിന് ശേഷം വരുത്തിയ Edit-കൾ/Modification-കൾ/Revert-കൾ ഒരു കാലയളവിന് ശേഷം ആദ്യം സൂചിപ്പിച്ച ഉപയോക്താവ്, അദ്ദേഹത്തിന്റെ ആദ്യ വ്യക്തിത്വം‌ മറച്ചു വെച്ച്, തികച്ചും പുതിയ ഒരു അക്കൗണ്ടിലൂടെ വന്ന് വീണ്ടും തിരുത്തി ആദ്യ അക്കൗണ്ടിന്റെ തിരുത്തലുകളുടെ രൂപത്തിലേക്ക് കൊണ്ടു പോകുന്നത് അപരമൂർത്തിത്വം ആകില്ലെന്നാണോ പറയുന്നത്?

ദയവായി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. കാരണം ഇത് എല്ലാക്കാലത്തും ഉള്ള ഉപയോക്താക്കൾക്ക് പ്രയോജനകരമാവും. ---ജോൺ സി. (സംവാദം) 03:34, 1 ഒക്ടോബർ 2022 (UTC)[മറുപടി]

ഉപയോക്താവ്: ജോൺചാക്ക്സിന്റെ വ്യക്ത്യാക്രമണങ്ങൾ അതിരുകടക്കുന്നു.

ജോൺചാക്ക്സിന്റെ വ്യക്ത്യാക്രമണങ്ങൾ അതിരുകടക്കുകയാണ്. മലയാളം വിക്കിയിലെ കാര്യങ്ങളിലേക്ക് ഇംഗ്ലീഷ് വിക്കിയിലെ കാര്യങ്ങൾ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? വിക്കി നിയമങ്ങളെ സ്വന്തം താത്പര്യത്തിന് അനുസരിച്ച് വളച്ചൊടിക്കാനും സ്വന്തം പോയിന്റ് ഓഫ് വ്യൂ അംഗീകാരിക്കാത്തവരെ എന്നെന്നേക്കും നിശ്ബ്ദരാക്കാനും ബദ്ധശ്രദ്ധനാണ് ഇദ്ദേഹം. ഇംഗ്ലീഷ് വിക്കിയിൽ എന്നെ തടഞ്ഞിരിക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. അത് ഇവിടെ ഒരർത്ഥത്തിലും ബാധകമല്ല. അവിടെപ്പോലും confirmed അല്ല Supected മാത്രമാണ്. എങ്കിലും ഈ വിക്കിയോടുള്ള എന്റെ സത്യസന്ധതയും വിശ്വാസ്യതയും വ്യക്തമാക്കാനാണ് ഞാൻ ഇത് ഇവിടെ സമ്മതിച്ചത്. Br Ibrahim john എന്ന അക്കൗണ്ടിലാണ് ഞാൻ മുമ്പ് എഡിറ്റ് ചെയ്തിരിക്കുന്നത് എന്നത് സത്യമാണ്. ആ അക്കൗണ്ട് പാസ്‌വേർഡ് മറന്നു പോയി. അതുകൊണ്ട് പുതിയ അക്കൗണ്ട് ഉണ്ടാക്കി. ആയതിനാൽ മുൻ അക്കൗണ്ട് നിലവിൽ നിർജ്ജീവമാണ്. ഇദ്ദേഹം ഉൾപ്പെടെയുള്ള ചില പക്ഷപാതികളായ എഡിറ്റർമാരുടെ വിവര വക്രീകരണം കണ്ട് മനംമടുത്താണ് ഞാൻ ഇവിടെ എഡിറ്റിംഗ് ആരംഭിച്ചത്. ഉദാഹരണത്തിന് പൗരസ്ത്യ കാതോലിക്കോസ്, അഹത്തള്ള എന്നീ ലേഖനങ്ങൾ മാത്രം ധാരാളം. 410ൽ സസ്സാനിദ് സാമ്രാജ്യത്തിന്റെ വ്യവസ്ഥാപിത അംഗീകാരം വാങ്ങിയ പൗരസ്ത്യ കാതോലിക്കേറ്റിനേക്കുറിച്ച് പറയേണ്ടിടത്ത് 1912ൽ അതിനെ അനുകരിച്ച് ഉണ്ടായ ഓഒരു പ്രസ്ഥാനത്തെ ക്കുറിച്ച് മാത്രം പറയുക, അഹത്തള്ളയെപ്പറ്റി നിലവിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് ഉച്ചഭാഷിണി കൊടുക്കുക മുതലായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ഞാൻ ചേർക്കുന്ന ഏതൊരു വിവരത്തിനും കൃത്യമായ റെഫറൻസ് നൽകാൻ എനിക്ക് കഴിയും. നിലവിൽ ഞാൻ അഹത്തള്ള എന്ന ലേഖനത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാം.Logosx127 (സംവാദം) 01:39, 1 ഒക്ടോബർ 2022 (UTC)[മറുപടി]