"ജോസഫ് ഗോർഡൻ-ലെവിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 |
(ചെ.) (via JWB) |
||
വരി 45: | വരി 45: | ||
[[വർഗ്ഗം:1981-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1981-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:ജീവിച്ചിരിക്കുന്നവർ]] |
||
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]] |
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]] |
||
[[വർഗ്ഗം:ജൂത അമേരിക്കൻ എഴുത്തുകാർ]] |
[[വർഗ്ഗം:ജൂത അമേരിക്കൻ എഴുത്തുകാർ]] |
18:05, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജോസഫ് ഗോർഡൻ-ലെവിറ്റ് | |
---|---|
ജനനം | Joseph Leonard Gordon-Levitt ഫെബ്രുവരി 17, 1981 Los Angeles, California, U.S. |
തൊഴിൽ |
|
സജീവ കാലം | 1988–present |
ജീവിതപങ്കാളി(കൾ) | Tasha McCauley (m. 2014) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Michael Gordon (grandfather) |
ഒരു അമേരിക്കൻ നടൻ, ചലച്ചിത്രകാരൻ, ഗായകൻ, സംരംഭകൻ എന്നിവയാണ് ജോസഫ് ലിയോനാർഡ് ഗോർഡൻ-ലെവിറ്റ് (/ ˈlɛvɪt /; ജനനം: ഫെബ്രുവരി 17, 1981). കുട്ടിക്കാലത്ത് ഗോർഡൻ-ലെവിറ്റ് എ റിവർ റൺസ് ത്രൂ ഇറ്റ്, ഏഞ്ചൽസ് ഇൻ ഔട്ട് ഫീൽഡ്, ഹോളി മാട്രിമോണി, 10 തിംഗ്സ് ഐ ഹേറ്റ് എബൗട്ട് യു എന്നീ ചിത്രങ്ങളിലും 3rd റോക്ക് ഫ്രം ദി സൺ എന്ന ടിവി സീരീസിലെ ടോമി സോളമൻ എന്ന സാങ്കല്പിക കഥാപാത്രമായും അഭിനയിച്ചു. അഭിനയത്തിനുവേണ്ടി കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനത്തിനിടയിൽ ഇടവേള എടുത്തെങ്കിലും 2004-ൽ വീണ്ടും അഭിനയം തുടർന്നു. അതിനുശേഷം 500 ഡെയ്‌സ് ഓഫ് സമ്മർ, ഇൻസെപ്ഷൻ, ഹെഷർ, 50/50, പ്രീമിയം റഷ്, മിറക്കിൾ അറ്റ് സെന്റ് അന്ന, ദി ബ്രദേഴ്‌സ് ബ്ലൂം, ദ ഡാർക്ക് നൈറ്റ് റൈസസ്, ബ്രിക്ക്, ലൂപ്പർ, ദി ലുക്ക് ഔട്ട്, മാനിക്, ലിങ്കൺ, മിസ്റ്റീരിയസ് സ്കിൻ, ജി.ഐ. ജോ: ദ റൈസ് ഓഫ് കോബ്ര. റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ദി വാക്ക് (2015), [1] എന്ന സിനിമയിൽ ഫിലിപ്പ് പെറ്റിറ്റിനെയും ഒലിവർ സ്റ്റോൺ ചിത്രമായ സ്നോഡൻ (2016) എന്ന സിനിമയിൽ വിസിൽബ്ലോവർ ആയ എഡ്വേഡ് സ്നോഡൻ ആയും അദ്ദേഹം അഭിനയിച്ചു. [2] (500) ഡെയ്‌സ് ഓഫ് സമ്മർ, 50/50 എന്നീ ചിത്രങ്ങളിലെ പ്രധാന അഭിനയത്തിന് മികച്ച നടനുള്ള മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ആദ്യകാലജീവിതം
[തിരുത്തുക]ജോസഫ് ലിയോനാർഡ് ഗോർഡൻ-ലെവിറ്റ് [3] 1981 ഫെബ്രുവരി 17 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് [3] ജനിച്ചത്. [4][5][6] ലോസ് ഏഞ്ചൽസിലെ ഷെർമാൻ ഓക്ക്‌സിലാണ് അദ്ദേഹം വളർന്നത്.[7] അദ്ദേഹം യഹൂദനാണെങ്കിലും "കർശനമായി മതമില്ലാത്ത" ഒരു കുടുംബമായിരുന്നു. പുരോഗമന ജൂത സഖ്യത്തിന്റെ സ്ഥാപകരിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. [8][9][10][11]ഗോർഡൻ-ലെവിറ്റിന്റെ പിതാവ് ഡെന്നിസ് ലെവിറ്റ് പസഫിക്ക റേഡിയോ സ്റ്റേഷനായ കെപിഎഫ്കെ-എഫ്എമ്മിന്റെ വാർത്താ ഡയറക്ടറായിരുന്നു. [12][13] അദ്ദേഹത്തിന്റെ അമ്മ ജെയ്ൻ ഗോർഡൻ 1970 കളിൽ കാലിഫോർണിയയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ പീസ് ആന്റ് ഫ്രീഡം പാർട്ടിക്ക് വേണ്ടി മത്സരിച്ചു. കെപിഎഫ്‌കെ-എഫ്‌എമ്മിന്റെ പ്രോഗ്രാം ഗൈഡ് എഡിറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് അവർ ഡെന്നിസ് ലെവിറ്റിനെ കണ്ടുമുട്ടിയത്. [12] അദ്ദേഹത്തിന്റെ മുത്തച്ഛൻ മൈക്കൽ ഗോർഡൻ (1909-1993) ഒരു ഹോളിവുഡ് ചലച്ചിത്ര സംവിധായകനായിരുന്നു. [12] ഗോർഡൻ-ലെവിറ്റിന് ഒരു ജ്യേഷ്ഠൻ ഡാൻ ഉണ്ടായിരുന്നു. [14][15]ഒരു ഫോട്ടോഗ്രാഫറും ഫയർ സ്പിന്നറും ആയിരുന്ന അദ്ദേഹം 2010-ൽ 36 ആം വയസ്സിൽ മരിച്ചു.[16] ഗോർഡൻ-ലെവിറ്റ് വാൻ ന്യൂസ് ഹൈസ്കൂളിൽ ചേർന്നു. 1999-ൽ ബിരുദം നേടി. [17]
കരിയർ
[തിരുത്തുക]ആദ്യകാല അഭിനയം
[തിരുത്തുക]ഗോർഡൻ-ലെവിറ്റ് നാലാം വയസ്സിൽ ഒരു സംഗീത നാടക സംഘത്തിൽ ചേർന്നു. ദി വിസാർഡ് ഓഫ് ഓസിന്റെ നിർമ്മാണത്തിൽ സ്കെയർക്രോ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന്, ഒരു ഏജന്റിനെ സമീപിച്ച് ടെലിവിഷനിലും സണ്ണി ജിം പീനട്ട് ബട്ടർ, കൊക്കോ പഫ്സ്, പോപ്പ്-ടാർട്ട്സ്, കിന്നി ഷൂസ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.[12]
ആറാമത്തെ വയസ്സിൽ ടെലിവിഷനുവേണ്ടി നിർമ്മിച്ച നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 1991-ൽ ടെലിവിഷൻ പരമ്പരയായ ഡാർക്ക് ഷാഡോസ് 1991 ഡേവിഡ് കോളിൻസ്, ഡാനിയൽ കോളിൻസ് എന്നിവയിലും എ റിവർ റൺസ് ത്രൂ ഇറ്റ് എന്ന സിനിമയിലും അഭിനയിച്ചു.[18] 1992-93 കാലഘട്ടത്തിൽ, ജോൺ ഫോർസിത്ത് അഭിനയിച്ച സിറ്റ്കോമായ ദ പവർസ് ദാറ്റ് ബി എന്ന സിനിമയിൽ പിയേഴ്സ് വാൻ ഹോർൺ എന്ന ബുദ്ധിമാനായ ചെറുപ്പക്കാരനായി അഭിനയിച്ചു.. കിംഗ്സ്ലിയുടെ മാതാപിതാക്കളെ വിവാഹമോചനം ചെയ്തതിന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി 1992-ൽ, ഗ്രിഗറി കിംഗ്സ്ലി ടിവിക്ക് വേണ്ടി നിർമ്മിച്ച സ്വിച്ചിംഗ് പാരന്റ്സ് എന്ന സിനിമയിൽ അഭിനയിച്ചു. 1994-ൽ ഡിസ്നി ചലച്ചിത്രമായ ഏഞ്ചൽസ് ഇൻ ഔട്ട്‌ഫീൽഡിൽ മാലാഖമാരെ കാണുന്ന അനാഥനായി അദ്ദേഹം അഭിനയിച്ചു. 1996-ൽ, 3rd റോക്ക് ഫ്രം ദ സൺ എന്ന സിറ്റ്കോമിൽ ടോമി സോളമൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ അവതരിപ്പിച്ചു. ആറ് സീസണുകളിലായിരുന്ന പരമ്പരയിൽ ഗോർഡൻ-ലെവിറ്റ് ഒരു ജൂത കുട്ടിയാണെന്ന് നടിക്കുന്ന ഒരു അന്യഗ്രഹ ജീവിയാണെന്ന് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ പത്രത്തിൽ പ്രസിദ്ധീകരിച്ചു. [19] 1990 കളിൽ, കൗമാരക്കാരുടെ മാസികകളിൽ അദ്ദേഹം പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. 1998-ൽ ദാറ്റ് 70 ഷോയിൽ അദ്ദേഹം പങ്കെടുത്തു. "എറിക് ബഡ്ഡി" എപ്പിസോഡിൽ ബഡ്ഡി എന്ന സ്വവർഗ്ഗാനുരാഗിയായ കൗമാരക്കാരൻ, തന്റെ സുഹൃത്ത് (പ്രധാന കഥാപാത്രം എറിക് ഫോർമാൻ) സ്വവർഗ്ഗാനുരാഗിയാണെന്ന് കരുതുന്നു.
അവലംബം
[തിരുത്തുക]- ↑ Fleming, Mike. "Robert Zemeckis To Direct Movie About Philippe Petit's World Trade Center Tightrope Walk". Deadline Hollywood. Retrieved 2014-06-10.
- ↑ Pearson, Ryan. "Gordon-Levitt has high hopes for impact of 'Snowden'". AP. U.S. News & World Report. Retrieved 29 May 2015.
- ↑ 3.0 3.1 "Joseph Leonard Gordon-Levitt" is his full name and Los Angeles, California, is his birthplace. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California.
- ↑ "Joseph Gordon-Levitt Biography (1981-)". FilmReference.com. Retrieved January 1, 2015.
- ↑ "Joseph Gordon-Levitt Biography". Biography.com (A&E Networks). Archived from the original on March 15, 2018. Retrieved January 1, 2015.
- ↑ Naoreen, Nuzhat (February 22, 2013). "Monitor". Entertainment Weekly.
- ↑ [1] Archived October 8, 2012, at the Wayback Machine.
- ↑ Roderick, Kevin. "Joseph Gordon-Levitt gives shout out to KPFK", LA Observed, September 29, 2011.
- ↑ Sturm, Rüdiger. "Joseph Gordon-Levitt: "I follow my creative impulses"". Lufthansa Magazin. Retrieved May 11, 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ McCafferty, Dennis; Alan Carter; Lydia Strohl (April 2, 1999). "Favorites of a Young Rock Star". USA Today, through Rome News-Tribune. Retrieved July 9, 2010.
- ↑ Elkin, Michael (May 22, 2003). "He has a Mania for Good Works". The Jewish Exponent. Archived from the original on November 5, 2012. Retrieved April 28, 2010.
- ↑ 12.0 12.1 12.2 12.3 Lidz, Frank (March 25, 2007). "From Alien Boy to Growing Star in the Indie Universe". The New York Times. Retrieved March 26, 2007.
- ↑ Mueller, Matt (2008). "Hey Joe". Wonderland Magazine. Archived from the original on May 8, 2008. Retrieved July 22, 2010.
- ↑ Warner, Kara (October 6, 2010). "Joseph Gordon-Levitt's Brother Dead At 36". MTV. Viacom. Archived from the original on 2021-03-18. Retrieved October 6, 2010.
- ↑ Lang, Bret; Walker, Hunter (October 5, 2010). "Joseph Gordon-Levitt's Brother, 'Burning Dan,' Dies". The Wrap. The Wrap News Inc. Archived from the original on 2016-01-11. Retrieved October 6, 2010.
- ↑ Sundance 2014: Joseph Gordon-Levitt gives stirring tribute to late brother at HitRECord event - ew.com
- ↑ Hirschberg, Lynn (September 16, 2007). "Kid Rock". The New York Times. Retrieved February 28, 2011.
- ↑ Kirkland, Bruce (August 18, 2012). "Gordon-Levitt riding fast to fame". The Toronto Sun. Retrieved August 21, 2012.
- ↑ "Morgan, His Honour David Glyn, (31 March 1933–25 March 2010), a Circuit Judge, 1984–2001", Who Was Who, Oxford University Press, 2007-12-01, retrieved 2019-11-18