മുരളി
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ.[1][2][3][4]
മുരളി | |
---|---|
ജനനം | മുരളീധരൻ പിള്ള 1954 മെയ് 25 കുടവെട്ടൂർ, കൊട്ടാരക്കര, കൊല്ലം ജില്ല |
മരണം | ഓഗസ്റ്റ് 6, 2009 അരുവിക്കര, തിരുവനന്തപുരം ജില്ല | (പ്രായം 55)
തൊഴിൽ | മലയാള ചലച്ചിത്ര അഭിനേതാവ്, സർക്കാർ ഉദ്യോഗസ്ഥൻ |
സജീവ കാലം | 1986-2008 |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
ജീവിതപങ്കാളി(കൾ) | ഷൈലജ |
കുട്ടികൾ | കാർത്തിക |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവെട്ടൂർ എന്ന ഗ്രാമത്തിൽ കൃഷ്ണപിള്ളയുടേയും ദേവകിയമ്മയുടേയും മൂത്ത മകനായി 1954 മെയ് 25-ന് ജനനം. കുടവെട്ടൂർ എൽ.പി സ്കൂൾ, കൊട്ടാരക്കര തൃക്കണമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തിരുവനന്തപുരം എം.ജി.കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയ ശേഷം ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. യു.ഡി.ക്ലർക്കായി കേരള യൂണിവേഴ്സിറ്റിയിലും ജോലി നോക്കി.
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ മുരളി സർക്കാർ സർവീസിലിരിക്കെ തന്നെ നാടകങ്ങളിലും അഭിനയിച്ചു. നരേന്ദ്ര പ്രസാദിൻ്റെ നാട്യഗൃഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മുരളി പിന്നീട് അരവിന്ദൻ്റെ ചിദംബരം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ ഹരിഹരൻ്റെ പഞ്ചാഗ്നി എന്ന സിനിമയിലെ അഭിനയത്തോടെയാണ് മുരളി മലയാള സിനിമയിലെ ശ്രദ്ധേയ താരമാകുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം മുരളിയിലെ അഭിനേതാവിൻ്റെ മികവ് മലയാളി കണ്ടറിഞ്ഞ സിനിമയാണ്. 2001-ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളി നേടി.
സാഹിത്യത്തിലും മുരളി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പുറത്തിറങ്ങി. ഇതിൽ അഭിനേതാവും ആശാൻ്റെ കവിതയും എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി.
ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയിരുന്ന മുരളി കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് വി.എം.സുധീരനോട് പരാജയപ്പെട്ടു.
1999 ലോക്സഭ തിരഞ്ഞെടുപ്പ്
അലപ്പുഴ
- ആകെ വോട്ടുകൾ : 1033539
- പോൾ ചെയ്തത് : 788776 (76.73 % )
- വി.എം.സുധീരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) : 392700 (49.79 %)
- മുരളി (സി.പി.എം) : 357606 (45.34 %)
- തിരുവാർപ്പ് പരമേശ്വരൻ നായർ (ബി.ജെ.പി) : 27682 (3.51 %)
- വിജയി : വി.എം.സുധീരൻ (ഐ.എൻ.സി)
- ഭൂരിപക്ഷം : 35094[5]
ആലപിച്ച ഗാനം
- പറയൂ നീ ഹൃദയമെ...
- ഭൂമിഗീതം 1993
ശബ്ദം നൽകിയ സിനിമ
- നീലക്കുറിഞ്ഞി പൂത്തപ്പോൾ 1987
അവാർഡ്
മികച്ച നടൻ
- ദേശീയ അവാർഡ് 2001
- സംസ്ഥാന അവാർഡ്
- 1992, 1996, 1998, 2001
മികച്ച സഹനടൻ
- സംസ്ഥാന അവാർഡ്
- 1991, 2001, 2008[6]
മരണം
തിരുത്തുകകരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2009 ഓഗസ്റ്റ് 6ന് അന്തരിച്ചു.[7][8]
അഭിനയിച്ച സിനിമകൾ
തിരുത്തുക- ഞാറ്റടി 1979
- മീനമാസത്തിലെ സൂര്യൻ 1986
- പഞ്ചാഗ്നി 1986
- ചിദംബരം 1986
- എഴുതാപ്പുറങ്ങൾ 1987
- അർച്ചനപ്പൂക്കൾ 1987
- ഒരു മെയ്മാസപ്പുലരിയിൽ 1987
- ജാലകം 1987
- നൊമ്പരത്തിപ്പൂവ് 1987
- നീയെത്ര ധന്യ 1987
- ഋതുഭേദം 1987
- തീർത്ഥം 1987
- സ്വാതി തിരുനാൾ 1987
- അട്ടക്കഥ 1987
- വിട പറയാൻ മാത്രം 1988
- സംവത്സരങ്ങൾ 1988
- അയിത്തം 1988
- പടിപ്പുര 1988
- ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1988
- കനകാംബരങ്ങൾ 1988
- പുരാവൃത്തം 1988
- ഊഹക്കച്ചവടം 1988
- മറ്റൊരാൾ 1988
- മൂന്നാം മുറ 1988
- ഉണ്ണിക്കുട്ടന് ജോലി കിട്ടി 1989
- ക്രൂരൻ 1989
- മതിലുകൾ 1989
- പൂരം 1989
- ചരിത്രം 1989
- ദശരഥം 1989
- അനഘ 1989
- കാലാൾപ്പട 1989
- അസ്ഥികൾ പൂക്കുന്നു 1989
- കിരീടം 1989
- ഭദ്രചിറ്റ 1989
- ആറ്റിനക്കരെ 1989
- നാടുവാഴികൾ 1989
- അർത്ഥം 1989
- മാലയോഗം 1990
- അപ്പു 1990
- പുറപ്പാട് 1990
- ഈ കണ്ണി കൂടി 1990
- കളിക്കളം 1990
- ഏയ് ഓട്ടോ 1990
- ഒരുക്കം 1990
- കുട്ടേട്ടൻ 1990
- വിദ്യാരംഭം 1990
- അപരാഹ്നം 1990
- ലാൽസലാം 1990
- ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
- ഇൻസ്പെക്ടർ ബൽറാം 1991
- വിഷ്ണുലോകം 1991
- കിലുക്കം 1991
- അടയാളം 1991
- കിഴക്കുണരും പക്ഷി 1991
- ഭരതം 1991
- സാന്ത്വനം 1991
- പൂക്കാലം വരവായി 1991
- ധനം 1991
- ആകാശക്കോട്ടയിലെ സുൽത്താൻ 1991
- കനൽക്കാറ്റ് 1991
- ഉള്ളടക്കം 1991
- അമരം 1991
- കേളി 1991
- യാത്രയുടെ അന്ത്യം 1991
- കടവ് 1991
- കമലദളം 1992
- സ്നേഹസാഗരം 1992
- മഹാനഗരം 1992
- ആധാരം 1992
- സദയം 1992
- സത്യപ്രതിജ്ഞ 1992
- ചമ്പക്കുളം തച്ചൻ 1992
- വളയം 1992
- മൈ ഡിയർ മുത്തച്ഛൻ 1992
- കൗരവർ 1992
- ആകാശദൂത് 1993
- മഗ്രിബ് 1993
- ചമയം 1993
- ഭൂമിഗീതം 1993
- ജനം 1993
- നാരായം 1993
- ആർദ്രം 1993
- പൊരുത്തം 1993
- വെങ്കലം 1993
- അർത്ഥന 1993
- ചകോരം 1994
- സാക്ഷ്യം 1995
- മംഗല്യസൂത്രം 1995
- ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ് 1995
- അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത് 1995
- ദി കിംഗ് 1995
- ചൈതന്യം 1995
- പ്രായിക്കര പാപ്പാൻ 1995
- രജപുത്രൻ 1996
- ആയിരം നാവുള്ള അനന്തൻ 1996
- തൂവൽക്കൊട്ടാരം 1996
- ഏപ്രിൽ 19 1996
- കാണാക്കിനാവ് 1996
- സമ്മോഹനം 1996
- കാരുണ്യം 1997
- ഭൂപതി 1997
- ഒരു സങ്കീർത്തനം പോലെ 1997
- ഗംഗോത്രി 1997
- ഗുരു 1997
- ഇരട്ടക്കുട്ടികളുടെ അച്ഛൻ 1997
- അടിവാരം 1997
- താലോലം 1998
- കല്ല് കൊണ്ടൊരു പെണ്ണ് 1998
- തിരകൾക്കപ്പുറം 1998
- കൈക്കുടന്ന നിലാവ് 1998
- ദി ട്രൂത്ത് 1998
- കാറ്റത്തൊരു പെൺപൂവ് 1998
- രക്തസാക്ഷികൾ സിന്ദാബാദ് 1998
- സൂര്യപുത്രൻ 1998
- ഗർഷോം 1999
- പത്രം 1999
- ദി ഗോഡ്മാൻ 1999
- സ്പർശം 1999
- ഇൻഡിപെൻഡൻസ് 1999
- കണ്ണാടിക്കടവത്ത് 2000
- ദാദാ സാഹിബ് 2000
- സൂസന്ന 2000
- ദേവദൂതൻ 2000
- ജഗപൊഗ 2001
- നെയ്ത്തുകാരൻ 2001
- ശിവം 2002
- ഗ്രാമഫോൺ 2002
- ശേഷം 2002
- മാറാത്ത നാട് 2003
- അന്യർ 2003
- പ്രവാസം 2003
- ദി ഫയർ 2003
- സിഐഡി മൂസ 2003
- നിഴൽക്കുത്ത് 2003
- റൺവേ 2004
- കണ്ണേ മടങ്ങുക 2005
- ദി ടൈഗർ 2005
- അന്നൊരിക്കൽ 2005
- ഇരുവട്ടം മണവാട്ടി 2005
- കൊച്ചി രാജാവ് 2005
- ബാബാ കല്യാണി 2006
- വാസ്തവം 2006
- അച്ഛനുറങ്ങാത്ത വീട് 2006
- ഏകാന്തം 2006
- വടക്കുംനാഥൻ 2006
- ഫോട്ടോഗ്രാഫർ 2006
- പുലിജന്മം 2006
- സ്മാർട്ട് സിറ്റി 2006
- വീരാളിപ്പട്ട് 2006
- പ്രണയകാലം 2007
- നാല് പെണ്ണുങ്ങൾ 2007
- വിനോദയാത്ര 2007
- ആയുധം 2008
- ഫ്ലാഷ് 2008
- സൈക്കിൾ 2008
- സൗണ്ട് ഓഫ് ബൂട്ട് 2008
- സ്വർണ്ണം 2008
- മലയാളി 2009
- പത്താം അധ്യായം 2009
- മഞ്ചാടിക്കുരു 2012
അവലംബം
തിരുത്തുക- ↑ https://malayalam.news18.com/news/film/actor-murali-death-anniversary-actor-who-knows-the-chemistry-of-acting-1-ar-420195.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-03-03. Retrieved 2023-03-03.
- ↑ https://sasthamcotta.com/item/shri-bharath-murali/
- ↑ https://www.onmanorama.com/entertainment/entertainment-news/2018/08/07/tracing-actor-muralis-navarasas-ninth-death-anniversary.html
- ↑ https://resultuniversity.com/election/alleppey-lok-sabha#1999
- ↑ https://m3db.com/murali-0
- ↑ https://malayalam.oneindia.com/news/2009/08/07/kerala-malayalam-actor-murali-obit.html
- ↑ https://www.hindustantimes.com/entertainment/malayalam-film-veteran-murali-passes-away/story-Av565g0mgEDolXCFJjRvBK.html