ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിശുദ്ധി ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.

പവിത്രം
ഡി.വി.ഡി. പുറംചട്ട
സംവിധാനംടി.കെ. രാജീവ് കുമാർ
നിർമ്മാണംതങ്കച്ചൻ
കഥപി. ബാലചന്ദ്രൻ
ടി.കെ. രാജീവ് കുമാർ
തിരക്കഥപി. ബാലചന്ദ്രൻ
അഭിനേതാക്കൾമോഹൻലാൽ
തിലകൻ
ശോഭന,
വിന്ദുജ മേനോൻ
സംഗീതംശരത്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോവിശുദ്ധി പ്രൊഡക്ഷൻ
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ഉണ്ണികൃഷ്ണൻ (ചേട്ടച്ഛൻ)
തിലകൻ ഈശ്വര പിള്ള
നെടുമുടി വേണു വാര്യർ
ശ്രീനിവാസൻ രാമകൃഷ്ണൻ
നരേന്ദ്രപ്രസാദ് ശങ്കരൻ പിള്ള
ഇന്നസെന്റ് എറുശ്ശേരി
സുധീഷ് ശിവൻ കുട്ടി
സി.ഐ. പോൾ
ശോഭന മീര
വിന്ദുജ മേനോൻ മീനാക്ഷി
ശ്രീവിദ്യ ദേവകി തമ്പുരാട്ടി
രുദ്ര റീത്ത
രേണുക നിർമ്മല
കെ.പി.എ.സി. ലളിത പുഞ്ചിരി
ശാന്തകുമാരി

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ശരത് ആണ്.

ഗാനങ്ങൾ
  1. താളമയഞ്ഞു ഗാനമപൂർണ്ണം – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  2. വാലിൻ‌മേൽ പൂവും വാ‍ലിട്ടെഴുതിയ – എം.ജി. ശ്രീകുമാർ
  3. പറയൂ നിൻ – കെ.ജെ. യേശുദാസ്
  4. കണ്ണിൽ പേടമാനിന്റെ – ജി. വേണുഗോപാൽ, സുജാത മോഹൻ
  5. ശ്രീരാഗമോ തേടുന്നു നീ – കെ.ജെ. യേശുദാസ്
  6. പറയൂ നിൻ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസം‌യോജനം വേണുഗോപാൽ
കല സാബു സിറിൾ
ചമയം തോമസ്
വസ്ത്രാലങ്കാരം മഹി
നൃത്തം കുമാർ
സംഘട്ടനം ത്യാഗരാജൻ
നിശ്ചല ഛായാഗ്രഹണം എൻ.എൽ. ബാലകൃഷ്ണൻ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം സ്വാമിനാഥൻ
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം സി.എസ്. ഹമീദ്
സ്റ്റോറി ബോർഡ് പ്രകാശ് മൂർത്തി
അസോസിയേറ്റ് എഡിറ്റർ പി. നാരായണൻ
അസോസിയേറ്റ് കാമറാമാൻ ബേബി ജോസഫ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പവിത്രം&oldid=3529758" എന്ന താളിൽനിന്ന് ശേഖരിച്ചത്