ബൃഹദ് ജൈവതന്മാത്രകളുടെ സവിശേഷ ഘടനകളെക്കുറിച്ച് (സ്ടക്ചറൽ ബയോളജി) വിശദമായ ഗവേഷണം നടത്തിയ ഒരു ഇന്ത്യൻ ജൈവഭൌതിക ശാസ്ത്രജ്ഞൻ ആയിരുന്നു എം. വിജയൻ (16 ഒക്ടോബർ 1941 - 24 ഏപ്രിൽ 2022) [1], [2] . അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല പ്രോട്ടീൻ ഘടനകളാണ്. ലെക്റ്റിൻ എന്ന് പൊതുവായറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗം പ്രോട്ടീനുകളുടെ ഘടന, അവക്ക് പ്രത്യേക കാർബോഹൈഡ്രേറ്റുകളുമായുള്ള ബന്ധം ഇത് അദ്ദേഹത്തിന്റെ മുഖ്യ ഗവേഷണ വിഷയങ്ങളിൽ ഒന്നായിരുന്നു. മൈകോബാക്ടീരിയൽ പ്രോട്ടീനുകളുടെ ഘടന, നിർമാണം അവയുടെ പരസ്പര ഇടപെടലുകൾ,പ്രതിപ്രവർത്തനങ്ങൾ, അറ്റകുറ്റ പണികൾ (റികോംബീനേഷൻ അൻഡ് റിപെയർ), ഡിഎൻഎയുമായി ബന്ധിപ്പിക്കപ്പെടുന്ന വിധം ഇതായിരുന്നു മറ്റൊരു ഗവേഷണ മേഖല. പ്രോട്ടീനുകളിലെ ജലാംശം (ഹൈഡ്രേഷൻ), ത്രിമാന ഘടന,( സ്ട്രക്ചർ), അവയുടെ മൃദുവും പതമുള്ളതും( പ്ലാസ്റ്റിസിറ്റി) ആയ അവസ്ഥ, പ്രവർത്തന ശേഷി( ഫങ്ഷൻ) ഇതും അദ്ദേഹത്തിൻറെ ഗവേഷണവിഷയമായിരുന്നു. കൂടാതെ ചെറിയ രാസതന്മാത്രകളുടേയും വൻ ജൈവതന്മാത്രകളുടേയും കൂട്ടങ്ങൾ (സൂപ്പർമോളികുലാർ അസോസിയേഷൻ) രൂപപ്പെടുന്നതെങ്ങനെയെന്നും അവ രാസ പരിണാമത്തേയും ജീവോത്പത്തിയേയും കുറിച്ച് എന്തൊക്കെ സൂചനകൾ നൽകുന്നുവെന്നതും അദ്ദേഹം പഠനവിധേയമാക്കി[3] . ഇന്ത്യയിൽ ബയോളജിക്കൽ മാക്രോമോളികുലാർ ക്രിസ്റ്റലോഗ്രാഫി എന്ന മേഖലക്ക് നേതൃത്വം നല്കിയ ശാസ്ത്രജ്ഞരിൽ ഒരാളാണ് വിജയൻ.

മാമണ്ണമന വിജയൻ
എം. വിജയൻ
Prof. M. Vijayan
ജനനം(1941-10-16)16 ഒക്ടോബർ 1941
ചേർപ്പ്, കേരളം
മരണം24 ഏപ്രിൽ 2022(2022-04-24) (പ്രായം 80)
ബെംഗളൂരു
ദേശീയതഇന്ത്യക്കാരൻ
പൗരത്വംഇന്ത്യൻ
കലാലയംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
അറിയപ്പെടുന്നത്പ്രോട്ടീൻ ക്രിസ്റ്റലോഗ്രാഫി
ശാസ്ത്രീയ ജീവിതം
ഡോക്ടർ ബിരുദ ഉപദേശകൻമൈസൂർ എം. വിശ്വാമിത്ര

2004 ൽ അദ്ദേഹത്തിന് രാഷ്ട്രപതി പത്മശ്രീ നൽകി ആദരിച്ചു .[4] ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ ആണവോർജ്ജവകുപ്പിൻറെ ഹോമി ഭാഭ പ്രൊഫസർ ആയിരിക്കെ 2022 ഏപ്രിൽ 24ന് ബാംഗ്ലൂരിൽ വെച്ച് അന്തരിച്ചു[5].

ജീവിതരേഖ

തിരുത്തുക

ജനനം, പ്രാഥമിക വിദ്യാഭ്യാസം

തിരുത്തുക

തൃശ്ശൂരിനടുത്തുള്ള ചേർപിൽ മാമണ്ണമന സുബ്രഹ്മണ്യൻ നന്പൂതിരിയുടേയും ഉമാദേവിയുടേയും മകനായി 1941 ഒക്ടോബർ 16-ന് ജനിച്ചു. ചേർപിലെ സി.എൻ.എൻ. സ്കൂളിലായിരുന്നു എസ്. എസ്. എൽ.സി വരെ പഠിച്ചത്[6]. വിദ്യാർഥിയായി ഇരിക്കെത്തന്നെ ഇടതുപക്ഷ രാഷ്ട്രീയച്ചായ്വ് ഉണ്ടായിരുന്നു.

ബിരുദം, ഡോക്റ്ററേറ്റ്

തിരുത്തുക

കേരളവർമ കോളെജിൽ നിന്ന് പ്രിയൂണിവഴ്സിറ്റി പാസായ ശേഷം അവിടെ നിന്നുതന്നെ 1960-ൽ ഫിസിക്സ് ബി.എസ്സി ബിരുദവും എടുത്തു. 1963 ൽ അലഹബാദ് സർവകലാശാലയിൽ നിന്ന് ഫിസികിസിൽ വിജയൻ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയം ഉപേക്ഷിച്ച് പഠനത്തിൽ ശ്രദ്ധിച്ചു. 1967 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എക്സ്-റേ ക്രിസ്റ്റലോഗ്രാഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടി. 1968–71 കാലഘട്ടത്തിൽ, ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ഡൊറോത്തി ഹോഡ്ജ്കിന്റെ ഗവേഷണ ഗ്രൂപ്പിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയിരുന്നു. ആ കാലയളവിൽ, ഇൻസുലിൻ ക്രിസ്റ്റലുകളുടെ എക്സ്-റേ ഡിഫ്രാക്ഷൻ ഡാറ്റ അദ്ദേഹം പഠിച്ചു. [7]

ഔദ്യോഗിക ജീവിതം

തിരുത്തുക

ഓക്സ്ഫോർഡ് സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹം 1971 ൽ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) മോളിക്യുലർ ബയോഫിസ്ക് യൂണിറ്റിൽ ചേർന്നു. പ്രൊഫസർ, മോളിക്യുലർ ബയോഫിസിക്‌സ് യൂണിറ്റ് ചെയർമാൻ, ബയോളജിക്കൽ സയൻസസ് ഡിവിഷൻ ചെയർമാൻ തുടങ്ങി വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-2004 കാലഘട്ടത്തിൽ ഐ.ഐ.എസ്.സിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. [2]ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിബിടി ഡിസ്റ്റിംഗ്വിഷ്ഡ് ബയോടെക്നോളജിസ്റ്റായും തുടർന്ന് ഡി ഇ ഇ ഹോമി ഭാഭ പ്രൊഫസറായും ജോലി ചെയ്തു.

ക്രിസ്റ്റലോഗ്രാഫിയിലെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള വിജയന്റെ കോഴ്സ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദ്യാർത്ഥികൾക്കിടയിൽ വളരെ പ്രചാരത്തിലായിരുന്നു. ഈ മേഖലയിലെ ചരിത്രപരമായ സംഭവവികാസങ്ങളെ ആശയ-സൈദ്ധാന്തിക വശങ്ങളുമായി ഇണക്കി ചേർത്തുള്ള അദ്ദേഹത്തിന്റെ സമീപനം ആവേശമുണർത്തുന്നതായിരുന്നു.[8]

ഘടനാപരമായ ജീവശാസ്ത്രത്തിലെ സംഭാവന

തിരുത്തുക

സസ്യജാലങ്ങളിൽ കാർബോഹൈഡ്രേറ്റുകളോടൊപ്പം സംയോജിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പ്രോട്ടീനുകളാണ് ലെക്റ്റിനുകൾ. ലെക്റ്റിനുകളുടെ അഞ്ച് ഘടനാപരമായ വിഭാഗങ്ങളിൽ നാലെണ്ണം വിജയന്റെ ഡോക്റ്ററൽ വിദ്യാർത്ഥികളും പോസ്റ്റ്ഡോക്റ്ററൽ സഹപ്രവർത്തകരും കൈകാര്യം ചെയ്തിട്ടുണ്ട്. നിലക്കടല, ചതുരപ്പയർ (ബേസിക്, അസിഡിക്), ചക്കപ്പഴം ( ജാക്കലിൻ, ആർട്ടോകാർപിൻ), വെളുത്തുള്ളി, വാഴ, പടവലം എന്നിവയിൽ നിന്നുള്ള ലെക്റ്റിനുകൾ അവർ വിശദമായി പഠിച്ചു. [9][10][11][12][13][14][15][16][17][18][19][20] അവരുടെ പഠനങ്ങൾ കാർബോഹൈഡ്രേറ്റ് സവിശേഷതയുടെ ഘടനാപരമായ അടിസ്ഥാനത്തെക്കുറിച്ചും ജൈവശാസ്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്നു. [21][22][23][24][25][26][27][28][29][30][31] അദ്ദേഹത്തിന്റെ പഠനങ്ങൾ ജലാംശം, തന്മാത്രാ മൊബിലിറ്റി, പ്രോട്ടീൻ പ്രവർത്തനം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു.

സൂക്ഷ്മജീവ രോഗകാരികളുടെ ഘടനാപരമായ ജീവശാസ്ത്രത്തെക്കുറിച്ച് വിജയൻ ഒരു ദേശീയ പരിപാടി സംഘടിപ്പിച്ചു. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ മൈകോബാക്ടീരിയൽ, പ്രത്യേകിച്ച് ക്ഷയരോഗാണുക്കളിലെ പ്രോട്ടീനുകളുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പഠനങ്ങളിൽ RecA, RuvA, uracil DNA glycosylase, single stranded DNA binding protein, ribosome recycling factor, peptidyl tRNA hydrolase, pantothenate kinase, DNA binding protein എന്നിവ ഉൾപ്പെട്ടിരുന്നു.[32][33][34][35][36][37][38][39][40][41] മൈകോബാക്ടീരിയയിലെ ഈ പ്രോട്ടീനുകളുടെ ഘടനാപരമായ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു, കൂടാതെ, ഔഷധവികസനം എന്ന ആത്യന്തിക ലക്ഷ്യത്തോടെ, രോഗംപടരുന്നതു തടയാനുള്ള തന്മാത്രകളുടെ (ഇൻഹിബിറ്റർ) ഘടന രൂപകൽപ്പന ചെയ്യാനുള്ള വഴികൾ അദ്ദേഹം തുറന്നു.

തന്മാത്രാ സമുച്ചയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനം ഉപയോഗിച്ച് അമിനോ ആസിഡുകളും പെപ്റ്റൈഡുകളും ഉൾപ്പെടുന്ന തന്മാത്രകൾ പരസ്പരം തിരിച്ചറിയുന്നതും (റെകഗനീഷൻ) കൂട്ടംചേരുന്നതും( അഗ്രഗേഷൻ) ആയ രീതികളും വിജയന്റെ ഗവേഷണങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. രാസപരിണാമത്തിനും ജീവിതത്തിന്റെ ഉത്ഭവത്തിനും ഇത് കാരണമാകുന്നു. [42] [43] [44] അയണോഫോറുകളും അനുബന്ധ സംയുക്തങ്ങളും, [45] പ്രോട്ടീനുകളിലെ സൈഡ് ചെയിൻ കോൺഫിഗറേഷൻ [46], ലൈസോസൈമിലെ അധിക ബൈൻഡിംഗ് സൈറ്റുകൾ എന്നിവയുടെ ഘടനയും ഇടപെടലുകളും അദ്ദേഹത്തിന്റെ മറ്റ് സംഭാവനകളാണ്. [47]

260 ലധികം അവലോകനം ചെയ്യപ്പെട്ട ഗവേഷണ ലേഖനങ്ങൾ വിജയൻ പ്രസിദ്ധീകരിച്ചു, 38 ഗവേഷണ വിദ്യാർത്ഥികൾക്കും 20 പോസ്റ്റ്ഡോക്ടറൽ കൂട്ടാളികൾക്കും മാർഗനിർദേശം നൽകി. [2]

അന്താരാഷ്ട്ര, ദേശീയ സംഘടനകളിൽ ഉള്ള പങ്ക്

തിരുത്തുക

ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി (ഐ.യു.സി.ആർ), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ & അപ്ലൈഡ് ബയോഫിസിക്സ് (ഐ.യു.പി.എ.ബി), ഇന്റർനാഷണൽ കൗൺസിൽ ഫോർ സയൻസ് (ഐ.സി.എസ്.യു), ഇന്റർ അക്കാദമി പാനൽ (ഐ.എ.പി), ഇന്റർ അക്കാദമി കൗൺസിൽ (ഐ.എ.സി) എന്നിവയിലെ അംഗമാണ് വിജയൻ. ഏഷ്യൻ ക്രിസ്റ്റലോഗ്രാഫിക് അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്. [2] ഇന്ത്യാ ഗവൺമെന്റിന്റെ സയൻസ് ഡിപ്പാർട്ട്‌മെന്റുകളുടെയും ഏജൻസികളുടെയും രാജ്യത്തെ വിവിധ ശാസ്ത്രസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഇന്ത്യൻ ക്രിസ്റ്റലോഗ്രാഫിൿ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ആണ് [48] ഇന്ത്യൻ ബയോഫിസിക്കൽ സൊസൈറ്റി പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (2007-2010) പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. [49]

അവാർഡുകളും അംഗീകാരങ്ങളും

തിരുത്തുക

ഇന്ത്യയിലെ മൂന്ന് സയൻസ് അക്കാദമികളുടെയും [2] അക്കാദമി ഓഫ് സയൻസസ് ഫോർ ഡവലപ്പിംഗ് വേൾഡിന്റെയും (TWAS) ഫെലോ ആണ് വിജയൻ. [50]. അദ്ദേഹത്തിനു ലഭിച്ച ബഹുമതികളിൽ ചിലവ. (സമ്മാനിച്ച സ്ഥാപനത്തിൻറെ വിവരം ബ്രാക്കറ്റിൽ)

  • 1985 ശാന്തി സ്വരൂപ് ഭട്നഗർ പ്രൈസ് (കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്)
  • 1994 ജി‌എൻ‌ രാമചന്ദ്രൻ മെഡൽ ( കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്, ന്യൂ ദെൽഹി) [51]
  • 1987 ഫെല്ലോ ഐ‌എൻ‌എസ്‌എ ( ഇന്ത്യൻ നാഷണൽ സയൻസ് അകാദമി, ന്യൂ ദെൽഹി )
  • 1996 ആലംനി അവാർഡ് ഫോർ എക്സലൻസ് ഇൻ റിസേർച്. ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്,ബാംഗ്ലൂർ)
  • 1995-96 ഫിക്കി അവാർഡ് ഫോർ ലൈഫ് സയൻസ് ( ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർസ് ഓഫ് കോമേഴ്സ് അൻഡ് ഇൻഡസ്ടീസ്)
  • 1996 റാൻബാക്സി അവാർഡ് ഫോർ റിസേർച് ഇൻ ബേസിക് മെഡിക്കൽ സയൻസസ് (റാൻബക്സി ഫാർമസ്യൂട്ടികൽസ്, ഗുർഗാവ്, ഹരിയാന)
  • 1999 ജവഹർലാൽ നെഹ്‌റു സെന്റിനറി അവാർഡ് ( ഇൻഡ്യൻ നാഷണൽ സയൻസ് അകാദമി ),
  • 2000 ഓം പ്രകാശ് ഭാസിൻ അവാർഡ് (ഓം പ്രകാശ് ഭാസിൻ ഫൗണ്ടേഷൻ)
  • 2001 കെ‌എസ് കൃഷ്ണൻ മെമ്മോറിയൽ പ്രഭാഷണം (ഇൻഡ്യൻ നാഷണൽ സയൻസ് അകാദമി )
  • 2003-4 ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി അവാർഡ്(ഇൻഡ്യൻ നാഷണൽ സയൻസ് അകാദമി ,ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ) ,
  • 2004 പത്മശ്രീ, [4] ( ഭാരത സർകാർ)
  • 2004 വിശിഷ്ട ബയോടെക്നോളജിസ്റ്റ് അവാർഡ്; (ഡിപാർട്മെൻറ് ഓഫ് ബയോടെക്നോളജി)
  • 2005 ഗോയൽ പ്രൈസ്( ഗോയൽ ഫൗണ്ടേഷൻ- കുരുക്ഷേത്ര യൂണിവഴ്സിറ്റി)
  • 2004 ആദ്യത്തെ ജി‌എൻ രാമചന്ദ്രൻ അവാർഡ് ഫോർ ബയോളജിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ( സി‌എസ്‌ഐ‌ആർ / സയൻസ് കോൺഗ്രസ്)
  • 2005 വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ് ( ആലംനി അസോസിയേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്,ബാംഗ്ലൂർ))
  • 2008 ഓണററി ഫെല്ലോഷിപ്, ഇന്ത്യൻ അസോസിയേഷൻ ഫോർ കൾടിവേഷൻ ഓഫ് സയൻസ്, കൊൽകത്ത
  • 2009 സയൻസ് ആൻഡ് ടെക്നോളജി- നാഷണൽ ലീഡർഷിപ് അവാർഡ് (ലക്ഷ്മിപത് സിംഗാനിയ- ഐ‌ഐ‌എം ലഖ്‌നൗ)
  • 2009 സർ ദേവപ്രസാദ് സർവാധികാരി മെഡൽ, (കൽക്കട്ട യൂണിവഴ്സിറ്റി)
  • 2012 ചാംപിയൻഓഫ് സിഎസ്ഐആർ ( സി എസ് ഐ ആർ)
  • 2012 കേരളാ സയൻസ് അവാർഡ് ( കേരള സർകാർ)[52]
  • 2013 ഓണററി ഫെല്ലോ, കേരള അകാദമി ഓഫ് സയൻസസ് (കേരള അകാദമി ഓഫ് സയൻസസ്)
  • 2014 ശാസ്ത്ര ജി.എൻ. രാമചന്ദ്രൻ അവാർഡ്[53] (ഷൺമുഖആർട്സ്, സയൻസ് ടെക്നോളജി അൻഡ് റിസർച് അകാദമി,തഞ്ചാവൂർ)
  • 2020 കൈരളി ഗ്ലോബൽ ലൈഫ് ടൈം അചീവ്മെൻറ് അവാർഡ്[54]( കേരള സർകാർ)
  1. "ജീവശാസ്ത്രജ്ഞൻ എം. വിജയൻ അന്തരിച്ചു". https://www.mathrubhumi.com/. Retrieved 25 ഏപ്രിൽ 2022. {{cite web}}: External link in |website= (help)
  2. 2.0 2.1 2.2 2.3 2.4 "About M. Vijayan". InterAcademy Council. 2003. Retrieved 20 September 2010.
  3. "M.Vijayan: Research Interests" (PDF). mbu.iisc.ac.in. Retrieved 2022-04-27.
  4. 4.0 4.1 "Padma Shri Awardees". Government of India. 2005. Retrieved 2010-09-12.
  5. "Structural biologist Vijayan passes away". thehindu.com. The Hindu. 2022-04-24. Retrieved 2022-04-25.
  6. Vijayan, Mamannamana (2020). A Life among Men, Women and Molecules: Memoirs of an Indian Scientist. New Delhi: Indian National Science Academy. ISBN 978-81-939482-6-2.
  7. Adams, M.J.; Blundell, T.L.; Dodson, E.J.; Dodson, G.G.; Vijayan, M.; Baker, E.N.; Harding, M.M.; Hodgkin, D.C.; et al. (1 November 1969). "Structure of Rhombohedral 2 Zinc Insulin Crystals". Nature. 224 (5218): 491–495. Bibcode:1969Natur.224..491A. doi:10.1038/224491a0.
  8. Srinivasan, Bharath (2020-09-27). "Words of advice: teaching enzyme kinetics". The FEBS Journal. doi:10.1111/febs.15537. ISSN 1742-464X.
  9. Banerjee, R.; Mande, S.C.; Ganesh, V.; Das, K.; Dhanaraj, V.; Mahanta, S.K.; Suguna, K.; Surolia, A.; Vijayan, M. (4 January 1994). "Crystal structure of peanut lectin, a protein with an unusual quaternary structure". Proceedings of the National Academy of Sciences. 91 (1): 227–231. Bibcode:1994PNAS...91..227B. doi:10.1073/pnas.91.1.227. PMC 42920. PMID 8278370.
  10. Prabu, M.M.; Sankaranarayanan, R.; Puri, K.D.; Sharma, V.; Surolia, A.; Vijayan, M.; Suguna, K. (6 March 1998). "Carbohydrate specificity and quaternary association in basic winged bean lectin: X-ray analysis of the lectin at 2.5 A resolution". Journal of Molecular Biology. 276 (4): 787–96. doi:10.1006/jmbi.1997.1568. PMID 9500920.
  11. Prabu, M.M.; Suguna, K.; Vijayan, M. (1 April 1999). "Variability in quaternary association of proteins with the same tertiary fold: a case study and rationalization involving legume lectins". Proteins. 35 (1): 58–69. doi:10.1002/(SICI)1097-0134(19990401)35:1<58::AID-PROT6>3.0.CO;2-A. PMID 10090286.
  12. Kulkarni, K.A.; Srivastava, A.; Mitra, N.; Sharon, N.; Surolia, A.; Vijayan, M.; Suguna, K. (1 September 2004). "Effect of glycosylation on the structure of Erythrina corallodendron lectin". Proteins. 56 (4): 821–7. doi:10.1002/prot.20168. PMID 15281133.
  13. Singh, D.D.; Saikrishnan, K.; Kumar, P.; Surolia, A.; Sekar, K.; Vijayan, M. (October 2005). "Unusual sugar specificity of banana lectin from Musa paradisiaca and its probable evolutionary origin. Crystallographic and modelling studies". Glycobiology. 15 (10): 1025–32. doi:10.1093/glycob/cwi087. PMID 15958419.
  14. Sankaranarayanan, R.; Sekar, K.; Banerjee, R.; Sharma, V.; Surolia, A.; Vijayan, M. (July 1996). "A novel mode of carbohydrate recognition in jacalin, a Moraceae plant lectin with a beta-prism fold". Nature Structural Biology. 3 (7): 596–603. doi:10.1038/nsb0796-596. PMID 8673603.
  15. Ravishankar, R.; Ravindran, M.; Suguna, K.; Surolia, A.; Vijayan, Vijayan (10 June 1997). "Crystal structure of the peanut lectin – T-antigen complex. Carbohydrate specificity generated by water bridges". Current Science. 72 (11). Retrieved 20 September 2010.
  16. Arockia Jeyaprakash, A.; Jayashree, G.; Mahanta, S.K.; Swaminathan, C.P.; Sekar, K.; Surolia, A.; Vijayan, M. (18 March 2005). "Structural basis for the energetics of jacalin-sugar interactions: promiscuity versus specificity". Journal of Molecular Biology. 347 (1): 181–188. doi:10.1016/j.jmb.2005.01.015. PMID 15733927.
  17. Chandra, N.R.; Ramachandraiah, G.; Bachhawat, K.; Dam, T.K.; Surolia, A.; Vijayan, M. (22 January 1999). "Crystal structure of a dimeric mannose-specific agglutinin from garlic: Quaternary association and carbohydrate specificity". Journal of Molecular Biology. 285 (3): 1157–68. doi:10.1006/jmbi.1998.2353. PMID 9887270.
  18. Manoj, N.; Srinivas, V.R.; Surolia, A.; Vijayan, M.; Suguna, K. (6 October 2000). "Carbohydrate specificity and salt-bridge mediated conformational change in acidic winged bean agglutinin". Journal of Molecular Biology. 302 (5): 1129–37. doi:10.1006/jmbi.2000.4111. PMID 11183779.
  19. Jeyaprakash, A.A.; Srivastav, A.; Surolia, A.; Vijayan, M. (7 May 2004). "Structural basis for the carbohydrate specificities of artocarpin: Variation in the length of a loop as a strategy for generating ligand specificity". Journal of Molecular Biology. 338 (4): 757–770. doi:10.1016/j.jmb.2004.03.040. PMID 15099743.
  20. Vijayan, M.; Chandra, N. (9 December 1999). "Lectins". Current Opinion in Structural Biology. 9 (6): 707–714. doi:10.1016/S0959-440X(99)00034-2. PMID 10607664.
  21. Banerjee, R.; Das, K.; Ravishankar, R.; Suguna, K.; Surolia, A.; Vijayan, M. (7 June 1996). "Conformation, protein-carbohydrate interactions and a novel subunit association in the refined structure of peanut lectin-lactose complex". Journal of Molecular Biology. 259 (2): 281–296. doi:10.1006/jmbi.1996.0319. PMID 8656429.
  22. Pratap, J.V.; Jeyaprakash, A.A.; Rani, P.G.; Sekar, K.; Surolia, A.; Vijayan, M. (22 March 2001). "Crystal structures of artocarpin, a Moraceae lectin with mannose specificity, and its complex with methyl-alpha-D-mannose: implications to the generation of carbohydrate specificity". Journal of Molecular Biology. 317 (2): 237–247. doi:10.1006/jmbi.2001.5432. PMID 11902840.
  23. Ramachandraiah, G.; Chandra, N.R.; Surolia, A.; Vijayan, M. (November 2003). "Computational analysis of multivalency in lectins: Structures of garlic lectin-oligosaccharide complexes and their aggregates". Glycobiology. 13 (11): 765–75. doi:10.1093/glycob/cwg095. PMID 12851290.
  24. Kulkarni, K.A.; Katiyar, S.; Surolia, A.; Vijayan, M.; Suguna, K. (15 August 2007). "Generation of blood group specificity: New insights from structural studies on the complexes of A- and B-reactive saccharides with basic winged bean agglutinin". Proteins. 68 (3): 762–769. doi:10.1002/prot.21428. PMID 17510954.
  25. Kundhavai Natchiar, S.; Suguna, K.; Surolia, A.; Vijayah, M. (2007). "Peanut agglutinin, a lectin with an unusual quaternary structure and interesting ligand binding properties". Crystallography Reviews (13): 1–26.
  26. Sharma, A.; Sekar, K.; Vijayan, M. (December 2009). "Structure, dynamics, and interactions of jacalin. Insights from molecular dynamics simulations examined in conjunction with results of X-ray studies". Proteins. 77 (4): 760–77. doi:10.1002/prot.22486. PMID 19544573.
  27. Kodandapani, R.; Suresh, C.G.; Vijayan, M. (25 September 1990). "Crystal structure of low humidity tetragonal lysozyme at 2.1-A resolution. Variability in hydration shell and its structural consequences". Journal of Biological Chemistry. 265 (27): 16126–16131. doi:10.2210/pdb4lym/pdb. PMID 2398048.
  28. Kishan, R.V.; Chandra, N.R.; Sudarsanakumar, C.; Suguna, K.; Vijayan, M. (1 September 1995). "Water-dependent domain motion and flexibility in ribonuclease A and the invariant features in its hydration shell. An X-ray study of two low-humidity crystal forms of the enzyme" (PDF). Acta Crystallographica D. 51 (Pt 5): 703–10. doi:10.1107/S0907444994014794. PMID 15299799.
  29. Nagendra, H.G.; Sukumar, N.; Vijayan, M. (1 August 1998). "Role of water in plasticity, stability, and action of proteins: The crystal structures of lysozyme at very low levels of hydration". Proteins. 32 (2): 229–240. doi:10.1002/(SICI)1097-0134(19980801)32:2<229::AID-PROT9>3.0.CO;2-F. PMID 9714162.
  30. Sankaranarayanan, R.; Biswal, B.K.; Vijayan, M. (15 August 2005). "A new relaxed state in horse methemoglobin characterized by crystallographic studies". Proteins. 60 (3): 547–51. doi:10.1002/prot.20510. PMID 15887226.
  31. Vijayalakshmi, L.; Krishna, R.; Sankaranarayanan, R.; Vijayan, M. (April 2008). "An asymmetric dimer of beta-lactoglobulin in a low humidity crystal form – structural changes that accompany partial dehydration and protein action". Proteins. 71 (1): 241–249. doi:10.1002/prot.21695. PMID 17932936.
  32. Datta, S.; Prabu, M.M.; Vaze, M.B.; Ganesh, N.; Chandra, N.R.; Muniyappa, K.; Vijayan, S. (15 December 2000). "Crystal structures of Mycobacterium tuberculosis RecA and its complex with ADP-AlF(4): Implications for decreased ATPase activity and molecular aggregation". Nucleic Acids Research. 28 (24): 4964–4973. doi:10.1093/nar/28.24.4964. PMC 115232. PMID 11121488.
  33. Saikrishnan, K.; Jeyakanthan, J.; Venkatesh, J.; Acharya, N.; Sekar, K.; Varshney, U.; Vijayan, M. (8 August 2003). "Structure of Mycobacterium tuberculosis single-stranded DNA-binding protein. Variability in quaternary structure and its implications". Journal of Molecular Biology. 331 (2): 385–93. doi:10.1016/S0022-2836(03)00729-0. PMID 12888346.
  34. Saikrishnan, K.; Kalapala, S.K.; Varshney, U.; Vijayan, M. (7 January 2005). "X-ray structural studies of Mycobacterium tuberculosis RRF and a comparative study of RRFs of known structure. Molecular plasticity and biological implications". Journal of Molecular Biology. 345 (1): 29–38. doi:10.1016/j.jmb.2004.10.034. PMID 15567408.
  35. Vijayan, M. (2005). "Structural biology of mycobacterial proteins: The Bangalore effort". Tuberculosis. 85 (5–6): 357–366. doi:10.1016/j.tube.2005.08.011. PMID 16260182.
  36. Krishna, R.; Prabu, J.R.; Manjunath, G.P.; Datta, S.; Chandra, N.R.; Muniyappa, K.; Vijayan, M. (6 April 2007). "Snapshots of RecA protein involving movement of the C-domain and different conformations of the DNA-binding loops: crystallographic and comparative analysis of 11 structures of Mycobacterium smegmatis RecA". Journal of Molecular Biology. 367 (4): 1130–1144. doi:10.1016/j.jmb.2007.01.058. PMID 17306300.
  37. Selvaraj, M.; Roy, S.; Singh, N.S.; Sangeetha, R.; Varshney, U.; Vijayan, M. (7 September 2007). "Structural plasticity and enzyme action: crystal structures of mycobacterium tuberculosis peptidyl-tRNA hydrolase". Journal of Molecular Biology. 372 (1): 186–93. doi:10.1016/j.jmb.2007.06.053. PMID 17619020.
  38. Roy, S.; Saraswathi, R.; Chatterji, D.; Vijayan, M. (25 January 2008). "Structural studies on the second Mycobacterium smegmatis Dps: Invariant and variable features of structure, assembly and function". Journal of Molecular Biology. 375 (4): 948–959. doi:10.1016/j.jmb.2007.10.023. PMID 18061613.
  39. Kaushal, P.S.; Talawar, R.K.; Krishna, P.D.; Varshney, U.; Vijayan, M. (May 2008). "Unique features of the structure and interactions of mycobacterial uracil-DNA glycosylase: Structure of a complex of the Mycobacterium tuberculosis enzyme in comparison with those from other sources". Acta Crystallographica D. 64 (Pt 5): 551–560. doi:10.1107/S090744490800512X. PMID 18453691.
  40. Prabu, J.R.; Thamotharan, S.; Khanduja, J.S.; Chandra, N.R.; Muniyappa, K.; Vijayan, M. (July 2009). "Crystallographic and modelling studies on Mycobacterium tuberculosis RuvA: Additional role of RuvB-binding domain and inter species variability". Biochimica et Biophysica Acta. 1794 (7): 1001–1009. doi:10.1016/j.bbapap.2009.04.003. PMID 19374958.
  41. Chetnani, B.; Kumar, P.; Surolia, A.; Vijayan, M. (9 July 2010). "M. tuberculosis pantothenate kinase: Dual substrate specificity and unusual changes in ligand locations". Journal of Molecular Biology. 400 (2): 171–185. doi:10.1016/j.jmb.2010.04.064. PMID 20451532.
  42. Vijayan, M. (1988). "Molecular interactions and aggregation involving amino acids and peptides and their role in chemical evolution". Progress in Biophysics and Molecular Biology. 52 (2): 71–99. doi:10.1016/0079-6107(88)90003-X. PMID 3076685.
  43. Selvaraj, M.; Thamotharan, S.; Roy, S.; Vijayan, M. (June 2007). "X-ray studies of crystalline complexes involving amino acids and peptides. XLIV. Invariant features of supramolecular association and chiral effects in the complexes of arginine and lysine with tartaric acid". Acta Crystallographica B. 63 (Pt 3): 459–68. doi:10.1107/S010876810701107X. PMID 17507759.
  44. Singh, Tej Pal; Vijayan, Mamannamana (1977). "Structural studies of analgesics and their interactions. Part 4. Crystal structures of phenylbutazone and a 2 : 1 complex between phenylbutazone and piperazine". Journal of the Chemical Society, Perkin Transactions 2. 2 (5): 693–699. doi:10.1039/P29770000693.
  45. Devarajan, S.; Nair, C.M.K.; Easwaran, K.R.K.; Vijayan, M. (7 August 1980). "A novel conformation of valinomycin in its barium complex". Nature. 286 (5773): 640–641. Bibcode:1980Natur.286..640D. doi:10.1038/286640a0. PMID 7402346.
  46. Bhat, T.N.; Sasisekharan, V.; Vijayan, M. (February 1979). "An analysis of side-chain conformation in proteins". International Journal of Peptide and Protein Research. 13 (2): 170–84. doi:10.1111/j.1399-3011.1979.tb01866.x. PMID 429093.
  47. Madhusudan; Vijayan, M. (July 1992). "Additional binding sites in lysozyme. X-ray analysis of lysozyme complexes with bromophenol red and bromophenol blue". Protein Engineering. 5 (5): 399–404. doi:10.1093/protein/5.5.399. PMID 1518787.
  48. "Past Office Bearers – Year (2001–2003)". Indian Crystallographic Association. Retrieved 20 September 2010.
  49. "About INSA: Advisory Committees for the Year 2010". India National Science Society. Archived from the original on 15 April 2013. Retrieved 20 September 2010.
  50. "Members: Structural, Cell and Molecular Biology". TWAS. Archived from the original on 22 July 2011. Retrieved 20 September 2010.
  51. "Recipients of G. N. Ramachandran Gold Medal for Excellence in Biological Sciences & Technology". csirhrdg.res.in. Retrieved 2022-04-26.
  52. "Kerala Science Awards for E C G Sudarshan, M Vijayan". newindianexpress.com. The Indian Express. 2012-12-07. Retrieved 2022-04-28.
  53. "Sastra GN Ramachandran Award function 2014". sastra.edu. sastra. 2014-11-28. Retrieved 2022-04-26.
  54. "First Kairali Awards forM.Vijayan". thehindu.com. TheHindu. 2020-03-07. Retrieved 2022-04-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം._വിജയൻ&oldid=4024026" എന്ന താളിൽനിന്ന് ശേഖരിച്ചത്