ജോയ് മാത്യു
മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു (ജനനം:20 സെപ്റ്റംബർ 1961) 2013-ൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാ. എബ്രഹാം ഒറ്റപ്ലാക്കൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി[1][2].
ജോയ് മാത്യു | |
---|---|
ജനനം | 20 സെപ്റ്റംബർ 1961 |
തൊഴിൽ | അഭിനേതാവ്,സംവിധായകൻ,എഴുത്തുകാരൻ |
സജീവ കാലം | 1986-ഇതുവരെ |
ജീവിതപങ്കാളി(കൾ) | സരിത |
കുട്ടികൾ | മാത്യു, ആൻ, തന്യ |
ജീവിതരേഖ
തിരുത്തുക1961 സെപ്റ്റംബർ 20ന് പി.വി.മാത്യുവിൻ്റെയും എസ്തേറിൻ്റെയും മകനായി ജനിച്ചു. 1986-ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊണ്ടത് 2013-ലെ ഷട്ടർ എന്ന ചിത്രത്തിൻ്റെ സംവിധാനത്തിലൂടെയാണ്. 2013 -ൽ തന്നെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാദർ എബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ജോയ് മാത്യു മലയാള സിനിമയിലെ നിരന്തരമായ സാന്നിധ്യമായി മാറുന്നത്.
സിനിമയ്ക്ക് മുൻപ് നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്നീ നിലകളിൽ സജീവമായിരുന്ന ജോയ് മാത്യു ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക രചനയിൽ കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയിട്ടുണ്ട്. സംവിധായകൻ സിബി മലയിലിൻ്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ ഷട്ടർ 2012-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകർ തിരഞ്ഞെടുത്തു. 2012-ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയ്ക്ക് ലഭിച്ചു[3]
സ്വകാര്യ ജീവിതം
- ഭാര്യ : സരിത
- മക്കൾ : മാത്യു, ആൻ, തന്യ[4]
ജോയ് മാത്യു കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച സിനിമകൾ
- അങ്കിൾ 2018
- ഷട്ടർ 2013
- സാമൂഹിക പാഠം 1996
ജോയ് മാത്യു നിർമ്മിച്ച സിനിമ
- അങ്കിൾ 2018
അസോസിയേറ്റ് ഡയറക്ടർ
- സമ്മർ ഇൻ ബതലേഹം 1998
- പ്രണയവർണ്ണങ്ങൾ 1998
- കളിവീട് 1996
- സിന്ദൂരരേഖ 1995
അസിസ്റ്റൻറ് ഡയറക്ടർ
- ചെങ്കോൽ 1993
- ആകാശദൂത് 1993
- വളയം 1993
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കഥ
- അങ്കിൾ 2018[5]
അഭിനയിച്ച സിനിമകൾ
തിരുത്തുക- അമ്മ അറിയാൻ 1986
- ഫിലിപ്പ്സ് & മങ്കിപെൻ 2013
- ആമേൻ 2013
- നീലാകാശം പച്ചക്കടൽ ചുവന്നഭൂമി 2013
- അന്നയും റസൂലും 2013
- കാഞ്ചി 2013
- സക്കറിയായുടെ ഗർഭിണികൾ 2013
- ബാംഗിൾസ് 2013
- റോസ് ഗിറ്റാറിനാൽ 2013
- ശൃംഗാരവേലൻ 2013
- നടൻ 2013
- ഒളിപ്പോര് 2013
- ഇടുക്കി ഗോൾഡ് 2013
- സൈലൻസ് 2013
- ഹണീബി 2013
- വിക്രമാദിത്യൻ 2014
- 1983 2014
- ഏഞ്ചൽസ് 2014
- പ്രെയ്സ് ദി ലോർഡ് 2014
- രാജാധിരാജ 2014
- കൊന്തയും പൂണുലും 2014
- 7th ഡേ 2014
- സപ്തമ ശ്രീ തസ്കരാ 2014
- ഉത്സാഹക്കമ്മറ്റി 2014
- നഗരവാരിധി നടുവിൽ ഞാൻ 2014
- മുന്നറിയിപ്പ് 2014
- ഞാൻ 2014
- മഞ്ഞ 2014
- ഒരു കൊറിയൻ പടം 2014
- അവതാരം 2014
- ഇതിഹാസ 2014
- ലോ പോയിൻറ് 2014
- ജമ്നപ്യാരി 2015
- മറിയംമുക്ക് 2015
- ലോഹം 2015
- വൈറ്റ് ബോയ്സ് 2015
- റാസ്പുപുട്ടിൻ 2015
- ലൈല ഓ ലൈല 2015
- അലിഫ് 2015
- മൺസൂൺ 2015
- ഉട്ടോപ്യയിലെ രാജാവ് 2015
- മൈ ഗോഡ് 2015
- നമുക്കൊരെ ആകാശം 2015
- ചാർലി 2015
- സ്വർഗത്തെക്കാൾ സുന്ദരം 2015
- പത്തേമാരി 2015
- ജസ്റ്റ് മാരീഡ് 2015
- ചിറകൊടിഞ്ഞ കിനാവുകൾ 2015
- ക്യാംപസ് ഡയറി 2016
- വിസ്മയം 2016
- മോഹവലയം 2016
- കിംഗ് ലയർ 2016
- ഒരു സിനിമാക്കാരൻ 2017
- ചിപ്പി 2017
- ഗൂഢാലോചന 2017
- ഗോൾഡ് കൊയിൻസ് 2017
- ക്ലിൻറ് 2017
- പാതി 2017
- ബഷീറിൻ്റെ പ്രേമലേഖനം 2017
- ചക്കരമാവിൻ കൊമ്പത്ത് 2017
- ക്രോസ് റോഡ് 2017
- ഒൻപതാം വളവിനപ്പുറം 2017
- മെല്ലെ 2017
- C/o സൈറാബാനു 2017
- ഗോഡ്സെ 2017
- മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 2017
- പരീത് പണ്ടാരി 2017
- പുത്തൻപണം 2017
- ഹണിബീ ടു സെലിബ്രേഷൻസ് 2017
- കിണർ 2018
- മൊട്ടിട്ട മുല്ലകൾ 2018
- ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് 2018
- ചന്ദ്രഗിരി 2018
- അങ്കിൾ 2018
- സ്ട്രീറ്റ് ലൈറ്റ്സ് 2018
- എന്നാലും ശരത് 2018
- സ്ഥാനം 2018
- ചാലക്കുടിക്കാരൻ ചങ്ങാതി 2018
- കൂദാശ 2018
- മാർക്കോണി മത്തായി 2019
- ചിൽഡ്രൻസ് പാർക്ക് 2019
- തെളിവ് 2019
- ഓടുന്നോൻ 2019
- കെഞ്ചിര 2019
- നാൻ പെറ്റ മകൻ 2019
- ജൂതൻ 2019
- ഉടലാഴം 2019
- എടക്കാട് ബറ്റാലിയൻ 06 2019
- വകതിരിവ് 2019
- മിസ്റ്റർ & മിസിസ് റൗഡി 2019
- ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ 2019
- വരയൻ 2019
- കർണൻ നെപ്പോളിയൻ ഭഗത്സിംഗ് 2019
- ഉദയ സ്ഥാപിതം 1954 2019
- ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം 2019
- ദി കാബിൻ 2020
- മോഹൻകുമാർ ഫാൻസ് 2021
- ദൃശ്യം ടു 2021[6]
അവലംബം
തിരുത്തുക- ↑ https://www.mathrubhumi.com/mobile/movies-music/interview/joy-mathew-actor-about-director-john-abraham-amma-ariyan-movie-malayalam-movies-1.4795160[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/topics/Tag/Actor%20Joy%20Mathew[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://m3db.com/joy-mathew
- ↑ https://www.mathrubhumi.com/mobile/movies-music/news/mathew-joy-mathew-son-of-actor-joy-mathew-got-married-wedding-photos-1.4399595
- ↑ "അഭിനയത്തിരക്ക് ജോയ് മാത്യുവിന് സമയമില്ല". വൺ ഇന്ത്യ മലയാളം. 2013 ഏപ്രിൽ 20. Archived from the original on 2013-08-12. Retrieved 2013 ഓഗസ്റ്റ് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ https://m3db.com/films-acted/29569