Jump to content

50 സെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:59, 17 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishek Jacob (സംവാദം | സംഭാവനകൾ)
50 Cent
50 Cent outside a building in New York City in January 2006
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംCurtis James Jackson III
ഉത്ഭവംQueens, New York
തൊഴിൽ(കൾ)Rapper, actor, entrepreneur, executive producer
വർഷങ്ങളായി സജീവം1998 – present
ലേബലുകൾJam Master Jay
Columbia
Violator
Aftermath/Shady/G-Unit/Interscope

50 സെന്റ് എന്ന പേരിലറിയപ്പെടുന്ന കര്‍ട്ടിസ് ജെയിംസ് ജാക്സണ്‍ III ഒരു അമേരിക്കന്‍ റാപ്പ് ഗായകനാണ്. ഗെറ്റ് റിച്ച് ഓര്‍ ഡൈ ട്രൈയിങ് (2003), ദ മാസക്കര്‍ (2005), എന്നീ ആല്‍ബങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നത്. ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഈ രണ്ട് ആല്‍ബങ്ങളുടെയും ആകെ 2 കോടി 10 ലക്ഷം പതിപ്പുകളാണ് വിറ്റഴിഞ്ഞത്.

ക്വീന്‍സിലെ സൗത്ത് ജമൈക്കയിലാണ് 50 സെന്റ് ജനിച്ചത്. 12-ആം വയസില്‍ ഇദ്ദേഹം മയക്കുമരുന്ന് വ്യാപാരിയായി. പിന്നീട് റാപ്പ് സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ച ഇദ്ദേഹത്തിന് 2000-ല്‍ 9 തവണ വെടിയേറ്റു. 2002-ല്‍ ഗസ് ഹൂസ് ബാക്ക്? എന്ന ആല്‍ബത്തിലെ പ്രകടനം ശസ്ത റാപ്പറായ എമിനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അദ്ദേഹത്തിലൂടെ 50 സെന്റ് ഇന്റര്‍സ്കോപ് റെക്കോര്‍ഡ്സുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. എമിനെം, ഡോ. ഡിആര്‍ഇ എന്നിവരുടെ സഹായത്തോടെ ഇദ്ദേഹം ലോകത്തിലെ ലോകത്തിലെ ഏറ്റവുമധികം വില്പ്പനയുള്ള റാപ്പ് ഗായകരിലൊരാളായി. 2003-ല്‍ ജി-യൂണിറ്റ് എന്ന പേരില്‍ ഒരു റെക്കോര്‍ഡ് ലേബല്‍ ആരംഭിച്ചു.

ജാ റൂള്‍, ദ ഗെയിം, ഫാറ്റ് ജോ, റിക്ക് റോസ് എന്നിവരുള്‍പ്പെടെ പല റാപ്പാര്‍മാരുമായും 50 സെന്റ് തര്‍ക്കങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. ആത്മകഥാംശമുള്ള ഗെറ്റ് റിച്ച് ഓര്‍ ഡൈ ട്രൈയിങ് (2005), ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഹോം ഓഫ് ദ ബ്രേവ് (2006), റൈറ്റ്ചസ് റ്റു കില്‍ (2008) എന്നീ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=50_സെന്റ്&oldid=336872" എന്ന താളിൽനിന്ന് ശേഖരിച്ചത്