മുരളി മനോഹർ ജോഷി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ
(Murli Manohar Joshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആറ് തവണ ലോക്സഭാംഗം, രണ്ട് തവണ വീതം രാജ്യസഭാംഗം, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ബി.ജെ.പിയുടെ മുൻ ദേശീയ അധ്യക്ഷനായിരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് മുരളി മനോഹർ ജോഷി(ജനനം: 5 ജനുവരി 1934) അയോദ്ധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭത്തിൽ നിർണായക പങ്ക് വഹിച്ച നേതാവായ മുരളി മനോഹർ ജോഷി 2019-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[1]

മുരളി മനോഹർ ജോഷി
ലോക്‌സഭാംഗം
ഓഫീസിൽ
2014, 2009, 1999, 1998, 1996, 1977
മണ്ഡലം
  • കാൺപൂർ
  • വാരാണസി
  • പ്രയാഗ്രാജ്
രാജ്യസഭാംഗം
ഓഫീസിൽ
2004-2009, 1992-1996
മണ്ഡലംഉത്തർ പ്രദേശ്
കേന്ദ്ര മാനവശേഷി വിഭവ വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി
ഓഫീസിൽ
1999-2004, 1998-1999
മുൻഗാമിഎസ്.ആർ.ബൊമ്മെ
പിൻഗാമിഅർജുൻ സിംഗ്
ബി.ജെ.പി, ദേശീയ പ്രസിഡൻറ്
ഓഫീസിൽ
1991-1993
മുൻഗാമിഎൽ.കെ.അദ്വാനി
പിൻഗാമിഎൽ.കെ.അദ്വാനി
വ്യക്തിഗത വിവരങ്ങൾ
ജനനം (1934-01-05) 5 ജനുവരി 1934  (90 വയസ്സ്)
ഡൽഹി
രാഷ്ട്രീയ കക്ഷിബി.ജെ.പി(1980-തുടരുന്നു)
പങ്കാളിതർള ജോഷി
കുട്ടികൾ
  • പ്രിയംവദ
  • നിവേദിത
As of 23 ഫെബ്രുവരി, 2024
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

ജീവിതരേഖ

തിരുത്തുക

മുൻ രാജ്യസഭ എം. പിയും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനുമാണ് മുരളി മനോഹർ ജോഷി (ജനനം: 5 ജനുവരി 1934). 1991 നും 1993 നും ഇടയിൽ അദ്ദേഹം പാർട്ടിയുടെ പ്രസിഡന്റായിരുന്നു. കാൺപൂർ പാർലമെന്റ് മണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗമായിരുന്നു മുരളി മനോഹർ ജോഷി. ആദ്യകാലത്ത് അലഹബാദ് സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസറായിരുന്നു അദ്ദേഹം. ജോഷി പിന്നീട് ദേശീയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭൂഷനെ 2017 ൽ ഇന്ത്യാ ഗവൺമെന്റ് ജോഷിക്ക് നൽകി.[2]

ഉത്തരേന്ത്യയിലെ അൽമോറയിൽ കുമയോൺ ഹിൽസ് പ്രദേശത്തിനടുത്ത്, 1934 ജനുവരി 5 നാണ് ജോഷി ജനിച്ചത്. ഇന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണിത്. ചാന്ദ്‌പൂർ, ബിജ്‌നോർ, അൽമോറ എന്നിവിടങ്ങളിൽ ജോഷി പ്രാഥമിക വിദ്യാഭ്യാസം നേടി. മീററ്റ് കോളേജിൽ നിന്നും ബി.എസ്.സിയും തുടർന്ന് അലഹബാദ് സർവകലാശാലയിൽ നിന്ന് എം.എസ്.സി. പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് ആർ‌. എസ്‌. എസ്. സംഘചലക് ആയി മാറിയ പ്രൊഫസർ രാജേന്ദ്ര സിംഗ് അദ്ദേഹത്തിന്റെ അദ്ധ്യാപകരിലൊരാളായിരുന്നു. അലഹബാദ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്പെക്ട്രോസ്കോപ്പി ആയിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസിന്റെ വിഷയം. ഭൗതികശാസ്ത്രത്തിൽ ഹിന്ദിയിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു, ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണ പ്രബന്ധമാണിത്.[3] പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം ജോഷി അലഹബാദ് സർവകലാശാലയിൽ ഭൗതികശാസ്ത്രം അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1953-ൽ ആർ.എസ്.എസ് അംഗമായതോടെയാണ് മുരളി മനോഹർ ജോഷിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഭാരതീയ ജനസംഘം രൂപീകരിച്ചപ്പോൾ 1954 മുതൽ 1977 വരെ പാർട്ടിയുടെ ദേശീയ ഭാരവാഹിയായി പ്രവർത്തിച്ചു. 1977-ൽ പ്രയാഗ്രരാജിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയ ജോഷി 1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി എന്ന ബി.ജെ.പി രൂപീകരിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയായിരുന്നു.

മുരളി മനോഹർ ജോഷി ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കെയാണ് 1991-1992 കാലയളവിൽ രാഷ്ട്രീയ ഏകത യാത്ര പാർട്ടി സംഘടിപ്പിച്ചത്. പിന്നീട് പലതവണയായി ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്ന ജോഷി 1991 മുതൽ 1993 വരെ ബി.ജെ.പി ദേശീയ അധ്യക്ഷനായും 1996, 1998, 1999 എന്നീ വർഷങ്ങളിൽ രൂപീകരിച്ച വാജ്പേയി മന്ത്രിസഭകളിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 2017 : പത്മ വിഭൂഷൺ
  • 2014 : ലോക്‌സഭാംഗം, കാൺപൂർ
  • 2009 : ലോക്സഭാംഗം, വാരാണസി
  • 2004-2009 : രാജ്യസഭാംഗം, ഉത്തർ പ്രദേശ്
  • 2004 : പ്രയാഗ്രരാജിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 1998-1999, 1999-2004 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 1999 : ലോക്സഭാംഗം, പ്രയാഗ്രാജ്
  • 1998 : ലോക്സഭാംഗം, പ്രയാഗ്രാജ്
  • 1996 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
  • 1996 : ലോക്സഭാംഗം, പ്രയാഗ്രാജ്
  • 1992-1996 : രാജ്യസഭാംഗം, ഉത്തർ പ്രദേശ്
  • 1991-1993 : ബി.ജെ.പി, ദേശീയ അധ്യക്ഷൻ
  • 1986-1990 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
  • 1981- 1983 : ബി.ജെ.പി, ദേശീയ ട്രഷറർ
  • 1980 : ബി.ജെ.പി, സ്ഥാപക സെക്രട്ടറി
  • 1977-1979 : ജനതാ പാർട്ടി, ജനറൽ സെക്രട്ടറി
  • 1977 : ലോക്സഭാംഗം, പ്രയാഗ്രാജ്
  • 1954-1977 : ഭാരതീയ ജനസംഘം നേതാവ്
  • 1953 : ആർ.എസ്.എസ് അംഗം[4]

പുരസ്കാരങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക