കൊച്ചിയിൽ പാലാരിവട്ടത്ത്, ഒറ്റത്തൂണിൽ തീർത്ത നാലുവരി ഫ്ലൈ ഓവർ ആണിത്. 442 മീറ്റർ പാലവും ഇരുഭാഗത്തുമുള്ള അനുബന്ധറോഡുകളുംകൂടി മേൽപ്പാലത്തിന്റെ ആകെ നീളം 750 മീറ്റർ ആണ്. ഇതിനു 35 മീറ്റർ നീളമുള്ള രണ്ടും 22 മീറ്റർ നീളമുള്ള 17ഉം സ്പാനുകൾ ഉണ്ട്. ഒരു മീറ്റർ വ്യാസമുള്ള 86 പൈലുകൾ തീർത്ത അസ്ഥിവാരത്തിലാണ് പാലം നിൽക്കുന്നത്. 122 ഗർഡറുകളാണ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 39 കോടിരൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്.[1][2] [3][4][5]

സംസ്ഥാനസർക്കാറിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനു ഇന്ധനസെസ് വിഹിതമായി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. ദേശീയപാത 66, തിരക്കേറിയ എറണാകുളം - മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിലാണ് പാലം. [6]

2014 സെപ്തംബറിൽ നിർമ്മാണപ്രവർത്തങ്ങൾ ആരംഭിച്ചു. ആർ ഡി എസ് പ്രൊജക്ട് എന്ന സ്ഥാപനമാണ് പാലം നിർമ്മിച്ചത്.

2016 ഒക്ടോബർ 12 ബുധനാഴ്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പാലം നാടിനു സമർപ്പിച്ചു. [7][8][9] പാലം നിർമ്മിച്ച് 2 വർഷം ആയപ്പോൾ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തിയിരുന്നു.[10] തുടർന്ന് 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി. മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്.[11] പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു.

അഴിമതി ആരോപണം

തിരുത്തുക

കൊച്ചി നഗരത്തിലേക്കുള്ള ഗതാഗത തിരക്ക് കുറയ്ക്കുവാനായി നിർമ്മിച്ചതാണീ മേൽപ്പാലം. ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് 2014 സെപ്റ്റംബർ ഒന്നിനാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2016 ഒക്ടോബർ 12ന് കേരളാ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം ചെയ്തത്.[12]

ഗതാഗതം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ തന്നെ പാലത്തിൽ കുഴികൾ കാണുകയും ഇതിനെ തുടർന്ന് പാലാരിവട്ടം സ്വദേശിയായ കെ.വി. ഗിരിജൻ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് അതിനെ പറ്റി അന്വോഷിക്കാനായി കേരളം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് താത്കാലിക പ്രശ്ന പരിഹാരം എന്നോണം സ്പാനിനു അടിയിലുള്ള ബൈയറിങ്ങിനു താത്കാലിക താങ്ങ് നൽകി. എന്നാൽ തൊട്ടടുത്ത വർഷം തന്നെ 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി. മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്.

മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് പഠനം നടത്തുകയും ബലക്ഷയം ഉണ്ടായതിനു കാരണം പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നും കണ്ടെത്തി. ഇതിനെ തുടർന്ന് സർക്കാർ വിജിലൻസ് അന്വോഷണത്തിനു ഉത്തരവിട്ടു[13]. 2020 സെപ്റ്റംബറിൽ പാലം പൊളിച്ചുപണിയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സുപ്രീം കോടതി ശരിവച്ചു. പാലത്തിനു ഭാരപരിശോധന നിർദേശിച്ച ഇടക്കാല ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. പാലം എത്രയും വേഗം പൊളിച്ചുപണിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മേൽപ്പാലം അടച്ചിട്ടു 16 മാസവും 22 ദിവസവും പിന്നിട്ടപ്പോഴാണ് സുപ്രീംകോടതി വിധി വന്നത്. പാലത്തിന്റെ നിർമാണ മേൽനോട്ട ചുമതല ഇ. ശ്രീധരനു നൽകാനും 9 മാസത്തിനകം പണി പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചു. [14]

  1. http://news.keralakaumudi.com/beta/news.php?NewsId=TkVLTTAxNTE5Nzg=&xP=RExZ&xDT=MjAxNi0xMC0xMiAxOTowMTowMA==&xD=MQ==&cID=Mg==[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deepika.com/News_latest.aspx?catcode=latest&newscode=193137
  3. http://www.mathrubhumi.com/news/kerala/kochi-palarivattam-ov-malayalam-news-1.1420662
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-17. Retrieved 2016-10-15.
  5. http://www.thehindu.com/news/cities/Kochi/palarivattom-flyover-to-beopened-by-month-end/article9091790.ece
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-16. Retrieved 2016-10-15.
  7. http://www.deshabhimani.com/news/kerala/news-ernakulamkerala-12-10-2016/595197
  8. http://www.manoramanews.com/news/breaking-news/palarivattom-flyover-opened.html[പ്രവർത്തിക്കാത്ത കണ്ണി]
  9. http://timesofindia.indiatimes.com/city/kochi/Palarivattom-flyover-to-be-opened-today/articleshow/54803756.cms
  10. "നിർമിച്ച് ഒന്നര വർഷത്തിനുള്ളിൽ ആറിടത്ത് വിള്ളൽ; പാലാരിവട്ടം മേൽപ്പാലം അപകടത്തിൽ, മനോരമ ന്യൂസ്". Archived from the original on 2019-05-02. Retrieved 2019-05-02.
  11. "അറ്റകുറ്റപ്പണി: പാലാരിവട്ടം മേൽപ്പാലം ഒരു മാസത്തേക്ക് അടച്ചു, ഏഷ്യാനെറ്റ് ന്യൂസ്". Archived from the original on 2019-05-02. Retrieved 2019-05-02.
  12. "ഇനിയുമാവർത്തിക്കണോ 'പാലാരിവട്ടം'?; ചോദ്യങ്ങൾ ഇരുപാർട്ടികളോടും". Retrieved 23 സെപ്റ്റംബർ 2020.
  13. "പാലാരിവട്ടം അഴിമതി എന്ത്". Retrieved 30-ഓഗസ്റ്റ്-2019. {{cite news}}: Check date values in: |accessdate= (help)
  14. "പാലാരിവട്ടത്ത് ഇനി പുതിയ പാലം; മേൽപാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുമതി". മനോരമ. September 23, 2020. Archived from the original on 2020-09-23. Retrieved September 23, 2020.{{cite web}}: CS1 maint: bot: original URL status unknown (link)