Jump to content

"നെപോളിയന്റെ നിയമാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 11: വരി 11:


[[വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം]]
[[വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം]]
[[വർഗ്ഗം:നെപ്പോളിയൻ ബോണപ്പാർട്ട്]]
==അവലംബം==
==അവലംബം==
<references/>
<references/>

13:25, 4 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രഞ്ചു സിവിൽ നിയമങ്ങൾ ക്രോഡീകരിച്ച് ഔദ്യോഗികവും ആധികാരികവുമായ നിയമപുസ്തകമാക്കിയത് നെപോളിയനാണ്. അതിനാൽ ഈ നിയമാവലി നെപോളിയന്റെ Uനിയമാവലി എന്നും അറിയപ്പെടുന്നു[1]. ജന്മാവകാശങ്ങളും, സ്ഥാപിതതാത്പര്യങ്ങളും, മതാനുകൂല്യങ്ങളും പാടെ നിർത്തലാക്കി, യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാർ ജോലികൾ നല്കുക എന്ന നിയമം കൊണ്ടുവന്നത് നെപോളിയനാണ്. സ്പഷ്ടമായും ലളിതമായും എഴുതപ്പെട്ട ഈ നിയമപുസ്തകം അധികം താമസിയാതെ യൂറോപ്പിന്റേയും ഫ്രഞ്ചു കോളനികളുടേയും നിയമാവലിയായി. മറ്റു പല രാഷ്ട്രങ്ങളും നെപോളിയന്റെ നിയമാവലിയെ ആധാരമാക്കിയാണ് സ്വന്തം നിയമവ്യവസ്ഥകൾക്ക് രൂപം കൊടുത്തത്. സമത്വം എന്ന വിപ്ലവാദർശം ഉൾക്കൊണ്ടുകൊണ്ടിരുന്നെങ്കിലും നിയമാവലിയിൽ സ്ത്രീകൾക്ക് തുല്യ സ്ഥാനമുണ്ടായിരുന്നില്ല. അവർ പിതാവിന്റേയോ ഭർത്താവിന്റേയോ അധീനതയിൽ തുടർന്നു.

ഫ്രഞ്ച് സിവിൽ നിയമാവലി 1804 ലെ മൂലരൂപം

പശ്ചാത്തലം

രാജവാഴ്ചക്കാലത്ത് ഫ്രാൻസിൽ സുഘടിതമായ നിയമവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഫ്യൂഡൽ പ്രഭുക്കളുടെ ഇച്ഛാനുസരണം നിയമങ്ങൾ രൂപപ്പെട്ടു. ഇറ്റലിയോടു തൊട്ടു കിടന്ന ദക്ഷിണഫ്രാൻസിൽ റോമൻ നിയമം പ്രചാരത്തിലിരുന്നു. എന്നാൽ ഉത്തരഭാഗങ്ങളിൽ ഫ്രാങ്ക് വംശജരുടെ പരമ്പരാഗത നിയമങ്ങളാണ് നിലനിന്നിരുന്നത്. ഇവക്കൊക്കെ സമാന്തരമായി പുറപ്പെടുവിക്കപ്പെട്ട ക്രൈസ്തവസഭയുടെ നിയമങ്ങളും രാജശാസനങ്ങളും പലപ്പോഴും ജനജീവിതത്തെ സങ്കീർണമാക്കി. പലേ നിയമങ്ങളും വാഗ് രൂപത്തിൽ മാത്രം നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു. ഫ്രാൻസിന്റെ അതിർത്തിക്കകത്ത്, ഫ്രഞ്ചു ജനതക്ക് മുഴുവൻ ബാധകമായ ഏകരൂപേണയുള്ള നിയമവ്യവസ്ഥ(Unifrom civil code) സുഗമമായ ജനജീവിതത്തിന് അത്യാവശ്യമാണെന്നും ഫ്രഞ്ചു വിപ്ലവത്തിന്റെ പരോക്ഷമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും നെപോളിയൻ മനസ്സിലാക്കി. 1791-ൽത്തന്നെ അന്നത്തെ ജനപ്രതിനിധി സഭ (നാഷണൽ അസംബ്ലി) ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു[2]. 1793-ൽ നിയമവിദഗ്ദൻ കാംബേഴ്സിന്രെ നേതൃത്വത്തിൽ ഇതിനായി ഒരു പ്രത്യേകസമിതി രൂപീകരിക്കപ്പെട്ടു. 1799 വരെ പ്രയത്നങ്ങൾ തുടർന്നു, രണ്ടു മൂന്നു തവണ തിരുത്തിയെഴുതപ്പെട്ടെങ്കിലും ഒന്നും ഫലപ്രദമായില്ല[2]. നെപോളിയൻ മുഖ്യ കൗൺസിലറായി അധികാരമേറ്റശേഷം ഈ ഉദ്യമം കൂടുതൽ ലക്ഷ്യബോധത്തോടെ വീണ്ടും ആരംഭിച്ചു. നെപോളിയൻ ചെയർമാനായുള്ള സമിതിയിൽ കാംബേഴ്സും മറ്റു നാലു നിയമജ്ഞരും അംഗങ്ങളായിരുന്നു.-ഫെലിക്സ് ജൂലിയൻ ബിഗോ ദേ പ്രൊമിന്യു, ജാക്വിസ് മെൽവിൽ, ഷോൺ എറ്റിയെൻ പൊർടലിസ്, ഫ്രാൻസ്വാ ട്രോൻച്ചെ.

നിയമാവലി

ആദ്യത്തെ വാല്യത്തിൽ നിയമങ്ങൾ മൂന്നു മുഖ്യപുസ്തകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവക്കകത്ത് അനേകം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്

  • പുസ്തകം 1 വ്യക്തിപരമായ വിഷയങ്ങൾ
  • പുസ്തകം 2 സ്വത്തു സംബന്ധിയായ വിഷയങ്ങൾ-
  • പുസ്തകം 3. സ്വത്തു സമ്പാദനരീതികൾ

പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു. സിവിൽ നടപടികൾ(1806 ),വാണിജ്യ നിയമങ്ങൾ(1807), ക്രിമിനൽ നിയമങ്ങൾ, നടപടികൾ(1808),ശിക്ഷാനിയമങ്ങൾ ( 1810)

അവലംബം

  1. code.
  2. 2.0 2.1 Napoleonic Code Encyclopedia Britannica
  • Code Napoleon. William Benning. 1827. {{cite book}}: External link in |title= (help)