Jump to content

"വൈദ്യുതസുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
BipinSankar (സംവാദം | സംഭാവനകൾ)
Jaktoms (സംവാദം | സംഭാവനകൾ)
No edit summary
വരി 312: വരി 312:
ഈ പുറംകണ്ണികള്‍ കാണുക:
ഈ പുറംകണ്ണികള്‍ കാണുക:



*[http://www.ceikerala.gov.in/ കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വെബ് സൈറ്റ്]
*[http://www.kseboard.com/downloads/HRD.pdf/ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വെബ് സൈറ്റ്]
*[http://www.kseboard.com/downloads/HRD.pdf/ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വെബ് സൈറ്റ്]
*[http://www.tnei.tn.gov.in/ElecSafe.htm/ തമിഴ് നാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്‍റ്ററേറ്റ് വെബ് സൈറ്റ്]
*[http://www.tnei.tn.gov.in/ElecSafe.htm/ തമിഴ് നാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്‍റ്ററേറ്റ് വെബ് സൈറ്റ്]
വരി 339: വരി 341:
# [http://www.bussmann.com/library/docs/SafetyHandbook2004.pdf/ ബുസ്മാന്‍ സേഫ്റ്റി ഹാന്‍ഡ് ബുക്]
# [http://www.bussmann.com/library/docs/SafetyHandbook2004.pdf/ ബുസ്മാന്‍ സേഫ്റ്റി ഹാന്‍ഡ് ബുക്]
# [http://www.lanl.gov/safety/electrical/docs/arc_flash_safety.pdf/ ലിറ്റില്‍ഫ്യൂസ് സേഫ്റ്റി ഹാന്‍ഡ് ബുക്]
# [http://www.lanl.gov/safety/electrical/docs/arc_flash_safety.pdf/ ലിറ്റില്‍ഫ്യൂസ് സേഫ്റ്റി ഹാന്‍ഡ് ബുക്]
# [http://jameskutty.info/esafety.pdf/ ഇലക്ട്രിക്കല്‍ സേഫ്റ്റി; ജയിംസ് കുട്ടി തോമസ്]
# [http://jameskutty.info/esafety.pdf ഇലക്ട്രിക്കല്‍ സേഫ്റ്റി; ജയിംസ് കുട്ടി തോമസ്]
[[വിഭാഗം:വൈദ്യുതി]]
[[വിഭാഗം:വൈദ്യുതി]]

03:10, 4 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതാപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനോ, ആഘാതതീവ്രത കുറക്കുന്നതിനോ എടുക്കുന്ന മുന്‍കരുതലുകളേയാണ് വൈദ്യുതസുരക്ഷ (Electrical Safety) എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്.

വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന യന്ത്രോപകരണങ്ങളില്‍ നിന്നോ, പ്രേഷണശൃംഖലകളില്‍ നിന്നോ ഏതെങ്കിലും തരത്തില്‍ മനുഷ്യനോ മറ്റു ജീവിജാലങ്ങള്‍ക്കോ ശാരീരികമായ പരിക്കുകളോ, ജീവഹാനിയോ സംഭവിക്കാതിരിക്കുന്നതിനും സ്വത്തുക്കള്‍ക്കോ വസ്തുവകള്‍ക്കോ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിനും, അഥവാ, ഏതെങ്കിലും കാരണവശാല്‍ അപകടം സംഭവിക്കുകയാണെങ്കില്‍ ആ സമയത്ത്, അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും വേണ്ടിയെടുക്കുന്ന എല്ലാ മുന്‍നടപടികളും പെരുമാറ്റച്ചട്ടങ്ങളും സംവിധാനങ്ങളും, സുരക്ഷാപാലനമായിക്കരുതാം.

പ്രമാണം:Shock sign.jpg
വൈദ്യുതാപകടം മുന്നറിയിക്കുന്ന ഫലകം

കാരണങ്ങള്‍

പ്രകൃതിദുരന്തങ്ങള്‍ കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ഒഴിച്ച്, മറ്റ് അപകടങ്ങള്‍ ഉണ്ടാക്കുന്ന കാരണങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: ഒന്ന്, അപകടകരമായ സാഹചര്യം (Unsafe conditions); രണ്ട്, അപകടകരമായ പ്രവൃത്തി (Unsafe act). ഇതിലേതെങ്കിലും ഒന്നോ രണ്ടുമോ അപകടകാരണമായേക്കാം. അതുകൊണ്ട്, അപകടം ഉണ്ടാവാതിരിക്കുന്നതിന്, ഈ രണ്ടു കാരണങ്ങളും ഒഴിവാക്കണം. വൈദ്യുതാപകടങ്ങള്‍ക്കു മാത്രമല്ല, എല്ലാത്തരം അപകടങ്ങള്‍ക്കും ഈ കാര്യം സത്യമാണ്.

വൈദ്യുതാപകടങ്ങളെ സംബന്ധിച്ച്, താഴെപ്പറയുന്ന കാര്യങ്ങള്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നവയാണ്:

  • ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടു നിര്‍മ്മിച്ച ഉപകണങ്ങള്‍ (Poor Quality Materials)
  • ഉപകരണങ്ങളുടെ നിര്‍മ്മാണപ്രക്രീയയില്‍ ഉണ്ടായ ന്യൂനതകള്‍ (Poor Build Quality)
  • അവയുടെ പ്രതിഷ്ഠാപന സമയത്തുണ്ടായ പിഴവുകള്‍ (Poor Installation )
  • അപര്യാപ്തമായ പരിചരണം (Poor Maintenance )

താഴെപ്പറയുന്നവ അപകടകരമായ പ്രവൃത്തികളാണ്:

  • തെറ്റായ ഉപയോഗം (Incorrect usage). ഓരോ ഉപകരണങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത്, ഒരോ സവിശേഷ ഉപയോഗങ്ങള്‍ക്കാണ്. നിര്‍മ്മാതാവ് ഉദ്ദേശിച്ചിട്ടില്ലാത്ത ഉപയോഗങ്ങള്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും അയാള്‍ നല്‍കിയിട്ടുള്ള പ്രയോഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതും.
  • സുരക്ഷാ നിയമങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത്. (Negligence of Rules and Directions)
  • ക്ഷീണിച്ചിരിക്കുമ്പോഴോ, ലഹരി വാസ്തുക്കളോ (ഉദാ: മദ്യം), ശ്രദ്ധക്കുറവുണ്ടാക്കാവുന്ന മരുന്നുകളോ (ഉദാ: ചില ആന്റീഹിസ്റ്റമിനുകള്‍) കഴിച്ചിരിക്കുമ്പോഴോ, സൂഷ്മത ആവശ്യമുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. (Fatigue, Intoxication and Medication)
  • അമിതാമായ ആത്മവിശ്വാസമോ, അതിപരിചയമോ, കൊണ്ടും മറ്റുമുള്ള അശ്രദ്ധ. (Carelessness)
  • സുരക്ഷാഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കാന്‍ കാണിക്കുന്ന അലസത. (Laziness in using Safety Equipments)
  • യോഗ്യതയും പരിചയവും ഇല്ലാത്തവര്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും, പരിപാലിക്കുന്നതും കേടുപാടുതീര്‍ക്കാന്‍ ശ്രമിക്കുന്നതും, അപ്രകാരം ചെയ്യാന്‍ അനുവദിക്കുന്നതും. (Use, maintenance or repair by unqualified and Inexperienced)
  • മേല്‍നോട്ടക്കുറവ് (Supervisory Lapse)

(കുറിപ്പ് : ഇത് സമ്പൂര്‍ണ്ണമായൊരു (Exhaustive) പട്ടികയല്ല)

അപകടഫലങ്ങള്‍

വൈദ്യുതാപകടങ്ങള്‍ അസ്വീകാര്യമായ നിരവധി ദുരന്തങ്ങള്‍ ഉണ്ടാക്കുന്നു.

  • മനുഷര്‍ക്കും ജീവികള്‍ക്കും -
    • വൈദ്യുതാഘാതം (Electric Shock)
    • വീഴ്ച്ച, പരിക്കുകള്‍; സ്ഥിരമോ താത്കാലിലമോ ആയ അംഗവൈകല്യങ്ങള്‍ (Disability)
    • ശ്വാസം നിലയ്കല്‍ (Respiratory Arrest)
    • ഹൃദയതാളം തെറ്റല്‍ (Fibrillation)
    • രൂക്ഷമായ പൊള്ളല്‍ (Severe Burns): സാധാരണ തീപ്പോള്ളലിനേക്കാള്‍ തീവ്രമാണ് വൈദ്യുതി കൊണ്ടുള്ള പൊള്ളല്‍. സാധാരണ തീപ്പൊള്ളലില്‍, ശരീരിത്തിന്റെ ബഹ്യാവരണമായ തൊലി പൊള്ളിയതിനു ശേഷമാണ് ആന്തരാവയവങ്ങല്‍ക്ക് പൊള്ളലേല്‍ക്കുക. എന്നാല്‍ വൈദ്യുതാപകടങ്ങളില്‍, ആന്തരാവയവങ്ങള്‍ക്ക് നേരിട്ടു പൊള്ളലേല്‍ക്കാം.
    • ജീവഹാനി (Loss of Life)
  • വസ്തുവകകള്‍ക്ക് -
    • തീപിടുത്തം (Fire Hazard)
    • സ്ഫോടനം (Explosion)
    • തത്ഫലമായുള്ള പ്രകൃതിനാശം (Environmental Degradation)

വൈദ്യുതാഘാതവും ഫലങ്ങളും

മനുഷ്യശരീരത്തില്‍ വൈദ്യുതിപ്രവാഹം മൂലമുള്ള ദോഷഫലങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:-

  1. പ്രവാഹതീവ്രത - എത്ര ആമ്പിയര്‍ എന്ന്
  2. പ്രവാഹസമയം - എത്ര സെക്കന്റ് എന്ന്
  3. വൈദ്യുതിയുടെ സഞ്ചാരപഥം - എവിടെ നിന്നെവിടേക്ക് എന്ന്; പ്രധാനാവയവങ്ങളില്‍ക്കൂടിയണോ എന്ന്.
  4. ആവൃത്തി, ഹെര്‍ട്സ്

പ്രവാഹതീവ്രതയും ഫലങ്ങളും

  • 1 മില്ലീ ആമ്പിയര്‍ - പ്രവാഹം തിരിച്ചറിയാന്‍ കഴിയുന്നു; ചെറിയ ഇക്കിളി.
  • 5 മില്ലീ ആമ്പിയര്‍ - സുഖകരമല്ലാത്ത ആഘാതം, വേദനയില്ല, പിടിവിടാന്‍ കഴിയുന്നു.
  • 6 മുതല്‍ 25 മില്ലീ അമ്പിയര്‍ വരെ (സ്ത്രീകള്‍ക്ക്); 9 മുതല്‍ 30 മില്ലീ ആമ്പിയര്‍ (പുരുഷന്മാര്‍ക്ക്) - വേദനാജനകമായ ആഘാതം; പേശീനിയന്ത്രണം നഷ്ടപ്പെടുന്നു; പിടിവിടാന്‍ കഴിയില്ല.
  • 50 മുതല്‍ 150 മില്ലീ അമ്പിയര്‍ വരെ - വളരെ വേദനയുളവാക്കുന്ന പ്രവാഹം; രൂക്ഷമായ പേശീസങ്കോചം;ശ്വസോച്ഛ്വാസം നിലക്കുന്നു; മരണഹേതുവകാം.
  • 1 ആമ്പിയര്‍ മുതല്‍ 4.3 ആമ്പിയര്‍ വരെ - ഹൃദയതാളം തെറ്റുന്നു (Fibrillation); നാഡികോശങ്ങള്‍ നശിക്കുന്നു; മരണസാധ്യത കൂടുതല്‍.
  • 10 ആമ്പിയര്‍; അതിനു മുകളില്‍ - ഹൃദയാഘാതം (Cardiac Arrest), തീഷ്ണമായ പൊള്ളല്‍, മരണസാധ്യത വളരെക്കൂടുതല്‍. [1]

230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന, അറുപതുവാട്സ് ശേഷിയുള്ള ഒരു സാധാരണ വൈദ്യുതവിളക്കിലൂടെയോ പങ്കയിലൂടെയോ ഒഴുകുന്ന വൈദ്യുതീപ്രവാഹം ഏതാണ്ട് 260 മില്ലീ ആമ്പിയറാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍, മനുഷ്യശരീരത്തിനു താങ്ങാവുന്ന വൈദ്യുതപ്രവാഹം വളരെക്കുറവാണ് എന്നു കാണാം.

പ്രവാഹസമയത്തിന്റെ സ്വാധീനം

വൈദ്യുതാഘാതം ഏല്‍ക്കുമ്പോള്‍, ഹൃദയതാളഭംഗം (Fibrillation) സംഭവിക്കുന്നതാണ് പലപ്പോഴും പരുക്കിനോ മരണത്തിനോ കാരണമാകുന്നത്. ഷോക്കേല്‍ക്കുന്ന സമയം കൂടുന്തോറും, ഹൃദയതതാളം തെറ്റുന്നതിന് ആവശ്യമായ പ്രവാഹതീവ്രതയുടെ അളവ് കുറഞ്ഞുവരുന്നു. അമ്പതു കിലോ ഗ്രാം ഭാരമുള്ള ജനസംഖ്യയിലെ 99.5% ആള്‍ക്കാര്‍ക്കും, ഹൃദയതാളം തെറ്റുവാന്‍, ഏകദേശം 116/ മില്ലീ ആമ്പിയര്‍ വൈദ്യുതപ്രവാഹമുണ്ടായാല്‍ മതിയെന്ന് ഡാല്‍സിയല്‍ (Charles Dalziel; 1904-1986) നിര്‍ണയിച്ചിട്ടുണ്ട്; t എന്നയക്ഷരം പ്രവാഹസമയത്തെക്കുറിക്കുന്നു.[2] അതനുസരിച്ച്; ഹൃദയതാളം തെറ്റുന്നതിന്,

  • 1 സെക്കന്റില്‍ 116 മില്ലീ ആമ്പിയറും ,
  • 3 സെക്കന്റില്‍ 67 മില്ലീ ആമ്പിയറും,
  • 7 സെക്കന്റില്‍ 44 മില്ലീ ആമ്പിയറും;
  • അരമിനിട്ടില്‍ 21 മില്ലീ ആമ്പിയറും വൈദ്യുതി കടന്നുപോയാല്‍ മതി.

പ്രവാഹത്തിന്റെ സഞ്ചാരപഥം

ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരാവയവങ്ങളില്‍ക്കൂടി വൈദ്യുതി കടക്കുന്നതാണ് കൂടുതല്‍ അപത്കരമായത്. ഒരു കയ്യില്‍ നിന്ന് മറ്റേക്കയ്യിലേക്കോ, ഒരു കയ്യില്‍ നിന്ന് പാദങ്ങളിലേക്കോ ഉണ്ടാവുന്ന വൈദ്യുതപ്രവാഹത്തില്‍ ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടുമെന്നതുകൊണ്ട് വളരെ അപകടകാരിയാണ് ; ശിരസ്സുള്‍പ്പെടുന്ന പ്രവാഹവും മരണഹേതുവാകും.

ആവൃത്തിയുടെ സ്വാധീനം

പ്രത്യാവര്‍ത്തിധാരകളെ അപേക്ഷിച്ച്, നേര്‍ധാരകള്‍ സ്ഥിരമായ പേശീസങ്കോചം ഉണ്ടാക്കുന്നു. അതുകോണ്ട്, നേര്‍ധാരയില്‍ നിന്നേല്‍ക്കുന്ന വൈദ്യുതാഘാതത്തില്‍ നിന്ന് മുക്തമാവാന്‍ (പിടിവിടുവാന്‍) കൂടുതല്‍ പ്രയാസമാണ്. എന്നാല്‍, പ്രത്യാവര്‍ത്തിധാരകള്‍, ഹൃദയത്തിലെ സ്പന്ദനകോശങ്ങളുടെ താളം തെറ്റിക്കുന്നു; നേര്‍ധാരകള്‍ ഹൃദയസ്പന്ദനം നിറുത്തുകയാണു ചെയ്യുന്നത്. സ്പന്ദനം നിലച്ച ഹൃദയത്തെ, താളം തെറ്റിയടിക്കുന്ന ഹൃദയത്തേക്കാള്‍ എളുപ്പം പൂര്‍വസ്ഥിതിയിലാക്കാനാവും. ഹൃദയതാളം തെറ്റാന്‍ സാധ്യതകൂടുതല്‍, 9 മുതല്‍ 12 വരെ ഹെട്സ് ആവൃത്തിയുള്ള വൈദ്യുതി പ്രവഹിക്കുമ്പോഴാണ്. അത്യുന്നത ആവൃത്തിയില്‍ വൈദ്യുതിക്ക്, ശരീരത്തിന്റെ ത്വക്കില്‍ക്കൂടി സഞ്ചരിക്കുവാനുള്ള പ്രവണത (Skin Effect) കാണിക്കുന്നു. അതുകൊണ്ട്, വൈദ്യുതാഘാതം അപകടകരമായില്ല എന്നുവരാം.

സുരക്ഷാ മാര്‍ഗ്ഗങ്ങള്‍

അപകടങ്ങള്‍ക്കു കാരണമാവുന്ന സാഹചര്യങ്ങളെക്കുറിച്ചും പ്രവൃത്തികളേ പറ്റിയും പൊതുവായി കാരണങ്ങള്‍ എന്ന ഖണ്ഡികയില്‍ പ്രതിപാദിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍, അപകടകരമായ സാഹചര്യങ്ങളും പ്രവൃത്തിയും നീക്കേണ്ടതുണ്ട്. അപകടകാരിയായ സാഹചര്യങ്ങള്‍ (ഉപകരണങ്ങളുടെ രൂപവും ഗുണവും പ്രതിഷ്ടാപനവും പരിപാലനവും ഒക്കെ) മെച്ചപ്പെടുത്തിക്കൊണ്ട്, ഒരു പരിധിവരെ, മനുഷ്യപ്രവൃത്തി കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ മറിച്ച്, മനുഷ്യപ്രവൃത്തി നിയന്ത്രിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന ഒരു നിയമത്തിനും, ഒരു പരിശീലനത്തിനും, നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ കഴിയുകയില്ല എന്നകാര്യം സവിശേഷം ശ്രദ്ധിക്കേണ്ടതുണ്ട്. .

സുരക്ഷ വീടുകളില്‍

വീടുകളിലും വാസസ്ഥലത്തും സാധാരണ ഉണ്ടാകാറുള്ള അപകടസാഹചര്യങ്ങളും അപകടപ്രവൃത്തിയും നിവാരണോപായങ്ങളൂം പട്ടികകളിലായി താഴെ വിവരിക്കുന്നു.

അപായസാഹചര്യങ്ങള്‍ കാരണങ്ങള്‍ ഉദാഹരണങ്ങള്‍ ഉപായങ്ങള്‍
അശാസ്ത്രീയമായ പരിപഥങ്ങള്‍ പ്രതിഷ്ഠാപനപ്പിഴവുകള്‍
  • തെറ്റായ വയറിങ്
  • തെറ്റായ ഫ്യൂസ് ബന്ധം
യോഗ്യത നേടിയ പ്രതിഷ്ഠാപകര്‍ (Licensed Wireman / Contractor) മാത്രം ചെയ്യുക / ചെയ്യിക്കുക
കേടായ ഉപകരണങ്ങള്‍
  • ഗുണനിലവാരമില്ലായ്ക
  • പരിപാലനക്കുറവ്
  • എലി മുതലായ ജീവികള്‍ (Rodents) കൊണ്ട്
  • മോശമായ സ്വിച്ചുകളും പ്ലഗ്ഗുകളും
  • ദ്രവിച്ച വയറുകള്‍
  • ഗുണമുള്ള സാമഗ്രികള്‍ ഉപയോഗിക്കുക; ഇന്ത്യയില്‍ വിശേഷിച്ച് ബി.ഐ.എസ് ഗുണമുദ്രയുള്ളത്.
  • കാലാകാലങ്ങളില്‍ പ്രതിഷ്ഠാനപരിശോധന; കേടുതീര്‍ക്കല്‍; ആവശ്യമെങ്കില്‍ പുന:പ്രതിഷ്ട.
  • ജീവികള്‍ കയറാതെ സൂക്ഷിക്കല്‍
അപര്യാപ്തമായ ഭൂബന്ധം (Poor Earthing)
  • പ്രതിഷ്ഠാപനപ്പിഴവുകള്‍
  • പരിപാലനക്കുറവ്
  • നശിച്ച ഭൂബന്ധക്കമ്പികള്‍;
  • ഭൂബന്ധരോധം (Earthing Resistance) കൂടുതല്‍.
  • യോഗ്യരായ പ്രതിഷ്ഠാക്കള്‍
  • സമയ ബന്ധിത പരിപാലനം
സുരക്ഷാ സാമഗ്രികളില്‍ / നടപടികളില്‍ പിഴവ്
  • പ്രതിഷ്ഠാപനപ്പിഴവുകള്‍
  • അശ്രദ്ധമായ പരിപാലനം
  • ജ്വലന/സ്ഫോടന ശീലമുള്ള വസ്തുക്കള്‍ വൈദ്യുതോപകരണങ്ങള്‍ക്കു സമീപം സൂക്ഷിക്കുന്നത്
  • ചൈഞ്ജ് ഓവര്‍ സ്വിച്ചുകള്‍ ഘടിപ്പിക്കാത്ത ജനിത്രങ്ങളും ഇന്‍വേര്‍ട്ടറുകളും
  • തെറ്റായ ഫ്യൂസ് റേറ്റിങ്
  • കേടായ തെര്‍മോസ്റ്റാറ്റ്
  • ശരിയായ പ്രതിഷ്ഠാപനം
  • മതിയായ പരിപാലനം
ഈര്‍പ്പം / നനവ് ഉപകരണങ്ങളുടെ ഇന്‍സുലേഷന്‍ (രോധകവചം) പിഴക്കുന്നു
  • ചോരുന്ന മേല്‍ക്കൂര
  • നനഞ്ഞ ഭിത്തികള്‍
  • ചോര്‍ച്ചയടയ്ക്കല്‍ / നനവ് മാറ്റല്‍
  • യോജിച്ച സംരക്ഷണം നല്‍കള്‍

(ഉദാ: കുളിമുറികളിലും, അടുക്കളയിലും)

മറ്റുള്ളവ വിവിധങ്ങള്‍
  • അശാസ്ത്രീയമായ താത്കാലിക പ്രതിഷ്ടാപനം (ആഘോഷവേളകളിലും മറ്റും)
  • ടെലിവിഷന്‍ ആന്റിനകളോ മറ്റുപകരണങ്ങളോ, വൈദ്യുതലൈനുകളുടെയടുത്ത്, അശാസ്ത്രീയമായി സ്ഥാപിക്കല്‍.
  • വൈദ്യുതക്കമ്പികളുടെ വളരെയടുത്തു കെട്ടുടങ്ങളും എടുപ്പുകളൂം നിര്‍മ്മിക്കല്‍‍.
  • നിയമാനുസൃതമായ അകലം പാലിക്കാതെ, വൃക്ഷങ്ങളും മറ്റും നട്ടുവളര്‍ത്തല്‍.
  • നിയമങ്ങള്‍ അനുസരിച്ചുള്ള പ്രതിഷ്ടാപനം
  • യോജിച്ച കവചങ്ങളും മറ്റു സംരക്ഷണങ്ങളും നല്‍കല്‍
അപകടസാധ്യതയുള്ള പ്രവൃത്തികള്‍ ഉദാഹരണം സുരക്ഷോപയങ്ങള്‍
സുരക്ഷാചട്ടങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിക്കുന്നത്. കയ്യും ശരീരവും ഈറനായിരിക്കുമ്പോള്‍ (വിശേഷിച്ച് അടുക്കളയിലും കുളിമുറികളിലും) ഗാര്‍ഹികോപകരണങ്ങള്‍ (ഹീറ്റര്‍ / മിക്സി / ഗ്രൈന്‍ഡര്‍ / വാഷിങ് മഷീന്‍) പ്രവര്‍ത്തിപ്പിക്കുന്നത്.
  • ഈറന്‍ അകറ്റുക; കയ്യുറ ധരിക്കുക;
  • പാദരക്ഷ ഉപയോഗിക്കുക; ഉണങ്ങിയ രോധവസ്തുക്കളുടെ (ഉദാ: പലക / പ്രത്യേകം നിമ്മിച്ച റബര്‍ഷീറ്റുകള്‍) മുകളില്‍ നിന്നു ജോലി ചെയ്യുക
അശ്രദ്ധമായ ഉപയോഗം
  • ഉപകരണങ്ങളില്‍ ദ്രാവകങ്ങളൂം മറ്റു പദാര്‍ത്ഥങ്ങളം തുളുമ്പിത്തൂവുന്നത്.
  • ഉപകരണങ്ങള്‍ നിറുത്താതെ അവ തുറക്കാനോ, അവസ്ഥയറിയാനോ സ്പര്‍ശിക്കുന്നത്. (ഉദാ: ഇമ്മെര്‍സന്‍ ഹീറ്റര്‍)
  • പരിശീലനമില്ലതെ ഉപകരണങ്ങള്‍ നന്നാക്കുന്നത്
  • കുട്ടികള്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ; സൂക്ഷ്മത.
അമിതോപയോഗം ഉപകരണങ്ങളുടെ / വൈദ്യുതപഥങ്ങളുടെ ശേഷി പരിഗണിക്കാതെ ഉപയോഗിക്കുന്നത്. (Overloading).
അമിതവൈദ്യുതഭാ‍രം
  • ഉപകരണനിമ്മാതാവ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
  • ഉപകരണങ്ങള്‍ ഘടിപ്പിക്കുമ്പോള്‍, വൈദ്യുതപഥത്തിന്റെ ശേഷി പരിഗണിക്കുക.

സുരക്ഷ പൊതുസ്ഥലങ്ങളില്‍

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വൈദ്യുത വിതരണശൃംഖലകളില്‍, തലയ്കുമുകളിലൂടെ വലിച്ചിരിക്കുന്ന കമ്പികളാണ് (Overhead Lines) ഉപയോഗിക്കുന്നത്. ഭൂഗര്‍ഭക്കേബിളുകളെക്കാള്‍ വളരെ ചെലവു കുറഞ്ഞ ഇത്തരം ശൃംഖലകളില്‍ നഗ്നമായ വൈദ്യുതവാഹികള്‍ (Bare Conductors) ഉപയോഗിച്ചിരിക്കുന്നതിനാല്‍, അപകടങ്ങള്‍ ഒഴിവാക്കാനായി നിര്‍ദ്ദിഷ്ട അകലവും ജാഗ്രതയും പുലര്‍ത്തണം.

സാധാരണയായി, താഴെ പറയുന്ന സാഹചര്യങ്ങളും പ്രവൃത്തികളുമാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നതായിക്കണ്ടുവരുന്നത്:

  • അശാസ്ത്രീയമായ നിര്‍മ്മാണം; പരിപാലനം.
  • നിയമപരമായി നല്‍കേണ്ട ഉയരം പരിഗണിക്കാതെ-
    • വൈദ്യുതക്കമ്പികളുടെ താഴെ മണ്ണിട്ടുയത്തല്‍,
    • കമാനങ്ങളും എടുപ്പുകളും പരസ്യപ്പലകകളും സ്ഥാപിക്കല്‍‍.
  • വൈദ്യുതക്കമ്പികളുടെ അല്ലെങ്കില്‍ പ്രതിഷ്ഠാപനങ്ങളുടെ വളരെയടുത്തുകൂടി -
    • ലോറിയുടെ മുകളിലും ആനപ്പുറത്തും മറ്റുമുള്ള അശ്രദ്ധമായ സവാരി,
    • പട്ടം പറത്തല്‍,
    • ഏണി, ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള തോട്ടി തുടങ്ങിയ ലോഹവസ്തുക്കള്‍ ഉപയോഗിക്കല്‍.
    • മണ്ണുമാന്തിയന്ത്രങ്ങള്‍, ക്രെയിന്‍ തുടങ്ങിയവ ഉപയോഗിക്കല്‍.
    • വൃക്ഷങ്ങള്‍ ലോഹക്കമ്പികള്‍ കൊണ്ടു ബന്ധിക്കുന്നത്.
  • വൈദ്യുതകമ്പിക്കാലുകളിലും അവയുടെ താങ്ങുകമ്പികളിലും നാല്‍ക്കാലികളെ ബന്ധിക്കുന്നത്.
  • വൈദ്യുതക്കേബിളുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ കുഴിക്കുന്നത്.
  • ആഘോഷവേളകളിലും മറ്റും നിയമപരമായ സുരക്ഷാസംവിധാനങ്ങളില്ലാതെ വൈദ്യുതജനിത്രങ്ങള്‍ ഉപയോഗിക്കുന്നത്.
  • വൈദ്യുതിമോഷണശ്രമങ്ങള്‍, ദുരുപയോഗം.
  • വാഹനാപകടം.
  • അക്രമപ്രവര്‍ത്തനങ്ങള്‍ (Vandalism).
  • ആത്മഹത്യാശ്രമം.


സുരക്ഷ തൊഴില്‍ശാലകളില്‍

വീടുകളെയും പൊതുസ്ഥലങ്ങളെയും അപേക്ഷിച്ച്, വ്യവസായശാലകളിലും പൊതുവൈദ്യുതവിതരണശൃംഖലകളിലും അനുവര്‍ത്തിക്കേണ്ട സുരക്ഷാമര്‍ഗ്ഗങ്ങളെപ്പറ്റി ലിഖിതമായ ചട്ടങ്ങളും മാര്‍ഗ്ഗരേഖകളുമുണ്ട്. കേന്ദ്ര / സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍മ്മിച്ച പൊതുനിയമങ്ങളും, അതാതു വ്യവസായ / പൊതുസ്ഥാപനങ്ങള്‍ പ്രത്യേകം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും അതില്‍ ഉള്‍പ്പെടും. വൈദ്യുതജോലികള്‍ ചെയ്യുമ്പോള്‍ ആ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുയാണ് അപകടങ്ങള്‍ ഒഴിവാക്കാള്ള മുഖ്യനടപടി.

സാമാന്യമായി താഴെപ്പറയുന്ന നടപടിക്രമങ്ങളാണ് വൈദ്യുതജോലികള്‍ ചെയ്യുമ്പോള്‍ ശീലിക്കേണ്ടത്:

വൈദ്യുതജോലികള്‍ തുടങ്ങുന്നതിനു മുമ്പ് -

  • ജോലി ചെയ്യാനുദ്ദേശിക്കുന്ന ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന ആളില്‍ നിന്ന് അനുമതിപത്രം വാങ്ങുക (Permit-to-work).
  • ജോലി ചെയ്യാനുദ്ദേശിക്കുന്ന ഉപകരണത്തിലേക്ക് / സ്ഥലത്തേക്ക് , എല്ലാ വിഴികളില്‍ക്കൂടിയുമുള്ള വൈദ്യുതീപ്രവാഹം നിര്‍ത്തുക (Disconnection). വൈദ്യുതിപ്രവാഹമുള്ള ഉപകരണങ്ങളില്‍ വൈദ്യുതജോലികള്‍ ചെയ്യാന്‍ ഇന്ത്യയിലെ വൈദ്യുതിനിയമങ്ങള്‍ ആരെയും അനുവദിച്ചിട്ടില്ല.
  • ഉപകരണങ്ങളിലേക്കുള്ള വൈദ്യുതപഥങ്ങള്‍ വിഛേദിക്കുക. (Circuit Isolation)
  • "ആളുകള്‍ പണിയെടുക്കുന്നു. പ്രവര്‍ത്തിപ്പിക്കരുത്" എന്നു തുടങ്ങിയ മുന്നറിയിപ്പുഫലകങ്ങള്‍ സ്ഥാപിക്കുക (Tagging).
  • യുക്തമായി ഉപകരണങ്ങള്‍ പൂട്ടിയിടുക (Locking).
  • പണിയെടുക്കുന്ന സ്ഥലം ആവശ്യമെങ്കില്‍ നാടകള്‍ കൊണ്ടു കെട്ടി വേര്‍തിരിക്കുക. (Cordoning)
  • ഉപകരണത്തില്‍ നിലനില്‍ക്കാവുന്ന ശിഷ്ടവൈദ്യുതി, താത്കാലിക ഭൂബന്ധം (Temporary Earthing) നല്‍കി ഭൂമിയിലേക്കു കടത്തി വിടുക; പണി തീരുന്നതുവരെ അത് നിലനിര്‍ത്തുക.
  • ഉപകരണങ്ങള്‍ വൈദ്യുതപരമായി സുരക്ഷിതമാണെന്ന് മാപനോപകരണങ്ങള്‍ ഉപയോഗിച്ചു പരിശോധിക്കുക. (ഉപകരണങ്ങളില്‍ വൈദ്യുതിയുണ്ടോ എന്നറിയാന്‍ യാതൊരു കാരണവശാലും വെറും കൈ കൊണ്ട് സ്പര്‍ശിച്ചു നോക്കാന്‍ പാടില്ല) അപ്രകാരം ഉറപ്പിച്ചതിനു ശേഷം മാത്രം പണി തുടങ്ങുക. (Testing)

വൈദ്യുതജോലികള്‍ അവസാനിപ്പിച്ച ശേഷം -

  • പണിയെടുത്ത ഉപകരണം / യന്ത്രം ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തനക്ഷമമാണോ എന്നും പരിശോധിക്കുക. (Testing)
  • പണിയായുധങ്ങളും താത്കാലിക ഭൂബന്ധവും മറ്റു സംവിധാനങ്ങളും മാറ്റുക.
  • ജോലിക്കാര്‍ സുരക്ഷിത അകലങ്ങളിലേക്കു മാറുക.
  • യന്ത്രം / ഉപകരണം പ്രവര്‍ത്തനക്ഷമമാണെന്ന് രേഖപ്പെടുത്തി അനുമതിപത്രം മടക്കി നല്‍കുക. അനുമതി മടക്കിയതിനു ശേഷം ഉപകരണത്തില്‍ പണിയെടുക്കരുത്.


വൈദ്യുതാപകടം ഉണ്ടായാല്‍

  • വ്യക്തികള്‍ക്കോ മൃഗങ്ങള്‍ക്കോ വൈദ്യുതാഘാതമോ, തീപിടുത്തമോ അതുപോലെ മറ്റപകടമോ ഉണ്ടായാല്‍, ജീവന്‍രക്ഷിക്കാനും, തുടര്‍ന്ന് കൂടുതല്‍ അപകടം വരാതിരിക്കാനും , ആഘാതതീവ്രത കുറക്കുവാനും (Containing Impact) വേണ്ടി, പ്രസ്തുത സ്ഥലത്തേക്കുള്ള വൈദ്യുതപ്രവാഹം ഉടന്‍ നിറുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ അപ്രകാരം വൈദ്യുതപ്രവാഹം നിറുത്താന്‍ കഴിയാത്ത സവിശേഷ സാഹചര്യങ്ങളില്‍, വൈദ്യുതാഘാതം ഏറ്റയാളുടെ വൈദ്യുതബന്ധം ഒരു ഉണങ്ങിയ കമ്പോ അതുപോലെയുള്ള രോധവസ്തുക്കള്‍ കൊണ്ട് നീക്കംചെയ്യണം. യാതൊരു കാരണവശാലും വൈദ്യുതാഘാതം ഏറ്റയാളെ വെറും കൈകൊണ്ട് സ്പര്‍ശിക്കാതിരിക്കാനും, മറ്റുവിധത്തില്‍ രക്ഷകന് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.
കൃത്രിമ ശ്വസനവും ഹൃദയോജ്ജീവനവും നല്‍കാന്‍ പരിശീലിക്കുന്നു
കൃത്രിമ ശ്വസനവും ഹൃദയോജ്ജീവനവും നല്‍കാന്‍ പരിശീലിക്കുന്നു
  • അതിനുശേഷം വൈദ്യുതാഘാതം ഏറ്റയാള്‍ക്ക് യുക്തമായ പ്രഥമശുശ്രൂഷ നല്‍കുകയും എത്രയും വേഗം വൈദ്യസഹായം നല്‍കുകയും ചെയ്യണം. കൃത്രിമശ്വസനവും ഹൃദയോജ്ജീവനവും (Cardiopulmonary resuscitation-CPR) ആണ് സാമാന്യമായി നല്‍കേണ്ടിവരുന്ന പ്രഥമശുശ്രൂഷ. ചിലപ്പോള്‍ വീഴ്ചയില്‍ നിന്നു ശിരസ്സിനോ നട്ടെല്ലിനോ ഉണ്ടായ പരിക്കുകളും ശരീരത്തിനു പുറത്തും അകത്തും ഏറ്റ പൊള്ളലും ശരിയായ പരിചരണമില്ലെങ്കില്‍ ഗുരുതരങ്ങളാകാനിടയുണ്ട്.
  • അനന്തരം, ബന്ധപ്പെട്ട അധികാരികളെ (അഗ്നിശമനസേന/ പോലീസ്/ വൈദ്യുതിവിതരണസ്ഥാപനം/ വൈദ്യുത ഇന്‍സ്പെക്ടറേറ്റ്) വിവരം അറിയിക്കുക.


സുരക്ഷാ നിയമങ്ങള്‍

1956 ലെ ഇന്ത്യന്‍ ഇലക്ട്രിസിറ്റി റൂള്‍ [3]ആണ് വൈദ്യുതസുരക്ഷയെ സംബന്ധിച്ച് പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന, ഇന്ത്യയിലെ ഇപ്പോള്‍ നിലവിലുള്ള, പ്രധാനപ്പെട്ട നിയമം. അതില്‍, വൈദ്യുതപ്രതിഷ്ഠാനങ്ങടെ / ഉപകരണങ്ങളുടെ സ്ഥാപനം, ഉപയോഗം, പരിപാലനം, അതിനുള്ള അനുമതികള്‍, പരിശോധന തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് , പ്രധാനപ്പെട്ട മറ്റുകാര്യങ്ങളോടൊപ്പം, പ്രതിപാദിച്ചിരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത്:-

  • വൈദ്യുതഉപകരണങ്ങള്‍ എല്ലാം മനുഷ്യനോ, മൃഗങ്ങള്‍ക്കോ, വസ്തുവകകള്‍ക്കോ അപകടം ഉണ്ടാകാത്തവിധം നിര്‍മ്മിക്കുകയും പരിപാലിക്കുകയും വേണം; യുക്തമായ പ്രയോഗനിര്‍ദ്ദേശങ്ങള്‍ (Code of Practice) പാലിച്ചിരിക്കണം; യുക്തമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് ഗുണനിലവാരം ഉണ്ടായിരിക്കണം. (റൂള്‍ 29)
  • അനുമതിയില്ലാതെയോ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്‍റ്റര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയോ ആരും, വൈദ്യുതലൈനിലോ, ഉപകരണങ്ങളിലോ പണിയെടുക്കരുത്. (റൂള്‍ 36)
  • ബള്‍ബുകള്‍, ഫാനുകള്‍, ഫ്യൂസുകള്‍, സ്വിച്ചുകള്‍, ലോ വോള്‍ട്ടേജ് വീട്ടുപകരണങ്ങള്‍, ഘടകങ്ങള്‍ എന്നിവ, അവയുടേ ശേഷിയും സ്വഭാവവും മാറാതെ മാറ്റിയിടുവാനല്ലാതെ, നിലവിലുള്ള പ്രതിഷ്ഠാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി (ലൈസന്‍സ്) യുള്ള ആള്‍ മാത്രമേ പാടുള്ളൂ. (റൂള്‍ 45)
  • അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും വൈദ്യുതപ്രതിഷ്ഠാപനങ്ങള്‍ പരിശോധിച്ചിരിക്കണം; അപകടരഹിതമായി, സ്വന്തം വൈദ്യുതപ്രതിഷ്ഠാപനങ്ങള്‍ സൂക്ഷിക്കേണ്ടത് ഉപയോക്താവാണ്. (റൂള്‍ 46)
  • വൈദ്യുതി നല്‍കുന്നതും ഉപയോഗിക്കുന്നതും, (യുക്തമായ) നിയന്ത്രണ / സംരക്ഷണോപകരണങ്ങള്‍ വേണം. (റൂള്‍ 50)
  • 5 കിലോ വാട്ടില്‍ കൂടുതല്‍ വൈദ്യുതപ്രതിഷ്ഠാപനങ്ങളില്‍ വൈദ്യുതചോര്‍ച്ച തടയുന്ന ഉപകരണങ്ങള്‍ (Earth Leakage Protective Devices) ഘടിപ്പിക്കണം. (റൂള്‍ 61)

സുരക്ഷാ അകലങ്ങള്‍

തലയ്ക്കുമുകളിലൂടെ വലിച്ചിരിക്കുന്ന വൈദ്യുതക്കമ്പികളും സമീപവസ്തുക്കളും തമ്മില്‍ നിലനിര്‍ത്തേണ്ട ചുരുങ്ങിയ അകലങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു:(റൂള്‍ 77 മുതല്‍ 80 വരെ)

  • വഴിയരികിലൂടെ പോകുന്ന ഏറ്റവും താഴത്തെ കമ്പിയും ഭൂമിയുമായി വേണ്ട ലംബ അകലം :
    • 650 വരെ വോള്‍ട്ടതയുള്ളവയ്ക്ക് - 5.5 മീറ്റര്‍
    • 33,000 വരെ വോള്‍ട്ടതയുള്ളവയ്ക്ക് - 5.8 മീറ്റര്‍
  • വഴിയ്ക്കുകുറുകേ പോകുന്ന ഏറ്റവും താഴത്തെ കമ്പിയും ഭൂമിയുമായി വേണ്ട ലംബ അകലം :
    • 650 വരെ വോള്‍ട്ടതയുള്ളവയ്ക്ക് - 5.8 മീറ്റര്‍
    • 33,000 വരെ വോള്‍ട്ടതയുള്ളയവയ്ക്ക് - 6.1 മീറ്റര്‍
  • മറ്റുസ്ഥലങ്ങളില്‍ പോകുന്ന ഏറ്റവും താഴത്തെ കമ്പിയും ഭൂമിയുമായി വേണ്ട ലംബ അകലം :
    • 11,000 വരെ വോള്‍ട്ടതയുള്ളവയ്ക്ക് (കവചിതമല്ലാത്തവ) - 4.2 മീറ്റര്‍
    • 11,000 വരെ വോള്‍ട്ടതയുള്ളവയ്ക്ക് (കവചമുള്ളവ) - 4.0 മീറ്റര്‍
    • 11,000-നു മുകളില്‍ വോള്‍ട്ടതയുള്ളവയ്ക്ക് - 5.2 മീറ്റര്‍
    • 33,000 വോള്‍ട്ടിനു മുകളില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് - 5.2 മീറ്ററും, അധിമുള്ള ഒരോ 33,000 വോള്‍ട്ടിനും അതിന്റെ അംശങ്ങള്‍ക്കും 30 സെന്റീമീറ്റര്‍ വീതവും; കൂടാതെ വഴികള്‍ക്കരികിലൂടെയോ കുറുകേയോ പോകുന്നവയ്ക്ക് കുറഞ്ഞത് 6.1 മീറ്റര്‍ ഉയരം ഉണ്ടായിരിക്കണം
  • കെട്ടിടങ്ങളും 33,000 വോള്‍ട്ടു വരെ പ്രവര്‍ത്തിക്കുന്ന ലൈനുകളും, സര്‍വ്വീസ് ലൈനുകളും തമ്മിലുള്ള അകലങ്ങള്‍:
    • കെട്ടിടങ്ങളുടെമുകളിലൂടെ കമ്പികള്‍ പോകുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ഭാഗത്തുനിന്നും ലംബമായി - 2.5 മീറ്റര്‍
    • കെട്ടിടങ്ങളുടെഅരികേകൂടി കമ്പികള്‍ പോകുമ്പോള്‍ ഏറ്റവും അടുത്തുള്ളഭാഗത്തുനിന്നും തിരശ്ചീനമായി - 1.2 മീറ്റര്‍
  • കെട്ടിടങ്ങളും 33,000 വോള്‍ട്ടിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ലൈനുകളും, തമ്മിലുള്ള അകലങ്ങള്‍:
    • ലംബദൂരം:
      • 33,000 വോള്‍ട്ടു വരെ - 3.7 മിറ്റര്‍;
      • 33,000 വോള്‍ട്ടിനു മുകളില്‍ - 3.7 മിറ്ററും അധിമുള്ള ഒരോ 33,000 വോള്‍ട്ടിനും അതിന്റെ അംശങ്ങള്‍ക്കും 30 സെന്റീമീറ്റര്‍ വീതവും
    • തിരശ്ചീന അകലം:
      • 11,000 വോള്‍ട്ടു വരെ - 1.2 മിറ്റര്‍;
      • 11,000 വോള്‍ട്ടിനു മുകളില്‍ 33,000 വോള്‍ട്ടു വരെ- 2 മിറ്ററും അധിമുള്ള ഒരോ 33,000 വോള്‍ട്ടിനും അതിന്റെ അംശങ്ങള്‍ക്കും 30 സെന്റീമീറ്റര്‍ വീതവും;
      • 33,000 വോള്‍ട്ടിനു മുകളില്‍ - 2 മിറ്ററും അധിമുള്ള ഒരോ 33,000 വോള്‍ട്ടിനും അതിന്റെ അംശങ്ങള്‍ക്കും 30 സെന്റീമീറ്റര്‍ വീതവും.
  • ഉന്നത/അത്യുന്നത വോള്‍ട്ടതയുള്ള ലൈനുകളുടെ അരികില്‍ പണിയെടുക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാഅകലങ്ങള്‍ (റൂള്‍‍ 64):
വോള്‍ട്ടത (കിലോവോള്‍ട്ടില്‍) 12 36 72.5 145 245 420 800
അകലം (മീറ്ററില്‍) 2.6 2.8 3.1 3.7 4.3 6.4 10.3

കൂടുതലറിയുവാന്‍

ഈ പുറംകണ്ണികള്‍ കാണുക:


ഇതും കാണുക

ആധാരസൂചിക

  1. നിയോഷ് സ്റ്റുഡന്റ് മാനുവല്‍
  2. IEEE Standard 80;Section-4.1; ISBN 471-85393-3
  3. ഇന്ത്യന്‍ ഇലക്ട്രിസിറ്റി റൂള്‍ -1956

അവലംബം

  1. ഇലക്ട്രിക്കല്‍ സേഫ്റ്റി ഹാന്‍ഡ് ബുക്, യു. എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി
  2. ഇലക്ട്രിക്കല്‍ സേഫ്റ്റി ഹാന്‍ഡ് ബുക്, മക്‍ഗ്രോഹില്‍
  3. ഇന്‍ഡോര്‍ ഇലക്ട്രിക്കല്‍ സേഫ്റ്റി ചെക്, എസ്ഫീ
  4. ബുസ്മാന്‍ സേഫ്റ്റി ഹാന്‍ഡ് ബുക്
  5. ലിറ്റില്‍ഫ്യൂസ് സേഫ്റ്റി ഹാന്‍ഡ് ബുക്
  6. ഇലക്ട്രിക്കല്‍ സേഫ്റ്റി; ജയിംസ് കുട്ടി തോമസ്
"https://ml.wikipedia.org/w/index.php?title=വൈദ്യുതസുരക്ഷ&oldid=332006" എന്ന താളിൽനിന്ന് ശേഖരിച്ചത്