ഹരിക ദ്രോണവല്ലി
ഒരു ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററാണ് ഹരിക ദ്രോണവല്ലി (ജനനം 12 ജനുവരി 1991). 2012, 2015, 2017 വർഷങ്ങളിലായി വനിതാ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്ന് വെങ്കല മെഡലുകൾ നേടിയിട്ടുണ്ട് അവർ. ദ്രോണവല്ലിയെ 2007-08 ലെ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. 2016 ൽ ചൈനയിലെ ചെങ്ഡുവിൽ വെച്ച് നടന്ന ഫിഡെ വുമൺസ് ഗ്രാൻഡ് പ്രിക്സ് മത്സരത്തിൽ വിജയിച്ച് ഫിഡെ വനിതാ റാങ്കിംഗിലെ തൻ്റെ ലോക റാങ്കിങ്ങ് 11 നമ്പറിൽ നിന്ന് 5 ലേേക്ക് ഉയർത്തി. വ്ലാഡിമിർ ക്രാംനിക്, ജൂഡിറ്റ് പോൾഗാർ, വിശ്വനാഥൻ ആനന്ദ് എന്നിവർ അവരുടെ ചെസ്സ് പ്രചോദനങ്ങളാണ്. [1] 2019 -ൽ കായികരംഗത്തെ സംഭാവനകൾക്ക് പത്മശ്രീ ലഭിച്ചു. [2]
ഹരിക ദ്രോണവല്ലി | |
---|---|
രാജ്യം | ഇന്ത്യ |
ജനനം | ഗൊരാന്ത്ല, ഗുന്തുർ, ആന്ധ്ര പ്രദേശ്, India | 12 ജനുവരി 1991
സ്ഥാനം | Grandmaster (2011) |
ഫിഡെ റേറ്റിങ് | 2492 (ഒക്ടോബർ 2024) |
ഉയർന്ന റേറ്റിങ് | 2543 (November 2016 |
Medal record | ||
---|---|---|
Representing ഇന്ത്യ | ||
Women's World Chess Championship | ||
2015 Sochi | Individual | |
Asian Games | ||
2010 Guangzhou | Women's Individual |
മുൻകാലജീവിതം
തിരുത്തുകരമേശിന്റെയും സ്വർണ്ണ ദ്രോണവല്ലിയുടെയും മകളായി 1991 ജനുവരി 12 ന് ഗുണ്ടൂരിൽ ജനനം. പിതാവ് രമേശ് മംഗലഗിരിയിലെ ഒരു പഞ്ചായത്ത് രാജ് ഉപവിഭാഗത്തിൽ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹരിക ചെസ്സിൽ അതീവ താൽപര്യം കാണിച്ചു. അണ്ടർ -9 ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ശേഷം 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. കോച്ച് എൻവിഎസ് രാമരാജുവിനെ സമീപിച്ചത് അപ്പോഴാം, അദ്ദേഹത്തിനു കീഴിൽ അവർ തന്റെ കളി പരിഷ്കരിച്ചു. ഹംപി കൊനേരുവിന് ശേഷം ഒരു ഗ്രാൻഡ് മാസ്റ്ററാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി അവർ മാറി.
2018 ഓഗസ്റ്റിൽ ഹരിക ഹൈദരാബാദ് സ്വദേശിയായ കാർതീക് ചന്ദ്രയെ വിവാഹം കഴിച്ചു.[3] ഹരികക്ക് തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെഎസ് രവീന്ദ്രനെ വിവാഹം കഴിച്ച ഒരു സഹോദരിയുണ്ട്. [4]
നേട്ടങ്ങൾ
തിരുത്തുക2019
തിരുത്തുക- ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
2017
തിരുത്തുക- വനിതാ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ, 10 ഫെബ്രുവരി - 4 മാർച്ച്, ടെഹ്‌റാൻ, ഇറാൻ. [5]
2016
തിരുത്തുക- ഫിഡെ വുമൺ ഗ്രാൻഡ് പ്രിക്സ്, ഖന്തി മാൻസിസ്‌ക് - അഞ്ചാം സ്ഥാനം
- ഫിഡെ വുമൺ ഗ്രാൻഡ് പ്രിക്സ്, ചെംഗ്ഡു - സ്വർണ്ണ മെഡൽ.
- ഏഷ്യൻ വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, യുഎഇ - അംഗം ഇന്ത്യൻ ടീം
- റാപ്പിഡ് ഫോർമാറ്റിൽ വ്യക്തിഗത സ്വർണ്ണ മെഡൽ.
- ക്ലാസിക്കൽ ഫോർമാറ്റിൽ ടോപ്പ് ബോർഡിലെ വ്യക്തിഗത വെള്ളി മെഡൽ.
- ടീം റാപ്പിഡ് ഫോർമാറ്റിൽ വെങ്കല മെഡൽ നേടി.
2015
തിരുത്തുക- ലോക വനിതാ ഓൺലൈൻ ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ്, റോം - സ്വർണ്ണ മെഡൽ.
- ഏഷ്യൻ റാപ്പിഡ് വുമൺ ചെസ്സ് ചാമ്പ്യൻഷിപ്പ്, യുഎഇ - വെങ്കല മെഡൽ.
- ലോക വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, ചൈന - ഇന്ത്യൻ ടീം അംഗം
- സെക്കന്റ് ബോർഡിൽ വ്യക്തിഗത വെള്ളി മെഡൽ
- ടീം നാലാം സ്ഥാനം നേടി.
- ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, സോച്ചി - വെങ്കല മെഡൽ.
- ഫിഡെ വുമൺ ഗ്രാൻഡ് പ്രിക്സ്, ഷാർജ - വെങ്കല മെഡൽ.
2014
തിരുത്തുക- ഏഷ്യൻ വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, ഇറാൻ - അംഗം ഇന്ത്യൻ ടീം
- സ്റ്റാൻഡേർഡ് ഫോർമാറ്റിൽ ടീം വെള്ളി മെഡൽ നേടി
- ടോപ്പ് ബോർഡിലെ വ്യക്തിഗത സ്വർണ്ണ മെഡൽ
- റാപ്പിഡ് ഫോർമാറ്റിൽ ടീം വെള്ളി മെഡൽ നേടി
- ബ്ലിറ്റ്സ് ഫോർമാറ്റിൽ ടീം സ്വർണ്ണ മെഡൽ നേടി
2012
തിരുത്തുക- ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ഖാന്തി -മാൻസിസ്ക് - വെങ്കല മെഡൽ.
- ഏഷ്യൻ വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, ചൈന - ഇന്ത്യൻ ടീം അംഗം
- ടീം വെങ്കല മെഡൽ നേടി
- വനിതാ ചെസ്സ് ഒളിമ്പ്യാഡ്, തുർക്കി - അംഗം ഇന്ത്യൻ ടീം
- ടീമിന് നാലാം സ്ഥാനം ലഭിച്ചു (ഇന്ത്യൻ വനിതാ ചെസ്സ് ചരിത്രത്തിലെ മികച്ച ഫലം.)
- ലോക വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, തുർക്കി, - ഇന്ത്യൻ ടീം അംഗം
- സെക്കന്റ് ബോർഡിൽ വ്യക്തിഗത വെള്ളി മെഡൽ
- ടീം നാലാം സ്ഥാനം നേടി.
2011
തിരുത്തുക- 2011 വനിതാ ഗ്രാൻഡ്മാസ്റ്റർ ചെസ്സ് ടൂർണമെന്റ്, ചൈനയിലെ ഹാങ്‌ഷൗ [6] - 5.5/9 നേടി, അവരുടെ മൂന്നാമത്തെ ഗ്രാൻഡ് മാസ്റ്റർ മാനദണ്ഡം നേടി (ഗ്രാൻഡ് മാസ്റ്റർ പദവി, പോളണ്ടിലെ ക്രാക്കോവിൽ വെച്ച് നടന്ന 82 -ാമത് ഫിഡെ കോൺഗ്രസ് 2011 [7] ൽ നൽകി. )
- ഏഷ്യൻ വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ഇറാൻ - സ്വർണ്ണ മെഡൽ.
- കോമൺവെൽത്ത് വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ദക്ഷിണാഫ്രിക്ക - വെള്ളി മെഡൽ.
- മെൻ ഗ്രാൻഡ് മാസ്റ്റർ പദവി - ഇന്ത്യയിൽ മെൻ ഗ്രാൻഡ് മാസ്റ്ററാകുന്ന രണ്ടാമത്തെ വനിത.
2010
തിരുത്തുക- കോമൺവെൽത്ത് വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ന്യൂഡൽഹി - സ്വർണ്ണ മെഡൽ.
- പതിനാറാമത് ഏഷ്യൻ ഗെയിംസ്, വനിതാ വ്യക്തിഗത ചെസ്സ് വിഭാഗം, ഗ്വാങ്‌ഷോ ചൈന - വെങ്കല മെഡൽ.
2009
തിരുത്തുക- ഏഷ്യൻ വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, കൊൽക്കത്ത - ക്യാപ്റ്റൻ ഇന്ത്യൻ വനിതാ ടീം
- ടീം വെള്ളി മെഡൽ നേടി
- ടോപ്പ് ബോർഡിലെ വ്യക്തിഗത സ്വർണ്ണ മെഡൽ.
- III ഏഷ്യൻ ഇൻഡോർ ഗെയിംസ്, വിയറ്റ്നാം
- വനിതാ വ്യക്തിഗത റാപ്പിഡ് ചെസ്സ് - വെങ്കല മെഡൽ.
- ടീം ബ്ലിറ്റ്സ് ചെസ്സിലെ അംഗം - വെങ്കല മെഡൽ.
- ടീം റാപ്പിഡ് ചെസ്സ് - വെങ്കല മെഡൽ.
2008
തിരുത്തുക- ലോക ജൂനിയർ ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ്, തുർക്കിം - സ്വർണ്ണ മെഡൽ.
- ഏഷ്യൻ വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, വിശാഖപട്ടണം - ക്യാപ്റ്റൻ ഇന്ത്യൻ ടീം
- ടീം വെള്ളി മെഡൽ നേടി
- ടോപ്പ് ബോർഡിലെ വ്യക്തിഗത വെള്ളി മെഡൽ.
2007
തിരുത്തുക- മെൻ ഇന്റർനാഷണൽ മാസ്റ്റർ
- രണ്ടാമത്തെ ഏഷ്യൻ ഇൻഡോർ ഗെയിംസ്, മക്കാവു
- റാപ്പിഡ് ചെസ്സ് ഇൻഡ്യുവിജൽ വുമൺ - സ്വർണ്ണ മെഡൽ.
- ക്ലാസിക്കൽ ചെസ്സ് ഇൻഡ്യുവിജൽ വുമൺ - വെങ്കല മെഡൽ.
- രണ്ടാമത്തെ ഏഷ്യൻ ഇൻഡോർ ഗെയിംസ്, മക്കാവു - ടീം ഇന്ത്യ അംഗം
- റാപ്പിഡ് ചെസ്സ് ടീം - സ്വർണ്ണ മെഡൽ.
- ക്ലാസിക്കൽ ചെസ്സ് ടീം - വെള്ളി മെഡൽ.
- ബ്ലിറ്റ്സ് ചെസ്സ് ടീം - വെള്ളി മെഡൽ.
- ഏഷ്യൻ സോണൽ വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ബംഗ്ലാദേശ് - സ്വർണ്ണ മെഡൽ.
- കോമൺവെൽത്ത് വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ന്യൂഡൽഹി - സ്വർണ്ണ മെഡൽ.
2006
തിരുത്തുക- വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ് U -18 പെൺകുട്ടികൾ, ജോർജിയ - സ്വർണ്ണ മെഡൽ.
- കോമൺവെൽത്ത് വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, മുംബൈ - സ്വർണ്ണ മെഡൽ.
2005
തിരുത്തുക- ഏഷ്യൻ ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പ്, ബിക്കാനീർ - വെള്ളി മെഡൽ.
2004
തിരുത്തുക- വനിതാ ഗ്രാൻഡ് മാസ്റ്റർ പദവി - ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ് മാസ്റ്റർ.
- കോമൺവെൽത്ത് അണ്ടർ 18 പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ്, മുംബൈ - സ്വർണ്ണ മെഡൽ.
- ഏഷ്യൻ അണ്ടർ 18 പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ്, ഇറാൻ - വെങ്കല മെഡൽ.
- ലോക യൂത്ത് ചാമ്പ്യൻഷിപ്പ് U -14 പെൺകുട്ടികൾ, ഗ്രീസ് - സ്വർണ്ണ മെഡൽ.
2003
തിരുത്തുക- കോമൺവെൽത്ത് വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, മുംബൈ - വെള്ളി മെഡൽ.
- ഏഷ്യൻ വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, കോഴിക്കോട് - വെള്ളി മെഡൽ.
- വനിതാ ഇന്റർനാഷണൽ മാസ്റ്റർ പദവി - ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്റർ.
- ഏഷ്യൻ വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ്, ജോധ്പൂർ -മെമ്പർ ഇന്ത്യൻ ടീം
- ടീം വെങ്കല മെഡൽ നേടി.
- നാലാമത്തെ ബോർഡിൽ വ്യക്തിഗത സ്വർണ്ണ മെഡൽ.
2002
തിരുത്തുക- ഏഷ്യൻ അണ്ടർ 18 പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ്, ബിക്കാനീർ - സ്വർണ്ണ മെഡൽ.
- ഏഷ്യൻ അണ്ടർ -12 പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ്, ഇറാൻ - സ്വർണ്ണ മെഡൽ.
- ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പ് U -12 പെൺകുട്ടികൾ, ഗ്രീസ് - വെങ്കല മെഡൽ.
2001
തിരുത്തുക- ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പ് U -12 പെൺകുട്ടികൾ, സ്പെയിൻ - വെള്ളി മെഡൽ
- ഏഷ്യൻ അണ്ടർ -12 പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ്, ബിക്കാനീർ - വെള്ളി മെഡൽ
2000
തിരുത്തുക- ലോക യുവ ചെസ്സ് ചാമ്പ്യൻഷിപ്പ് U -10 പെൺകുട്ടികൾ, സ്പെയിൻ - വെള്ളി മെഡൽ
ദേശീയ തലത്തിലുള്ള നേട്ടങ്ങൾ
തിരുത്തുക- 2009 - ദേശീയ വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ്, ചെന്നൈ - സ്വർണ്ണ മെഡൽ.
- ഈ 16 വർഷത്തിനിടയിൽ വനിതാ 'എ' ചാമ്പ്യൻഷിപ്പ്, വനിതാ 'ബി' ചാമ്പ്യൻഷിപ്പ്, നാഷണൽ ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് എന്നീ കിരീടങ്ങൾ ഉൾപ്പെടെ 16 ദേശീയ മെഡലുകൾ നേടി.
മറ്റ് നേട്ടങ്ങൾ
തിരുത്തുക- ടൈംസ് ഓഫ് ഇന്ത്യയുടെ (TOISA വാർഷിക അവാർഡുകൾ) 2016, 2017 ലെ ചെസ്സ് കളിക്കാരൻ.
- 2017 -ലെ വെർവ് മാഗസിന്റെ ആ വർഷത്തെ മികച്ച 40 പ്രശസ്ത വനിതാ കായികതാരങ്ങളിൽ ഇടം നേടി
അവലംബം
തിരുത്തുക- ↑ PowerPlayChess (14 August 2014). "Olympiad Tromsø 2014 - A quick chat with Harika Dronavalli".
- ↑ "Here is the complete list of Padma awardees 2019- The New Indian Express". Archived from the original on 2019-01-26. Retrieved 2021-09-22.
- ↑ Doggers (PeterDoggers), Peter (2018-08-30). "Harika Dronavalli's Wonderful Wedding" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
- ↑ {{Cite web|last=Jain|first=Rupam|date=7 June 2015|title=I am uncool, but I'm cool with that: Dronavalli Harika|url=https://timesofindia.indiatimes.com/sports/chess/i-am-uncool-but-im-cool-with-that-dronavalli-harika/articleshow/47574020.cms%7Curl-status=live%7Cwebsite=The Times of India}
- ↑ Administrator. "Harika, Dronavalli FIDE Chess Profile - Players Arbiters Trainers". ratings.fide.com. Retrieved 2017-08-25.
- ↑ Administrator. "2011 Women Grandmaster Chess Tournament September 2011 China FIDE Chess Tournament report". ratings.fide.com.
- ↑ Administrator. "FIDE Title Applications (GM, IM, WGM, WIM, IA, FA, IO)". ratings.fide.com.
പുറം കണ്ണികൾ
തിരുത്തുക- "Dronavalli, Harika". Chess Database. Retrieved 15 November 2018.
- "FIDE Chess Profile Harika Dronavalli". World Chess Federation. Retrieved 15 November 2018.