മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ

സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യൻ സഭാഘടകം
(മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Malankara Jacobite Syrian Orthodox Church), അല്ലെങ്കിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Malankara Syriac Orthodox Church), ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഇന്ത്യയിലെ ഏക ക്രൈസ്തവ സഭയാണ്. ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Syriac Orthodox Church in India) എന്നും പൊതുവെ യാക്കോബായ സഭ എന്നും ഈ സഭ അറിയപ്പെടുന്നുണ്ട്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്ഥിരം സമിതിയിൽ അംഗമായ ഇന്ത്യയിലെ ഒരേയൊരു സഭ ഇതാണ്.[8] ഒപ്പം തന്നെ സ്വയംഭരണാവകാശമുള്ള ക്നാനായ യാക്കോബായ അതിഭദ്രാസനവും സിംഹാസനപ്പള്ളികളും പൌരസ്ത്യ സുവിശേഷ സമാജവും കർണാടകയിലെ ഹോണവാർ മിഷനും ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ യാക്കോബായ പ്രവാസീ അതിഭദ്രാസനങ്ങളും ഈ സഭയുടെ ഭാഗമാണ്.[9][10][11][12]


മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
പാത്രിയാർക്കാ സെന്റർ, സഭയുടെ ആസ്ഥാനകാര്യാലയം
വർഗംഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
വിഭാഗംപൗരസ്ത്യ ക്രിസ്തീയത
വീക്ഷണംസുറിയാനി ക്രിസ്തീയത
മതഗ്രന്ഥം
ദൈവശാസ്ത്രംസുറിയാനി ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
സഭാഭരണംമലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക സുന്നഹദോസ്
അന്ത്യോഖ്യായുടെയും
കിഴക്കൊക്കെയുടെയും
പാത്രിയർക്കീസ്
ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ
ഇന്ത്യയുടെ
കാതോലിക്കോസ്
ഒഴിവ്
മലങ്കര
മെത്രാപ്പോലീത്ത
ഗ്രിഗോറിയോസ് ജോസഫ്
സഭാ സംസർഗ്ഗംഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
പ്രദേശംഇന്ത്യ,
അമേരിക്കൻ ഐക്യനാടുകൾ, ഓഷ്യാനിയ, യൂറോപ്പ്യൻ യൂണിയൻ, യു. കെ, കാനഡ, പേർഷ്യൻ ഗൾഫ് തുടങ്ങിയ പ്രവാസീ മേഖലകളും
ഭാഷസുറിയാനി, മലയാളം, ഇംഗ്ലീഷ്
ആരാധനാക്രമംഅന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം - മാർ യാക്കോബിന്റെ ആരാധനാക്രമം.
മുഖ്യകാര്യാലയംഇഗ്നാത്തിയോസ് സഖാ ഇവാസ് പാത്രിയർക്കാ സെന്റർ, പുത്തൻകുരിശ്, കൊച്ചി, കേരളം, ഇന്ത്യ
ഭരണമേഖലഇന്ത്യ മുഴുവൻ
അധികാരമേഖലഇന്ത്യ, യൂറോപ്പ്, യു.എസ്.എ., കാനഡ, ഗൾഫ് നാടുകൾ
സ്ഥാപകൻമാർത്തോമാശ്ലീഹാ (പാരമ്പര്യം അനുസരിച്ച്),
ഗ്രിഗോറിയോസ് അബ്ദ് ഗലീൽ
ഉത്ഭവംക്രി. വ. 52 (പാരമ്പര്യം അനുസരിച്ച്)
1665
മലബാർ പ്രദേശം
മാതൃസഭകിഴക്കിന്റെ സഭയുടെ
ഇന്ത്യാ മെത്രാസനം[2]
ഉരുത്തിരിഞ്ഞത്മാർ തോമാ ക്രിസ്ത്യാനികളിൽ നിന്ന്[3][4][5][6]
പിളർപ്പുകൾപഴയകൂറ്റുകാർ (സിറോ-മലബാർ സഭ: 1663-1665),
തൊഴിയൂർ സഭ (മലബാർ സ്വതന്ത്ര സുറിയാനി സഭ - 1771),
നവീകരണ കക്ഷി (മലങ്കര മാർത്തോമ്മാ സുറിയാനി സഭ - 1876),
മെത്രാൻ കക്ഷി (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ - 1912, 1976)[7]
ലയിച്ചു ചേർന്നത്സുറിയാനി ഓർത്തഡോക്സ് സഭയിലേക്ക്
മറ്റ് പേരുകൾമലങ്കര സുറിയാനി ഓർത്തഡോക്സ്,
യാക്കോബായ സുറിയാനിക്കാർ,
ബാവാ കക്ഷി,
പുത്തങ്കൂറ്റുകാർ
വെബ്സൈറ്റ്jacobitesyrianchurch.org

കേരളത്തിലെ ആദിമക്രൈസ്തവരായ മാർത്തോമാ നസ്രാണികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയായ ഇത്, മദ്ധ്യപൂർവ്വദേശ സഭാ ബന്ധം ഇപ്പോഴും നിലനിർത്തുന്നു വിരളം സഭകളിൽ ഒന്നാണ്. അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ് ആയ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനാണ് സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ. അദ്ദേഹത്തിനു കീഴിൽ ഇന്ത്യയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവാ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായും കേരളത്തിലെ എപ്പിസ്കോപ്പൽ സുന്നഹദോസ് അദ്ധ്യക്ഷനായും പ്രവർത്തിക്കുന്നു.[11]

സഭയുടെ നാമചരിത്രം

തിരുത്തുക
 
ഇന്ത്യൻ മഹാസമുദ്രത്തിലെ നെസ്തോറിയൻ മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

കേരളത്തിലെ മാർത്തോമാ നസ്രാണി സമൂഹം ആദ്യ കാലങ്ങളിൽ സുറിയാനി ആരാധനാഭാഷ ഉപയോഗിച്ചിരുന്ന പേർഷ്യയിലെ കിഴക്കിന്റെ സഭയുമായി ബന്ധമുള്ളവർ ആയിരുന്നു. സുറിയാനി ക്രിസ്ത്യാനികൾ എന്ന പേര് കൈവന്നത് അതുകൊണ്ടാണ്. 1559ലെ ഉദയംപേരൂർ സൂനഹദോസ് പേർഷ്യൻ ബന്ധം അവസാനിപ്പിക്കുകയും നസ്രാണികളെ റോമൻ ലത്തീൻ കത്തോലിക്കാ അധികാരത്തിന് കീഴിൽ കൊണ്ടുവരുകയും ചെയ്തു. ഇതിനെതിരെയുള്ള നസ്രാണികളുടെ പ്രതിഷേധം അർക്കദിയാക്കോൻ പറമ്പിൽ തോമായുടെ (പിന്നീട് മാർത്തോമാ ഒന്നാമൻ) നേതൃത്വത്തിൽ 1653ലെ കൂനൻ കുരിശു സത്യത്തിൽ കലാശിച്ചു. കൂനൻ കുരിശു സത്യത്തിനു ശേഷം കേരളത്തിലെ സുറിയാനി നസ്രാണികൾ കത്തോലിക്കരും അല്ലാത്തവരുമായി രണ്ടായി പിളർന്നു. 1665ൽ മാർത്തോമാ ഒന്നാമന്റെ ക്ഷണപ്രകാരം കേരളത്തിൽ എത്തിയ ജറുസലേം സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദുൾ ജലീലിലൂടെ മാർത്തോമാ ഒന്നാമന്റെ നേതൃത്വത്തിൽ ഉള്ള വിഭാഗം സുറിയാനി ഓർത്തഡോക്സ് സഭയുമായി (യാക്കോബായ സഭയുമായി) ബന്ധം സ്ഥാപിച്ചു. അങ്ങനെ അവർ യാക്കോബായക്കാർ എന്ന് അറിയപ്പെട്ടു. അങ്ങനെ പേർഷ്യൻ ആരാധനാക്രമവും കത്തോലിക്കാ ബന്ധവും തുടർന്നവർ പഴയകൂറ്റുകാർ എന്നും അന്ത്യോക്യൻ ആരാധനാക്രമവും യാക്കോബായ ബന്ധവും സ്വീകരിച്ചവർ പുത്തങ്കൂറ്റുകാർ എന്നും അറിയപ്പെട്ടു. പുത്തങ്കൂറ്റുകാരുടെ ഇടയിലേക്ക് യാക്കോബായ സഭയുടെ നേതാക്കന്മാർ തുടർന്നും വന്നുകൊണ്ടിരുന്നു. 1771, 1876, 1912 വർഷങ്ങളിൽ സഭ പല പിളർപ്പുകൾ നേരിട്ടു. അപ്പോഴെല്ലാം സുറിയാനി ഓർത്തഡോക്സ് സഭയെ അനുകൂലിച്ചവർ യാക്കോബായക്കാർ എന്ന് തന്നെ അറിയപ്പെട്ടു. 2002-ൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യൻ അതിഭദ്രാസനത്തിന് പുതിയ ഭരണഘടന സൃഷ്ടിച്ചപ്പോൾ സഭയുടെ പേര് ഔദ്യോഗികമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന് രേഖപ്പെടുത്തി. ഇതിനു പുറമെ സഭ മലങ്കര യാക്കോബായ സഭ, യാക്കോബായ സഭ[10] എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. സഭാതർക്കത്തിന്റെ വെളിച്ചത്തിൽ പാത്രിയർക്കീസ് വിഭാഗം എന്നും ബാവാ കക്ഷി എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

വിശ്വാസസ്വഭാവം

തിരുത്തുക

പൊതു സുന്നഹദോസുകൾ

തിരുത്തുക

ഇതര ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പോലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ മലങ്കര യാക്കോബായ സുറിയാനി സഭയും ആദ്യത്തെ മൂന്ന് പൊതു സുന്നഹദോസുകളായ നിഖ്യാ, കുസ്തന്തീനോപ്പൊലീസ്, എഫേസുസ് മാത്രം അംഗീകരിക്കുന്നു. കൽക്കിദോൻ മുതലുള്ള സുന്നഹദോസുകളെ അംഗീകരിക്കാത്തതിനാൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ കൽക്കിദോൻ വിരുദ്ധ സഭകൾ (non-chalcedonian) എന്നുകൂടി അറിയപ്പെടുന്നുണ്ട്.

ത്രിത്വം

തിരുത്തുക

ദൈവമെന്നത് പിതാവ് പുത്രൻ, പരിശുദ്ധ റൂഹാ എന്നിങ്ങനെ മൂന്ന് ആളത്തങ്ങൾ ഒന്നായി തീരുന്നതാണെന്നും ഏകദൈവമാണെന്നും സഭ പഠിപ്പിക്കുന്നു. പ്രാർത്ഥനകളിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരേ പോലെ ആരാധിക്കണമെന്നും മറിച്ച് പിതാവിനോ പുത്രനോ പരിശുദ്ധ റൂഹായ്ക്കോ മാത്രമായി പ്രാർത്ഥന ചുരുക്കരുതെന്നുമാണ് പഠിപ്പിക്കൽ. “പിതാവ് ജനിപ്പിക്കുന്നവനാകുന്നു, ജനിക്കുന്നവനല്ല. പുത്രൻ ജനിച്ചവനാകുന്നു ജനിപ്പിക്കുന്നവനല്ല. പരിശുദ്ധാത്മാവ് പിതാവിൽ നിന്ന് പുറപ്പെടുകയു പുത്രനോടു കൂടി ചേർന്ന് പിതാവിനു സമനുമാവുന്നു.”[13] പാശ്ചാത്യ സഭകളിൽ നിന്ന് വ്യത്യസ്തമായി പരിശുദ്ധാത്മാവ് പിതാവിൽ നിന്ന് മാത്രമായി പുറപ്പെടുന്നു എന്നും പുത്രനിൽ നിന്ന് പുറപ്പെടുന്നില്ല എന്നും സഭ പഠിപ്പിക്കുന്നു.

ക്രിസ്തുവിന്റെ ദൈവത്വം

തിരുത്തുക

ക്രിസ്തുവിന്റെ മനുഷ്യത്വത്തെയും ദൈവത്വത്തെയും സംബന്ധിക്കുന്ന വിഷയത്തിൽ പാശ്ചാത്യ ക്രൈസ്തവ സഭകളുമായും പൌരസ്ത്യ ഓർത്തഡോക്സ് സഭകളുമായും ദൈവശാസ്ത്രപരമായ വിയോജിപ്പുകൾ നിലനിൽക്കുന്നു. മനുഷ്യത്വവും ദൈവത്വവും ഒന്നാവാതെ എന്നാൽ പിളർപ്പിനിടയാകാതെയും കലർന്ന് തന്നെ നിലനിൽക്കുന്നു എന്നതാണ് സഭയുടെ പഠിപ്പിക്കൽ. കത്തോലിക്ക സഭയുടെ ഫിലിയോക്വി പഠിപ്പിക്കലിനു വിപരീതമായി പരിശുദ്ധാത്മാവ് പിതാവിൽ നിന്ന് മാത്രം പുറപ്പെടുന്നു എന്നും കുർബാനസത്തിൽ ക്രിസ്തുവിന്റെ ശരീരവും രക്തവുമായി തിരുന്നു എങ്കിലുമിത് മനുഷ്യചിന്തക്കതീതമായ ഒരു രഹസ്യമായി നിലനിൽക്കുന്നു എന്നും സഭ വിശ്വസിക്കുന്നു.

സഭാതലവൻ

തിരുത്തുക

അധികാരപരമായി ലോക ക്രൈസ്തവർക്ക് നാലു തലവന്മാർ ഉണ്ടായിരിക്കുകയും അതിൽ കിഴക്കിന്റെ തലവനായി അന്ത്യോഖ്യാ പാത്രിയർക്കീസ് നിയമിക്കപ്പെടുകയും ചെയ്തുവെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. നിഖ്യ സുന്നഹദോസിലെ തീരുമാനപ്രകാരം മൂന്ന് റോമൻ നഗരങ്ങളിലെ (റോം,അലക്സന്ത്ര്യ,അന്ത്യോഖ്യ) പാത്രിയർക്കീസന്മാരും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട കുസ്തന്ത്രീനോപ്പോലീസിലെ പാത്രിയർക്കീസും ആണ് ഈ നാലു പാത്രിയർക്കീസന്മാർ. അന്ത്യോഖ്യയിലെയും റോമിലെയും പാത്രിയർക്കാസ്ഥാനം പത്രോസ് ശ്ലീഹാ സഥാപിച്ചുവെന്നും അലക്സന്ത്ര്യയിലേത് പത്രോസിന്റെ ശിഷ്യനും സഹായിയുമായിരുന്ന മർക്കോസ് ശ്ലീഹ സഥാപിച്ചുവെന്നും, അങ്ങനെ പത്രോസിന്റെ വൈദിക പാരമ്പര്യമാണ് സഭ പിന്തുടരുന്നതെന്നും യാക്കോബായ സഭ പഠിപ്പിക്കുന്നു.

വിശുദ്ധ പദവി

തിരുത്തുക
 
ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്

സഭ പൊതുവായി മറിയാമിനെയും സഭയുടെ പൊതു പിതാക്കന്മാരെയും പരിശുദ്ധന്മാരായി ഗണിച്ച് ആദരിച്ച് വരുന്നു. അവരോട് മദ്ധ്യസ്ഥത യാചിക്കുന്ന പതിവും സഭയിലുണ്ട്. ദൈവശാസ്ത്രപ്രാധാന്യമുള്ള പരികല്പന എന്ന നിലയിൽ മറിയാമിനെ യൊൽദാഥ് ആലോഹോ(ܝܳܠܕܰܬ ܐܰܠܳܗܳܐ‎) അഥവാ ദൈവമാതാവ് എന്ന് സ്ഥാനം നൽകിയിരിക്കുന്നു എന്നാൽ കത്തോലിക്ക സഭയിൽ നിന്ന് വ്യത്യസ്തമായി മറിയാമിനു അമലോൽഭവത ഓർത്തഡോൿസ്‌_സഭകൾ കല്പിച്ച് നൽകുന്നില്ല.

വിശുദ്ധർ

തിരുത്തുക

സുറിയാനി ഓർത്തഡോക്സ് പാരമ്പര്യത്തിൽ വിശുദ്ധ പ്രഖ്യാപനം എന്ന പതിവില്ലെങ്കിലും ഇന്ത്യയിലെ സഭയുടെ പ്രത്യേക ആവശ്യപ്രകാരം[അവലംബം ആവശ്യമാണ്] അത്തരം പ്രഖ്യാപനങ്ങൾ സഭ നടത്തിവരുന്നു. കത്തോലിക്ക സഭയിലെപോലെ നീണ്ട ഒരു വിശുദ്ധീകരണ കീഴ്വഴക്കം സഭയിൽ ഇല്ല. പകരം വിശുദ്ധരായവരിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ സഭയുടെ ആരാധനയുടെ പ്രത്യേകഭാഗത്ത് (അഞ്ചാം തുബ്ദേൻ) ഓർക്കപ്പെടുന്നു. ആദ്യമായി ഇപ്രകാരം ആരാധനയിൽ പേരുചേർത്ത് സ്മരിക്കപ്പെട്ട ഭാരതീയൻ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരുമല തിരുമേനി ആണ്.

പ്രഖ്യാപിത വിശുദ്ധർ
തിരുത്തുക

ആരാധനാക്രമം

തിരുത്തുക

ആരാധനാവർഷം

തിരുത്തുക

സഭ പൊതുവായി ആരാധനാവർഷത്തെ ആറ് കാലങ്ങളായി തിരിച്ചിരിക്കുന്നു. 'സഭയുടെ ശുദ്ധീകരണം' എന്നർത്ഥമുള്ള കൂദൊശ് ഈത്തോ ഞായർ മുതലാണ് സഭയുടെ ആരാധന വർഷം ആരംഭിക്കുന്നത്. ഒക്ടോബർ 30 മുതൽ നവംബർ 5 വരെയുള്ള ദിനങ്ങളിൽ ആദ്യം വരുന്ന ഞായറാഴ്ച കൂദൊശ് ഈത്തോ ഞായർ ആയി ക്രമീകരിച്ചിരിക്കുന്നു.

ആരാധാനാഭാഷകൾ

തിരുത്തുക

സഭയുടെ പൊതു ആരാധനകളിലും വി. കുർബാനയിലും സുറിയാനി കലർന്ന മലയാളം ഉപയോഗിക്കുന്നതും സുറിയാനി ഭാഷയെ ആരാധന ഭാഷയായി കരുതിപ്പോരുകയും ചെയ്യുന്ന ഒരു സഭയാണ് ഇത്. കേരളത്തിലെ കത്തോലിക്ക, കൽദായ സഭകൾ പൌരസ്ത്യ സുറിയാനി ഉപയോഗിക്കുന്നതുപോലെ യാക്കോബായ സഭ സുറിയാനി ഭാഷയുടെ പാശ്ചാത്യ സുറിയാനിയാണ് ഉപയോഗിക്കുന്നത്. സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധന ഉപയോഗിക്കുന്ന കേരളത്തിലെ സഭാസമൂഹങ്ങളിൽ അന്ത്യോഖ്യൻ ബന്ധം ഇന്നും നിലനിർത്തുന്ന വിഭാഗവുമാണ് യാക്കോബായ സഭ.

ആദിമ കാലങ്ങളിൽ ആരാധന പൂർണ്ണമായും സുറിയാനിയിൽ നടത്തി വരികയോ അല്ലെങ്കിൽ വൈദികരാൽ ക്ഷണതർജ്ജമ ചെയ്യപ്പെട്ട് ചൊല്ലിവരികയോ ചെയ്യപ്പെട്ടിരുന്നതാണ് സഭയുടെ ആരാധന. 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാളം പ്രധാന ആരാധനാഭാഷയായി ഉപയോഗിച്ചു തുടങ്ങി.പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ് തുടങ്ങിയവർ സഭയുടെ അധൂനീകരണത്തിനും പ്രാദേശികവത്കരണത്തിനും നേതൃത്വം നൽകി. കോനാട്ട് മാത്തൻ കോറെപ്പിസ്കോപ്പ മല്പാന്റെ പാമ്പാക്കുടയിലെ സുറിയാനി-മലയാളം അച്ചുകൂടവും അനുബന്ധ പ്രസിദ്ധീകരണങ്ങളും മലയാളീകരണത്തിന്റെ വേഗത കൂട്ടി.

പൊതു ആരാധന

തിരുത്തുക
 
അന്ത്യ അത്താഴം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന സെഹിയോൻ മാളികയിൽ കുർബാന അനുഷ്ഠിക്കപ്പെടുന്നു

കുർബാന, മാമോദീസ, മൂറോൻ മുതലായ ഏഴു കൂദാശകളാണ് സഭയുടെ പൊതു ആരാധനയായി കരുതാവുന്നത്. ഇവയിൽ പ്രധാനമായത് വി. കുർബാന ആണ്. കുർബാനയർപ്പണത്തിനുള്ള തക്സ എന്ന ആരാധനാക്രമം പ്രധാനമായും വി.യാക്കോബിന്റെ തക്സ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. ഇത് ക്രിസ്തുവിന്റെ സഹോദരനായ യാക്കോബ് രചിച്ചതായി വിശ്വസിച്ചു വരുന്നതാണ്. ഈ ആരാധനാക്രമത്തിനു അന്ത്യോഖ്യൻ ക്രമം എന്ന് പറയപ്പെടുന്നു.

ദിവസ നമസ്കാരം

തിരുത്തുക

ഒരു വിശ്വാസി ദിവസത്തിൽ എഴു നേരം പ്രാർത്ഥിക്കണമെന്നും അതു സാധ്യമല്ലെങ്കിൽ ദിവസം രണ്ട് തവണ പ്രാർത്ഥിക്കണം എന്നും സഭ പഠിപ്പിക്കുന്നു. ശ്‌ഹീമോ എന്ന് അറിയപ്പെടുന്ന ഒരു ദിവസത്തെ മുഴുവൻ പ്രാർത്ഥനകളും മലയാളത്തിൽ ലഭ്യമല്ലാത്തതിനാലും മറ്റ് ചില കാരണങ്ങളാലും സഭയിൽ പൊതുവായി ക്രമീകരിച്ചിരിക്കുന്ന പാമ്പാക്കുട നമസ്കാരം എന്നറിയപ്പെടുന്ന പ്രാർത്ഥനാക്രമം പിന്തുടരുവാൻ കേരളത്തിലെ സഭ 1911 മുതൽ തീരുമാനിക്കുകയും അതിനു അന്നത്തെ പാത്രിയർക്കീസ് അനുവാദം നൽകുകയും ചെയ്തു. ഈ ക്രമമാണ് ഇന്നും സഭയിൽ ഉപയോഗിച്ചുവരുന്നത്.

സഭയുടെ പാരമ്പര്യത്തിൽ ഒരു ആരാധനാ ദിവസം ആരംഭിക്കുന്നത് സന്ധ്യയോടെയാണ്. ഉദാഹരണത്തിന് ആരാധനാവശ്യങ്ങൾക്ക് ഒരു ഞായറാഴ്ച തുടങ്ങുന്നത് തലെ ശനിയാഴ്ച വൈകിട്ട് മുതലാണ്. അതിനാൽ തന്നെ സഭയുടെ ഏഴു പ്രാർത്ഥനകൾ ആരംഭിക്കുന്നത് സന്ധ്യയുടെ നമസ്കാരത്തിൽ ആ‍ാണ്. സന്ധ്യ, സൂത്താറ, പാതിരാത്രി, പ്രഭാതം, മൂന്നാം മണി, ആറാം മണീ എന്നിവ കഴിഞ്ഞ് ഒമ്പതാം മണിയുടെ പ്രാർത്ഥനകളോടുകൂടി ഒരു ആരാധനാദിവസം അവസാനിക്കുന്നു.

വൈദിക സ്ഥാനങ്ങൾ

തിരുത്തുക

പൌരസ്ത്യ ക്രൈസ്തവ പാരമ്പര്യങ്ങൾ പിന്തുടരുന്ന സഭ എന്ന നിലയിൽ സഭയിലെ വൈദിക സ്ഥാനങ്ങളെ മൂന്ന് പൊതു ഗണങ്ങളായി തിരിച്ചിരിക്കുന്നു. എപ്പിസ്കോപ്പ, വൈദികൻ (കശീശൊ), ശെമ്മാശൻ (മ്ശംശോനോ) എന്നിവയാണിവ. ഇവയിൽ ഓരോന്നിലും വിവിധ സ്ഥാനങ്ങളുമുണ്ട്. എപ്പിസ്കോപ്പ ഗണത്തിൽ പാത്രിയർക്കീസ് (സഭയുടെ പൊതു തലവൻ), കാതോലിക്ക/മഫ്രിയാന(സഭയുടെ പ്രാദേശിക തലവൻ), മെത്രാപ്പൊലീത്ത(പ്രധാന നഗരങ്ങളിലെ എപ്പിസ്കോപ്പമാർ) എന്നീ സ്ഥാനങ്ങളും വൈദിക ഗണത്തിൽ കശീശയ്ക്ക് പുറമെ ആദരസൂചകമായി നൽകപ്പെടുന്ന കോർ എപ്പിസ്കോപ്പ എന്നൊരു സ്ഥാനവും ശെമ്മാശഗണത്തിൽ ആറ്‌ വ്യത്യസ്ത സ്ഥാനങ്ങളും ഉൾപ്പെടുന്നു.

ഭരണ സംവിധാനം

തിരുത്തുക

രണ്ടായിരത്തി രണ്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടു പാത്രിയർക്കീസിന്റെ അംഗീകരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ഭരണഘടനപ്രകാരമാണ് ഈ സഭ ഭരിക്കപ്പെടുന്നത്. ഇടക്കാലത്തെ സമാധാനശ്രമങ്ങളുടെ ഭാഗമായിട്ട് അംഗീകരിക്കപ്പെട്ട മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടനയും പ്രാദേശികമായി സഭയുടെ ചില ഇടവകകളിൽ 1934-ലെ ഭരണഘടനയും പ്രയോഗത്തിലുണ്ട് എങ്കിലും 2002-ലെ ഭരണഘടന തന്നെയാണ് സഭയുടെ ഔദ്യോഗിക ഭരണഘടനയായി അംഗീകരിച്ചിരിക്കുന്നത്.

സഭയുടെ അധികാരശ്രേണി

തിരുത്തുക

1876-ലെ മുളന്തുരുത്തി സുന്നഹദോസ് വിഭാവനം ചെയ്തതിനനുസൃതമായി സഭയുടെ പൊതു സ്വത്തുക്കളെല്ലാം മൂന്ന് കൂട്ടുട്രസ്റ്റിമാരുടെ അധികാരത്തിലായിരിക്കും. ഇവർ മെത്രാപ്പൊലീത്തൻ ട്രസ്റ്റി, വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കാതോലിക്ക മെത്രപ്പൊലീത്തൻ ട്രസ്റ്റിയുടെസ്ഥാനവും വഹിക്കുന്നതും സുന്നഹദോസ് തീരുമാനപ്രകാരം മാത്രം ഈ സ്ഥാനം മറ്റൊരു മെത്രാപ്പൊലീത്തയ്ക്ക് നൽകാവുന്നതുമാണ്. മറ്റ് രണ്ട് ട്രസ്റ്റിമാരുടെയും കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തിയിരിക്കുന്നു.[14] ആത്മിയ തീരുമാനങ്ങൾ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അനുവാദത്തോടെ മലങ്കരയിലെ പ്രാദേശിക സുന്നഹദോസിന്റെ അധികാരപരിധിയിലുള്ളവയാണ്. സഭയുടെ മെത്രാപ്പൊലീത്തമാരെല്ലാം ഭരണഘടനക്കനുസൃതമായി സുന്നഹദോസ് അംഗങ്ങളായിരിക്കും.

എപ്പിസ്കോപ്പൽ സുന്നഹദോസ്

തിരുത്തുക

യാക്കോബായ സഭയക്ക് സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഗോള സുന്നഹദോസിനു പുറമെ ഇന്ത്യയിൽ ഒരു പ്രാദേശിക എപ്പിസ്കോപ്പൽ സുന്നഹദോസ് ഉണ്ട്. കേരളത്തിലെ സഭയുടെ എല്ലാ മെത്രാപ്പൊലീത്തമാരും ഈ സുന്നഹദോസിലെ അംഗങ്ങളായിരിക്കും. സാധാരണയായി കാതോലിക്കയാണ് സുന്നഹദോസ് അധ്യക്ഷൻ. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പൊലീത്തയാണ് ഈ സ്ഥാനം വഹിക്കുക.[15]

അസോസിയേഷൻ

തിരുത്തുക

സഭയിലെ ഇടവക പള്ളി പ്രതിനിധികൾ അംഗങ്ങളായിരിക്കുന്ന സഭയുടെ പൊതു ഭരണസമിതിയാണ് യാക്കോബായ സുറിയാനി അസോസിയേഷൻ. നിശ്ചിത കാലങ്ങളിൽ അസോസിയേഷൻ കൂടുകയും സഭയുടെ പൊതു വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതാണ്. ഈ സമിതിയിലാണ് സഭയുടെ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുക.[16]

ഇടവക പള്ളികൾ

തിരുത്തുക

സഭയുടെ ഭാഗമായിരിക്കുന്ന ഇടവക പള്ളികൾ ആത്മിയമായി സഭയാൽ നയിക്കപ്പെടുന്നതാകുന്നു. എന്നാൽ ഇടവകകളുടെ സ്വത്തുക്കളിലും ഭൌതിക തീരുമാനങ്ങളിലും ആ ഇടവകയുടെ പൊതുയോഗത്തിനായിരിക്കും പൂർണ്ണമായ അധികാരമുണ്ടായിരിക്കുക.[17]

സഭാ ആസ്ഥാനം

തിരുത്തുക

സഭാതർക്കങ്ങളെത്തുടർന്ന് കോട്ടയം, കോതമംഗലം, മുവാറ്റുപുഴ തുടങ്ങി പലയിടങ്ങളിലായി സഭയുടെ ആസ്ഥാനം ഇപ്പോൾ മാറ്റിസ്ഥാപിക്കപ്പെട്ടിരുന്നു. സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിഭദ്രാസനമായ യാക്കോബായ സുറിയാനി സഭയുടെ കേരളത്തിലെ തലസ്ഥാനം എറണാകുളം ജില്ലയിലെ പുത്തൻകുരിശ് ആണ്. ഇവിടെയുള്ള പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ പള്ളിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഇപ്പോഴത്തെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമൻ ബാവയാൽ സ്ഥാപിതമായതാണ്. മുൻ പാത്രിയർക്കീസായിരുന്ന് ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെ നാമത്തിലാണ് ആസ്ഥാനം സ്ഥാപിച്ചിരിക്കുന്നത്. സഭയുടെ പ്രാദേശിക എപ്പിസ്കോപ്പൽ സുന്നഹദോസും അഖില മലങ്കര സുവിശേഷ യോഗവും നടത്തപ്പെടുന്നത് ഇവിടെ വച്ചാണ്. ആസ്ഥാനത്തോട് ചേർന്ന് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ജെ.എസ്.സി. പബ്ലിക്കേഷൻസും സഭയുടെ പൊതുകാര്യ-മാധ്യമകാര്യ വിഭാഗവും കാതോലിക്ക അരമനയും സ്ഥിതി ചെയ്യുന്നു. അരമനയുടെ ചാപ്പൽ പൌലോസ് മോർ അത്താനാസ്യോസ് തിരുമേനിയുടെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അരമനയോട് ചേർന്നുതന്നെ സെന്റ്. തോമസ് ആർട്ട്സ് ആന്റ് സയൻസ് കോളജ് എന്ന പേരിൽ ഒരു കോളജും പ്രവർത്തിക്കുന്നുണ്ട്. സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ ആസ്ഥാനവും പുത്തൻകുരിശ് ആണ്. ക്നാനായ യാക്കോബായ അതിഭദ്രാസനത്തിന്റെ ആസ്ഥാനം കോട്ടയം ജില്ലയിലെ ചിങ്ങവനമാണ്.

സഭയുടെ ഭക്തസംഘടനകൾ

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾക്കായി മതബോധന ക്ലാസുകളും വിദ്യാർത്ഥി പ്രസ്ഥാനവും തുടങ്ങിയിരുന്ന സഭയിൽ പിന്നീട് വിവിധ ഭക്തസംഘടനകൾ രൂപപ്പെടുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവയുടെ പേരുകൾ താഴെക്കൊടുക്കുന്നു.

സെമിനാരി

തിരുത്തുക

ഗുരുകുല സമ്പ്രദായാ‍ാനുസൃതമായി ഗുരുക്കന്മാരായ വൈദികരുടെ (മല്പാൻ) കൂടെ താമസിച്ചു യാത്രചെയ്തും പഠിക്കുന്ന രീതിയായിരുന്നു കേരളത്തിലെ സഭ പിന്തുടർന്നിരുനത്. പൊതുവായ ഒരു പഠനസ്ഥലം എന്ന നിലയിൽ പതിനെട്ടാം നൂറ്റാണ്ടിലെ അവിഭക്ത മലങ്കര സഭ സ്ഥാപിച്ചതാണ് കോട്ടയം പഴയ സെമിനാരി. പിൽക്കാലത്തുണ്ടായ തർക്കത്തിൽ യാക്കോബായ സഭയ്ക്ക് അവിടെയുള്ള അവകാശം നഷ്ടമായപ്പോൾ സഭയുടെ ദയറകളിൽ (സന്യസ്തവൈദികരുടെ പൊതുഭവനങ്ങൾ) പ്രത്യേകിച്ച് മഞ്ഞനിക്കരയിലും തൃക്കോതമംഗലത്തും സെമിനാരികൾ തുടങ്ങി അവിടേ വൈദികർ പഠിച്ച് വന്നു. തൊണ്ണുറുകളിൽ മുളന്തുരുത്തിയിൽ സഭയ്ക്ക് പൊതുവായി ഒരു സെമിനാരി സ്ഥാപിച്ചു. ഉദയഗിരിയിൽ സഭാപിതാവായ മോർ അഫ്രേമിന്റെ നാമത്തിൽ സെമിനാരിച്ചാപ്പലും പൊതുസെമിനാരിയും സ്ഥാപിക്കപ്പെട്ടു. സെമിനാരിയുടെ മെത്രാപ്പൊലീത്തയായി കുര്യാക്കോസ് മോർ തെയോഫിലോസ് സേവനമനുഷ്ഠിക്കുന്നു. ഈ പൊതു സെമിനാരിക്കു പുറമെ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സെമിനാരികളിലും വൈദികവിദ്യാർത്ഥികൾ പഠിക്കുന്നു. മൈനർ/പ്രീ സെമിനാരികൾ എന്ന നിലയിൽ ഇന്നും മഞ്ഞനിക്കര ദയറയിലും മറ്റ് മെത്രാപ്പൊലീത്തന്മാരുടെ കീഴിലും വിദ്യാർത്ഥികൾ പഠിച്ചുവരുന്നുണ്ട്.

സാധാരണയായി വൈദികർക്ക് വിവാഹജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയിൽ, വിവാഹം കഴിക്കാത്ത സന്ന്യാസികൾ നിത്യസന്ന്യാസത്തിന്റെ അടയാളമായി റമ്പാൻ (റാബാൻ) എന്ന സ്ഥാനം/പട്ടം സ്വീകരിക്കുന്നു. ഇവർ ശെമ്മാശന്മാരോ വൈദികരോ കോറെപ്പിസ്കോപ്പന്മാരോ ആവാം. ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ മെത്രാപ്പൊലീത്തമാർ ആവുന്നു. അല്ലെങ്കിൽ മെത്രാപ്പൊലീത്തമാരായി തെരഞ്ഞെടുക്കപ്പെടുന്നവർ എപ്പിസ്കോപ്പ സ്ഥാനാഭിഷേകത്തിനു മുൻപായി ഈ സ്ഥാനം സ്വീകരിക്കേണ്ടതുണ്ട്. ഒരു വിവാഹിത പട്ടക്കാരന് സഭയിൽ കോറെപ്പിസ്കോപ്പ സ്ഥാനം വരെ മാത്രമാണ് സ്വീകരിക്കുവാൻ ആവുക.

അവിവാഹിതരായ വൈദികരും മെത്രാപ്പൊലീത്തമാരും താമസിക്കുന്ന ഭവനങ്ങളെയാണ് ദയറ എന്ന് പറയുക. ഒരു ദൈവാലയത്തോട് ചേർന്നോ അല്ലാതെയോ ദയറകൾ ഉണ്ടാവും. യാക്കോബായ സുറിയാനി സഭയ്ക്ക് കേരളത്തിൽ വിവിധയിടങ്ങളീലായി ദയറകൾ പ്രവർത്തിക്കുന്നു. ഇവയിൽ പ്രമുഖമായത് മഞ്ഞിനിക്കര ദയറയും മലേക്കുരിശ് ദയറയുമാണ്. തൃക്കോതമംഗലം, ചിങ്ങവനം, പാമ്പാടി, പിറമാടം തുടങ്ങിയിടങ്ങളിലും സഭയ്ക്ക് ദയറകൾ പ്രവർത്തിക്കുന്നുണ്ട്. പത്തൊന്മ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും പിന്നീട് ഇടക്കാലത്തും വൈദികപഠന കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നത് ഈ ദയറകളാണ്.

സന്ന്യാസിനി മഠങ്ങൾ

തിരുത്തുക

യാക്കോബായ സഭയിൽ സ്ത്രീകൾക്ക് വൈദികവൃത്തി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ശുശ്രൂഷയിൽ സഹായികളായി വർത്തിക്കുന്ന ശെമ്മാശിനികളെ(മ്ശംശോനീഥൊ) വാഴിക്കുന്ന ഒരു പതിവുണ്ടായിരുന്നെങ്കിലും കേരളത്തിൽ ഇത് ഒരു കാലഘട്ടത്തിലും അനുവർത്തിച്ചിരുന്നതായി തെളിവുകളില്ല. എന്നാൽ സഭയിൽ സന്ന്യാസിനികളായിത്തീരുവാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി സഭയ്ക്ക് അപൂർവ്വമായി ചില മഠങ്ങൾ കേരളത്തിലുണ്ട്. പുത്തൻ‌കുരിശിലും,kothamangalam,malelcruz, ചിങ്ങവനത്തും ഉള്ള രണ്ട് മഠങ്ങളാണ് ഇവയിൽ പ്രധാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

കേരളത്തിൽ ആദ്യമായി ആരംഭിക്കപ്പെട്ട സെമിനാരി സ്കൂൾ മുതൽ അവിഭക്ത മലങ്കര സഭയിൽ പുലിക്കോട്ടിൽ മോർ ദീവന്നാസ്യോസ് തുടങ്ങിയ സ്ഥാപനങ്ങളിൽ എല്ലാം സഭാ പിളർപ്പോടെ സഭയുടെ അധികാരം അസ്തമിച്ചിരുന്നു. പിന്നീട് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാനമായും സഭാംഗങ്ങൾ നേതൃത്വം കൊടുക്കുന്ന ട്രസ്റ്റുകൾ നടത്തുന്ന സ്ഥാപനങ്ങളാണ്.`ഈ രണ്ട് വിഭാഗങ്ങളിലായി കേരളത്തിലെ ചില പ്രമുഖ എയ്ഡഡ്, പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭ നടത്തി വരുന്നു. ഒപ്പം തന്നെ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് നടത്തുന്ന യു.സി. കോളജ് ആലുവയുടെ നടത്തിപ്പിലും സഭ ഭാഗമാണ്. എയ്ഡഡ് കോളജുകളായ മോർ അത്തനേഷ്യസ് കോളജ് കോതമംഗലം, ബസേലിയോസ് പൌലോസ് കാതോലിക്കോസ് കോളജ് പിറവം, സെ. മേരീസ് കോളജ് മണർകാട്, മോർ ഗ്രീഗോറിയോസ് ഡെന്റൽ കോളജ് കോതമംഗലം തുടങ്ങിയവ സഭയുടെ കീഴിൽ ട്രസ്റ്റുകളോ പള്ളികളോ നടത്തി വരുന്നവയാണ്.

ചരിത്രം

തിരുത്തുക

തോമാശ്ലീഹായും ആദ്യ നൂറ്റാണ്ടുകളും

തിരുത്തുക

യേശു ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമാ ശ്ലീഹാ ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ സുവിശേഷം അറിയിച്ചു. അദ്ദേഹം കേരളത്തിലും വന്ന് സുവിശേഷം ഘോഷിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവയ്ക്ക് ശക്തമായ തെളിവുകളുടെ ദൌർലഭ്യമുണ്ട്. തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുതകൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടുനടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാൻ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ക്രിസ്തു സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഗുണ്ടഫോറസ്‌ രാജാവിന്റെ സന്നിധിയിലും ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും ഒരു രാജാവ്‌ തോമാശ്ലീഹയെ കൊലപ്പെടുത്തുകയും കലാമിനാ[അവലംബം ആവശ്യമാണ്] എന്ന സ്ഥലത്ത്‌ അടക്കുകയും ചെയ്തു എന്നാണ് ഒരു വാദം. ചെന്നൈയ്ക്കടുത്തുള്ള മൈലാപ്പൂർ എന്ന സ്ഥലത്ത് വച്ചാണ് തോമാശ്ലീഹ കൊലചെയ്യപ്പെട്ടത് എന്ന വിശ്വസവും ഉണ്ട്. നാലാം നൂറ്റാണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളിയിൽ സ്ഥാപിക്കുകയും ചെയ്തു.

പൊതുവേയുള്ള വിശ്വാസപ്രകാരം തോമാ ശ്ലീഹാ ബ്രാഹ്മണരെ മാത്രമെ വൈദികരായി വാഴിച്ചുള്ളു, എന്നാൽ ഇത് വെറും വിശ്വാസം മാത്രമാണെന്നും അതിന് തെളിവുകളോ ഒന്നും ഇല്ല എന്നും ചിലർ വാദിക്കുന്നു.[18] കേരളത്തിൽ ബ്രാഹ്മണകുടിയേറ്റം നടക്കുന്നത് അഞ്ചാംനൂറ്റാണ്ടിൽ മാത്രമാണെന്നും ഒന്നാംനൂറ്റാണ്ടിൽ ഇവിടെയെത്തിയെന്നു വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹ നമ്പൂതിരി ബ്രാഹ്മണരെ മതംമാറ്റിയെന്ന് പറയുന്നത് അതുകൊണ്ടുതന്നെ ചരിത്രത്തിനു നിരക്കുന്നതല്ലെന്നും വാദമുണ്ട്.

വിശ്വാസങ്ങൾ എങ്ങനെയായിരുന്നാലും കേരളത്തിലെ പരിവർത്തനം ചെയ്ത യഹൂദരും മറ്റ് മതസ്ഥരായിരുന്നവരും മോർ തോമാ അല്ലെങ്കിൽ മാർ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികൾ (നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ) എന്നും അറിയപ്പെട്ടിരുന്നു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ആദ്യമായി രേഖപ്പെടുത്തിയ ആളാണ് അലക്സന്ത്രിയായിലെ ദൈവശാസ്ത്രജ്ഞനായിരുന്ന പന്തേനിയസ്. അദ്ദേഹത്തിന്റെ എഴുത്തുകൾ പ്രകാരം കേരളത്തിലെ ക്രിസ്ത്യാനികളുടെ ക്ഷണപ്രകാരം ഇദ്ദേഹം ഇവരെ സന്ദർശിച്ചു. എന്നാൽ ഇതിനേപ്പറ്റി മൂന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനായ യൂസേബിയസ് പറയുന്നത് പന്തേനിയസ് സന്ദർശിച്ചത് കേരളമല്ല എന്നും പിന്നെയോ ഇന്ത്യാ മഗ്നത്തിന്റെ ഭാഗമായ അറേബ്യൻ സ്ഥലങ്ങൾ ആണ് എന്നാണ്. എങ്കിലും ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ കേരളത്തിൽ ക്രൈസ്തവസഭയുണ്ടായിരുന്നു എന്ന് തന്നെയാണ് പൊതുവേയുള്ള വിശ്വാസം.

 
മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

18-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മത്തായി എന്ന ഒരു വൈദികൻ സുറിയാനിയിൽ എഴുതിയ ഒരു ചരിത്രത്തെക്കുറിച്ച്‌ "ജെനുവിൻ റിലേഷൻസ്‌" എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. അതിൻപ്രകാരം തോമ്മാശ്ലീഹായുടെ കാലത്ത്‌ വാഴിക്കപ്പെട്ട വൈദികർ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നുമാത്രമല്ല 92 വർഷം മലങ്കരയിൽ വൈദികർ ഇല്ലാതെയിരിക്കുകയും ചെയ്തു.

ആദ്യ നൂറ്റാണ്ടുകളേക്കുറിച്ച്‌ ഇത്രയും വിവരങ്ങൾ മാത്രമെ ഇന്ന് ലഭ്യമായുള്ളു. നാലാം നൂറ്റാണ്ടിൽ നിഖ്യാ സുന്നഹദോസിൽ മലങ്കരയെ പ്രതിനിധീകരിച്ച്‌ മോർ യോഹന്നാൻ എന്ന മെത്രാൻ ഒപ്പ്‌ വച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഈ സമയം മലങ്കര അന്ത്യോക്യ പാത്രിയാർക്കീസിന്റെ കീഴിൽ ആയിരുന്നു എന്നത്‌ നിസ്തർക്കമാണ്‌ എന്ന് ചരിത്രകാരന്മാരായ ഫാ. പ്ലാസിഡും, ഫാ. വടശേരിയും വി. സി. ജോർജ്ജും പറയുന്നു.[19] [20]

ക്രി.വ. 345-ഇലെ സിറിയൻ കുടിയേറ്റം

തിരുത്തുക
 
കൊടുങ്ങല്ലൂരിൽക്നായിത്തോമാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം

തോമാശ്ലീഹാ വാഴിച്ച പുരോഹിതന്മാർക്ക് പിന്തുടർച്ചക്കാരില്ലാതിരുന്നതിനാൽ കേരളത്തിലെ ക്രൈസ്തവ സഭ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് എഡേസയുടെ മെത്രാനായിരുന്ന മോർ യൌസേപ്പിന് മലങ്കരയിലെ സഭയെപ്പറ്റി ഒരു സ്വപ്നം ഉണ്ടാവുന്നത്. ഈ വിവരം ഇദ്ദേഹം യെരുശലേമിന്റെ മെത്രാപ്പൊലീത്തയെ അറിയിച്ചു. അദ്ദേഹമാകട്ടെ മറ്റ് മെത്രാന്മാരോട് ഇതേക്കുറിച്ച് ചർച്ച ചെയ്ത് കനാൻ‌കാരനായിരുന്ന തോമ എന്ന വ്യാപാരിയോട് മലങ്കരയിലെ വിവരങ്ങൾ തിരക്കുവാനയച്ചു. ഇദ്ദേഹം തിരക്കിയിട്ട് തിരിച്ച് ചെന്ന് മലങ്കരയിലെ സഭയുടെ അവസ്ഥയെക്കുറിച്ച് അവരെ അറിയിച്ചു. ഇത് അറിഞ്ഞ ശേഷം അന്ത്യോക്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ് ബാവയുടെ കീഴിൽ ഒരു സഭാ സുന്നഹദോസ് കൂടി, മലങ്കരയിലേക്ക് ഒരു സംഘം ആളുകളെ അയക്കുവാൻ തീരുമാനിച്ചു.

ക്രി. വ. 345ഇൽ കേരളത്തിലേക്ക് ക്നായിത്തോമയുടെ നേതൃത്വത്തിൽ എഡേസയുടെ മോർ യൌസേപ്പും രണ്ട് വൈദികരും അടങ്ങുന്ന നാനൂറ് ആളുകളുടെ ഒരു കൂട്ടം ആളുകളുടെ കുടിയേറ്റം നടന്നു. [21] പുകടിയിൽ ഇട്ടൂപ്പ്‌ റൈറ്ററുടെ[22] മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാ ചരിത്രത്തിൽ ഇക്കാര്യം വിശദമാക്കിയിരിക്കുന്നു.[1][23] ഈ കാലത്ത്‌ കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഇവർക്ക്‌ 244 ആനക്കോൽ ഭൂമിയും മഹാദേവർപട്ടണം എന്ന പട്ടണവും മറ്റും കൊടുത്തു.ഈ കുടിയേറ്റത്തിന് ശേഷം മലങ്കരയിലെ സഭ മുഴുവൻ അന്ത്യോക്യ പാത്രിയാർക്കിസിന്റെ കീഴിലാവുകയും സുറിയാനി പാരമ്പര്യംത്തിലാവുകയും ചെയ്തു.[24]

അഞ്ചും ആറും നൂറ്റാണ്ടുകളും നെസ്തോറീയൻ സിദ്ധാന്തവും

തിരുത്തുക

അഞ്ചും ആറും നൂറ്റാണ്ടുകളിൽ പൗരസ്ത്യ സഭ നെസ്തോറിയൻ സിദ്ധാന്തവും അതിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളിലും പെട്ടിരിക്കുകയായിരുന്നു. എന്നാലും മലങ്കര സഭയെ പരിപാലിച്ചിരുന്ന സെലൂഷ്യൻ കാതോലിക്കോസ് ഈ സിദ്ധാന്ത രൂപവത്കരണം കഴിഞ്ഞ് ഒന്നര നൂറ്റാണ്ട് വരെ യാക്കോബ്യമായിരുന്നു. പക്ഷെ ക്രി.വ. 498-ഇൽ സെലൂഷ്യൻ കാതോലിക്ക നെസ്തോറിയൻ സിദ്ധാന്തം അംഗീകരിക്കുകയും താൻ ഇനി മുതൽ അന്ത്യോക്യ പാത്രിയർക്കീസിന് കീഴിലല്ല, പക്ഷെ ഒരു സ്വതന്ത്ര സഭാ തലവനാണ് എന്നു പ്രഖ്യാപിക്കുകയും ബാബിലോണിയൻ പാത്രിയർക്കീസ് എന്ന പേർ് സ്വയം സ്വീകരിക്കുകയും ചെയ്തു. [25]

എന്നാൽ കേരളത്തിലെ സഭ സുറിയാനി പാരമ്പര്യത്തിൽ തന്നെ തുടർന്നു. ഇതിനുള്ള തെളിവുകൾ പലതാണ്. കോട്ടയം വലിയ പള്ളീയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പേർഷ്യൻ കുരിശാണ് അതിൽ ഒരെണ്ണം. അതിൽ സുറിയാനിയിലും പാലവിയിലും എഴുത്തുകൾ ഉണ്ട്. പാലവിയിലെ എഴുത്തുകൾ കാരണം അവ സുറിയാനി പാരമ്പര്യം തന്നെയാണ് അന്ന് ഉണ്ടായിരുന്നതെന്ന് ഉറപ്പിക്കാം.

ക്രി.വ. 825-ഇലെ രണ്ടാം സിറിയൻ കുടിയേറ്റം

തിരുത്തുക
 
മാർ സാബോറും ഇരട്ട സഹോദരനായ മാർ ആഫ്രോത്തും . അകപ്പറമ്പിലെ(അങ്കമാലി) പള്ളിയിൽ നിന്ന്

ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സുറിയാനി പിതാക്കന്മാരായ മോർ സാബോറും മോർ അഫ്രോത്തും ഒരു ജനക്കൂട്ടത്തോടൊപ്പം കേരളത്തിലെ കൊല്ലത്ത് എത്തിച്ചേർന്നു. അപ്പോൾ ഉണ്ടായിരുന്ന പ്രാദേശിക രാജാവ് അവർക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുകൊടുത്തു.

കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവർമ്മൻ ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു, ഇത് തരിസാ പള്ളി എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികൾ മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ തരിസാപ്പള്ളി ശാസനങ്ങൾ എന്നറിയപ്പെടുന്നത്.

ഉദയമ്പേരൂർ സുന്നഹദോസിൽ ഇവർ നെസ്തോറിയർ ആണ് എന്ന് പ്രതിപാദിച്ചതിനാൽ ഇവർ നെസ്തോറിയർ ആണ് എന്ന് ഒരു വാദഗതിയുണ്ട്. എന്നാൽ നെസ്തോറിയർ ഇവരെ അവരുടെ കൂട്ടത്തിലെ ഒരാളായി കരുതുന്നില്ല. അക്കാലത്ത് വിദേശത്ത് പോയ നെസ്തോറിയ മെത്രാന്മാരുടെ കൂട്ടത്തിലും ഇവരുടെ പേരില്ല. റോമൻ കത്തോലിക്ക ചരിത്രകാരനായ ഫാ. പ്ലാസിഡും എം വി പോളും ചേർന്ന് തയ്യാറാക്കിയ കിഴക്കൻ സഭകളുടെ ചരിത്രത്തിലും ഇങ്ങനെ രണ്ട് നെസ്തോറിയ മെത്രാന്മാരുടെ പേരില്ല.

മലങ്കര സഭ പത്താം നൂറ്റാണ്ട് മുതൽ പതിഞ്ചാം നുറ്റാണ്ട് വരെ

തിരുത്തുക

പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ മലങ്കര സഭ നെസ്തോറിയമായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാൽ ട്രാവൻ‌കൂർ സ്റ്റേറ്റ് മാനുവൽ പോലെയുള്ള ഗ്രന്ഥങ്ങൾ പറയുന്നത് മലങ്കര സഭ അന്ത്യോക്യ പാത്രിയാർക്കീസിന്റെ കീഴിൽ ആയിരുന്നു എന്നാണ്[അവലംബം ആവശ്യമാണ്]. പന്ത്രണ്ടാം നൂറ്റാണ്ടിനേക്കുറിച്ച് അറിവ് തരുന്ന ഒരു രേഖയാണ് ആയിരത്തിയൊരുനൂറ്റിത്തൊണ്ണൂറ്റിയൊൻപതിൽ മഹാനായ മിഖായേൽ പാത്രിയാർക്കിസിന്റെ കാലത്ത് ഉണ്ടാക്കപ്പെട്ട ഉണ്ടാക്കപ്പെട്ട സുറിയാനി ബൈബിൾ. ഈ പുസ്തകം പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന ക്ലോഡിയസ് ബുക്കാനൻ എന്ന പ്രൊട്ടസ്റ്റന്റ് മിഷനറി കൈവശം കൊടുത്തു.[26] ആ പുസ്തകത്തിൽ ദൈവമാതാവായ മറിയാമിന്റെ പെരുന്നാ‍ളിനും മറ്റുമുള്ള പ്രത്യേക ബൈബിൾ വായനകൾ അടയാളപ്പെടുത്തിയിരുന്നു. നെസ്തോറിയർക്ക് മറിയാമിനുള്ള പ്രത്യേക പെരുന്നാളുകൾ ഇല്ല. പതിമൂന്ന് മുതൽ പതിനഞ്ചാം നൂറ്റാണ്ടുകളെക്കുറിച്ച് തെളിവുകൾ ഒന്നും ഇല്ല. എങ്കിലും മലങ്കര കത്തോലിക്ക സഭയുടെ മോർ ഈവാനിയോസ് മെത്രാപ്പൊലീത്തായുടേയും[27] ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പൗലോസ് മോർ അത്തനാസ്യോസ് മെത്രാപ്പൊലീത്തായുടേയും[28] അഭിപ്രായത്തിൽ മലങ്കര സഭ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ആയിരുന്നു.

നെസ്തോറിയ സ്വാധീനം

തിരുത്തുക

പതിനാലാം നൂറ്റാണ്ട് മുതൽ, മദ്ധ്യപൗരസ്ത്യദേശത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. മതവൈരങ്ങളും ഉൾപ്പിണക്കങ്ങളും ഈ തകർച്ചയുടെ ആക്കം കൂട്ടി. ഈ കാലഘട്ടത്തിൽ കേരളവുമായുള്ള ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. അക്കാലഘട്ടത്തിൽ കേരളത്തിൽ എത്തിച്ചേർന്ന നെസ്തോറിയ മെത്രാന്മാരുടെ ആരാധനാ വസ്ത്രധാരണ എന്നിവയിലുള്ള സാമ്യം മൂലം മലങ്കര സഭ അവരെ സ്വീകരിച്ചിരുന്നു.

അന്നെത്തിച്ചേർന്ന നെസ്തോറിയ മെത്രാന്മാർക്ക് മലങ്കര സഭയെക്കുറിച്ച് അറിയില്ലായിരുന്നു എന്നതിന് ഒരു വലിയ തെളിവാണ് ഒരു മെത്രാൻ അവരുടെ കാതോലിക്കക്ക് അയച്ച കത്ത്. അതിൻപ്രകാരം ആ മെത്രാൻ ഈ സ്ഥലത്തേക്കുറിച്ചും ഇവിടത്തെ സഭയെക്കുറിച്ചും വിശദീകരിച്ചു കൊടുക്കുന്നുണ്ട്. ഇതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നതാണ് ആ സഭയെങ്കിൽ അങ്ങനെ വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലൊ.

ക്രി.വ. 1490 മുതൽ 1599 വരെ മലങ്കര സഭക്ക് മെത്രാന്മാരെ അയച്ചിരുന്നത് നെസ്തോറിയ സഭ ആയിരുന്നു. ഇക്കാലത്ത് മലങ്കര സഭ മുഴുവനായും നെസ്തോറിയ വിശ്വാസം കൈക്കൊണ്ടു എന്നൊരു വാദം ഉണ്ട്. പൌരസ്ത്യ ക്രൈസ്തവീയതയെ പാഷാണ്ഡത എന്ന് കരുതി തള്ളിക്കളഞ്ഞ ജെസ്യൂട്ട് ബിഷപ്പ് മെനസിസ്നും അദ്ദേഹം വിളിച്ചുകൂട്ടിയ ഉദയം‍പേരൂർ സുന്നഹദോസ് മുതലായവയും ഈ വാദത്തെ അംഗീകരിച്ചിരുന്നു. എങ്കിലും അക്കാലത്ത് നടന്ന ഒരു സുറിയാനി ഓർത്തഡോക്സ് സുന്നഹദോസിൽ പങ്കെടുത്ത സഭയുടെ കാതോലിക്ക സ്വയം “കിഴക്കിന്റെയും ഇന്ത്യയുടെയും കാതോലിക്ക“ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

തൊഴിയൂർ സഭയുടെ സ്ഥാപനം

തിരുത്തുക

ഇത് മലബാർ സ്വതന്ത്ര സഭ എന്ന പേരിലുമറിയപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ കുന്നം കുളത്തിനടുത്തുള്ള തൊഴിയൂർ ആസ്ഥാനമായ മലബാർ സ്വതന്ത്ര സുറിയാനി സഭ 1772ല് മലങ്കര സഭയിൽ നിന്ന് പിരിഞ്ഞുണ്ടായതാണ്. ജറുസലേമിലെ മാർ ഗ്രിഗോറിയോസ് കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു. അന്നത്തെ മലങ്കര മെത്രാനും തിരുവിതാംകൂർ, കൊച്ചി സർക്കാരുകളും ഇതിനെ എതിർത്തതിനാൽ പുതിയ മെത്രാൻ തിരുവിതാംകൂർ, കൊച്ചി അതിർത്തികൾക്ക് പുറത്തുള്ള ബ്രിട്ടീഷ് മലബാറിലെ തൊഴിയൂർ(ആഞ്ഞൂർ) എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും മലബാർ സ്വതന്ത്ര സഭ എന്ന പേരിൽ പുതിയ ഒരു സഭ സ്ഥാപിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

ആധുനിക കാലത്തെ പിളർപ്പുകൾ

തിരുത്തുക
 
1912-ൽ വിഭജനത്തിൽ രണ്ട് വിഭാഗങ്ങൾക്ക് നേതൃത്വം കൊടുത്ത രണ്ട് മെത്രാപ്പൊലീത്തമാർ മൂസലിൽ വാഴ്ചാസമയത്ത് ഒരുമിച്ച് നിൽക്കുന്ന ചിത്രം

ഇരുപതാം നൂറ്റാണ്ടിനോട് ചേർന്ന് മലങ്കര സഭ രണ്ട് വലിയ പിളർപ്പുകളിൽ കൂടി കടന്ന് പോയി. പത്തൊൻപതാം നൂറ്റാണ്ടിൽ നവീകരണ/ആംഗ്ലിക്കൻ ആശയങ്ങളിൽ ആകൃഷ്ടരായി ഒരു വിഭജനവും പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യകേന്ദ്രീകൃത-സ്വാതന്ത്ര്യ വാദങ്ങൾ ഉയർത്തി മറ്റൊരു വിഭജനവും സഭയിൽ ഉണ്ടായി. രണ്ടാമത്തേത് കൂറെക്കൂടി വലിയതും തത്ഫലമായുണ്ടായ വ്യവഹാരങ്ങൾ ഇന്നും തുടർന്നു വരുന്നതും ആ‍കുന്നു. ഇരുവിഭാഗങ്ങളും രണ്ട് സഭകളായി (യാക്കോബായ സുറിയാനി സഭ എന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേരിലും) ഇന്ന് പ്രവർത്തിക്കുന്നു. എന്നാൽ ആദ്യ പിളർപ്പിൽ എതിർചേരിയിലായിരുന്ന വിഭാഗവുമായി (മലങ്കര മാർത്തോമാ സുറിയാനി സഭ) രമ്യതയിലാണ് യാക്കോബായ സഭ ഇന്ന്. വിശ്വാസപരമായ വ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ പരസ്പരസഹകരണം വളർത്തുന്നതിനായി കമ്മീഷനുകളെ യാക്കോബായ-മാർത്തോമാ സഭകൾ നിയമിക്കപ്പെട്ടിട്ടുണ്ട്. സുറിയാനി സഭകളുടെ പൊതുപൈതൃക സംരക്ഷണത്തിനായി യാക്കോബായ സഭ മറ്റ് സഭാവിഭാഗങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ആലുവാ യൂ.സി. കോളജ്, നിരണം എക്യുമെനിക്കൽ പള്ളി തുടങ്ങിയവയിൽ ഇത്തരം യോജിച്ച പ്രവർത്തനം കാണുവാൻ സാധിക്കും.

സഭാധ്യക്ഷന്മാർ

തിരുത്തുക

കാതോലിക്കാസ്ഥാപനത്തിനു മുൻപുള്ള സഭാ‍ദ്ധ്യക്ഷന്മാർ

തിരുത്തുക

പതിനേഴാം നൂറ്റാണ്ട് മുതൽ 1912 വരെയുള്ള മലങ്കര മെത്രാപ്പോലീത്തമാർ

തിരുത്തുക

1653-ലെ കൂനൻ കുരിശു സത്യത്തിന് ശേഷം ആലങ്ങാട് പള്ളിയിൽ സമ്മേളിച്ച മാർത്തോമാ നസ്രാണികൾ പകലോമറ്റം കുടുംബക്കാരനായ അർക്കദിയാക്കോൻ പറമ്പിൽ തോമായെ ഒരു മെത്രാനെ പ്രഖ്യാപിച്ചു. 1665ൽ കേരളത്തിൽ എത്തിയ സുറിയാനി ഓർത്തഡോക്സ് സഭയുടെ ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ മാർത്തോമായുടെ മെത്രാൻ പട്ടം സ്ഥിരീകരിച്ചു കൊടുത്തു. മാർത്തോമായ്ക്ക് ശേഷം പകലോമറ്റം കുടുംബക്കാരായ മുതിർന്ന വൈദികർ നേതൃത്വം തുടർന്നും ഏറ്റെടുത്തുകൊണ്ടിരുന്നു.

  • മാർത്തോമ്മാ 1 (1653-1670)
  • മാർത്തോമ്മാ 2 (1670-1686)
  • മാർത്തോമ്മാ 3 (1686-1688)
  • മാർത്തോമ്മാ 4 (1688-1728)
  • മാർത്തോമ്മാ 5 (1728-1765)
    • ഇവാനിയോസ് യൂഹാനോൻ (ഇന്ത്യയുടെ എപ്പിസ്കോപ്പോ) (1752-1794)
  • മാർത്തോമ്മാ 6 (ദിവാന്നാസ്യോസ് I) (1765 - 1809)
  • മാർത്തോമ്മാ 7 (1808-1809)
  • മാർത്തോമ്മാ 8 (1809-1816)
  • മാർത്തോമ്മാ 9 (1816-1817)
  • ദിവാന്നാസ്യോസ് 2 (പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് 1) (1816)
  • ദിവാന്നാസ്യോസ് 3 (പുന്നത്തറ ദിവന്നാസിയോസ് ഗീവർഗീസ് 1) (1817-1825)
  • ദിവാന്നാസ്യോസ് 4 (ചേപ്പാട്ട് ദിവന്നാസിയോസ് ഫിലിപ്പോസ്) (1827-1852)
  • മാത്യൂസ് അത്താനാസിയോസ് (1842-1846) (1865ൽ ഇഗ്നാത്തിയോസ് പത്രോസ് തൃതിയൻ പാത്രിയർക്കീസിനാൽ മുടക്കപ്പെട്ടു. തുടർന്ന് സഭ രണ്ടാവുകയും മാത്യൂസ് അത്തനാസിയോസ് മലങ്കര മാർത്തോമ്മാ സുറിയാനി സഭ വിഭാഗത്തിന്റെ മലങ്കര മെത്രാപ്പൊലീത്തയായി മരണം വരെ തുടരുകയും ചെയ്തു.)
  • യുയാഖിം കൂറിലോസ് (ഇന്ത്യയുടെ റീശ് എപ്പിസ്കോപ്പോ) (1846-1874)
  • ദിവന്നാസിയോസ് 5 (പുലിക്കോട്ടിൽ ദീവന്നാസ്യോസ് ജോസഫ് 2)(1865-1909)
  • ദിവന്നാസിയോസ് 6 (വട്ടശ്ശേരിൽ ദിവന്നാസിയോസ് ഗീവർഗീസ് 2) (1909-1912) (1912 ൽ സഭ രണ്ടാവുകയും വട്ടശ്ശേരിൽ ദീവന്നാസ്യോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വിഭാഗത്തിന്റെ മലങ്കര മെത്രാപ്പൊലീത്തയായി മരണം വരെ തുടരുകയും ചെയ്തു.)

പതിനേഴാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിലെ വലിയ പിളർപ്പ് വരെ അവിഭക്ത മലങ്കര സഭയുടേ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നത് മലങ്കര മെത്രാപ്പൊലീത്താമാരാണ്. 1912-ൽ സഭയിലെ ഒരു വിഭാഗം കാതോലിക്കയെ വാഴിച്ചതു മുതൽ ഉണ്ടായ സഭാതർക്കത്തെ തുടർന്നുള്ള യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തമാരുടെ പേരുകളാണ് ഇനി പറയുന്നത്.

1958ൽ മലങ്കര ഓർത്തഡോക്സ് സുറിയാനി വിഭാഗം ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കായുടെ നേതൃത്വത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം പുനഃസ്ഥാപിച്ചു

കാതോലിക്കാ സ്ഥാനം

തിരുത്തുക

പേർഷ്യയിലെ യാക്കോബായ വിശ്വാസികൾക്കായി സുറിയാനി ഓർത്തഡോക്സ് സഭ സ്ഥാപിച്ച ഒരു സ്ഥാനമാണ് കിഴക്കിന്റെ മഫ്രിയോനോ എന്നത്. ഈ സ്ഥാനം പിന്നീട് 1912-ൽ മലങ്കര സഭയിലെ ഒരു വിഭാഗം സ്ഥാപിക്കുകയും സഭയിൽ ഒരു പിളർപ്പിന് കാരണമാവുകയും ചെയ്തു.

മലങ്കരയിലെ കാതോലിക്കാമാർ

തിരുത്തുക

സ്വയംഭരണ സമൂഹങ്ങൾ

തിരുത്തുക

കേരളത്തിലെ സഭയുടെ ഭാഗമായി നിൽക്കുമ്പോൾ തന്നെ സമുദായത്തനിമാപാലനത്തിനായും വിശ്വാസപരിപാലനാവശ്യങ്ങൾക്കായും വ്യതിരിക്ത ഭരണസംവിധാനം പിന്തുടരുന്ന നാല് സമൂഹങ്ങൾ കൂടിയുണ്ട്. #മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനം, #പൌരസ്ത്യ സുവിശേഷ സമാജം, #മലങ്കര യാക്കോബായ സിംഹാസന പള്ളികൾ, #ഹോണവാർ മിഷൻ എന്നിവയാണ് ഈ സമൂഹങ്ങൾ.

മലങ്കര ക്നാനായ സുറിയാനി അതിഭദ്രാസനം

തിരുത്തുക

മലങ്കര യാക്കോബായ സഭയിലെ ക്നാനായ സമുദായക്കാർക്കായി 1910-ൽ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ എന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് സ്ഥാപിച്ചതാണ് മലങ്കര സുറിയാനി ഭദ്രാസനം. സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങൾ ആണെങ്കിലും അതിഭദ്രാസത്തിലെ അംഗങ്ങൾ സ്വസമുദായത്തിൽ നിന്ന് മാത്രം വിവാഹം ചെയ്യുന്നു [29] . ചിങ്ങവനം മോർ അഫ്രേം സെമിനാരിയാണ് അതിഭദ്രാസനത്തിന്റെ ആസ്ഥാനം. കാതോലിക്കയ്ക്ക് കീഴിലെങ്കിലും സ്വയംഭരണാവകാശമുള്ള ഈ അതിഭദ്രാസനത്തിന്റെ അദ്ധ്യക്ഷൻ ഇടവഴിക്കൽ കുരിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്തയാണ്. സമുദായ മെത്രാപ്പോലിത്ത എന്ന സ്ഥാനനാമത്തിലുള്ള ഇദ്ദേഹത്തിനു കീഴിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലും വിദേശത്തുമായി (അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ) ചിതറിപ്പാർക്കുന്ന ക്നാനായ യാക്കോബായ സമുദായത്തിന് വേണ്ടി മറ്റ് മുന്ന് മെത്രാപ്പൊലീത്തമാർ കൂടീയുണ്ട്. ഇവർ നാലുപേരും യാക്കോബായ സുറിയാനി സഭയുടേ സുന്നഹദോസ് അംഗങ്ങൾ ആണ്.

പൌരസ്ത്യ സുവിശേഷ സമാജം

തിരുത്തുക

സഭയുടെ മിഷനറി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 1924-ൽ സ്ഥാപിക്കപ്പെട്ടതാണ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് എന്ന പൌരസ്ത്യ സുവിശേഷ സമാജം. കടവിൽ പൌലോസ് മോർ അത്താനാസ്യോസ് മെത്രാപ്പൊലീത്ത സ്ഥാപിക്കുകയും ഇന്ത്യയുടേ പലഭാഗത്തും സുവിശേഷപ്രചാരണം നടത്തുകയും ചെയ്ത സംഘടനയുടെ ഇപ്പോഴത്തെ രക്ഷാധികാരി മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തയാണ്.[30]

മലങ്കര യാക്കോബായ സിംഹാസന പള്ളികൾ

തിരുത്തുക

മലങ്കര സഭയിലെ പിളപ്പിന്റെ കാലഘട്ടത്തിൽ ദൈവാലയങ്ങൾ ഇല്ലാതിരുന്ന സ്ഥലങ്ങളിൽ സഭാംഗങ്ങൾക്കായി സ്ഥാപിക്കപ്പെടുകയും നിയമ തടസങ്ങൾ ഒഴിവാക്കാനായി യാക്കോബായ സഭയിൽ നിന്നും വ്യത്യസ്തമായ ഒരു ഭരണഘടന പിന്തുടരുകയും ചെയ്ത ദൈവാലയങ്ങളെ, അന്ത്യോഖ്യാ സിംഹാസനത്തിനു നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള പള്ളികൾ എന്ന അർത്ഥത്തിൽ, സിംഹാസന പള്ളികൾ എന്ന് വിളിക്കുന്നു.

ഹോണവാർ മിഷൻ

തിരുത്തുക

1917-ൽ റോമൻ കത്തോലിക്ക സഭയിൽ നിന്നും യാക്കോബായ സുറിയാനി സഭയിൽ ചേർന്ന ജോർജ് പിന്റോ എന്ന വൈദികനാണ് ഹോണവാർ മിഷന്റെ സ്ഥാപകൻ. കർണാടകയിലെ ഹോണവാർ പട്ടണത്തിൽ വി. അന്റണിയുടെ നാമത്തിൽ സ്ഥാപിതമായി ഈ സമൂഹത്തിലേക്ക് പിന്നീടും റോമൻ കത്തോലിക്ക വൈദികരും കൊങ്കണിക്കാരായ വിശ്വാസികളും കടന്നു വന്നതോടു കൂടി ഹോണവാർ മിഷൻ വിപുലമായി പ്രവർത്തനമാരംഭിച്ചു.[31]. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു. യാക്കൂബ് മോർ അന്തോണിയോസ് മെത്രാപ്പൊലീത്തയാണ് ഹോണവാർ മിഷന്റെ ചുമതല വഹിക്കുന്നു. [32]

എക്യുമെനിക്കൽ പ്രവർത്തനങ്ങൾ

തിരുത്തുക

ലോക സഭാസമിതി

തിരുത്തുക

1960 ലോക സഭാ സമിതിയുടെ(ഡബ്ലിയു.സി.സി) അംഗമാണ് യാക്കോബായ സഭ ഉൾപ്പെടുന്ന ആഗോള സുറിയാനി ഓർത്തഡോക്സ് സഭ. ഇപ്പോൾ സഭയുടെ നിരണം മെത്രാപ്പൊലീത്തയായ ഗീവർഗീസ് മോർ കൂറീലോസ് ലോക സഭാ സമിതിയുടെ മിഷൻ ആന്റ് ഇവാഞ്ചലിസം കമ്മീഷന്റെ മോഡറേറ്ററായി പ്രവർത്തിച്ചു വരുന്നു.[33]

പൌരസ്ത്യ ഓർത്തഡോക്സ് സഭകൾ

തിരുത്തുക

സുറിയാനി ഓർത്തഡോക്സ് സഭയുമായി വിശ്വാസ ഐക്യം പുലർത്തുന്ന സഭകളെ പൊതുവായി പൌരസ്ത്യ ഓർത്തഡോക്സ് സഭകൾ എന്ന് വിളിക്കുന്നു(Oriental Orthodoxy). 1965-ൽ നടന്ന അഡീസ് അബാബ സമ്മേളനത്തിൽ യാക്കോബായ സഭയും പങ്കെടുക്കുകയും അന്ന് മുതൽ ഇതര പൌരസ്ത്യ ഓർത്തഡോക്സ് സഭകളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.[34]

കത്തോലിക്കാ സഭ

തിരുത്തുക

കത്തോലിക്കാ സഭയുമായി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസ ഭിന്നിപ്പിനെ മാറ്റി നിർത്തുവാനും പരസ്പര കൌദാശിക ഐക്യം നടപ്പിൽ വരുത്തുവാനുമുള്ള പ്രവർത്തനങ്ങ്L സഭ നടത്തിവരുന്നു. പ്രൊ ഓറിയെന്റെ എന്ന സംഘടന ഇതിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. പരസ്പരം വിവിധ കൂദാശകൾ സ്വീകരിക്കുവാനും, വിവാഹബന്ധങ്ങൾ പുലർത്തുവാനും അനുവദിക്കുന്ന കരാറുകൾ ഇരു സഭകളുടെയും അധ്യക്ഷന്മാർ ഒപ്പുവെച്ചിരുന്നു. കേരളത്തിൽ കത്തോലിക്ക വിഭാഗങ്ങളുമായി പ്രാദേശിക സഹകരണത്തിനുള്ള പ്രത്യേക സമിതിയും നിലവിലുണ്ട് [35].

മാർത്തോമ്മാ സഭ

തിരുത്തുക

2014 മുതൽ മാർത്തോമാ സഭയുമായി സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരു സഭകളും ചേർന്ന് ഒരു കമ്മീഷൻ സ്ഥാപിക്കുകയും അതിന്റെ തുടർച്ചയായി ചർച്ചകൾ നടന്ന് വരികയും ചെയ്യുന്നു.[36]

മെത്രാപ്പോലീത്തന്മാർ

തിരുത്തുക
  • ബസേലിയോസ് തോമസ് പ്രഥമൻ - ഇന്ത്യയുടെ കാതോലിക്ക

മലങ്കര അതിഭദ്രാസനം

തിരുത്തുക
  • ഗ്രീഗോറിയോസ് ജോസഫ് - മെത്രാപ്പോലീത്തൻ ട്രസ്റ്റി
  • സേവേറിയോസ് എബ്രഹാം
  • തിമോത്തിയോസ് തോമസ്
  • അപ്രേം മാത്യൂസ്
  • ദിയസ്കോറോസ് കുര്യാക്കോസ്
  • ദിവനാസിയോസ്‌ ഗീവർഗീസ്
  • അത്തനാസിയോസ് ഗീവർഗീസ്
  • അത്തനാസിയോസ് ഏലിയാസ്
  • യൂഹാനോൻ മിലിത്തിയോസ്
  • യൂലിയോസ് ഏലിയാസ്
  • ബർണബാസ് ഗീവർഗീസ്
  • കൂറിലോസ് ഗീവർഗീസ്
  • തെയോഫിലോസ് കുര്യാക്കോസ്
  • യൗേബിയോസ് കുര്യാക്കോസ്
  • അന്തിമോസ് മാത്യൂസ്
  • അന്തോണിയോസ് യാക്കോബ്
  • ക്രസോസ്റ്റമോസ് മർക്കോസ്
  • ക്ലീമിസ് കുര്യാക്കോസ്
  • ഐറേനിയോസ് പൗലോസ്
  • ഒസതാത്തിയോസ് ഐസക്
  • ഒസതാത്തിയോസ് പത്രോസ്
  • തേവദോസിയോസ് മാത്യൂസ്
  • തിമോത്തിയോസ് മാത്യൂസ്
  • ഫിലാക്‌സിനോസ് സക്കറിയാസ്

അമേരിക്കൻ അതിഭദ്രാസനം

തിരുത്തുക
  • തീത്തോസ് എൽദോ
  • സേവേറിയോസ് കുര്യാക്കോസ്
  • ഗ്രിഗോറിയോസ് കുര്യാക്കോസ്
  • ഇവാനിയോസ് കുര്യാക്കോസ്
  • സിൽവാനിയോസ്‌ ആയൂബ്

ഭദ്രാസനങ്ങൾ

തിരുത്തുക

യാക്കോബായ സുറിയാനി സഭയ്ക്ക് താഴെ പറയുന്ന ഭദ്രാസനങ്ങൾ ഉണ്ട്

അതിഭദ്രാസനം (സ്വയംഭരണാധികാരം)

തിരുത്തുക

അന്ത്യോഖ്യയിലെ പാത്രീയർക്കീസ് ​​ബാവായുടെ കീഴിൽ അധികാരപരിധി കൽപ്പിക്കപ്പെട്ടിട്ടുണ്ട്

1. ക്നാനായ അതിഭദ്രാസനം

  1. ചിങ്ങവനം മേഖല
  2. കല്ലിശ്ശേരി മേഖല
  3. റാന്നി മേഖല
  4. യുഎസ്എ, കാനഡ, യൂറോപ്പ് മേഖല

2. വടക്കേ അമേരിക്കയിലെ മലങ്കര അതിഭദ്രാസനം

3. .യൂറോപ്പിലെ മലങ്കര അതിഭദ്രാസനം

  1. അയർലണ്ടിലെ പാത്രിയർക്കാൽ വികാരിയേറ്റ്
  2. യുകെയിലെ പാത്രിയർക്കാൽ വികാരിയേറ്റ്
  3. ജർമനിയുടെയും മധ്യ യൂറോപ്പിന്റെയും പാത്രിയർക്കീസ് ​​വികാരി

കേരളത്തിലെ ഭദ്രാസനങ്ങൾ

തിരുത്തുക
  1. തിരുവനന്തപുരം ഭദ്രാസനം
  2. കൊല്ലം ഭദ്രാസനം
  3. തുമ്പമൺ ഭദ്രാസനം
  4. നിരണം ഭദ്രാസനം
  5. കോട്ടയം ഭദ്രാസനം
  6. ഇടുക്കി ഭദ്രാസനം
  7. കണ്ടനാട് ഭദ്രാസനം
  8. കൊച്ചി ഭദ്രാസനം
  9. അങ്കമാലി ഭദ്രാസനം
    1. അങ്കമാലി മേഖല
    2. പെരുമ്പാവൂർ മേഖല
    3. പള്ളിക്കര മേഖല
    4. മൂവാറ്റുപുഴ മേഖല
    5. കോതമംഗലം മേഖല
    6. ഹൈറേഞ്ച് മേഖല
  10. തൃശ്ശൂർ ഭദ്രാസനം
  11. കോഴിക്കോട് ഭദ്രാസനം
  12. മലബാർ ഭദ്രാസനം

ഇന്ത്യയിൽ ഉള്ള മറ്റു ഭദ്രാസനങ്ങൾ

തിരുത്തുക
  1. മംഗലാപുരം ഭദ്രാസനം
  2. ബാംഗ്ലൂർ ഭദ്രാസനം
  3. മൈലാപ്പൂർ ഭദ്രാസനം
  4. ബോംബെ ഭദ്രാസനം
  5. ന്യൂഡൽഹി ഭദ്രാസനം

ഇന്ത്യയ്ക്ക് പുറത്തുള്ള ഭദ്രാസനങ്ങൾ (സ്വയംഭരണാധികാരം)

തിരുത്തുക
  1. മിഡിൽ ഈസ്റ്റ് ഭദ്രാസനം - - ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൌദി അറേബ്യ, യെമൻ
  2. ആസ്ട്രേലിയയും ന്യൂസിലാൻഡും
  3. സിംഗപ്പൂർ & മലേഷ്യ

മറ്റ് ഭദ്രാസനങ്ങൾ (ഓട്ടോണോമസ്)

തിരുത്തുക

അന്ത്യോഖ്യയിലെ പരി. പാത്രീയർക്കീസ് ​​ബാവായുടെ അധികാരപരിധി ഉള്ളത്

  1. ഹോണവാർ മിഷൻ
  2. ഇ.എ.ഇ. (ഇവാഞ്ചലിസ്റ്റ് അസോസിയേഷൻ ഓഫ് ദി ഈസ്റ്റ്) പള്ളികൾ
  3. സിംഹാസന പള്ളികൾ

പുറമെയുള്ള കണ്ണികൾ

തിരുത്തുക
  1. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
  2. നിരണം ഭദ്രാസന വെബ്സൈറ്റ്
  3. കോല്ലം ഭദ്രാസന വെബ്സൈറ്റ് Archived 2019-03-25 at the Wayback Machine.
  4. ഇടുക്കി ഭദ്രാസന വെബ്സൈറ്റ് Archived 2015-02-14 at the Wayback Machine.
  5. മൈലാപ്പൂർ ഭദ്രാസന വെബ്സൈറ്റ് Archived 2015-02-15 at the Wayback Machine.
  6. മലബാർ ഭദ്രാസന വെബ്സൈറ്റ് Archived 2018-03-30 at the Wayback Machine.
  7. ഡൽഹി ഭദ്രാസന വെബ്സൈറ്റ് Archived 2011-05-12 at the Wayback Machine.
  8. സെമിനാരി വെബ്സൈറ്റ് Archived 2018-09-12 at the Wayback Machine.
  9. യൂത്ത് അസോസിയേഷൻ വെബ്സൈറ്റ് Archived 2011-12-29 at the Wayback Machine.
  10. മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം Archived 2014-08-30 at the Wayback Machine.

പുറമെയുള്ള കണ്ണികൾ (പള്ളികൾ)

തിരുത്തുക
  1. മഞ്ഞിനിക്കര ബാവായുടെ വെബ്സൈറ്റ് Archived 2017-10-09 at the Wayback Machine.
  2. മഞ്ഞിനിക്കര ദയറായുടെ വെബ്സൈറ്റ് Archived 2015-08-01 at the Wayback Machine.
  3. ചെന്നിത്തല ഹോറേബ് പള്ളി Archived 2011-07-08 at the Wayback Machine.
  1. "Peshitta | Syriac Bible". Encyclopedia Britannica.
  2. Encyclopaedia of sects & religious doctrines, Volume 4 By Charles George Herbermann page 1180,1181
  3. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്. p. 369. ISBN 978-0-19-826377-7. Once Mar Thoma I had been consecrated and joined to the Patriarchate of Antioch, Mar Gregorios himself stayed on in Malabar as joint ruler over the newly formed Jacoba Malankara Church. This joint rule, lasting twenty years (when they both died), made permanent the 'vertical' split between Malabar Christians linked to Rome and Malankara Christians linked to Antioch (in Mardin). Those of the 'new allegiance', known as Puthankuttukar, were led by metrans who looked to the Jacoba Patriarch of Antioch in Mardin. Those of the 'old allegiance', known as Pazhayakuttukar, looked to Rome.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mythic_on_oldNew എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Fernando, Leonard; Gispert-Sauch, G. (2004). Christianity in India: Two Thousand Years of Faith. p. 79. ISBN 9780670057696. The community of the St Thomas Christians was now divided into two: one group known as the 'old party' joined in communion with the Western Church and in obedience to the Pope whose authority they recognized in the archbishop of Goa. The 'new party' (Puttankuttukar) stayed with Mar Thoma and eventually came under the influence of and entered into communion with the West Syrian Church of Antioch
  6. ഹില്ലെർബ്രാന്ഡ്, ഹാൻസ് ജെ. (2004). Encyclopedia of Protestantism: 4-volume Set. Routledge. ISBN 9781135960285.
  7. Lucian N. Leustean (2010). Eastern christianity and the cold war, 1945–91. New York: Routeledge Taylor&Francis Group. p. 317. ISBN 978-0-203-86594-1. India has two main Orthodox churches, the autocephalous and autonomous Malankara Orthodox Syrian Church (Indian Orthodox) and autonomous Jacobite Syrian Orthodox Church under jurisdiction of Syrian Patriarchate. However, in 1912, there was a split in the community when one part declared itself an autocephalous church and announced the re-establishment of the ancient Catholicosate of the East in India. This was not accepted by those who remained loyal to the Syrian Patriarch. The two sides were reconciled in 1958 when the Indian Supreme Court declared that only the autocephalous Catholicos and bishops in communion with him had legal standing. But in 1975, the Syrian Patriarch excommunicated and deposed the Catholicos and appointed a rival, an action that resulted in the community splitting yet again. On 21 January 1995, the Supreme Court of India stated the existence of one orthodox church in India divided into two groups and noticed that spiritual authority of the Syrian Patriarchate reached vanishing point, acknowledging the rights of the autocephalous Church.
  8. "The Malankara Syriac Church – SCOOCH". scooch.org (in ഇംഗ്ലീഷ്). Standing Conference of the Oriental Orthodox Churches. Retrieved 2022-10-12.
  9. "Metropolitans of Malankara Syrian Orthodox Church". syriacchristianity.org. Retrieved 2022-10-11.[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 "MSOT Seminary".
  11. 11.0 11.1 "Malankara Syriac Orthodox Church". gedsh.bethmardutho.org. Gorgias Press. Retrieved 2022-10-11.
  12. Winkler, Dietmar W. (2018-12-12). King, Daniel (ed.). The Syriac Christian Denominations. The Syriac World (in ഇംഗ്ലീഷ്). Routledge. pp. 130–131. ISBN 978-1-317-48211-6.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-08. Retrieved 2015-06-08.
  14. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2015-06-10.
  15. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2015-06-10.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-12. Retrieved 2015-06-10.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-12. Retrieved 2015-06-10.
  18. "സഭാചരിത്രം". Archived from the original on 2007-01-08. Retrieved 2007-02-21.
  19. സുറിയാനി സഭാചരിത്രം, ഫാ. ഡോ. കുര്യൻ കണിയാൻപറമ്പിൽ
  20. "സഭാചരിത്രം". Archived from the original on 2007-01-08. Retrieved 2007-02-21.
  21. The Indian Church of St. Thomas ; E.M. Philip, Mor Adai Study Centre
  22. പുകടിയിൽ ഇട്ടൂപ്പ് റൈറ്റർ; മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം; (1869, 113-115, മോർ ആദായി സ്റ്റഡീ സെന്റർ
  23. പുകടിയിൽ ഇട്ടൂപ്പ് റൈറ്റർ; മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം; (1869, 113-115, മോർ ആദായി സ്റ്റഡീ സെന്റർ
  24. [സുറിയാനി സഭാചരിത്രം; ഫാ. ഡോ. കുര്യൻ കോറെപ്പിസ്ക്കോപ്പാ കണിയാൻപറമ്പിൽ ]
  25. The Indian Church of St. Thomas ;2002, E.M. Philip, Mor Adai Study Centre
  26. Four Historic Documents; Editor:Fr. Kuriakose Corepiscopos Moolayil, Mor Adai Study Centre
  27. Were Syrian Christians Nestorians?(Four Historic Documents); Fr. P.T Varghese(Later Mor Ivanios of Syro Malankara Church),2002 Mor Adai Study Centre
  28. ശീമവാർത്ത,പൗലോസ് മോർ ഗ്രിഗോറിയോസ് 1968 ഒക്ടോബർ ലക്കം
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-30. Retrieved 2015-05-30.
  30. http://www.syriacchristianity.info/bio/MalankaraPrelates/bio_ChrisMarkose.htm[പ്രവർത്തിക്കാത്ത കണ്ണി]
  31. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-05-30.
  32. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-17. Retrieved 2015-05-30.
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-06-08.
  34. Chaillot, Christine. The Syriac Orthodox Church of Antioch and All the East. Geneva: Inter-Orthodox Dialogue, 1988.
  35. http://www.mangalam.com/ipad/print-edition/keralam/257825
  36. http://malayalam.deepikaglobal.com/ucod/nri/UTFPravasi_News.aspx?newscode=59490

കുറിപ്പുകൾ

തിരുത്തുക

^ "ക്നായിത്തോമാച്ചൻ കൊടുങ്ങല്ലൂരെത്തി അഴിമുഖത്ത്‌ കരയ്ക്ക്‌ ഇറങ്ങി നോക്കിയാറെ മാർത്തോമാശ്ശ്ലീഹായുടെ പ്രയത്നത്താൽ മിശിഹായെ അനുസരിച്ച്‌ ഇതുവരെ പല ഞെരുക്കങ്ങളും കാവ്യരിൽ നിന്നും കാവ്യരാജാക്കളിൽ നിന്നും ഏറ്റാറെയും സത്യവിശ്വസത്തിൽ നിന്നു തെറ്റാതെ നിന്നവരായ ക്രിസ്ത്യാനികളെ അവർക്കന്ന് ഒരടയാളമായി കഴുത്തിൽ കുരിശു ധരിക്കുന്നതിനെ കണ്ടറിഞ്ഞ്‌ കീഴിൽ ഉണ്ടായ വർത്തമാനങ്ങൾ ചോദിച്ചാറെ പട്ടക്കാരു ഇല്ലഴികിയാലുള്ള സങ്കടം അധികമെന്നും, അതിനാൽ സഭക്ക്‌ എളക്കം തട്ടിയിരിക്കുന്ന പ്രകാരം ഗ്രഹിക്കയാൽ താമസിച്ചുകൂടാ എന്ന് നിശ്ചയിച്ച്‌ തൽക്കാലം കിട്ടിയിടത്തോളം കുരുമുളക്‌ മുതലായ ചരക്കുകൾ ആ തുടയിൽ നിന്നും കയറ്റി കപ്പൽ നീക്കി ദൈവകൃപയിനാൽ ഏറെ താമസിക്കാതെ ഓറുശ്ലേമിലെ കാസോലിക്കയോടറിയിച്ചു(കാതോലിക്ക). ഏന്നാറെ അന്ത്യോഖ്യായിലെ യുസ്തെദിയോസ്‌(ഒസ്താത്തിയോസ്‌) പാത്രിയർക്കീസു ബാവായുടെ അനുവാദത്തോടു കൂടെ ഉറഹായുടെ യൗസേപ്പ്‌ എപ്പിസ്കോപ്പായേയും(മെത്രാപ്പൊലിത്ത) പല കശീശന്മാരെയും ഏറിയ പുരുഷന്മാരെയും സ്തീകളേയും കൂടെ നാനൂറ്റി ചില്വാനം ആളുകളെ ബ. കച്ചവടക്കാരൻ ക്നായിത്തോമാച്ചന്റെ മേൽ വരുതിയിൽ മലയാളത്തേക്കു യാത്രയാക്കി അവരെല്ലാർക്കും വാഴ്‌വും കൊടുത്ത്‌ ഉരുവിൽ കയറ്റി അയക്കുകയും ചെയ്തു..."