ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

ഇന്ത്യൻ കഥകളി കലാകാരൻ

കേരളത്തിലെ പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമാണ്‌‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.[2]


ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
ജനനം26 ജൂൺ 1916
മരണം15 മാർച്ച് 2021(2021-03-15) (പ്രായം 104)[1]
ചെലിയ, കോഴിക്കോട് ജില്ല, കേരള
ദേശീയതഇന്ത്യൻ
സജീവ കാലം1945-2021
അറിയപ്പെടുന്നത്കഥകളി ഗുരുവും നടനും

ജീവിതരേഖ

തിരുത്തുക

മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26ന്‌ ജനിച്ച്‌ 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ "വള്ളിത്തിരുമണം" നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും[3] 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.

പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക

1979 -ൽ നൃത്തത്തിന്‌ അവാർഡും 1990 -ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന്‌ അവാർഡ്‌ നൽകി. 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു. സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്‌ന പുരസ്‌കാരം[4] 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

  1. "Kathakali maestro Chemancheri Kunhiraman Nair dies at 105". The New Indian Express. Retrieved 2021-03-15.
  2. http://deshabhimani.com/newscontent.php?id=166272[പ്രവർത്തിക്കാത്ത കണ്ണി]
  3. "നൃത്ത്യകലയുടെ പീലിത്തിരുമുടി ജന്മാഷ്ടമി പുരസ്കാര സമർപ്പണം ഇന്ന്‌". ജന്മഭൂമി. Archived from the original on 2013-08-27. Retrieved 2013 ഓഗസ്റ്റ് 27. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-28. Retrieved 2012-05-27.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക