"ഘർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഭൗതികശാസ്ത്രം" (HotCat ഉപയോഗിച്ച്) |
(ചെ.) ഉദാത്തഭൗതികം! |
||
വരി 32: | വരി 32: | ||
[[വര്‍ഗ്ഗം:ബലം]] |
[[വര്‍ഗ്ഗം:ബലം]] |
||
[[വര്‍ഗ്ഗം:ഉദാത്തഭൗതികം]] |
|||
{{അപൂര്‍ണ്ണം}} |
{{അപൂര്‍ണ്ണം}} |
||
[[en:Friction]] |
[[en:Friction]] |
||
[[Category:ഭൗതികശാസ്ത്രം]] |
18:44, 3 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പരസ്പരം മുട്ടി നില്‍ക്കുന്ന രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലമാണ് ഘര്‍ഷണം എന്ന് അറിയപ്പെടുന്നത്. വസ്തുക്കള്‍ക്കിടയിലുള്ള സ്പര്‍ശനതലങ്ങള്‍ക്കിടയില്‍ സമാന്തരമായാണ് ഘര്‍ഷണം അനുഭവപ്പെടുന്നത്. സ്വയം ക്രമീകരിക്കുന്ന ഒരു ബലം കൂടിയാണ് ഘര്‍ഷണം. വൈദ്യുതകാന്തിക ബലമാണ് ഘര്‍ഷണത്തിന്റെ അടിസ്ഥാനം. ഘര്‍ഷണം മൂലം വസ്തുക്കളുടെ ഗതികോര്‍ജ്ജത്തിന്റെ ഒരു ഭാഗം താപോര്‍ജ്ജമായി മാറ്റപ്പെടുന്നു.
ഘര്‍ഷണപരിധി, സ്ഥിതഘര്‍ഷണം, ഗതിഘര്‍ഷണം
വസ്തു ചലിക്കാന്‍ തുടങ്ങുമ്പോഴുള്ള പരമാവധി ഘര്‍ഷണത്തെ ഘര്‍ഷണപരിധി എന്നറിയപ്പെടുന്നു. ഘര്‍ഷണത്തെ സ്ഥിതഘര്‍ഷണം എന്നും ഗതിഘര്‍ഷണം എന്നും തരം തിരിക്കാം. വസ്തുക്കള്‍ തമ്മില്‍ ആപേക്ഷിക ചലനം ഇല്ലാതിരിക്കുമ്പോഴുള്ള ഘര്‍ഷണമാണ് സ്ഥിതഘര്‍ഷണം. വസ്തുക്കള്‍ തമ്മില്‍ ആപേക്ഷിക ചലനം ഉള്ളപ്പോള്‍ അനുഭവപ്പെടുന്ന ഘര്‍ഷണമാണ് ഗതിഘര്‍ഷണം എന്ന് അറിയപ്പെടുന്നത്. ഗതിഘര്‍ഷണം പരമാവധി സ്ഥിതഘര്‍ഷണത്തേക്കാള്‍ എല്ലായ്പ്പോഴും കുറവായിരിക്കും.
ഉരുളല്‍ , നിരങ്ങല്‍
ഘര്‍ഷണത്തെ ഉരുളല്‍ ഘര്‍ഷണം എന്നും നിരങ്ങല്‍ ഘര്‍ഷണം എന്നും തരം തിരിക്കാവുന്നതാണ്. രണ്ടു വസ്തുക്കള്‍ പരസ്പരം ഉരുണ്ട് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണമാണ് ഉരുളല്‍ ഘര്‍ഷണം. വാഹനങ്ങളുടെ ചക്രവും പാതയും തമ്മില്‍ ഉള്ള ഘര്‍ഷണം ഉരുളല്‍ ഘര്‍ഷണം ആണ്. രണ്ടു വസ്തുക്കള്‍ പരസ്പരം നിരങ്ങി നീങ്ങുമ്പോള്‍ അനുഭവപ്പെടുന്ന ഘര്‍ഷണമാണ് നിരങ്ങള്‍ ഘര്‍ഷണം. നിരങ്ങള്‍ ഘര്‍ഷണം എല്ലായ്പ്പോഴും ഉരുളല്‍ ഘര്‍ഷണത്തേക്കാള്‍ കൂടുതലായിരിക്കും.
ദൂഷ്യങ്ങള്‍
ഘര്‍ഷണം പലപ്പോഴും പല ദൂഷ്യങ്ങളും വരുത്തിവയ്ക്കാറുണ്ട്.
- യന്ത്രങ്ങളുടെ തേയ്മാനത്തിന് കാരണമാകുന്നു.
- ഊര്‍ജ്ജനഷ്ടം
- വാഹനങ്ങളുടേയും മറ്റും ഊര്‍ജ്ജനഷ്ടത്തിന് വായുവുമായുള്ള ഘര്‍ഷണം കാരണമാകുന്നു
ഘര്‍ഷണം കൊണ്ടുള്ള ഗുണങ്ങള്‍
ഘര്‍ഷണമില്ലാതെ ജീവിക്കുക അസാധ്യം തന്നെ എന്നു പറയാം
- നമ്മെ നടക്കാന്‍ സഹായിക്കുന്നത് തറയും കാലും തമ്മിലുള്ള ഘര്‍ഷണ ബലമാണ്
- വാഹനങ്ങളും മറ്റും ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തണമെങ്കില്‍ ഘര്‍ഷണം കൂടിയേ തീരൂ
- ഭിത്തിയിലും മറ്റും ആണി പോലുള്ള വസ്തുക്കള്‍ ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതും ഘര്‍ഷണം തന്നെ
- ഉരസലിലൂടെ തീയുണ്ടാകാന്‍ സഹായിക്കുന്നതും ഘര്‍ഷണം തന്നെയാണ്
- ഉല്‍ക്കകളില്‍ നിന്നും മറ്റു ഭൂമിയെ ഒരു പരിധിവരെ സംരക്ഷിക്കാനും ഘര്‍ഷണം സഹായിക്കുന്നു. അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ ഉല്‍ക്കകള്‍ കത്തുപിടിച്ച് പോകുന്നതിനാല്‍ അവ ഭൂപ്രതലത്തില്‍ എത്തുന്നില്ല