ആർ. പ്രേമദാസ സ്റ്റേഡിയം (സിംഹള: ආර්. ප්‍රේමදාස ක්‍රීඩාංගණය, തമിഴ്: ஆர். பிரேமதாச அரங்கம்) ശ്രീലങ്കയിലെ അതിപ്രശസ്തമായ ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്.[1] ശ്രീലങ്കയിലെ കൊളംബോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1986ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. നൂറിലേറെ രാജ്യാന്തര ഏകദിന മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. മുൻ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന രണസിംഗേ പ്രേമദാസയുടെ ആഗ്രഹപ്രകാരമാണ് ഈ സ്റ്റേഡിയം നിർമിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേരു നൽകിയത്.

ആർ. പ്രേമദാസ സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകൊളംബോ
നിർദ്ദേശാങ്കങ്ങൾ6°56′22.8″N 79°52′19.3″E / 6.939667°N 79.872028°E / 6.939667; 79.872028
സ്ഥാപിതം1986
ഇരിപ്പിടങ്ങളുടെ എണ്ണം14,000
35,000 (ഇപ്പോൾ)
ഉടമശ്രീലങ്ക ക്രിക്കറ്റ്
പ്രവർത്തിപ്പിക്കുന്നത്ശ്രീലങ്ക ക്രിക്കറ്റ്
പാട്ടക്കാർശ്രീലങ്ക ക്രിക്കറ്റ്
End names
ഘെട്ടരാമ എൻഡ്
സ്കോർബോർഡ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്28 ഓഗസ്റ്റ് 1992: ശ്രീലങ്ക v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്23 നവംബർ 2010: ശ്രീലങ്ക v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം9 മാർച്ച് 1986: ശ്രീലങ്ക v പാകിസ്താൻ
അവസാന ഏകദിനം31 ജൂലൈ 2012: ശ്രീലങ്ക v ഇന്ത്യ
ആദ്യ അന്താരാഷ്ട്ര ടി2010 ഫെബ്രുവരി 2009: ശ്രീലങ്ക v ഇന്ത്യ
അവസാന അന്താരാഷ്ട്ര ടി205 ഒക്ടോബർ 2012: ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ്