മദ്രാസ് പ്രസിഡൻസിയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ജി.എ. നടേശൻ എന്ന ഗണപതി അഗ്രഹാരം അണ്ണാദുരൈ അയ്യർ നടേശൻ (25 ഓഗസ്റ്റ് 1873 – 29 ഏപ്രിൽ 1948). സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ദി ഇന്ത്യൻ റിവ്യൂ ഉൾപ്പെടെയുള്ള ദേശീയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്ന ജി.എ. നടേജൻ & കമ്പനിയുടെ സ്ഥാപകനും ഉടമയുമായിരുന്നു.

ഗണപതി അഗ്രഹാരം അണ്ണാദുരൈ അയ്യർ നടേശൻ
ജി.എ. നടേശൻ 1915 - ൽ
ജനനം(1873-08-25)25 ഓഗസ്റ്റ് 1873
മരണം29 ഏപ്രിൽ 1948(1948-04-29) (പ്രായം 74)
തൊഴിൽഎഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, പത്രാധിപർ
ജീവിതപങ്കാളി(കൾ)മംഗലമ്മ


ആദ്യകാല ജീവിതം

തിരുത്തുക

1873 ഓഗസ്റ്റ് 25 - ന് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗണപതി അഗ്രഹാരമെന്ന ഗ്രാമത്തിലാണ് ജി.എ. നടേശൻ ജനിച്ചത്. കുംഭകോണത്തു നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയുണ്ടായി. [1] മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും കലയിൽ ബിരുദം കരസ്ഥാമാക്കുകയും ചെയ്തു. [2] ഇതിനെ തുടർന്ന് പ്രസിദ്ധീകരണ രംഗത്ത് പ്രവേശിക്കുകയുണ്ടായി. ഗിലിൻ ബാർലോയുടെ കീഴിൽ പരിശീലനം നേടിയതിനു ശേഷം 1897 - ൽ സ്വന്തമായി ജി.എ. നടേശൻ & കമ്പനി എന്ന പ്രസിദ്ധീകരണ സ്ഥാപനം രൂപീകരിച്ചു. [2][3]

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം

തിരുത്തുക

സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ നടേശൻ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. 1900 - ൽ, ഇംഗ്ലീഷ് ഭാഷയിൽ അച്ചടിച്ച ദി ഇന്ത്യൻ റിവ്യൂ എന്ന മാസിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. [4] ഇന്ത്യൻ ദേശീയതയുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും ദി ഇന്ത്യൻ റിവ്യൂവിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു. കൂടാതെ സാമ്പത്തികം, കാർഷികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ഈ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. [4] "താൽപ്പര്യമുള്ള എല്ലാവിധ വിഷയങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്നു" എന്ന് ദി ഇന്ത്യൻ റിവ്യൂവിന്റെ കവർ പേജിൽ നടേശൻ അറിയിക്കുകയുണ്ടായി. [4]

1915 - ൽ മഹാത്മാഗാന്ധി ഇന്ത്യയിൽ എത്തിച്ചേർന്നതിനുശേഷം ആദ്യമായി മദ്രാസ് സന്ദർശിച്ചപ്പോൾ, ജോർജ്ടൗണിലെ തമ്പു ചെട്ടി തെരുവിൽ സ്ഥിതി ചെയ്തിരുന്ന ജി.എ. നടേശന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. [5][6] 1915 ഏപ്രിൽ 17 മുതൽ 1915 മേയ് 8 വരെ മഹാത്മാഗാന്ധി, നടേശന്റെ വീട്ടിൽ താമസിക്കുകയുണ്ടായി. [6]

ഔദ്യോഗിക ജീവിതം

തിരുത്തുക

തുടർന്നുള്ള ജീവിതത്തിൽ ചിന്താഗതികൾക്കുണ്ടായ മാറ്റങ്ങളെത്തുടർന്ന് നടേശൻ ഇന്ത്യൻ ലിബറൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയുണ്ടായി. [7] 1922 - ൽ ലിബറൽ പാർട്ടിയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. [7] 1923 - ലും 1931 - ലും രണ്ട് പ്രാവശ്യം സ്റ്റേറ്റ് കൗൺസിലിലേക്ക് അനൗദ്യോഗിക അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. [7][8] സ്റ്റേറ്റ് കൗൺസിലിലെ അംഗമായി പ്രവർത്തിക്കുന്നതിനിടെ, കാനഡയിലുള്ള എംപയർ പാർലമെന്ററി അസോസിയേഷനിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ ഒരു അംഗവുമായിരുന്നു. [1]1933 മുതൽ 1934 വരെ ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ താരിഫ് ബോർഡിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. [7][9] 1938 - ൽ മദ്രാസിന്റെ ഷെറിഫ് ആയി നിയമിതനായി. [7]

1948 ഏപ്രിൽ 29 - ന് 74 - ാമത്തെ വയസ്സിൽ നടേശൻ അന്തരിച്ചു. എന്നാൽ അവസാന കാലഘട്ടത്തിലും ജി.എ. നടേശൻ വളരെ സജീവമായി തന്നെ പ്രവർത്തിച്ചു വന്നിരുന്നു. [1]

  1. 1.0 1.1 1.2 Siba Pada Sen (1972). Dictionary of national biography. Institute of Historical Studies. pp. 245–246.
  2. 2.0 2.1 World biography. Institute for Research in Biography. 1948.
  3. Diamond jublee: sixty years of publishing, 1897-1957. G. A. Natesan & Co. 1957. p. 39.
  4. 4.0 4.1 4.2 Somerset Playne; J. W. Bond; Arnold Wright (1914). Southern India: its history, people, commerce, and industrial resources. pp. 733.
  5. "The Mahatma: Gandhi and Kasturba". Gandhi Ahsram at Sabarmati. Archived from the original on 6 February 2009.
  6. 6.0 6.1 "When Gandhi visited Madras". The Hindu. 26 January 2003. Archived from the original on 2003-06-20. Retrieved 2018-08-26.
  7. 7.0 7.1 7.2 7.3 7.4 Clarence Lewis Barnhart; William Darrach Halsey (1980). New Century Cyclopedia of Names. Simon & Schuster. p. 2892. ISBN 0136119476, ISBN 978-0-13-611947-0.
  8. B. Natesan (1933). Souvenir of the sashtiabdha-poorthi of the Hon. Mr. G. A. Natesan. G. A. Natesan & Co. p. 55.
  9. Great Britain. Commercial Relations and Exports Dept (1935). India: economic and commercial conditions in India. H.M. Stationery Off.,. p. 76.{{cite book}}: CS1 maint: extra punctuation (link)
 
Wikisource
ജി.എ. നടേശൻ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ജി.എ._നടേശൻ&oldid=3779641" എന്ന താളിൽനിന്ന് ശേഖരിച്ചത്