"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
==പുറത്തേക്കുള്ള കണ്ണികള്‍== |
==പുറത്തേക്കുള്ള കണ്ണികള്‍== |
||
[http://www.imdb.com/name/nm0000818/ ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്] |
[http://www.imdb.com/name/nm0000818/ ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്] |
||
{{FilmfareBestActressAward}} |
|||
{{അപൂര്‍ണ്ണം|Shabana Azmi}} |
{{അപൂര്‍ണ്ണം|Shabana Azmi}} |
||
[[വിഭാഗം: ജീവചരിത്രം]] |
[[വിഭാഗം: ജീവചരിത്രം]] |
13:56, 17 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ശബാന ആസ്മി | |
---|---|
സജീവ കാലം | 1974 - തുടരുന്നു |
ജീവിതപങ്കാളി(കൾ) | ജാവേദ് അക്തര്‍ |
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ശബാന ആസ്മി (ജനനം: സെപ്റ്റംബര്‍ 18, 1950 - ). സമാന്തരസിനിമാരംഗത്താണ് ഈ കലാകാരി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.
ജീവിതരേഖ
പ്രമുഖ ഇന്ത്യന്‍ ഉറുദു കവിയായ കൈഫി ആസ്മിയുടെയും ഷൗക്കത്ത് ആസ്മിയുടെയും മകളായി 1950 സെപ്റ്റംബര്‍ 18-നാണ് ശബാന ജനിച്ചത്. അവരുടെ മാതാപിതാക്കള്‍ ഉറച്ച സാമൂഹികപ്രവര്‍ത്തകരായിരുന്നതിനാല്‍ ശബാനയ്ക്ക് ചെറുപ്പകാലം മുതല്‍ക്കുതന്നെ സാമൂഹികപ്രവര്‍ത്തനത്തില്‍ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് മനശ്ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ അഭിനയം പഠിക്കാനായി ചേര്‍ന്നു. 1972-ലാണ് ഈ പഠനം പൂര്‍ത്തിയായത്. ചലച്ചിത്രപ്രവര്‍ത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ ശേഖര്‍ കപൂറുമായി ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്. 1984 ഡിസംബര്‍ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് ഹണി ഇറാനിയുടെ ഭര്‍ത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
ചലച്ചിത്ര ജീവിതം
ശ്യാം ബെനഗലിന്റെ ആങ്കുര്‍ (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാല്‍ ആദ്യചിത്രമാകട്ടെ ക്വാജ അഹ്മദ് അബ്ബാസിന്റെ ഫാല്‍സ ആയിരുന്നു. പിന്നീട് ആര്‍ത്, ഖാന്ധഹാര്‍, പാര്‍ എന്നിവയിലെ അഭിനയത്തിന് 1983 മുതല്‍ 1985 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ല്‍ ഗോഡ്മദര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് അവസാനമായി ദേശീയപുരസ്കാരം ലഭിച്ചത്.
ഇതുകൂടാതെ 1996-ല്‍ ദീപ മേത്തയുടെ ഫയര്‍ എന്ന സിനിമയിലെ രാധ എന്ന ഏകാന്തിയായ കഥാപാത്രവും ലോകശ്രദ്ധയാകര്‍ഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹുഗോ അവാര്‍ഡും ലോസ് ആഞ്ചലസില്‍ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ഈ രാധയ്ക്കായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തക
എയ്ഡ്സിനെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയുടെ സാമൂഹ്യപ്രവര്‍ത്തകയുടെ മുഖം അനാവൃതമാകുന്നത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989-ല്‍ സ്വാമി അഗ്നിവേശും അസ്ഗര്‍ അലി എഞ്ചിനീയറുമൊത്ത് ഡല്‍ഹിയില്‍ നിന്നും മീററ്റിലേക്ക് നടത്തിയ മതസൗഹാര്‍ദ്ദ മാര്‍ച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993-ല്‍ മുംബൈ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മതതീവ്രവാദത്തിനെതിരെ അവര്‍ ശക്തമായി രംഗത്തിറങ്ങി.
എയ്‌ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ ഇവര്‍ തന്റെ തൊഴില്‍ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ശബാന രംഗത്തെത്തുന്നുണ്ട്.