സി.കെ. ശശീന്ദ്രൻ
ദൃശ്യരൂപം
കേരളത്തിലെ രാഷ്ട്രീയ നേതാവും സി.പി.എമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറിയുമാണ് സി.കെ. ശശീന്ദ്രൻ ഇപ്പോൾ മൂന്നാവട്ടമാണ് ശശീന്ദ്രൻ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. [1]
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ശശീന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്. വയനാട് ജില്ലയിലെ ആദിവാസി-ഭൂസമരങ്ങളിലൂടെ സംസ്ഥാനരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആദിവാസി ക്ഷേമ സമിതി വയനാട്ടിൽ നിരവധി ഭൂസമരങ്ങൾ നടത്തിയിട്ടുണ്ട്.
അധികാരങ്ങൾ
- സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി - 2007 മുതൽ തുടർച്ചയായി മുന്നാം തവണ.
- ഡി.വൈ.എഫ്.ഐ.യുടെ വയനാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
- ഭൂസമര സമിതി ജനറൽ കൺവീനർ
- കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം.