കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
തൃശ്ശൂര് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് ആളൂർ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നതും 15.27 ച.കി.മീ വിസ്തീർണ്ണമുള്ളതുമായ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1948 മെയ് 23 -നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പ്രാചീനകാലത്തെ പ്രസിദ്ധമായ മുനിയറകൾ ധാരാളം കണ്ടെത്തിയ സ്ഥലമാണിത്. അരിയന്നൂർ അടക്കം പഞ്ചായത്തിലെ സ്ഥലങ്ങളിലെല്ലാം അവയുടെ അവശിഷ്ടങ്ങൾ കാണാം. അരിയന്നൂർ ഹരികന്യകാക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം, കല്ലുത്തിപ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മറ്റം സെന്റ് മേരീസ് ഫൊറോന പള്ളി എന്നിവ പഞ്ചായത്തിലെ പ്രസിദ്ധമായ ആരാധനാലയങ്ങളാണ്. പ്രശസ്ത സാഹിത്യകാരൻ കോവിലൻ, പത്രപ്രവർത്തകനും കവിയും ഗാനരചയിതാവും നോവലിസ്റ്റുമായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നിവർ ഈ പഞ്ചായത്തിലെ പ്രശസ്ത വ്യക്തികളാണ്.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°35′58″N 76°5′32″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ചൊവ്വല്ലൂർ കരിയന്നൂർ, കണ്ടാണശ്ശേരി, ചൊവ്വല്ലൂർ, കലാനഗർ, അരികന്നിയൂർ, കൂനംമൂച്ചി, വെട്ടുകാട്, ആളൂർ, മറ്റം, തിരുവത്ര കണ്ടിയൂർ, മറ്റം വെസ്റ്റ്, വടുതല, വല്ല്യാടംകര, നമ്പഴിക്കാട്, ശങ്കരംകുളം, ആയിരംകുളം |
ജനസംഖ്യ | |
ജനസംഖ്യ | 24,452 (2011) |
പുരുഷന്മാർ | • 11,337 (2011) |
സ്ത്രീകൾ | • 13,115 (2011) |
സാക്ഷരത നിരക്ക് | 91.86 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221846 |
LSG | • G080204 |
SEC | • G08009 |
അതിരുകൾ
തിരുത്തുക- തെക്ക് - എളവള്ളി പഞ്ചായത്തും ഗുരുവായൂർ നഗരസഭയും
- വടക്ക് - ചൂണ്ടൽ, ചൊവ്വന്നൂർ പഞ്ചായത്തുകളും കുന്നംകുളം നഗരസഭയും
- കിഴക്ക് - കൈപ്പറമ്പ്, തോളൂർ, ചൂണ്ടൽ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഗുരുവായൂർ, കുന്നംകുളം നഗരസഭകൾ
വാർഡുകൾ
തിരുത്തുക- ചൊവ്വല്ലൂർ കരിയന്നൂർ
- ചൊവ്വല്ലൂർ
- കണ്ടാണശ്ശേരി
- അരികന്നിയൂർ
- കലാനഗർ
- കൂനംമൂച്ചി
- വെട്ടുകാട്
- ആളൂർ
- തിരുവത്ര കണ്ടിയൂർ
- മറ്റം
- മറ്റം വെസ്റ്റ്
- വല്യാടംകര
- വടുതല
- നമ്പഴിക്കാട്
- ശങ്കരംകുളം
- ആയിരംകുളം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചൊവ്വന്നൂർ |
വിസ്തീര്ണ്ണം | 15.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,037 |
പുരുഷന്മാർ | 9854 |
സ്ത്രീകൾ | 11,183 |
ജനസാന്ദ്രത | 1378 |
സ്ത്രീ : പുരുഷ അനുപാതം | 1135 |
സാക്ഷരത | 91.86% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kandanasserypanchayat Archived 2016-03-10 at the Wayback Machine.
- Census data 2001